Saturday, July 24, 2010

ആ കമന്‍റിന് ഒരു തുറന്ന മറുപടി


"ഗോ വധ നിരോധന നിയമവും ചില സംശയങളും". എന്ന പേരില്‍ പോസ്റ്റ്‌ ചെയ്ത ലേഘനത്തിനു വന്ന ഒരു കമന്റ്‌ ഉം അതിനുള്ള എന്റേ മറുപടിയും തഴേ കൊടുക്കുന്നു.

SBM said...
Dear blogger I have some questions to ask you


If Muslims & Christians are minorities in Maharashtra, UP, Bihar etc., are Hindus not minorities in J&K, Mizoram, Nagaland, Arunachal Pradesh, Meghalaya etc? Why are Hindus denied minority rights in these states?


There are nearly 52 Muslim countries. Show one Muslim country which provides Haj subsidy.
Show one country where the 85% majority craves for the indulgence of the 15% minority.
In 1947, when India was partitioned, the Hindu population in Pakistan was about 24% ….Today it is not even 1%.


In 1947, the Hindu population in East Pakistan (now Bangladesh) was 30% …. Today it is about 7%.


What happened to the missing Hindus?
Do Hindus have human rights?


When Christian and Muslim schools can teach Bible and Quran,
…. Why Hindus cannot teach Gita or Ramayan in our schools?


Do you admit that Hindus do have problems that need to be recognized? Or do you think that those who call themselves Hindus are themselves the problem?


Why Temple funds are spent for the welfare of Muslims and Christians, when they are free to spend their money in any way they like?


A Muslim President, A Hindu Prime Minister and a Christian Defence Minister run the affairs of the nation with a unity of purpose.
Can this happen anywhere, except in a HINDU NATION - BHARATH?


(This is not prepared by/for any political party/group
… these are the observations & the thoughts of
a Citizen Of India)


You are bother about killing of cows and you are thinking this is a Hindu agenda.
Before few months one of your priests said “don’t allow other religious students in Christian management schools” why you aren’t ready to wrote any essay regarding this in your blog? Suppose that prist is in Pakistan what will happen? This is also a social injustice man!! I can tell more but I am a Hindu I don’t want to insult other religions. I want to tell you the words of Swami Vivekananda
"Hinduism is not a religion it is a way of life”.
July 19, 2010 2:27 AM 


ആദ്യം ആയി ബ്ലോഗ്‌ വായിച്ച സുഹൃ ത്തിനു നന്ദി .

ന്യൂനപക്ഷങ്ങള്‍ക്ക് അവകാശംങ്ങള്‍ ലഭിക്കുന്നില്ല എന്ന് അല്ല ഞാന്‍ പറഞ്ഞത്. "Hinduism is not a religion it is a way of life” എന്ന സത്യത്തേ ഞാനും അംഗീകരിക്കുന്നു. ഹിന്ദുയിസത്തിനു എല്ലാ വിശ്വാസങ്ങളയും ഉള്‍കൊണ്ട ചരിത്രമേ ഒള്ളു അല്ലാതേ ഒന്നും ആരിലും അടിച്ചേല്‍പിച്ച ചരിത്രം ഇല്ല എന്നതും സത്യം.

പക്ഷേ ഈ ഗോവധ നിരോധന നിയമം എന്നത് ഒരുതരം അടിച്ചേല്‍പിക്കല്‍ ആണ്. ഒരാളുടേ വിശ്വാസത്തേ മറ്റൊരാളിലേക്ക് അടിച്ചേല്‍പിക്കുന്നു.

ഇതു നൂറു ശതമാനം വര്‍ഗീയത ആണ് അല്ലങ്കില്‍ വര്‍ഗീയ മുതലെടുപ്പ് മാത്രം ലക്‌ഷ്യം വച്ചുള്ള രാഷ്ട്രീയം. ആ രാഷ്ട്രീയത്തേ ആണ് ഞാന്‍ കുറ്റപെടുത്തിയത്, മതത്തേ രാഷ്ട്രീയത്തില്‍ കൂട്ടി കുഴച്ചു മുതലേടുപ്പു നടത്തുന്ന വൃത്തികെട്ട പ്രവണതയേ ആണ് ഞാന്‍ കുറ്റപെടുത്തിയത്.

Before few months one of your priests said “don’t allow other religious students in Christian management schools” എന്ന് ഏഴുതിയത് വായിച്ചു. പക്ഷേ അതില്‍ ഒരു തിരുത്തുണ്ട്. "ക്രിസ്ത്യന്‍ കുട്ടികള്‍ ക്രിസ്ത്യന്‍ മാനേജ്‌മന്റ്‌ സ്ഥാപനങ്ങളില്‍ തന്നേ പഠിക്കാന്‍ ശ്രദ്ധിക്കണം" എന്ന് ആണ് പറഞ്ഞത്.

ആ പ്രയോഗത്തേ ഞാന്‍ എന്ന് അല്ല, ബഹു ഭൂരിപക്ഷം സഭാ വിശ്വാസികളും എതിര്‍ത്തത് ആണ്. ഏതങ്കിലും ഒരു വിശ്വാസി അതിനു പിന്തുണ പ്രഘ്യപിച്ചു ഇറങ്ങിയതായി താങ്കള്‍ കേട്ടിട്ടുണ്ടോ?

പിന്നേ താങ്കള്‍ പറഞ്ഞ പോലേ ഇന്ത്യയേ മറ്റു രാജ്യങളും ആയി താരതമ്യ പെടുത്തണ്ട കാര്യം ഇല്ല. കാരണം ഇന്ത്യ താങ്കള്‍ താരതമ്യ പെടുത്തിയ രാജ്യങളേക്കാള്‍ വളരേ മുകളില്‍ ആണ്, വളരേ വത്യസ്തം ആണ്.

ഇനി താരതമ്യ പെടുത്തുക ആണ് എങ്കില്‍ അമേരിക്കയോ യൂറോപ്പ്ഓ മറ്റുമായി താരതമ്യ പെടുത്തു അപ്പോള്‍ അറിയാം നാം എത്ര മാത്രം പുറകേ ആണ് ഓടുന്നത് എന്ന്.

മറ്റൊരു രാജ്യത്തേ ഹിന്ദുവിനു വേണ്ടി വ്യാകുല പെടാതേ ഇന്ത്യയിലേ ഇന്ത്യക്കാരന് വേണ്ടി കണ്ണീര്‍ ഒഴുക്കു സുഹൃത്തേ.

താങ്കള്‍ പല രാജ്യത്തയും ഹിന്ദുവിന്റേ കണക്കു എടുത്തപ്പോള്‍ എന്തേ മൗറിഷ്യസ്, ഫിജി, ഗയാന, സിങ്കപ്പൂര്‍, യു കെ, എന്നിവ ഒക്കേ മറന്നു പോയി?

ലോകത്തിനു തന്നേ മാതൃക ആയ ഭാരതത്തേ പിന്നോട്ട് വലിക്കുന്ന പ്രവണതക്ക് എതിരേ ഞാന്‍ പ്രതികരിച്ചു എന്ന്ഏ ഒള്ളു അല്ലാതേ എനിക്ക് ഇനിയും അവകാശങ്ങള്‍ വേണം എന്നോ, മറ്റൊരാള്‍ക്ക്‌ അവകാശങള്‍ വേണ്ട എന്നോ, ഒള്ള മുറവിളി അല്ല എന്റേ പ്രതികരണം.

ലോകത്ത് ഏറ്റവും കൂടുതല്‍ മതംങ്ങളും ഭാഷ കളും സംസ്കരങ്ങളും ഉള്ള ഒരു രാജ്യത്ത് ഇത്തരം വര്‍ഗീയ പ്രീണന നയങ്ങള്‍ ഉണ്ടാക്കാവുന്ന ഭവിഷ്യത്തുകള്‍ മനസിലാക്കുന്ന ഒരു സാദാരണ ഭാരതീയന്റേ പതികരണം മാത്രം ആണത്.

പിന്നേ സുഹൃത്തേ ക്രിസ്ത്യന്‍ സ്കൂളുകളില്‍ ഇല്ലാത്ത വര്‍ഗീയത അടിച്ചേല്പിക്കരുത്.

ഞാനും പഠിച്ചത് ഒരു കത്തോലിക്കാ മാനേജ്‌മന്റ്‌ സ്കൂളില്‍ ആണ്. അവിടേ മറ്റു മതങ്ങളിലേ കുട്ടി കളേ എല്ലാ മതംങ്ങളി ലയും നല്ല കര്യംങ്ങള്‍ അടങ്ങിയ 'മോറല്‍ സയന്‍സ്' എന്ന ഒരു പുസ്തകം ആയിരുന്നു പഠിപ്പി ച്ചിരുന്നത്, അല്ലാതേ വര്‍ഗീയത അല്ല.

ആ സ്കൂളിലേ പത്താം ക്ലാസ്സ്‌ വിദ്യാര്‍ഥികളേ എല്ലാ വര്‍ഷവും മുടങ്ങാതേ ഏറ്റുമാനൂര്‍ അമ്പലത്തിലും മാന്നാനം പള്ളിയിലും കൊണ്ടുപോകുന്ന ഒരു പതിവുണ്ട്.
ഞാന്‍ ഉള്‍പെടേ ഉള്ള ബഹു ഭൂരിപക്ഷം ക്രിസ്ത്യന്‍ വിദ്യാര്‍ഥികളും ആദ്യം ആയി അമ്പലത്തില്‍ കയറി പ്രാര്‍ത്ഥിക്കുന്നത്‌ അന്ന് ആണ്.
ഞങ്ങളേ അവിടേ കൊണ്ട് പോയതോ കത്തോലിക്കാ വൈദികരും!

പ്രിയ സുഹൃത്തേ നിങ്ങള്‍ ഹിന്ദുവിന്റേ കണ്ണിലൂടേ മാത്രമാണ് ഭാരതത്തേ കാണുന്നത്.
അത് എന്റേ കാഴ്ചപാടിന്റേ പ്രശ്നം അല്ല നിങ്ങളുടേ മാത്രം പ്രശ്നം ആണ്.

ആ ലേഘനം എഴുതിയ ഞാന്‍ ഒരു ക്രിസ്ത്യന്‍ ആയതു കൊണ്ട് മാത്രം എന്നേ ഒരു ഹിന്ദു വിരോധി ആയി കാണരുത്.

ഹിന്ദുയിസം എന്ന "way of life" ഇഷ്ടപെടുന്നതിന്, ആരധിക്കുന്നതിന് ഒരിക്കലും ഒരു ഹിന്ദു ആയി ജനിക്കണം എന്ന് ഇല്ല.
ആ ഇഷ്ട ത്തിന് ഒരിക്കലും എന്റേ മതം തടസം ആയി എനിക്ക് തോന്നിയിട്ടില്ല.

പിന്നേ "Can this happen anywhere, except in a HINDU NATION - BHARATH?" എന്ന വാക്യം ഞാന്‍ കണ്ടായിരുന്നു.

അത് "മതേതര ജനാധിപത്യ ഭാരതം" എന്നത് അംഗീകരിക്കാന്‍ ബുദ്ധി മുട്ടുള്ള, ഭാരതം എന്നാല്‍ എന്താണന്നോ, അത് എങ്ങനേ ഉണ്ടായി എന്നോ, ഇന്നും മനസിലാക്കാന്‍ സാധിക്കാത്ത, ഹിന്ദുസ്ഥാനി ആവണം എങ്കില്‍ ഹിന്ദു ആയിരിക്കണം! എന്നും ഹിന്ദി അറിഞ്ഞിരിക്കണം! എന്നും പറഞ്ഞിരുന്ന / പറയുന്ന സംഘപരിവര്‍ സമൂഹത്തിന്റേ സ്ഥിരം ചോദ്യം ആണ്.

ആയതിനാല്‍ തന്നേ അര്‍ഹിക്കുന്ന അവജ്ഞ യോട് കൂടി തന്നേ ആ വാക്കുകളേ ഞാന്‍ തള്ളി കളയുന്നു.


Wednesday, July 21, 2010

അപമാനത്തിന്റെ ഹര്‍ത്താല്‍ ദിനം മറക്കാതെ ഒരു കുടുമ്പം.....


"അപമാനത്തിന്റെ ഹര്‍ത്താല്‍ ദിനം മറക്കാതെ ഒരു കുടുമ്പം....."

എന്ന പേരില്‍ ആരോ എഴുതിയ ഒരു ലേഖനം നിങ്ങള്ക്ക് വേണ്ടി ഇവിടേ ചേര്‍ക്കുന്നു, ഇന്ന് ഇത്  മറ്റു ആരുടയോ പ്രശ്നം ആണ്,
പക്ഷേ നാളേ ഇത് എന്ടയോ നിങ്ങളുടയോ പ്രശ്നം ആയിരിക്കാം എന്ന് ഓര്‍ക്കുക!




ഇത് എഴുതിയ വെക്തിക്കും, ഇത് മെയില്‍ ആയി അയച്ചു തന്ന സ്നേഹിതനും  നന്ദി. 



Sunday, July 18, 2010

ഉള്ളടക്കം (INDEX)

എല്ലാ പേജുകളിലേക്കും ഉള്ള ലിങ്കുകള്‍ ഈ പേജ് ഇല്‍ നല്‍കിയിരിക്കുന്നു, അത് പോലേ തന്നേ എല്ലാ പോസ്റ്റുകളുടയും തുടക്കത്തില്‍ നല്‍കിയിരിക്കുന്ന 'ഉള്ളടക്കം' (INDEX)എന്ന ലിങ്ക് ഇല്‍ ക്ലിക്ക് ചെയ്താല്‍ ഈ പേജ് ഇല്‍ തിരികേ എത്താന്‍ സാധിക്കുന്നതാണ്.

08 November 2017 നവംബർ 8, കുരുട്ടുബുദ്ധി ദിനം!

01 November 2017 കേരളപ്പിറവി ആശംസകൾ...

30 October 2017 എന്റെ നിധിപ്പെട്ടി - പത്ര ശേഖരം!!

24 October 2017 സിദ്ധാരാമയ്യക്ക്‌ ആശംസകൾ...😇

24 October 2017 ശരിക്കും ഇന്ത്യ ആരുടേയാണ്??

22 October 2017 ലവിങ് പ്രവാസി...💙❤💛 ലവിങ് മലയാളി...!! 💚💜❤

19 October 2017 സ്ട്രീറ്റ് ആർട്ട് - മെൽബൺ.

6 October 2017 എന്തിനെടുത്തു ഇവരുടെ ജീവൻ !!???

5 October 2017 ആ അറുപത്തൊൻപത്തിൽ വെറുമൊരാൾ മാത്രമല്ലായിരുന്നു 'ഇഹ്സാൻ ജാഫ്രി'!

4 October 2017 Mr. Shah, ഞങ്ങൾക്കും ചിലത് പറയാനുണ്ട്!!!

3 October 2017 'സുഡുസംഘി' ദിനാശംസകൾ!

2 October 2017 ഗാന്ധിജയന്തി ആശംസകൾ!

1 October 2017 മതം! മതത്തിന്റെ സംസ്ക്കാരം!

30 Sep 2017 "ഹാദിയക്ക് ഭർത്താവിന്റെ കൂടെ ജീവിക്കാനുള്ള അവകാശമില്ലേ!! അവളൊരു ഭാര്യയാണ്!! etc... etc...!!!"

26 Sep 2017 ഡോ. മൻമോഹൻ സിങ്ങിന് പിറന്നാൾ ആശംസകൾ...

25 Sep 2017 കഴിഞ്ഞ 70വർഷം കൊണ്ട് ഇന്ത്യ എന്ത് നേടി!? കോൺഗ്രസ്സ് ഇന്ത്യക്ക് എന്ത് ചെയ്തു!? 

23 Sep 2017 സുരേഷ് ഗോപി - ആ പാവത്തെ എന്തിനാണ് വെറുതെ വലിച്ചു കീറി ഭിത്തിയിൽ ഉരക്കുന്നത്...!? 

21 Sep 2017 രാഹുൽ ഗാന്ധി - ഈ മനുഷ്യൻ ഒരു പ്രതീക്ഷയാണ്..

9 Sep 2017 ല്യൂട്ടന്റെ ഡെൽഹി!

4 Sep 2017 കണ്ണന്താനം എന്ന മലയാളി മന്ത്രിക്ക് ആശംസകൾ... !! (ട്രോളുന്നവരോടും ഒരുകാര്യം!)

3 Sep 2017 Thank You, Mr. Shashi Tharoor

1 Sep 2017 കറൻസി നിരോധനം എന്ന ഇലക്ഷൻ നാടകം!!!!

30 Aug 2017 റോഹിൻഗ്യ മുസ്ലിങ്ങൾ,അവരും മനുഷ്യരാണ്!

 June 12, 2017 തമിഴനൊപ്പം, നീതിക്കൊപ്പം....  

June 8, 2017 സീതാറാം യെച്ചൂരിക്ക് നേരെയുണ്ടായ തീവ്രവാദ ആക്രമണത്തെ അപലപിക്കുന്നു....!!  

May 28, 2017 ഞങ്ങൾ കോട്ടയംകാർ ഇങ്ങനാ ഫാസിസ്റ്റുകളേ... 

May 31, 2017 'മുസ്ലീം ഏകോപന സമിതി' എന്ന അശ്ലീലം !!

29 July 2015 ശിരോവസ്ത്ര വിവാദവും വർഗീയകൃഷിയും! 
എന്തിനേയും ഏതിനേയും മത-രാഷ്ട്രീയ കണ്ണിലൂടെ മാത്രം കാണുന്ന ഒരുതരം വൃത്തികെട്ട അവസ്ഥയിലേക്ക് മലയാളികൾ മാറി എന്നതിന്റെ നേർക്കാഴ്ച്ചയാണ് മെഡിക്കൽ എൻട്രൻസ് പരീക്ഷയെത്തുടർന്നുണ്ടായ (AIPMT) ശിരോവസ്ത്രവിവാദ കോലാഹലങ്ങൾ.....

10 February 2015 അങ്ങനെ എന്റെ തറവാടും പൊളിക്കാൻ പോകുന്നു!
വല്യമ്മയുടെ അടുത്ത് ഒത്തിരി സമയം ചിലവഴിച്ചിരുന്നത്‌ കൊണ്ട് ഇങ്ങനെ കുറേ ചരിത്രം കിട്ടി... അതുകൊണ്ട് അതിൽ കുറച്ചെങ്കിലും എഴുതാൻ പറ്റി.....

2 February 2015 പത്രക്കാരേ..... സഹിക്കുന്നതിനും ഒരു പരിധിയില്ലേ?

19 February 2013 പൊളിക്കപ്പെടുന്ന  പാരമ്പര്യങ്ങള്‍....!!!11!! !
ലോകത്തേ ഏറ്റവും പുരാതനമായ ക്രിസ്ത്യന്‍ പാരമ്പര്യം പങ്കുവെക്കുന്ന കേരളത്തില്‍ പാരമ്പര്യത്തനിമ നഷ്ടപ്പെടാതേ നിലനില്‍ക്കുന്ന പള്ളികള്‍ ഇനി എത്രയൊണ്ണം അവശേഷിക്കുന്നു എന്ന് പൊളിക്കല്‍ വിദഗ്ദ്ധര്‍ ഇടക്ക് ഒന്ന് ആലോചിക്കുന്നത് നന്ന്.

02 December 2012 ഒരു ഇന്ത്യന്‍ ജനപ്രതിനിധി - ശരിയോ? തെറ്റോ ?

28 October 2012 മീന്‍പിടുത്തം ഹിന്ദുക്കളുടേ മാത്രം അവകാശമാക്കണമെന്ന് തൊഗാഡിയ (മാതൃഭൂമി 28/10/12)

27 October 2012 ശ്രി. നമ്പി നാരായണനുമായുള്ള അഭിമുഖം. "ആരാണ് ഇന്ത്യയെ വിറ്റ ആ ചാരന്‍?" 
സി.ഐ.എ പോലൊരു ഏജന്‍സിക്ക് ഇടപെടാന്‍ തക്കവിധം ഈ കേസിനെ വഴിതെറ്റിച്ചത് കേരള പൊലീസ് അല്ലേ? പൊലീസിന്‍െറയോ ഇന്‍റലിജന്‍സ് വിഭാഗത്തിന്‍െറയോ തലപ്പത്തുള്ള ആരോ ഒരാള്‍ സി.ഐ.എയുടെ ഏജന്‍റായിരുന്നിരിക്കണം. അന്ന് ഇന്ത്യയുടെ ബഹിരാകാശ ശാസ്ത്രരംഗം തകര്‍ത്തെറിയാന്‍ സി.ഐ.എയുടെ പങ്ക് പറ്റിയതാരാണ്? ആരാണ് ഇന്ത്യയെ വിറ്റ യഥാര്‍ഥ ചാരന്‍?

18 October 2012 കള്ള് നിരോധനം - ഗുണഭോക്ത്താക്കള്‍ ആരൊക്കേ!?
Emerging കേരളത്തിന്‌ കള്ളുഷാപ്പോ, കള്ളോ അല്ല അപമാനം മറിച്ച്‌, പുറത്തു ഇറങ്ങിയാല്‍ തിരിച്ചു വീട്ടില്‍ കയറുന്നത് വരെ മൂത്രം ഒഴിക്കാന്‍ പോലും കഴിയാത്ത നമ്മുടെ സ്ത്രീകളുടെ അവസ്ഥയാണ്, മതിലോ മറയോ തപ്പി ഓടേണ്ടി വരുന്ന പുരുഷന്മാരുടെയും, മൂക്ക് പൊത്തി നടക്കേണ്ടി വരുന്ന പോതുജനതിന്റെയും അവസ്ഥയാണ്.

15 August 2012 സ്വാതന്ത്ര്യ ദിന ആശംസകള്‍.
പതിനായിരങ്ങളുടെ ആത്മ ത്യാഗത്തിന്റെയും സ്വപ്ന സാക്ഷാത്ക്കാരത്തിന്റെയും സ്മരണ....!. ഇന്ന് നാം അനുഭവിക്കുന്ന സ്വാതന്ത്രിയതിന്റെയും അഭിമാനത്തിന്റെയും ഓര്‍മപെടുത്തല്‍....! അതെ ഇന്ന് നമ്മുടെ സ്വാതന്ത്ര്യ ദിനം.

25 May 2012 മുല്ലപ്പെരിയാറിന് വേണ്ടി ഒരു 3 മിനിറ്റ്!
മുല്ലപെരിയാര്‍ പ്രശ്നം ഒരു 10 പേര്‍ എങ്കിലും കൂടുതല്‍ അറിയണം എന്ന് ആഗ്രഹിന്നവര്‍ ഒരു 3 മിനിറ്റ് ഈ വോട്ടിങ്ങിനായി മാറ്റിവക്കില്ലേ ?

8 February 2012 CPI(M) 'മതവിരുദ്ധ' പോസ്റ്റര്‍ വിവാദം !!!?

25 January 2012 അഴീക്കോട് മാഷിന് വിട........
ശ്രീ. സുകുമാര്‍ അഴീക്കോടിന് ആദരാഞ്ജലികള്‍........

05 July 2011 തിരുവതാംകൂറും ലക്ഷം കോടികളും !!??
ലോകത്തിലെ വികിസിത രാജ്യങ്ങളിലൊന്നും, ഇന്ത്യയിലെ ഏറ്റവും മികച്ചതും നവീനവുമായിരുന്നു തിരുവിതാംകൂര്‍ മഹാരാജ്യം. അതിന്റെ നൂറ്റാണ്ടുകളായി സംരക്ഷിക്കപ്പെട്ടിരുന്ന നിധി നാളെ മറ്റാര്‍ക്ക് എങ്കിലും കൊള്ളയടിക്കാന്‍ പാകത്തിന് തുറന്നു വെക്കേണ്ടത് ഉണ്ടോ?

19 February 2011 കൊച്ചി ഐ.പി.എല്‍ !? INDI (Gujarati) COMMANDOS
പാലം കടക്കുവോളം മലയാളി! പാലം കടന്നപ്പോഴോ ഗുജറാത്തി! എന്ന് പറഞ്ഞപോലായി കേരളത്തിന്റേ മോഹങ്ങള്‍ എന്നാണ് കാര്യങ്ങളുടേ കിടപ്പു വശവും ഇരിപ്പുവശവും ഒക്കേ കാണുബോള്‍ തോന്നുന്നത്.

14 February 2011 വാലന്‍റയിന്‍ തീവ്രവാദിയാണോ !?
പതിവ്പോലേ പല 'സേന' കളുടയും, സാംസ്‌കാരിക പോലിസിന്ടയും, സദാചാര സംരക്ഷകരുടയുമൊക്കേ വാതോരാതേയുള്ള പ്രസ്താവനകളും പ്രവര്‍ത്തികളും കണ്ടപ്പോള്‍ തോന്നിയ സംശയമാണിത്

10 January 2011 മറ്റൊരു ആസിഡ് ആക്രമണം കൂടി !
ഒരു പെണ്‍കുട്ടിയുടേ ജീവിതത്തിലേറ്റവും സുന്ദരമായ മുഹൂര്‍ത്തത്തിലേക്ക് വിരലില്‍ എണ്ണാവുന്ന ദിനങ്ങള്‍ക്കകം പ്രവേശിക്കേണ്ടിയിരുന്ന അവളുടേ ഇനിയുള്ള രൂപവും ജീവിതവും നിശ്ചയിക്കുന്നത് ആ മുഖത്ത് ആസിഡ് ഏല്പിച്ച പ്രഹരത്തിന്റേ വ്യാപ്തിയാണ്.

01 January 2011 പുതുവത്സരദിനം മുതല്‍ നന്നാവുന്നില്ലേ!?
അപ്പൊ ഈ പുതുവത്സരം മുതല്‍ എല്ലാവരും “I’m a failure”, “I’m hopeless”, “I won’t get well” എന്നൊക്കേ പറയുന്നത് നിര്‍ത്തി “I’m wonderful”, “I’m beautiful”, “I’m God’s child”, “God has a great plan for my life!” എന്നൊക്കേ പറയും എന്ന്‌ പ്രതീക്ഷിച്ചുകൊണ്ട് ഒരു നല്ല 2011 ആശംസിക്കുന്നു.

26 November 2010 26/11 - രണ്ടാം വാര്‍ഷികദിനം.
ഇന്ന് നവംബര്‍ 26, മുംബൈ തീവ്രവാദ ആക്രമണത്തിന്റേ രണ്ടാം വാര്‍ഷികദിനം, കടല്‍ കടന്നുവന്ന തീവ്രവാദികള്‍ ഇന്ത്യയുടെ സകല സുരക്ഷാ വേലികളും വളരേ നിസാരം ആയി മുറിച്ചു കടന്ന് മുംബൈ നഗരത്തിന്‍റേ നെഞ്ചില്‍ ഏല്‍പ്പിച്ച കനത്ത പ്രഹരത്തിന്‍റേ ഓര്‍മ ദിവസം.

31 October 2010 ഇന്ദിരാ സ്മരണക്കു മുന്‍പില്‍ പ്രണാമം.....
ലോകം കണ്ട ഏറ്റവും ശക്തയായ ഭരണാധികാരിയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ ബഷ്പാജ്ജലി അര്‍പ്പിക്കുന്നു......

28 October 2010 അരുന്ധതി റോയിയുടേ ഇന്ത്യാ വിരുദ്ധ വെളിപാടുകള്‍ ദരിദ്രജനങ്ങളുടേ പേര് പറഞ്ഞു മാവോവാദികളേ നിസ്സാരവല്‍ക്കരിക്കരുത് അരുന്ധതീ. ഇന്ത്യയിലേ 120 ജില്ലകള്‍ നിയന്ത്രിക്കുന്നത് നിങ്ങള്‍ വെള്ള പൂശിയ മാവോയിസ്റ്റുകള്‍ ആണ്. അവിടൊന്നും നിയമ വാഴ്ച ഇല്ല എന്നതും മറക്കരുത്. മൊത്തം ജില്ല കളുടേ എണ്ണം 625 എന്ന കണക്കുകൂടി നോക്കുമ്പോള്‍ അറിയാം കാര്യം എത്ര ഭീകരം ആണ് എന്ന്‌.

19 October 2010 ചിലി ദുരന്തം കേരളത്തിലായിരുന്നുവെങ്കില്‍ !

12 October 2010 അയ്യോ പോകരുതേ.........
ഏഴുത്തുപുരയിലേ എന്റേ അസാന്നിധ്യം കണ്ട് നിങ്ങളാരും ഞാന്‍ പണി നിര്‍ത്തി സ്ഥലം കാലിയാക്കി എന്നു കരുതരുതേ......... ഞാന്‍ അങ്ങനൊന്നും നിങ്ങളേ വെറുതേ വിടാന്‍ ഉദ്ധേശിച്ചിട്ടില്ല........ 'കൊണ്ടേ പോകൂ'.......!

25 September 2010 ചില കോമണ്‍വെല്‍ത്ത് കളികള്‍ !
ഏതായാലും കണക്കോക്കേ വളരേ കൃത്യം ആ 2-ലക്ഷത്തിന്‍ടേ ട്രെഡ്മില്ലിന് 9-ലക്ഷം വില വന്നത് അതിന്റേ 2-മാസത്തേ വാറണ്ടിയും 2-മാസത്തേ ടെക്നീഷ്യന്റേ ചെലവും എല്ലാം കൂട്ടിയാന്നാ കല്‍മാഡി പറഞ്ഞത്! കഥയില്‍ ചോദ്യം ഇല്ലാന്നാ വെപ്പ് അതുകൊണ്ട് ഓരോ ട്രെഡ്മില്ലിനും ഓരോ ടെക്നീഷ്യനാണോന്ന് ഒന്നും ചോദിക്കരുത്!

11 September 2010 സെപ്റ്റംബര്‍ 11 - ചില ഇന്ത്യന്‍ ആകുലതകള്‍.
ഇന്ന് സെപ്റ്റംബര്‍ 11,മനുഷത്വം അവശേഷിച്ചിട്ടുള്ള ലോകത്തേ കോടികണക്കിന് ജനങ്ങളും, പ്രത്യയികിച്ച്‌ അമേരിക്കകാരും ദു:ഖത്തോടേ മാത്രം ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ദിനം. അതിലുപരി ഒരു സാമുദായത്തേ ഒന്നടങ്കം സംശയതോടുകൂടി മാത്രം വീക്ഷിക്കുന്ന ഒരു സമൂഹം ജന്മം കൊണ്ട ദിനം.

4 September 2010 ചില കത്തോലിക്കാ സംശയങ്ങള്‍.......
ഒരാള്‍ ചോറുണ്ണുമ്പോള്‍ കറികൂട്ടി ആസ്വദിച്ച് ഉണ്ണണോ? അതോ കറികൂട്ടാതേ ചോറു മാത്രം പെറുക്കിത്തിന്നണോ? സ്വന്തം പാത്രത്തില്‍ എനിക്ക് മാത്രം വെളമ്പിവെച്ചേക്കുന്ന സദ്യ അല്ലേ ഞാന്‍ ഉണ്ണുന്നത്! അല്ലാതേ മറ്റാരുടയും കട്ടുതിന്നാന്‍ പോണില്ലല്ലോ....! അപ്പോള്‍പ്പിന്നേ കറികൂട്ടി ചോറുണ്ണുന്നത് പാപം ആണോ?

21 August 2010 ചാത്തന്‍മാരേ... രക്ഷിക്കണേ...
'ബ്ലോഗ്ഗര്‍ വശീകരണയന്ത്രം' ധരിച്ചു ചാത്തനേ അപ്‌ലോഡ്‌ ചെയ്തുകഴിഞ്ഞാല്‍ പിറ്റയ്ന്നുതന്നേ അവന്‍ 'പണി' തുടങ്ങിക്കോളും. 50-ഓ അതില്‍ അധികമോ ഫോളോവേര്‍സ് ഒള്ള സകലവന്ടയും ബ്ലോഗ്ഗില്‍ കയറി ഫോളോവേര്‍സ്നേ അടിച്ചുമാറ്റി എനിക്കും തരും.

15 August 2010 എല്ലാ ഭാരതീയര്‍ക്കും എന്‍റെ സ്വാതന്ത്യദിനാശംസകള്‍ !

1 August 2010 വിശുദ്ധ ഡാവിഞ്ചിയും പരിശുദ്ധ പയിന്‍ടിങ്ങ്സ് ഉം
പല ദേശങ്ങളിലും ഏശു വിന്റേ രൂപങ്ങളും വേഷംങ്ങളും പലതാണ് ഈ മാറ്റങ്ങള്‍ അറിയാത്തവരും, അത് ഉള്‍ക്കൊള്ളാ ത്തവരും ഒന്നും അല്ലല്ലോ കത്തോലിക്കാ സഭ. പിന്നേ എന്ധിനായിരുന്നു 'Times Of India' യില്‍ 'The Lost Supper' എന്ന ലേഘനത്തിന് അനുബന്ധം ആയി വന്ന ആ കാര്‍ട്ടൂണ്‍ നു എതിരേ ഒരു പ്രതിഷേധം

24 July 2010 ആ കമന്‍റിന് ഒരു തുറന്ന മറുപടി
മറ്റൊരു രാജ്യത്തേ ഹിന്ദുവിനു വേണ്ടി വ്യാകുല പെടാതേ ഇന്ത്യയിലേ ഇന്ത്യക്കാരന് വേണ്ടി കണ്ണീര്‍ ഒഴുക്കു സുഹൃത്തേ. താങ്കള്‍ പല രാജ്യത്തയും ഹിന്ദുവിന്റേ കണക്കു എടുത്തപ്പോള്‍ എന്തേ മൗറിഷ്യസ്, ഫിജി, ഗയാന, സിങ്കപ്പൂര്‍, യു കെ, എന്നിവ ഒക്കേ മറന്നു പോയി?

21 July 2010 അപമാനത്തിന്റെ ഹര്‍ത്താല്‍ ദിനം മറക്കാതെ ഒരു കുടുമ്പം.....

18 July 2010 ഉള്ളടക്കം (INDEX)

17 July 2010 പ്രൊഫസര്‍. ടി. ജേ ജോസഫ്‌ ഇന്റേ വിശദീകരണം.

16 July 2010 ഗോ വധ നിരോധന നിയമവും ചില സംശയങളും.
ലവന്‍മാര്‍ക്ക് ഗോ എന്നാല്‍ ഭയങ്കര ബഹുമാനം ആണ് താനും, ബാബറി മസ്ജിദ് കലാപത്തിലും ഗുജറാത് കലാപത്തിലും ഒക്കേ മനുഷ്യരേ വധിക്കാന്‍ അണികളേ ഇളക്കി വിട്ടപ്പോള്‍ കാണാത്ത മനുഷ്യത്തം ആണ് പശുവിനോടും കുടുംബത്തിനോടും

11 July 2010 ചില "അപ്രിയ" സത്യങള്‍.
പണ്ടൊരിക്കല്‍ കോട്ടയത്ത്‌ ഡിഗ്രിക്ക് പഠിക്കുന്ന കാലം എന്റേ സഹപഠിയന്‍ എന്നോട് ചോദിച്ചു "എടാ ഈ ABVP കോണ്‍ഗ്രസ്‌ ഇന്റേ ആണോ?" ഞെട്ടി നിന്ന എന്നോട് അടുത്ത സംശയം "ഈ വജ്പോയ് ഏതാ കോണ്‍ഗ്രസ്‌ ആണോ?" അന്ന് നാട് ഭരിചോണ്ടിരുന്ന വജ്പോയ് യേ പറ്റിഉള്ള സംശയം കൂടി കേട്ടപ്പോള്‍ ഞാന്‍ ഞെട്ടി, ശരിക്കും പൊട്ടിത്തകര്‍ന്നു തഴേ വീണു !!!

10 July 2010 ഓസ്ട്രേലിയ യിലേ (അതി ഭീകര!) പ്രശ്നങ്ങള്‍.
FISA നടത്തിയ സമരത്തില്‍ യാതൊരു പങ്കും വഹിക്കാതിരിക്കുകയും, എന്നാല്‍ പിറ്റയ്ന്നത്തൈ മലയാളം പത്രത്തില്‍, "ശക്തമായ പങ്കടുക്കലിലും പിന്തുണയിലും" കുടേ തലേദിവസത്തേ സമരം വിജയിപ്പിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുകയും ചെയ്ത, എല്ലാ മലയാളി സംഗടനകള്‍ക്കും ഈ അവസരത്തില്‍ നമുക്ക് നന്ദി പറയാം....

9 July 2010 ഒരു വര്‍ഗീയ ചൊറിച്ചില്‍.
 "കര്‍ത്താവു മോനേ സ്നേഹിക്കുന്നുണ്ടാങ്കില്‍ വീണ്ടും മാമോദിസ മുക്കിയിരിക്കും"എന്നാ ചേട്ടന്‍ പറഞ്ഞത്, അപ്പൊ കര്‍ത്താവു എന്നേ സ്നേഹിക്കുന്നില്ലേ...?

8 July 2010 അങ്ങനേ ആ പേപ്പട്ടി യയും കൊന്നു.......
എന്തായിരുന്നു മതനിന്ദ ആരോപിക്കപ്പെട്ട ആ വിവാദ ചോദ്യം? ചോദ്യത്തിന് ആസ്പദമായ ഭാഗം ഒട്ടേറെ പ്രഗല്ഭരുടെ തിരക്കഥാ നുഭവങ്ങള്‍ അടങ്ങിയ “തിരക്കഥയുടെ രീതിശാസ്ത്രം” എന്ന പുസ്തകത്തില്‍ നിന്നും എടുത്തതാണ്.

Saturday, July 17, 2010

പ്രൊഫസര്‍. ടി. ജേ ജോസഫ്‌ ഇന്റേ വിശദീകരണം..


എന്ന പേരില്‍ ജൂലൈ എട്ടാം തീയതി പോസ്റ്റ്‌ ചെയ്ത ലേഘന തിന്റായ് തുടര്‍ച്ച....

പ്രൊഫസര്‍. ടി. ജേ. ജോസഫ്‌ ഇന്റേ വിശദീകരണ കത്ത്.....


















NB: എല്ലാത്തിനും മറുപടി വൃതാസുരന്‍ എഴുതിയ "അധ്യാപകരുടെ തല വെട്ടണം !!!" എന്ന ലേഘനത്തില്‍ ഒണ്ട്……

Friday, July 16, 2010

ഗോ വധ നിരോധന നിയമവും ചില സംശയങളും


കര്‍ണാടക സര്ക്കാരിന്റേ ഗോ വധ നിരോധന നിയമ വാര്‍ത്ത‍ വായിച്ചു കഴിഞ്ഞപ്പോള്‍ ശരിക്കൊന്നു ഞെട്ടി.

ഞാന്‍ കര്‍ണാടകത്തില്‍ അല്ലല്ലോ എന്ന് ഓര്‍ത്തപ്പോള്‍ ആ ഞെട്ടല്‍ മാറി, കേന്ദ്രം ബി.ജേ.പി അല്ലല്ലോ ഭരിക്കുന്നത്‌ എന്ന് ഓര്‍ത്തപ്പോള്‍ ആശ്വാസവും ആയി.

പക്ഷേ ആശങ്ക തീരുന്നില്ല, ഇനി ബി.ജേ.പി എങ്ങാനും കേന്ദ്രത്തില്‍ വന്നാലോ? പിന്നേ ഞാന്‍ എങ്ങനേ പോത്തുലത്തിയത് കഴിക്കും?

ലവന്‍ മാര്‍ക്ക് ഗോ എന്നാല്‍ ഭയങ്കര ബഹുമാനം ആണ് താനും, ബാബറി മസ്ജിദ് കലാപത്തിലും ഗുജറാത് കലാപത്തിലും ഒക്കേ മനുഷ്യരേ വധിക്കാന്‍ അണികളേ ഇളക്കി വിട്ടപ്പോള്‍ കാണാത്ത മനുഷ്യത്തം ആണ് പശുവിനോടും കുടുംബത്തിനോടും,
അതിന്റേ രഹസ്യം ആണ് മനസിലാകാത്തത്! അപ്പൊ പശു ആണോ മനുഷ്യനിലും വലുത്? ചെലപ്പോ ആയിരിക്കും അതിനു ആണങ്കില്‍ രണ്ടു കൊമ്പും ഒരു വാലും ഉണ്ടല്ലോ മുലയുടേ കാര്യം ആണങ്കില്‍ പറയുകയും വേണ്ട!

ഗോവധ നിരോധനം എന്നാല്‍ പശു, അതിന്റേ കസിന്‍സ്, സെക്കന്റ്‌ കസിന്‍സ് തുടങ്ങി എല്ലാം പെടും.

ചുരുക്കി പറഞ്ഞാല്‍ പശു, കാള, പോത്ത്‌, എരുമ തുടങ്ങി ആ ഒരു കുടുംബം മുഴുവന്‍ എനിക്ക് അന്യം ആകും. ഹോ ഓര്‍ത്തിട്ടു സഹിക്കാന്‍ പറ്റുന്നില്ല, ഞാന്‍ അവയേ അത്രയ്ക്ക് അങ്ങ് സ്നേഹിച്ചു പോയി, ആ സ്നേഹം എങ്ങനേ ഞാന്‍ മറക്കും?

പോട്ടേ എല്ലാം മറക്കാം, വരുന്നത് വരട്ടേ!

എന്നാലും ചില സംശയംങള്‍ ബാക്കി വരുന്നു,

ബഹു ഭൂരിപക്ഷം 'ഉത്തര ഭാരതീയ' ന്റയും ഭക്ഷണശീലത്തില്‍ ഇല്ലാത്ത ഗോ മാംസം നിരോദിക്കാന്‍ അവര്‍ക്ക് വളരേ എളുപ്പം ആണ്, അതുപോലാണോ കര്‍ണാടക?

നമ്മള്‍ കൊട്ടി ഖോഷിക്കുന്ന ഫെഡറലിസം എന്നാല്‍ എന്താണ്?
ഭൂരി പക്ഷത്തിന്റേ ഭാഷ, സംസ്കാരം, ഭക്ഷണ രീതി, ആചാരങള്‍, വേഷം ഒക്കേ ന്യൂന പക്ഷം അംഗീകരിക്കണം എന്നാണോ?

ഈ ഭക്ഷണ നിയന്ദ്രണത്തിലേ കാഴ്ചപ്പാട് എന്നാല്‍ ഉത്തര ഇന്ത്യയിലേ വരേന്യവര്‍ഗ ഹൈന്ദവ കാഴ്ചപാട് തന്നേ അല്ലേ?
അതേ എന്നാണ് എന്റേ വിശ്വാസം.

പണ്ട് എപ്പോഴോ വാങ്ങിയ 'കാഞ്ഞ്ജ ഏലയ്യ' യുടേ 'എരുമ ദേയ്ശീയത' (Buffalo Nationalism) എന്ന പുസ്തകം വീട്ടില്‍ ഭദ്രം ആയി ഇരുപ്പുണ്ട്‌. വായനാ സുഖം ലഭിക്കാതിരുന്ന തിനാല്‍ തുടക്കത്തില്‍ തന്നേ മടിപിടിച്ചു വായന അവസാനിപ്പിച്ച ആ പുസ്തകം വായിക്കണ്ടതായിരുന്നു എന്ന തോന്നല്‍ ശക്തം ആകുന്നത് ഇപ്പോള്‍ ആണ്. അങ്ങനായിരുന്നു എങ്കില്‍ ശക്തവും, വ്യക്തവും, സമഗ്രവും, ആധികാരികവും ആയി എന്ത് എങ്കിലും എഴുതാമായിരുന്നു.

സാരം ഇല്ല ഇനിയും ഗോ വധ നിരോധനം പറഞ്ഞുകൊണ്ട് ആരങ്കിലും വരുമല്ലോ? അപ്പൊ അത് എടുത്തു പ്രയോഗിക്കാം!

ഏതായാലും ദളിത്‌ സാമുഹ്യ പരിഷ്കര്‍ത്താവും എഴുത്തുകാരനും ആയ ഏലയ്യക്ക് നന്ദി നിങ്ങള്‍ ആണ് ശരി.

ഇനിയിപ്പോ കര്‍ണാടക ഗവര്‍മെന്റ് നും കേന്ദ്ര-ബി.ജേ.പി ചേട്ടന്‍ മാര്‍ക്കും ഒന്നുകുടി വിശാലം ആയി ചിന്തിച്ചു കുടേ, മധുര മനോജ്ഞ മതേതര ഭാരതിയര്‍ ആയ നമുക്ക് എല്ലാം മതേതരം ആയി കണ്ടു കുടേ?

ലോകത്തേ ഏറ്റവും വലിയ രണ്ടാം മുസ്ലിം ജനസന്ഘ്യ ഒള്ള രാജ്യമായ ഭാരതത്തില്‍ എന്തുകൊണ്ട് പന്നി ഇറച്ചി നിരോദിക്കുന്നില്ല?

വെറുതേ ഒരു തര്‍ക്കം വേണ്ട, നമുക്ക് എല്ലാം അങ്ങ് നിരോദിച്ചേക്കാം, അങ്ങനേ നമുക്ക് എല്ലാവര്ക്കും സമ്പൂര്‍ണ സസ്യ ആഹാരികള്‍ ആയി മാറാം, ഹരിത സുന്ദരം ആയ ഒരു ജീവിതം നയിക്കാം.

എല്ലാം ഇങ്ങനേ ശുഭം ആയി സംഭവിച്ചു എന്ന് ഇരിക്കട്ടേ, അങ്ങനാണ് എങ്കില്‍ നിങ്ങള്‍ ബി.ജെ.പി / ആര്‍.എസ്.എസ് ചേട്ടന്മാര്‍ ജൈന മതക്കാരേ കൂടി ബഹുമാനിക്കാന്‍ തയാര്‍ ആകുമോ?

മനസ്സിലായില്ലേ?

നിങ്ങള്‍ നിങ്ങളുടേ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന ഉരുളകിഴങ്ങ് മുതല്‍ പരിശുദ്ധ മഞ്ഞള്‍, സവാള, ഉള്ളി, കാരറ്റ് തുടങ്ങി മണ്ണിനു അടിയില്‍ വളരുന്നത്‌ എല്ലാം ഉപഷിക്കണം.

ഉത്തര ഇന്ത്യന്‍ മധുര പലഹാരങ്ങള്‍ക്ക് മുകളില്‍ കാണുന്ന സില്‍വര്‍ ഫോയ്ല്‍ തൊട്ടു വിനാഗിരി വരേ എല്ലാം നമുക്ക് ഉപഷിക്കം, അങ്ങനേ നമുക്ക് ജൈന മതകാരോടും ഐക്യദാര്ട്യം പ്രകടിപ്പിക്കാം.

സകലമാന തുകല്‍ സാധാനങളും ബഹിഷ്കരിച്ചു, എല്ലാ മതങളയും കണക്കിലടുക്കം.

അങ്ങനേ ഫെഡറല്‍ ത്വത്വങ്ങളില്‍ അധിഷ്ടിതമായ മതേതര ജനാദിപത്യ ഭരണഘടന യേ നമുക്ക് ഉയര്‍ത്തി പിടിക്കാം, അങ്ങനേ ലോകത്തിനു മുന്‍പില്‍ നമ്മുടേ യശസ് വാനോളം ഉയര്‍ത്താം.


(Suraj Rajan എഴുതിയ 'മാംസാഹാരത്തിന്റെ രാഷ്ട്രീയവും വൈദ്യവും')

Sunday, July 11, 2010

ചില "അപ്രിയ" സത്യങള്‍





ആഖില ലോക ഭാരതിയരൈ മൊത്തത്തില്‍ വച്ച് നോക്കുമ്പോള്‍ ഭാരത്തതിന്റൈ തെക്ക് പടിഞ്ഞാറുള്ള മിത ശീതോഷ്ണ മേഘലയില്‍ ധാരാളമായി കാണുന്ന മലയാളി എന്ന ജീവികള്‍ക്ക് ഭയങ്കര വിവരം ആ കേട്ടോ!!!! ശരിക്കും ഒരു ഒന്ന് ഒന്നര വിവരം!!!

"തിണ്ണ മിടുക്ക് കാണിക്കുക, ആരയും അങ്ഗീകരിക്കാതിരിക്കുക ഇനി അങ്ഗീകരിച്ചാല്‍ തന്നേ മരിച്ചതിനു ശഷം മാത്രം എന്ന് നിര്‍ബന്ധം പിടിക്കുക,

ആരാണ് Dr. ജോര്‍ജ് സുദര്‍ശന്‍ എന്ന മലയാളി? ആരാണ് യു.ന്‍. ഇല്‍ തുടര്‍ച്ച യായ് എട്ടു മണിക്കൂര്‍ പ്രസംഗിച്ചു, കാശ്മീര്‍ ഭാരതത്തിന്റേതു ആണ് എന്ന് സ്ഥാപിച്ച മലയാളി? കാസര്‍ഗോഡ്‌ ഉള്ള മാലിക് ദിനാര്‍ മോസ്ക് ഇന്റേ പ്രാധാന്യം എന്ത്? ഏഴര പള്ളികളുടേ ചരിത്രം എന്ത്? തുടങ്ങി മലയാളിയുടേ അഭിമാനം ആയ എന്ത് ചോദിച്ചാലും വാ പൊളിച്ചു നില്‍ക്കുകയും.

എന്നാല്‍ ബൊളിവിയ, സോവിയറ്റ്‌ യൂണിയന്‍, ക്യുബ, വിയറ്റ്നാം തുടങ്ങിയ സ്ഥലങ്ങളിലേ പ്രത്തെകതരം ചുവന്ന നിറത്തോട് കുടിയ സുക്ഷ്മ ജീവികളേ പറ്റി വരേ വളരേ കൃത്യമായ് പറയാന്‍ പറ്റുകയും ചെയ്യുക"

തുടങ്ങിയ ചില പ്രശ്നങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ നമ്മുടേ അത്ര നല്ലവരും മിടുക്കരും വിവരം ഒള്ലാവരും ആയ ജീവികള്‍ ഭാരതത്തില്‍ അപൂര്‍വമാണ്.

പശ്ചിമ ബംഗാളില്‍ ഇത്തരം തന്നേ ജീവികളുടേ സാന്നിധ്യം ശക്താമായി ഒണ്ടായിരുന്നു എന്ന് നമുക്ക് ചരിത്രത്തില്‍ നിന്നും മനസിലാക്കാം,
ഞാന്‍ പറഞ്ഞത് കേട്ട് കമ്മ്യൂണിസം ഒള്ളിടത്ത് വിവരം ഒണ്ട് എന്ന് തെറ്റി ധരിക്കരുത്? വിവരം ഒള്ള ഒരു ജനത ഉടേ ഇടയില്‍ കമ്മ്യൂണിസം വേരോടി എന്നേ ഒള്ളു, അത് അന്നിന്റൈ ആവശ്യം ആയിരുന്നതിനാല്‍ മാത്രം, ഇന്ന് ആവട്ടേ അതിന്റേ ആവശ്യം ഇല്ലായ്മ കുടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

അതുകൊണ്ടായിരിക്കാം പോളിറ്റ് ബ്വൂറോ കണക്കു പ്രകാരം അത്തരം വിവരമുള്ള ജീവികള്‍ നശിച്ചു കൊണ്ടിരിക്കുന്നതും!
ഹൈക്കമാണ്ട് കണക്കു പ്രകാരം നശിച്ചു എന്ന് കരുതിയ അത്തരം വിവരമുള്ള ജീവികള്‍ വീണ്ടും ഒണ്ടായി കൊണ്ടിരിക്കുന്നതും!
ഏതന്ഗിലും ഒന്ന് ഒറപ്പിച്ചു പറയണം എങ്കില്‍ അടുത്ത നിയമ സഭാ ഇലക്ഷന്‍ കഴിയണം എന്നാണ് രണ്ടു കുട്ടരും പറയുന്നത്.

പണ്ടൊരിക്കല്‍ കോട്ടയത്ത്‌ ഡിഗ്രിക്ക് പഠിക്കുന്ന കാലം എന്റേ സഹപഠിയന്‍ എന്നോട് ചോദിച്ചു "എടാ ഈ ABVP കോണ്‍ഗ്രസ്‌ ഇന്റേ ആണോ?" ഞെട്ടി നിന്ന എന്നോട് അടുത്ത സംശയം "ഈ വജ്പോയ് ഏതാ കോണ്‍ഗ്രസ്‌ ആണോ?" അന്ന് നാട് ഭരിചോണ്ടിരുന്ന വജ്പോയ് യേ പറ്റിഉള്ള സംശയം കൂടി കേട്ടപ്പോള്‍ ഞാന്‍ ഞെട്ടി, ശരിക്കും പൊട്ടിത്തകര്‍ന്നു തഴേ വീണു !!!

പെട്ടന്ന് ഞെട്ടല്‍ മാറ്റി നല്ല നാല് വര്‍ത്തമാനം പറഞ്ഞപ്പോള്‍ സഹപഠിയന്‍ എന്നോട് പറഞ്ഞു "നീ കമ്പ്യൂട്ടര്‍ നേപ്പറ്റി എന്നോട് എന്ത് വേണം എങ്കിലും ചോദിച്ചോ ഞാന്‍ പറയാം!"
ആ നിഷ്കളംഗവും സത്യസന്ധവും ആയ മറുപടിയില്‍ ഞാന്‍ സന്തോഷിച്ചു. ഇനി ഇത്തരം സാധനം കൈയില്‍ സ്റ്റോക്ക്‌ ഉള്ളവര്‍ അധികം ഇല്ലല്ലോ എന്ന്ഓര്‍ത്തു സമാധാനിച്ചു.


കാലങള്‍ക്ക് ശേഷം എന്റേ വള്ളം ഓസ്ട്രേലിയയില്‍ അടുപ്പിച്ചപ്പോള്‍ ആണ് ഭരതതിന്റൈ വടക്കോട്ട്‌ പോകുംതോറും നമ്മേ പോലേ പൊതു വിജ്ഞാനവും സാമാന്യ ബോധവും ഒള്ള ജീവികളുടേ എണ്ണം വളരേ കുറവാണ് എന്ന് മനസിലായത്.
മറ്റു സംസ്താനങളില്‍ ഒന്നും വള്ളം അടുപ്പിക്കാന്‍ അവസരം ലഭിക്കാതിരുന്ന എനിക്ക്, ഈ പുതിയ അറിവ് ഒരു ഞെട്ടല്‍ത്തന്നേ ആയിരുന്നു!!.

ഇപ്പോ ഈ ഞെട്ടല്‍ എല്ലാം മാറി, എന്നാലും ചെലപ്പോള്‍ ഒക്കൈ ഞെട്ടാറുണ്ട് കേട്ടോ......

എന്റേ ഞെട്ടല്‍ തുടങ്ങുന്നത് ഒരു ഡല്‍ഹിക്കാരന്‍ എന്നോട് "കേരളമോ! അത് എവിടാ?" എന്ന് ചോദിക്കുന്നിടതാ...

ഈ അടുത്ത് ഒണ്ടായ ഒരു സംഭവം പറയാം, കഥാ നായികാ പുതുതായി എന്റേ കൂടേ ജോലിക്ക് ചേര്‍ന്ന പൂച്ച കണ്ണും ഒഴുക്കന്‍ മുടിയും വടിവൊത്ത ശരീരവും ഉള്ള ഹിമാചല്‍ പ്രദേശ്‌ കാരി സുന്ദരി, ഉത്തരം അറിയില്ല എന്ന് അറിഞ്ഞുകൊണ്ട് തന്നേ ഞാന്‍ അവളുടേ നാടിന്‍റേ മുഘ്യമന്ത്രി ആരാണ് എന്ന് ചോദിച്ചു.കൊച്ചു കള്ളി അവള്‍ക്കു ഇതു എന്നല്ല ഒരു മുഘ്യമന്ത്രിയയും അറിയില്ലായിരുന്നു, പാവം.

പോട്ടേ സാരം ഇല്ല അല്ലംഗിലും നമ്മള്‍ പ്രാദേശിക വാദത്തിനു അടിമപെടരുതല്ലോ, എല്ലാ കാര്യത്തിനും ഒരു ദേശിയ കാഴ്ചപ്പാട് വേണ്ടേ എന്ന് കരുതിയ ഞാന്‍ നമ്മുടേ പ്രധാനമന്ത്രി യുടേ പേര് തന്നേ ചോദിച്ചു,
ഭാഗ്യം!! "അത് ഒരു സര്‍ദാര്‍ അല്ലേ?" എന്ന് അവള്‍ എന്നോട് തിരിച്ചു ചോദിച്ചു.

എന്റേ കണക്കുകുട്ടല്‍ ശരിയാണ് എങ്കില്‍, രാഷ്‌ട്രപതി എന്ന പ്രത്യകതരം ഉല്പന്നം ഇന്ത്യയ് ലും ഒണ്ട് എന്ന് പലര്‍ക്കും മനസിലായത് Dr. അബ്ദുല്‍ കലാം രാഷ്ട്രപതി ആയതിനു ശേഷം മാത്രം ആണ്.

ഗുജറാത്തില്‍ നിന്നുള്ള എന്റേ സഹ ജോലിക്കാരന്‍ സുഹൃത്തിനോട്‌ ഞാന്‍ ഒരിക്കല്‍ അവന്റേ കൈവശം ഹിന്ദുസ്ഥാനി മ്യൂസിക്‌ ഒണ്ടോ എന്ന് ചോദിച്ചു, സര്‍വകലാശാലാ റാങ്ക് ജേതാവായിരുന്ന ടി യാന്‍ അതുവരേ കരുതിയിരുന്നത് ഹിന്ദുസ്ഥാനി മ്യൂസിക്‌ എന്നാല്‍ ദേശഭക്തി ഗാനവും, കര്‍ണാടിക് മ്യൂസിക്‌ എന്നാല്‍ കന്നഡ മ്യൂസിക്‌ ഉം ആണ് എന്നാ.

ഞാന്‍ മടുത്തു, ഒരു കാര്യം കൂടി പറഞ്ഞവസനിപ്പിക്കം..
സ്ഥലം, ഞാന്‍ മൂന്നു വര്‍ഷത്തോളം ജീവിച്ച ഗ്ലെന്‍ റോയ് എന്ന കൊച്ചു പട്ടണത്തിലേ റെയില്‍വേ സ്റ്റേഷന്‍ പടികള്‍, പടി ഇറങ്ങി വരുന്ന 'ജെങ്കി' എന്ന് തോന്നിക്കുന്ന ആളുടേ കൈയിലേ പട്ടിയേ കണ്ടിട്ടാവണം പടി കയറാന്‍ തുടങ്ങിയ കഥാ നായികാ പേടിച്ചു പുറകോട്ടു ചാടി, അത് കണ്ട ജങ്കി സായിപ്പിന്‍റേ വക, "ഫക്കിംഗ് ഇന്ത്യന്‍സ്,....@#$%@" എന്ന് തുടങ്ങി ഒരു കൊട്ട തെറി.
ഇതു കേട്ട നമ്മുടേ നായയിക സായിപ്പിനയും കണക്കിന് തെറിപറഞ്ഞു, ഏതായാലും തെറിയുട തുടക്കം മാത്രം ഞാന്‍ ഇവിടേ കുറിക്കാം,
"I am not from India, I am from Punjab" അതേ, അവള്‍ ഇന്ത്യയില്‍ നിന്നല്ലയിരുന്നു! പക്ഷേ അവള്‍ പഞ്ചാബ്‌ഇല്‍ നിന്നായിരുന്നു താനും!

ഇതു വെറും വിവരം ഇല്ലായ്മ ആണോ? അതോ ഉള്ളില്‍ കെടന്നു നുരയുന്ന ഖലിസ്ഥാന്‍ വികാരമോ?
ഉത്തരം എനിക്കറിയില്ല, പക്ഷേ ചോദ്യങള്‍ രണ്ടും അപ്രിയ സത്യംങള്‍ ആണ് എന്ന് വെക്തമായ് അറിയാം.



രക്ഷപെട്ടു! ആരും മോശക്കാരല്ല, ഇമ്മിണി വല്യ അമേരിക്കക്കാരേ ഒന്നു കണ്ടുനോക്ക് ! (6/10/2010)

26/12/2010
മനസ്സ് നിറഞ്ഞു......
ഇന്നലേ (Christmas 2010) ഹൈദ്രബാദ് കാരന്‍ സുഹൃത്ത് ഒരു സംശയം ചോദിച്ചു!!!
"അരുണ്‍ ക്രിസ്മസ് ജീസസ് ഇന്റേ ജന്മദിനം ആണോ അതോ മേരിയുടേ ആണോ?" !!!!

Saturday, July 10, 2010

ഓസ്ട്രേലിയ യിലേ (അതി ഭീകര!) പ്രശ്നങ്ങള്‍


ഓസ്ട്രേലിയ എന്നാല്‍ അതി ഭീകരം ആയ എന്തോ ഒരു സാധനം ആണോ ? സത്യം പറയാം പത്രം വായിച്ചു വായിച്ചു ഇപ്പോ എനിക്ക് തന്നേ ഒരു സംശയം തോന്നി കേട്ടോ !
വംശിയ അതിഷേപം ഇല്ല എന്നല്ല, പക്ഷേ അത് മാത്രം ആണോ പ്രശ്നം, അതോ അതാണോ ഏറ്റവും വലിയ പ്രശ്നം?

ഹാവൂ എനിക്കറിയില്ല.... ഏതായാലും എന്റേ കണ്ണില്‍ പ്രശ്നം എന്ന് തോന്നിയത് ഞാന്‍ എഴുതാം,

വംശിയ പ്രശ്നംഗള്‍,
നല്ല ഒരു ശതമാനം ആളുകളുടയും മനസ്സില്‍ വംശിയ വികാരം നിലനില്‍ക്കുന്നു എന്നത് ഒരു സത്യം
തന്നേ ആണ്. കണക്കുകള്‍ പരിശോദിച്ചാല്‍ കഴിഞ്ഞ രണ്ടു വര്ഷംങ്ങളില്‍ ആണ് ഏറ്റവും കുടുതല്‍ പ്രശ്നംങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയയപെട്ടുള്ളത്, അത്ര ഗൌരവം ഒള്ള പ്രശ്നംങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട്‌ ചെയ്യപെടുന്നത് എന്നത് കൂടി നമ്മള്‍ ഇതോടു കൂട്ടി വച്ച് വായിക്കണം. അപ്പൊ ഏകദേശ കണക്കു നമുക്ക് ലഭിക്കും.

എന്താണ് പെട്ടന്ന് ഇത്ര അധികം പ്രശ്നംങ്ങള്‍ ഒന്ടാകാന്‍ കാരണം ?
ഉത്തരം വളരേ ലളിതം..... കഷിഞ്ഞ ഒരു അഞ്ചില്‍ തഴേ വര്‍ഷംഗള്‍ മാത്രമേ ആയുള്ളൂ ഒരു ശക്തമായ ഇന്ത്യന്‍ കുടിയറ്റം തുടങ്ങിയിട്ട്, അതില്‍ തന്നേ കഷിഞ്ഞ രണ്ടു വര്‍ഷംഗളിലേ കുടിഏറ്റ കണക്കില്‍ നമ്മള്‍ ആയിരുന്നു എല്ലാ രാജ്യത്തിലും മുന്‍പില്‍. അപ്പോള്‍ സോഭാവികം ആയും ഏതു സമൂഹത്തിലും ഉണ്ടാകുന്ന ഒരു വെറുപ്പ്‌, ഒരു സോജന പക്ഷപാതം, അത് മുന്‍പില്‍ കാണുന്ന ഇന്ത്യ ക്കരന്റൈ അടുത്ത് കാട്ടുന്നു. വിദ്യാഭാസം കുറഞ്ഞവരും, കള്ള് തലയ്ക്കു പിടിച്ചവരും, ഇത് പുറമേ കാട്ടുന്നു അല്ലാത്തവര്‍ മനസ്സില്‍ കാട്ടുന്നു. തിരിച്ചു അടി കിയ്ട്ടാന്‍ സാധ്യത ഒള്ളിടത് ആരും ഒന്നും കാട്ടുന്നുമില്ല!

കേരളത്തില്‍ അഞ്ചു ആറു കൊല്ലം മുന്‍പ് ജോലിക്ക് വന്നിരുന്ന മറ്റു സംസ്ഥാന ക്കാരുടായ് തലയില്‍ നമ്മള്‍ മാന്യന്മാര്‍ ആയ മലയാളികള്‍ കയറിയിരുന്ന പോലേ, സായിപ്പും ഇപ്പോള്‍ തിണ്ണമിടുക്ക് കാണിക്കുന്നു അത്ര തന്നേ,

എന്ത്തന്നേ ആയാലും ഇത്തരം അക്ക്രമണംങള്‍ സദാരണയില്‍ കവിഞ്ഞ ജനശ്രെധ ആര്‍ജിക്കുകയും, ഇന്ത്യന്‍സ് ന്റെ ഇടയിലെ ഐക്യം ഉണര്തുന്നതിനും കാരണം ആക്കുകയും ചെയ്തു, ഈ കര്ര്യത്തില്‍ സ്ടുടെന്റ്സ് നെയുംമറ്റും സംഗടിപ്പിച്ചു Federation of Indian Students of Australia (FISA) നടത്തിയ്യ മുന്നേറ്റം തികച്ചും അഭിനന്ദകരം ആണ്. അത് കൊണ്ട് തന്നെ ഇന്ത്യന്‍ കേസ്കള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഉണ്ടായിരുന്ന പോലീസ്ന്റെ തന്നുപ്പന്‍ പ്രതികരണത്തിന് മാറ്റം വരുകയും കര്യതൈ ഗൌരവം ആയി കാണാന്‍ തുടങ്ങുകയും ചെയ്യ്തു.

FISA നടത്തിയ സമരത്തില്‍ യാതൊരു പങ്കും വഹിക്കാതിരിക്കുകയും, എന്നാല്‍ പിറ്റയ്ന്നത്തൈ മലയാളം പത്രത്തില്‍, "ശക്തമായ പങ്കടുക്കലിലും പിന്തുണയിലും" കുടേ തലേദിവസത്തേ സമരം വിജയിപ്പിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുകയും ചെയ്ത, എല്ലാ മലയാളി സംഗടനകള്‍ക്കും ഈ അവസരത്തില്‍ നമുക്ക് നന്ദി പറയാം....

കുറഞ്ഞ വേതനം
ചെയ്യുന്ന ജോലിക്ക് ഗവ: പറഞ്ഞിരിക്കുന്ന മിനിമം വേതനം കൊടുക്കാതേ ഇരിക്കുക, എന്നതു ആണ് വിദ്യാര്‍ഥികളേ ബാധിക്കുന്ന എറ്റവും പ്രധാന പ്രശ്നം,ഓസ്ട്രേലിയ ക്കാര്‍ മാത്രം ആണ് കൃത്യം അയി, നിയമപരം അയി വേതനം കൊടുക്കുന്ന ഒരുകുട്ടര്‍ എന്ന് വേണമെങ്കില്‍ പറയാം, മൈഗ്രന്റ്സ് ആണ് ഈറ്റവും കുടുതലായി വേതന കാര്യത്തില്‍ കൃത്രിമം കാണിക്കുന്ന ഒരു ജനത, പ്രത്തിയകിച്ചു ഇന്ത്യന്‍ മൈഗ്രെന്റ്സ്, മണിക്കുറിനു പത്തോ പന്ത്രണ്ടോ മാത്രം ഡോളര്‍ കൊടുക്കുന്ന മലയാളി കളും ഒണ്ടുഇവിടേ. മണിക്കുറിനു ആറു ഡോളര്‍ മാത്രം കൊടുക്കുകയും തന്റേ പ്രാര്‍ത്ഥനാ കുട്ടായ്മയില്‍ പങ്കടുക്കാന്‍ നിര്‍ബന്ദിക്കുകയും ചെയ്യുന്ന ഒരു (കു)പ്രസിദ്ധ മലയാളിയും ഒണ്ടു കുട്ടിന്.

ചെറിയ സേവനം ഗള്‍ക്ക് പോലും ബ്ലേഡ് വച്ച് കഴുത് അറുത്തു പൈസ വാങ്ങാന്‍ ഇരിക്കുന്ന Migration Agents ലും മുന്‍പില്‍ നമ്മുടേ സ്വന്തം ആള്‍കാര്‍ തന്നാ കേട്ടോ?
ഒരു സ്പൌസ് വിസ പ്രോസിസ്സിംഗ് നു മുന്ന് പേര്‍ പറഞ്ഞ തുക കേക്കണോ? $3000, $2250 and $650 ഇതില്‍ രണ്ടു പേര്‍ ഇന്ത്യന്‍സ് (അതില്‍ ഒരാള്‍ മലയാളി ഒരാള്‍ ബോംബെക്കാരന്‍) പിന്നൊന്ന് സായ്പ്‌,

നിങ്ങള്‍ ഒരു മലയാളി ആണ് എങ്കില്‍ ആ തുകകള്‍ ആരുടേ ഒക്കേ ആണ് എന്ന് ശരിക്കും മനസിലാകും!!!!

മനസ്സിലായോ?

അതേ അതാണ് മലയാളി !!!!

സ്വന്തം സമൂഹത്തില്‍ ഇത്തരം ചൂഷകര്‍ നിരന്നിരിക്കുംപോള്‍ നാം എന്തിനു സായിപ്പു നേ കുറ്റം പറയണം?




ഉത്തരം:
മലയാളി: $3000
ബോംബെക്കാരന്‍: $2250
ഓസ്ട്രെലിയന്‍ : $650


Minimum wage law -
In Australia, on 14 December 2005, the Australian Fair Pay Commission was established under the Workplace Relations Amendment (WorkChoices) Act 2005. It is the responsibility of the commission to adjust the standard federal minimum wage, replacing the role of the Australian Industrial Relations Commission that took submissions from a variety of sources to determine appropriate minimum wages. It is expected that the Australian Fair Pay Commission will be replaced by Fair Work Australia in 2010.

- From 1 October 2007, the Australia standard Federal Minimum Wage is $13.74 per hour or $522.12 per week.
- From 1 October 2008, the Australia standard Federal Minimum Wage is $14.31 per hour or $543.78 per week.
- In 2009, the Federal Minimum Wage was not changed.
- In 2010, the Federal Minimum Wage was raised to $15 per hour or $569.90 per week.


Friday, July 9, 2010

ഒരു വര്‍ഗീയ ചൊറിച്ചില്‍


ഇന്നലേ ഈ എഴുത്ത് പുരയില്‍ കയറി, "അങ്ങനേ ആ പേപ്പട്ടി യയും കൊന്നു......." എന്ന പേരില്‍ എന്തോ ഒന്ന് എഴുതി വച്ചിട്ട് പോന്നു, എല്ലാവര്ക്കും അറിയാവുന്ന ഒരു കാര്യം..... സരമില്ല്ല, ഇന്നു ഞാന്‍ ഒരു രഹസ്യം പറയാം, നിങ്ങള്‍ ആരോടും പറയരുത്, ആര് എങ്കിലും അറിഞ്ഞാല്‍ എന്റേ മത സഹിഷ്ണത ചോദ്യം ചെയ്യപ്പെടും, ഞാന്‍ ഒരു വര്‍ഗീയ വാദി ആണന്നു തെറ്റിധരിക്കും

രണ്ടു ആഷ്ച്ച മുന്‍പാണ്‌ സംഭാവംഗളുടെ തുടക്കം, പതിവ് പോലേ രാവിലേ കട്ടിലില്‍ നിന്ന് എണീറ്റ്‌ കമ്പ്യൂട്ടര്‍ ഓണ്‍ ആക്കി, ഇമെയില്‍ നോക്കി , ഫേസ് ബുക്ക്‌ നോക്കി , യു ട്യൂബ് അക്കൗണ്ട്‌ നോക്കി (ആ സില്‍ സിലാ പാട്ടു കാരേ പുതിയതായി എത്ര പേര്‍ തെറി പറഞ്ഞു എന്നു അറിയണല്ലോ !!), പിന്നേ ഓര്‍ക്കുട്ട് സ്ക്രാപ്പ് ബുക്ക്‌ തുറന്നു നോക്കി, അപ്പോള്‍ അതാ കെടക്കുന്നു ഒരു ഘണ്ടിക ദൈവ വചനം, കൊള്ളാം നല്ലത്, പക്ഷേ Brisbane-ല്‍ ഒള്ള എന്നേ അറിയാത്ത ഇയാള്‍ എനിക്ക് നേരത്തയും രണ്ടു പ്രാവശം ഓണ്‍ ലൈന്‍ രക്ഷിക്കപെടല്‍ നല്‍കിയിട്ടുണ്ട്, എന്റേ കുട്ടുകര്‍ക്കും ടി യാന്‍ സ്ക്രാപ്പ് പരിവര്‍ത്തനം നല്‍കിയിട്ടുണ്ട്.

പക്ഷേ ഈ പ്രാവശം എനിക്ക് ചൊറിച്ചില്‍ അടക്കാന്‍ പറ്റിയില്ല. 'ചില നാടുകളില്‍ ഈ ചൊറിച്ചിലിനു - കടി, കഴപ്പ്, പിരു പിരുപ്പ്, കല്ലന്‍കഴപ്പ്, എന്നൊക്കേ പറയും കേട്ടോ'!, ഏതായാലും അത് മൂത്ത ഞാന്‍ (തെറ്റി ധരിക്കരുത് കേട്ടോ) ചേട്ടന് മറുപടി കൊടുത്തു.

പുള്ളിക്ക് ഇഷ്ടപെട്ട ദൈവ വചനം എനിക്ക് തന്നു, പകരം ഞാന്‍ എനിക്ക് ഇഷ്ടപെട്ട രാഷ്ര്ടിയ പ്രസ്ഥാനത്തേ പ്പറ്റി തിരിച്ചു സ്ക്രാപ്പ് അയച്ചു....

അയ്യോ... ചേട്ടന് അത് ഇഷ്ട പ്പെട്ടില്ല, എതായാലും മറുപടി വചനങ്ങള്‍ ഒടനേ എത്തി, പകരം ഞാന്‍ പരി: ജപമാല-യൈ പ്പറ്റി ഒരു വര്‍ണന ചേട്ടനും കൊടുത്തു, ടി യാന്ട ആള്‍ക്കാര്‍ക്ക് ജപമാല ഉം മാതാവും ആണല്ലോ ഏറ്റവും വെറുപ്പ്‌! (അതു കൊണ്ട് തന്നാ ഞാന്‍ ആ കടും കൈ ചെയ്തത് എന്നത് പരമ രഹസ്യം ആ കേട്ടോ).

പിന്നേ ഞങ്ങള്‍ കടി പിടി തുടങ്ങി, മറ്റു വിശ്വാസംങ്ങളേ നിന്ദിക്കുന്ന ഒരാളേ ഞാന്‍ എന്ന്ധിനു അംഗീകരിക്കണം എന്ന് ഓര്‍ത്തപ്പോള്‍ ഞാന്‍ ആഞ്ഞു ആഞ്ഞു കടിച്ചു....

കടിയില്‍ ഞാന്‍ ജയിച്ചു എന്നാ തോന്നുന്നത്, ചേട്ടന്‍ ഇപ്പോ എനിക്ക് മറുപടി ഒന്നും തരാറില്ല, അപ്പൊ ഞാന്‍ അല്ലേ ജയിച്ചത്‌!?

"കര്‍ത്താവു മോനേ സ്നേഹിക്കുന്നുണ്ടാങ്കില്‍ വീണ്ടും മാമോദിസ മുക്കിയിരിക്കും" എന്നാ ചേട്ടന്‍ പറഞ്ഞത്, അപ്പൊ കര്‍ത്താവു എന്നേ സ്നേഹിക്കുന്നില്ലേ...?

ഏതായാലും ഞങ്ങള്‍ തമ്മിലുള്ള സംസാരം ഞാന്‍ തഴേ കൊടുക്കുവാ, രസകരമായ ആദ്യ ഭാഗംങ്ങള്‍ എല്ലാം ഡിലീറ്റ് ആക്കി അതുകൊണ്ട് പകുതി മുതല്‍ വായിക്കു അദ്ദാഹ ത്തിന്റൈ പേര് ഞാന്‍ "ചേട്ടന്‍" എന്നിടുവാ, എന്റേ പേര് "ഞാന്‍" എന്നും

ചേട്ടന്‍: If u r a Christian.....follow Bible.......

ഞാന്‍: The Rosary, a powerful weapon against the devil
The first “Hail Mary” was brought from Heaven

by Gabriel the Archangel, the messenger of Holy Trinity

ചേട്ടന്‍: Rosary is the no.1 Devil dear.......study Bible

ഞാന്‍: I like that devil dear... I will continue with that Devil.......
I don't need any more Satans or Devils in my life...... So stay away from me dear.... please don't irritate me.....
If you are not respecting my religion and faith, then get out from my scrapbook...
please don't try to use me........
- Thanks,
With Rosary Prayers..........


ചേട്ടന്‍: ......Jesus said to the people who believed in him "You are truly my disciples if you remain faithful to my teachings. And you will know the truth, and the truth will set you free." (John8: 31 & 32)
ചേട്ടന്‍: Monay Arun, Bible thurannu vaayikkukaa...am also a Catholic before, but truth manasilaayappol ithallam vittoo.. first u understand Jesus religion undakkiyittillaa... Jesus oru margam aanu, maanavakulathintay rakshakan,Salvation only through Jesus, Study Bible...God Bless u

ഞാന്‍: I am not bothering about your faith(s) or religion(s)..... religion is a personal matter....
You are not able to measure my Emotional Quality, Intelligence Quality and my thoughts..... You need to study / read a lot, not only Bible....


ചേട്ടന്‍: yes, u don't know Bible that is the main problem.....read the Bible first.....God Bless

ഞാന്‍: You know anything outside from bible....? Anything...?

ചേട്ടന്‍: sure, rosary is out from Bible

ഞാന്‍: Am not 'living only with Bible'... Bible is the part of my life thats it .... I am respecting good things from all religions.... My character is not like a religious terrorist's ...
Can you please try to Accept / Respect other religions or faiths......(I know, that is difficult for U guys)
Don't be a religious terrorist....


ചേട്ടന്‍: that is the main problem monay..........Karrthavu religion onnum unakkiyittillaaaaaaaaa

ഞാന്‍: Hey mate...... Religions have been here before Jesus christ.....

ചേട്ടന്‍: that's why I said to u don't know Bible truth.........give me your phone no. I will call u if u like??

ഞാന്‍: I told you before, am not living only with bible,
U will never catch my thoughts... your way of thinking is very low... So can you please find someone else like you.......
bye... best wishes for your hunting........
With ROSARY PRAYERS.......... ROSARY will help u........


ചേട്ടന്‍: "You can enter God"s Kingdom only through the narrow gate. The highway to hell is broad, and is gate is wide for the many who choose that way. But the gateway to life is very narrow and the road is difficult, and only a few ever find it." (Mathew 7:13-14)

ഞാന്‍: If u read bible with an open mind( open mind is something which u required to understand each and everything mate) then u will be able to locate that Jesusu saying... follow me... he says us to follow the way in which he lead his life... like helping people, being more social, helping the unwanted and marginilized people of that time... he also says ... allow the childrens to come to me...(as they are pure) which means the pure minded is always welcome ... irrespective of age, cast , or religion ...

ചേട്ടന്‍: "Satan, who is the god of this world, has blinded the minds of those who don't believe. They are unable to see the glorious light of the Good News. They don't understand this message about the glory of Christ, who is the exact likeness of God" (2Cori.4:4)

ഞാന്‍: Good evening....
Today is 1st July 2010, I hope you will accept all religions this month.....
am kidding mate.... i know thats just a HOPE.....

ഞാന്‍: Can you please try to be a good humanbeing , as shown by Jesus: thats what is chiristanity for me... thats what is my religion ..
Respect : smile: Simple: Humble: Help: thats christianity ...( Which is not : always reading bible, which is not always belives that you are the corrct and ultimate, which is not taking the dust from others eyes though you are blind, which is not acting as a believer or follower, which is not acting as the holy spirit comes to you when u starts your prayer songs and which will go as a sudden when u ends the song that too simoultaneously for each and everyone :) ).

Once again mate: Respect : Smile: Simple: Humble: Help: Good human being ...... thats Christianity.... thats Christianity for me...


ചേട്ടന്‍: give me your contact no. pl.

ഞാന്‍: Contact number.!!!!!!!! for what.........?

ചേട്ടന്‍: God Bless u
ചേട്ടന്‍: thanks........God bless u

ഞാന്‍: I will pray for you mate.......
THE FATHIMA PRAYER
O my Jesus, Forgive us our sins, save us from the fires of hell.
Lead all souls to Heaven, especially those in most need of Thy mercy.

ഞാന്‍: Benefits of Saying The Rosary
With the world in the state it is in today, and with all of the problems our family and friends are facing today, the Rosary is the ideal way to help ourselves, family and friends, and is PROVEN to help us. The people that continue to have chronic, serious problems in their lives are people that are most likely not taking advantage of the benefits of prayer, and especially the Rosary. It costs us nothing to say the Rosary, only a few minutes of our day.


ചേട്ടന്‍: that is evil spirit dear.........

ഞാന്‍: Actually wh is ur cult.... is that P********(deleted), Zealot of God, Unification Church, J*****(deleted), or any New.... or your own.....??

ചേട്ടന്‍: God Bless u........

ഞാന്‍: Thanks mate.........
അപ്പോള്‍ പിരിയാം ......... ഇനി എന്നെ വീണ്ടും മാമോദീസ മുക്കാന്‍ നോക്കണ്ട.....നടക്കില്ല.... Because Rosary is a powerful weapon against Satan
Bye.........


ചേട്ടന്‍: Rosary oru sataan thannayaanu.........Karthavu monay snehikkunnundankil veendum mamodisa mukkiyirikkum...........The Word of God is the most powerful weapon against sataan.....God Bless....veendum kaanaam.....

ഞാന്‍: what you are trying to prove man? only when i will become a 'p********'(deleted) i will be get in to the paradise..
what is this 'p*********'(deleted)??? it is one of the fast growing religion ...( exactly by offering Lakhs to many familys... if you want i can show you the events with complete evidence) and u said as per bible there is no religion and God didnt creat a one...( then why the hell u r trying to say that watever religion is your thats the only correct one)

ഞാന്‍: ചേട്ടാ ഞാന്‍ ഒരു തെറി പറഞ്ഞോട്ടേ Control കിട്ടുന്നില്ല ............ ഇനി അതു പാപം ആണോ...............??????????
ഞാന്‍: വീണ്ടും കാണാന്‍ ഇയാള്‍ എന്റെ അമ്മാവന്‍ ഒന്നും അല്ലല്ലോ......
വേറേ പണി ഒന്നും ഇല്ല അല്ലേ........
രാവിലേ മുതല്‍ കമ്പ്യൂട്ടര്‍ ഇന്റേ മുന്നില്‍ ഇരുന്നു ആ ആളേപിടുത്തം അല്ലേ?????
Don't follow me........ This is my final warning........


ചേട്ടന്‍: ദൈവം മോനേ ധാരാളമായി അനുഗ്രഹിക്കട്ടേ Jesus is coming soon..............

ഞാന്‍: Some of my Melbourne friends are also got your Scrap, including my 2house mates.......
If you have courage to send that kind of Scraps to 'P**ul*rf***t / N** / SI**
(deleted) Guys........???

ചേട്ടന്‍: give me your contact no. I will give the answer o.k God Bless u.

ഞാന്‍: പ്രിയ സുഹൃത്തേ, ഷമിക്കു എനിക്ക് നിങ്ങളുടേ ഉത്തരം വേണ്ട........
ഹിന്ദു, ക്രിസ്ത്യന്‍ സമൂഹത്തിന്റൈ സഹിഷ്ണത നിങ്ങള്‍ മുതലടുക്കുന്നു, അത്ര തന്നൈ......


നിങ്ങള്ക്ക് ഞാന്‍ ഫ്രീയായി ഒരുപദേശം തരട്ടേ ?


നല്ലവരായി ജീവിക്കുന്ന ഹിന്ദു, ക്രിസ്ത്യന്‍, ഇസ്ലാം വിശ്വസികളയും,
മത വിശ്വാസി അല്ലാത്ത നല്ല ജനങ്ങളയും ഒന്ന് ഒഴിവാക്കി ക്കൂടേ......?
നിങ്ങള്‍ക്ക് മയക്കു മരുന്നിലും, ഗുണ്ടയിസതിലും, രാജ്യദ്രോഹ പ്രവര്‍ത്തനത്തിലും ഏര്‍പെട്ടു കുടുംബത്തിനും രാജ്യത്തിനും ശാപം ആകുന്നവരുടെ പുറകേ പോകാന്‍ മേലാരുന്നോ ?


അല്ലങ്കില്‍ മദര്‍ തെരസ യയോ ഫാദര്‍ ഡാമിയന്‍ റേയോ പാത
പിന്തുടര്‍ന്ന് കൂടേ...? 


ഈ സുത്ര പണിയിലും കുടുതല്‍ ദൈവത്തിനു ഇഷ്ടപെടുന്നത് അതല്ലേ.......?



*****

"അങ്ങനേ ഒരു രഹസ്യം പര്രസ്യം ആക്കിയപ്പം സന്ദോഷം ആയി, ഹോ എന്റേ ഒരു കഴപ്പ് നോക്കണേ........ ഇതാ ഓസ്ട്രേലിയ ഇല്‍ മുരിക്ക്‌ എല്ലതതിന്റൈ ഒരു കൊഴപ്പം...."

ഞാനും ഒരു വര്‍ഗീയ വാദി ആണോ, എന്ന് ഇപ്പോ ഒരു സംശയം ?


NB: മറ്റൊരാളുടേ വിശ്വാസങ്ങളേ അധിഷേപിച്ച് സ്വന്തം വിശ്വാസം മാത്രം ആണ് ശരി എന്ന് വാദിക്കുന്നവര്‍ ആരായാലും, ഇനിയിപ്പോ എന്റേ തന്നേ വിശ്വാസത്തില്‍ പെട്ട ആള്‍ ആയാല്‍ പോലും അയാളേ എതിര്‍ക്കുക എന്നത് ഒരു ശീലം ആയതിന്റേ കുഴപ്പം ആണ് മുകളില്‍ കണ്ടത്, അല്ലാതേ ആരേയും മനപൂര്‍വം നോവിക്കുക ആയിരുന്നില്ല ലക്‌ഷ്യം, അവിശ്വാസി കളേ അല്ല വര്‍ഗീയ വാദികളേ ആണ് എതിര്‍ക്കണ്ടത് എന്ന് ഞാന്‍ വിശ്വസിക്കുന്നു.

NB: '******(deleted) എന്ന് കാണിച്ചിരിക്കുന്നത്' പൊതു ജന സമക്ഷം കാണിക്കുന്നത് ശരി അല്ലാത്തതിനാല്‍ മായിച്ചു കളഞ്ഞിരിക്കുന്ന ഭാഗങ്ങള്‍ ആണ്


Thursday, July 8, 2010

അങ്ങനേ ആ പേപ്പട്ടി യയും കൊന്നു........


"ആടിനേ പട്ടി ആക്കുക - പട്ടിയേ പേപ്പട്ടിയാക്കുക - എന്നിട്ട് അതിനേ തല്ലിക്കൊല്ലുക" ഈ പ്രയോഗതിന്റൈ ശരിയായ അര്‍ഥം മലയാളക്കരക്ക് ഒരു പാവം പ്രൊഫസര്‍ ഇന്റേ, ഒത്തിരി പേരുടേ ഗുരുനാഥന്‍ ആയിരുന്ന ഒരു സാധു മനുഷ്യന്റേ ജീവിതം കണ്ടു തന്നേ പഠിക്കണ്ട വന്നു......
കഷ്ടം മലയാളികളുടെ വിധി!!
അല്ല, പ്രൊഫസര്‍. ടി. ജേ ജോസഫ്‌ ന്റയും കുടുംബത്തിന്ടയും മാത്രം വിധി!!!

എന്തായിരുന്നു മതനിന്ദ ആരോപിക്കപ്പെട്ട ആ വിവാദ ചോദ്യം?
ചോദ്യത്തിന് ആസ്പദമായ ഭാഗം ഒട്ടേറെ പ്രഗല്ഭരുടെ തിരക്കഥാ നുഭവങ്ങള്‍ അടങ്ങിയ “തിരക്കഥയുടെ രീതിശാസ്ത്രം” എന്ന പുസ്തകത്തില്‍ നിന്നും എടുത്തതാണ് (ബി കോം വിദ്യാര്‍ഥി കള്‍ക്കുള്ള M G സര്‍വകലാശാലാ അംഗീകൃത പാഠപുസ്തകം ആയിരുന്നു ഈ വില്ലന്‍). ഈ പുസ്തകത്തില്‍ എം. ടി. വാസുദേവന്‍ നായര്‍, വിജയ കൃഷ്ണന്‍, സത്യന്‍ അന്തിക്കാട്, അടൂര്‍ ഗോപാലകൃഷ്ണന്‍ എന്നിങ്ങനെ ഒട്ടേറെ പേരുടെ അനുഭവങ്ങളും കുറിപ്പുകളുമുണ്ട്. ഇതില്‍ ഇടതു പക്ഷ സഹയാത്രികനായ പി. ടി. കുഞ്ഞു മുഹമ്മദിന്‍റെതായി വന്ന ഭാഗത്ത്‌ നിന്നും എടുത്തതാണ് വിവാദമായ 11ആമത്തെ ചോദ്യത്തിലെ വരികള്‍. സംഭാഷണത്തിന് ഉചിതമായ ചിഹ്നം കൊടുക്കുവാനാണ് ചോദ്യം."

ഒരു മനോരോഗിയും (Madman) ദൈവവവും തമ്മിലുള്ള സംഭാഷണം ആണ് കഥാഭാഗം. പ്രൊഫസര്‍ ആവട്ടേ Madman എന്നതിന് പകരം കഥാ ക്രിത്തിന്റൈ പേര്തന്നേ ഉപയോഗിച്ചു, നിമിഷങ്ങള്‍ക്കകം അത് പ്രവാചകനും ദൈവവും ആയുള്ള സംഭാഷണം ആയി മാറി..... അത് മതിയായിരുന്നു നമ്മുടേ സമുഹത്തിന് ഉറഞ്ഞു തുള്ളാന്‍......

പാവം ജോസഫ്‌ രണ്ടിടത് മുഹമ്മദ്‌ എന്നുപയോഗിച്ചു. ആ എട്ടു അക്ഷരംങ്ങള്‍ ആവട്ടേ ഇന്നു നൂറു ശതമാനം സാക്ഷരത ക്കാരേ നോക്കി കൊഞ്ഞനം കുത്തികൊണ്ടൈ ഇരിക്കുന്നു.......

പാഠപുസ്തകം വായികാത്ത KSU/MSF/SFI കുട്ടികള്‍ തുടക്കം ഇട്ട പ്രതിഷാദം പൊടുന്നനേ വര്‍ഗിയ വാദികള്‍ ഏറ്റടുത്തു. വിശന്നിരിക്കുന്ന പുച്ചക്ക് ഓണക്ക മീന്‍ കിട്ടിയ അവസ്ഥ ആയിരുന്നു പിന്നേ....

കോടതിക്കും മുന്‍പേ വിധി പറയാന്‍ നിയോഗിക്കപ്പെട്ടവര്‍ എന്ന് സ്വയം കരുതുന്ന പത്ര മാധ്യമങ്ങള്‍ വിധി പറഞ്ഞ ഉടനേ കത്തോലിക്ക സഭയും ന്യൂ മാന്‍ കോളേജ് അധികാരികളും പ്രൊഫസര്‍. ടി. ജേ ജോസഫ്‌ നേ ചവിട്ടി പുറത്താക്കി മുഖം രക്ഷിച്ചു. പിന്നേ M G സര്‍വകലാശാല വക സസ്പെന്‍ഷന്‍, പോലീസ് നടപടി, പ്രതിഷാദയോഗം, തുടങ്ങിയ പതിവ്കലാ പരുപാടികള്‍ വേറേ....

ചുരുക്കി പറഞ്ഞാല്‍ പ്രൊഫസര്‍ കുറേ കാലത്തയ്ക്ക് മുവാറ്റുപുഴ വെറപ്പിച്ച കസബ് ആയി മാറി.
' Mohammed Ajmal Amir Kasab എന്ന ആ തീവ്രവാദിടേ പേരിലും ഇല്ലേ ഒരു വിവാദം? ഒരു മത നിന്ദ !? '

ഇതൊക്കേ മുന്കുട്ടി കണ്ടതുകൊണ്ടാ ഈയുള്ളവന്‍ ആയ കാലത്ത് ഒന്നും പഠിക്കാതേ നടന്നത്.
ഒരു അധ്യാപകന്‍ എങ്ങാനും ആയി പോയിരുന്നന്ഗിലോ...? ഹാവൂ ദൈവം കാത്തു, ഇപ്പോ സായിപ്പിന്റേ തെറി കേട്ടാ മതിയല്ലോ, എല്ലാറ്റിലും ഒരു നന്മ ഒന്ടന്നു പറയുന്നത് ചുമ്മാതല്ല...

ഇന്ന് എല്ലാവര്ക്കും ഒന്ന് തിരിഞ്ഞു നോക്കാന്‍ പ്രോഫെസ്സോരുടൈ കൈ പോകണ്ട വന്നു.
ഇന്നലേ വരേ തെറി വീളിച്ച മാധ്യമങ്ങള്‍ ഇന്ന് എടുത്തോണ്ട് നടക്കുന്നു, മകന്റേ കാല്‍ വെള്ളയില്‍ ലാത്തിക്ക് അടിച്ച പോലീസ് ഇപ്പോ അപ്പന്റേ കൈ വെട്ടിയവരായ് തപ്പി നടക്കുന്നു, ഇന്നലേ കൊല്ലാന്‍ നടന്നവര്‍ ഇന്ന് സഹാതപ്പിക്കുന്നു.....
കലികാലം എന്നു പറയുന്നത് ഇതിനാണോ ആവോ?

കേരളത്തിലേ മുസ്ലിം സമുഹത്തിനേ തീവ്ര വാദ തിന്റൈ ചവറ്റു കൊട്ടയില്‍ പോകാതേ കാക്കാന്‍ ഇവിടേ ശക്തമായ മുസ്ലിം സംഘടനകള്‍ ഒണ്ടല്ലോ എന്നോര്‍ത്ത് നമുക്ക് സമാധാനിക്കാം.
പ്രൊഫസര്‍. ടി. ജേ ജോസഫ്‌ നൈ ആശുപത്രി ഇല്‍ എത്തിച്ചപോള്‍ ഓടിവന്നു രക്തം നല്‍കിയതില്‍ മുന്‍പില്‍ സോളിഡാരിറ്റി, ജമാ അതേ ഇസ്ലാമി തുടങ്ങിയ ഇസ്ലാം സംഘടനാ പ്രവര്‍ത്തകര്‍ ആയിരുന്നു എന്നു ഓര്‍ത്തു അഭിമാനിക്കാം.....

എല്ലാത്തിനും ഉപരിയായി "എല്ലാ മതങ്ങലയും ഞാന്‍ ഒരു പോലേ സ്നയ്ഹിക്കുന്നു, ആക്രമിച്ചവരോട് ഷമിക്കുന്നു, അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല ആരോടും ഒരു വിദ്വാഷവും ഇല്ല" യന്നു പറയാന്‍ മനസ് കാണിച്ച പ്രൊഫസര്‍. ടി. ജേ ജോസഫ്‌,താങ്കള്‍ക്ക് ഒരു ആയിരം ആശംസകള്‍........


പ്രൊഫസര്‍. ടി. ജേ. ജോസഫ്‌ ഇന്റേ വിശദീകരണ കത്ത് ജൂലൈ പതിനേഴാം തിയതിയിലേ പോസ്റ്റ്‌ ഇല്‍ വായിക്കാം,

നമ്മുടൈ വിവാദ ചോദ്യക്കടലാസും പുസ്തകവും കാണണ്ടാവര്‍ക്ക് കാണാം കേട്ടോ,
കണ്ടിട്ട് നിങ്ങള്‍ എന്നാന്നാ തീരുമാനിക്ക്, ഇപ്പോ ഈ പാവം പോയാക്കുവാ.....




















ഇരുപതുപേര്‍ മാത്രം അടങ്ങിയ ക്ലാസ്സിലേ, വിവാദ ഇന്റെര്‍ണല്‍ പരീക്ഷാ ചോദ്യക്കടലാസ്






NB: എല്ലാത്തിനും മറുപടി വൃതാസുരന്‍ എഴുതിയ "അധ്യാപകരുടെ തല വെട്ടണം !!!" എന്ന ലേഘനത്തില്‍ ഒണ്ട്……