Thursday, October 28, 2010

അരുന്ധതി റോയിയുടേ ഇന്ത്യാ വിരുദ്ധ വെളിപാടുകള്‍.

അരുന്ധതി റോയിയുടേ വിവാദ പ്രസ്താവനയും അത് കാണുമ്പോള്‍ ഇന്ത്യക്കാരന്‍ എന്ന നിലയില്‍ മനസ്സില്‍ തോന്നുന്ന സ്വാഭാവിക സംശയങ്ങളും, പ്രതികരണങ്ങളും മാത്രമാണ് തഴേ കൊടുക്കുന്നത്.


വരേ പോലേ എല്ലാം വിശാലം ആയി കാണാനുള്ള കഴിവില്ലാത്ത, ഇന്ത്യന്‍ താല്‍പര്യങ്ങള്‍ മാത്രം ചിന്തിക്കുന്ന ഒരിന്ത്യന്‍ പക്ഷപാതിയുടേ സംശയങ്ങള്‍ ആണ് അത് എങ്കിലും ആ സംശയങ്ങള്‍ എല്ലാം പ്രശസ്തവും ഉത്തരം ലഭിക്കാന്‍ അര്‍ഹത ഉള്ളതും ആണ് എന്ന് ഞാന്‍ കരുതുന്നു.

“ഇന്ത്യയില്‍ നിന്ന് സ്വാതന്ത്ര്യം വേണമെന്ന് പറയുന്നവരെയെല്ലാം വിഭജനവാദികളായി ചിത്രീകരിക്കുന്നത് ശരിയല്ല. ബ്രിട്ടീഷുകാര്‍ വിട്ടതോടെ ഇന്ത്യ അധികാരത്തെ കോളനിവത്കരിച്ചു. പൊലീസിലും അര്‍ധസൈനിക വിഭാഗങ്ങളിലും ചേരാതെ ഇന്ത്യാവിരുദ്ധ പ്രതിരോധത്തെ ഏകീകരിക്കാന്‍ കശ്മീര്‍ യുവത തയാറാകണം.കശ്മീര്‍ ഒരിക്കലും ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരുന്നില്ല. ചരിത്രപരമായ വസ്തുതയാണിത്.

‘കോളനി മനസ്സായിരുന്നു എന്നും ഇന്ത്യക്ക്. കശ്മീരില്‍ മാത്രമല്ല നാഗാലന്‍ഡ്, മണിപ്പൂര്‍, പഞ്ചാബ് എന്നിവിടങ്ങളിലും നാം ഇതു കണ്ടു. മധ്യ ഇന്ത്യയില്‍ ദരിദ്ര ജനങ്ങളെ കൊന്നൊടുക്കാനാണ് ഇന്ത്യന്‍ സൈന്യം ഇപ്പോള്‍ ശ്രമിക്കുന്നത്. സൈന്യത്തെ പുറന്തള്ളുകയും സായുധസേനക്കുള്ള പ്രത്യേകാധികാര നിയമം പിന്‍വലിക്കുകയും വേണമെന്ന ആവശ്യം ശക്തമായി മുന്നോട്ടു കൊണ്ടുപോകണം. ഇപ്പോഴത്തെ പ്രതിരോധത്തിന് വ്യക്തമായ ലക്ഷ്യനിര്‍ണയം നടത്താനും കശ്മീരികള്‍ തയാറാകണം.”

എന്ന അരുന്ധതിയുടേ പ്രസ്താവന കണ്ടപ്പോള്‍ ശരിക്കും ദു:ഖം തോന്നി.

പ്രിയ അരുന്ധതീ, എന്താണ് പറയുന്നത് എന്ന് മനസിലാക്കാന്‍ ഉള്ള വിവരം നിങ്ങള്‍ക്ക് ഇല്ലാത്തതാണോ, അതോ സ്വന്തം പ്രശസ്തിക്കു വേണ്ടി എന്തും പറയാന്‍ മാത്രം വൃത്തികെട്ട നിലയിലേക്കു നിങ്ങള്‍ അധപതിച്ചതാണോ?

കാശ്മീര്‍ ജനതയോട് ഇന്ത്യക്ക് എതിരേ പ്രവര്‍ത്തിക്കാന്‍ പരസ്യാഹ്വാനം നടത്തിയതിലൂടേ 'മുസ്ലിം ജനതയുടേ രാജ്യ സ്നേഹത്തേ സംശയത്തോടു കൂടി മാത്രമേ കാണാവൂ' എന്ന് ആഹ്വാനം ചെയ്തു നടക്കുന്ന ഹൈന്ദവ ഫാസിസ്റ്റ് സംഘടനകള്‍ക്ക് ജയ് വിളിക്കുകയല്ലേ നിങ്ങള്‍ ചെയ്തത്? ദേശാഭിമാനികള്‍ ആയ കോടിക്കണക്കിന് ഇന്ത്യന്‍ മുസ്ലിങ്ങളേ അല്ലേ പരോക്ഷമായി ആണങ്കില്‍ കൂടി നിങ്ങള്‍ ഇന്ത്യാ വിരുദ്ധര്‍ ആക്കിയത്?

കാശ്മീരിനേ സ്വര്‍ഗ്ഗരാജ്യം ആക്കാന്‍ ഇന്ത്യയില്‍ നിന്നും അടര്‍ത്തി മാറ്റണം എന്ന് ആഹ്വാനം ചെയുന്ന ഓരോ വ്യക്തിയും പാകിസ്താന്റേ കൈവശം ഉള്ള കാശ്മീരില്‍ (Pakistan Occupied Kashmir - POK) ഇപ്പോള്‍ എന്തു നടക്കുന്നു എന്ന് അറിയണം.

ജനങ്ങള്‍ തിരഞ്ഞ് എടുത്ത ഭരണകൂടം നമ്മുടേ കാശ്മീര്‍ ഭരിക്കുമ്പോള്‍ ഇസ്ലാമാബാദിന്റേ പാവ ഭരണം ആണ് ഇപ്പോഴും POK യില്‍ നടക്കുന്നത്.

കാശ്മീരിന്റേ സകല വരുമാനമാര്‍ഗവും തല്ലിതകര്‍ത്ത് ഒരു ജനതയേ മുഴുവന്‍ പട്ടിണിയിലേക്കു തളളിവിട്ടത് പാകിസ്ഥാന്‍ പിന്തുണ യോടുകൂടി പ്രവര്‍ത്തിക്കുന്ന തീവ്രവാദം മാത്രം ആണ്.

'കാശ്മീരില്‍ ആക്രമണം നടത്താന്‍ തീവ്രവാദികള്‍ക്ക് പാക്‌ സേന പരിശീലനം നല്‍കി' എന്നാ പ്രസ്താവന വന്നത് മുന്‍ പാക്‌ പ്രസിഡന്റ്റ് ആയ മുഷാറഫിന്റേ വായില്‍ നിന്നു തന്നേ ആണ്.

POK കാശ്മീരിയുടേത് അല്ലാതായി മാറുന്നത് ആര്‍ക്കും ചോദ്യം ചെയ്യണ്ടേ ?
പാകിസ്ഥാനില്‍ നിന്നും സംഘടിത കുടിയേറ്റം നടത്തി-നടത്തി നാള്‍ക്കുനാള്‍ കാശ്മീരിയേ സ്വന്തം മണ്ണില്‍ ന്യുനപക്ഷത്തില്‍ നിന്നും അതി ന്യുനപക്ഷം ആക്കി മാറ്റുന്നത് അവര്‍ക്ക് സ്വര്‍ഗ്ഗരാജ്യം പണിയാന്‍ ഉള്ള ശ്രമത്തിന്റേ ഭാഗം ആണ് എന്ന് കരുതാന്‍ മാത്രം മണ്ടന്‍മാരുണ്ടോ ഇന്ത്യയില്‍.

പാകിസ്ഥാനും ചൈനക്കും മാത്രം ലാഭം ഉള്ള കച്ചവടത്തിനുള്ള പ്രധാന അസംസ്കൃത വസ്തുവാണ് അവര്‍ക്ക് POK. ഇന്ത്യന്‍ കാശ്മീര്‍ ആവട്ടേ ഒരു നിധിവേട്ടക്ക് ഉള്ള ഉല്‍പന്നവും.

POK യിലേ ഖനികളും, സകല തന്ത്രപ്രധാനം ആയ മേഖലകളും, ചൈനയ്ക്കു തീറ് എഴുതി കൊടുക്കുന്ന പാകിസ്താന്‍ നടപടിക്കു എതിരേ പോരാടുന്ന അവിടുത്തേ പാവപ്പെട്ട കാശ്മീരി യുടേ സ്വരത്തിനും എന്തങ്കിലും വില കൊടുത്തു കൂടേ സാഹിത്യകാരീ!

കാശ്മീരിന്റേ ഭാഗം ആയ 'അക്സായ്‌ ചിന്‍' പൂര്‍ണം ആയും ചൈനയ്ക്കു സമ്മാനം ആയി നല്‍കിയ പാകിസ്താന്‍ നടപടി കാശ്മീരിനോടുള്ള അവരുടേ അഗാധ പ്രേമത്തിന്റേ തെളിവാണോ.....? 

കാശ്മീര്‍ മേഖല മൊത്തത്തില്‍ എടുത്താല്‍ അതിന്റേ 20 ശതമാനത്തോളം വരുന്ന 'അക്സായ്‌ ചിന്‍' ആണ് ഇന്ത്യയുടയോ പാകിസ്താന്‍ടയോ കാശ്മീരി യുടയോ അല്ലാതായി മാറിയത്.തൊഴിലില്ലായ്മ കൊണ്ട് ആത്മഹത്യ ചെയ്യുന്നതും കൂലിവേലക്കായി പാക് നഗരങ്ങളിലേക്ക് കുടിയേറുന്നതും ആയ ഒരു സമൂഹം മാത്രം ആണ് ഇന്ന് POK യിലേ കാശ്മീരി.

തീവ്രവാദ ക്യാമ്പുകളുടേ എണ്ണത്തിലും വലുപ്പത്തിലും ഉള്ള വികസനം അല്ലാതേ കാഷ്മീരിക്ക് പാകിസ്താന്‍ എന്താണ് കൊടുത്തത് എന്ന്‌ സ്വതന്ത്ര കാശ്മീരിന് വേണ്ടി മുറവിളി കൂട്ടുന്നവര്‍ ഇടക്കൊക്കേ ഓര്‍ക്കുന്നത് നന്നായിരിക്കും.

പാകിസ്താനില്‍നിന്നും സ്വാതന്ദര്യം നേടാന്‍ പോരാടിക്കോണ്ടിരിക്കുന്ന ബലൂച്ചിസ്ഥാന്റേ ശബ്ദം പുറത്തു കേള്‍ക്കാതിരിക്കാനും ചൈനയുടേ സമ്മാനങ്ങള്‍ക്ക് പകരം കൊടുക്കാനും ഉള്ള ഒരു ഉല്പന്നം മാത്രം ആണവര്‍ക്ക് കാശ്മീര്‍.

നാഗാലന്‍ഡ്, മണിപ്പൂര്‍ എന്നിവിടങ്ങള്‍ ഒക്കേ നിങ്ങള്‍ കണ്ടപ്പോള്‍, അവര്‍ ഉപയോഗിക്കുന്ന അത്യാധുനിക ആയുധങ്ങള്‍ ത് രാജ്യത്ത്നിന്നും വന്നതാണ് എന്നും അവര്‍ക്ക് ത് രാജ്യമാണ് ആയുധ പരിശീലനം നല്‍കുന്നത് എന്നും കാണാന്‍ വിട്ടു പോയത് എന്തേ?

പഞാബില്‍ തീവ്രവാദത്തിന്റേ ഇരകള്‍ ആയി 'ജീവിക്കുന്ന രക്തസാക്ഷികള്‍' എന്ന പേര് ലഭിച്ചവരുടയും തീവ്രവാദികള്‍ കൊന്ന നൂറു കണക്കിന് പാവപെട്ടവരുടേ കുടുമ്പത്തിന്റേയും കണീര്‍ കൂടി നിങ്ങള്‍ കാണണം.

സുവര്‍ണ ക്ഷേത്രത്തേ ആയുധപ്പുര ആക്കി മാറ്റിയ, ക്ഷേത്രത്തിനുള്ളില്‍ ഗ്രനേഡ് നിര്‍മാണത്തിനുള്ള യന്ത്രങള്‍ വരേ സ്ഥാപിച്ചിരുന്ന, അമൃത്സര്‍ നഗരം അടക്കിഭരിച്ചു തുടങ്ങിയ ആ തീവ്രവാദികളേ ഇന്ത്യ എന്ന രാജ്യം എന്ത് ചെയ്യണം ആയിരുന്നു എന്നാണ് 'വിശ്വ' സാഹിത്യകാരി പറയുന്നത്.....?

'മധ്യ ഇന്ത്യയില്‍ ദരിദ്ര ജനങ്ങളെ കൊന്നൊടുക്കാനാണ് ഇന്ത്യന്‍ സൈന്യം ഇപ്പോള്‍ ശ്രമിക്കുന്നത്' എന്ന്‌ നിങ്ങള്‍ പറഞ്ഞല്ലോ നിങ്ങളുടേ ആ വാക്കുകളില്‍ തന്നേയുണ്ട് മാവോയിസ്റ്റ് തീവ്രവാദികളോടുള്ള നിങ്ങളുടേ പിന്തുണ.

ദരിദ്ര ജനങ്ങളുടേ പേര് പറഞ്ഞു മാവോവാദികളേ നിസ്സാരവല്‍ക്കരിക്കരുത് അരുന്ധതീ. ഇന്ത്യയിലേ 120 ജില്ലകള്‍ നിയന്ത്രിക്കുന്നത് നിങ്ങള്‍ വെള്ള പൂശിയ മാവോയിസ്റ്റുകള്‍ ആണ്. അവിടൊന്നും നിയമവാഴ്ച  ഇല്ല എന്നതും മറക്കരുത്. മൊത്തം ജില്ല കളുടേ എണ്ണം 625 എന്ന കണക്കുകൂടി നോക്കുമ്പോള്‍ അറിയാം കാര്യം എത്ര ഭീകരം ആണ് എന്ന്‌.

ചൈനീസ്‌ പരിശീലനം ലഭിച്ച, ചൈനീസ് ആയുധങ്ങള്‍ ഉപയോഗിക്കുന്ന മാവോയിസ്റ്റുകള്‍ ആണ് ഇന്ത്യയുടേ അഞ്ചില്‍ ഒന്ന് ജില്ലകളും നിയന്ത്രിക്കുന്നത്. അതിനേ തിരിച്ചു പിടിക്കാന്‍ ഉള്ള പോരാട്ടത്തില്‍ ഏര്‍പെട്ട സൈനികരേ ആണ് നിങ്ങള്‍ അതിക്രമണം കാണിക്കുന്നവര്‍ ആക്കിയത്.

ബുദ്ധി ജീവി വേഷത്തില്‍ വിദേശ വേദികളില്‍ ഇന്ത്യയില്‍ ജനാദിപത്യം ഇല്ല എന്ന് വിളിച്ചു പറഞ്ഞപ്പോഴും ഇന്ത്യന്‍ ഭരണകൂടത്തിനേതിരേ ശബ്ദം ഉയര്‍ത്തിയപ്പോഴും ദാ മുകളില്‍ കൊടുത്ത പ്രസ്താവനയില്‍ പോലും കാണാന്‍ സാദിക്കുന്നത്, 'ഇന്ത്യയേ പലതായി വെട്ടി മുറിച്ചു മേഖലയില്‍ സ്വന്തം ആധിപത്യം സ്ഥാപിക്കണം' എന്ന് പറഞ്ഞു കൊണ്ടിരിക്കുന്ന ചൈനീസ്‌ മുഖം ആണ്, വായില്‍ നിന്ന് വരുന്നതോ അതേ ചൈനീസ്‌ ആശയങ്ങളും.

There was this article by China International Institute for Strategic Studies which said that India can easily be broken into 20-30 small pieces.
(Check out this report on rediff.com here).

ടിബറ്റ്‌ പോരാട്ടത്തേ ചൈനയ്ക്ക് എതിരേ ഉള്ള വിഘടന വാദം എന്ന് പറയുകയും, ടിയാന്‍മെന്‍ സ്ക്ക്വയര്‍ കൂട്ടക്കൊല അറിഞ്ഞില്ല എന്ന് നടിക്കുകയും, ചൈനീസ് മനുഷ്യാവകാശ ലംഘനങ്ങളേ മാത്രം കാണാതിരിക്കുകയും ചെയ്യുന്ന കപട ഇടതു പക്ഷക്കാരുടേ പക്ഷത്താണ് നിങ്ങളും.

മാവോയിസ്റ്റുകള്‍ പല സൈനികരേയും കൊന്നത് അംഗഭംഗം വരുത്തി മൃഗീയം ആയാണ്, അതി ദാരുണം ആയി അവര്‍ മരിച്ചതു എനിക്കും നിങ്ങള്‍ക്കും കൂടിയാണ് എന്ന് ഇടക്കൊക്കേ ഓര്‍ക്കുന്നത് നന്ന്.

ഇന്ത്യന്‍ ജനാദിപത്യത്തേ ചീത്ത പറഞ്ഞ നിങ്ങള്‍ക്ക് ആ ജനാദിപത്യത്തിന്റേ മഹത്വം ഒന്നുകൊണ്ടു മാത്രം ആണ് ലിയു സിയാവോബോ  (Liu Xiabo) യുടേ ഗതി വരാത്തത് എന്ന് മറക്കരുത്.

കാശ്മീരിന്റേ വികസനവും സംരക്ഷണവും ഉറപ്പുവരുത്തേണ്ടത് തൊരു ഇന്ത്യക്കാരന്റയും ചുമതലയാണ്. അതിനു വേണ്ടി ശബ്ദിക്കുന്നതിനു പകരം നിങ്ങള്‍ ഒരിക്കലും കാശ്മീര്‍വച്ച് മുതലെടുപ്പ് നടത്തുന്ന രാജ്യങ്ങളുടേ പ്രധിനിധി ആയി സംസാരിക്കരുതായിരുന്നു അരുന്ധതീ.

പ്രശ്ന പരിഹാരത്തിനു ശ്രമിക്കുന്നതിനു പകരം എരിതീയില്‍ എണ്ണ ഒഴിച്ച് സ്വയം പ്രശസ്ത ആകാന്‍ ശ്രമിക്കുമ്പോള്‍ അത് ഒരു രാജ്യത്തിന് മൊത്തം ഉണ്ടാക്കുന്ന വേദന ഏത്രമാത്രം ആണ് എന്ന് മനസിലാക്കാന്‍ ഉള്ള സാമാന്യ വിവരം എങ്കിലും 'ബുദ്ധി ജീവിയും, സാമൂഹ്യ പ്രവര്‍ത്തകയും, പരിസ്ഥിതി സ്നേഹിയും' ഒക്കേ ആയി അറിയപ്പെടാന്‍ വെമ്പല്‍ കൊള്ളുന്ന നിങ്ങള്‍ക്ക് ഉണ്ടാവേണ്ടിയിരുന്നു.

ഒറ്റക്കണ്ണിലൂടേ മാത്രം ലോകത്തേ കാണുകയും, ആ കണ്ണാവട്ടേ ഇടത്തേക്കണ്ണ് ആവുകയും ചെയ്താല്‍ ഉള്ള കുഴപ്പം ആണ് 'വിശ്വ'സാഹിത്യകാരി ആയി സ്വയം ചമയുന്ന നിങ്ങള്‍ക്ക് സംഭവിച്ചു കൊണ്ടേയിരിക്കുന്നത്.

പാക്‌ അധിനിവേശ കാശ്മീരില്‍ നിന്നുള്ള വീഡിയോ  


7 comments:

Joji said...

തീര്‍ച്ചയായും വളരെ പ്രാധാന്യമുള്ള ഒരു വിഷയമാണിതു. അങ്ങേയറ്റം ഗൌരവത്തോടെതന്നെ ഇതിനെ സമീപിച്ചിരിക്കുന്നത് നന്നായി.. കൂടുതല്‍ ആളുകളിലേക്കു ഇതു എത്തിക്കാനാവട്ടെ.

ചെറിയ അക്ഷരപ്പിശകുകള്‍ പരിഹരിച്ചാല്‍ നന്നായി.. ഈ ഇരുട്ടും തീയും മാറ്റിക്കൂടെ..

കമന്റിങ്ങിലെ വേര്‍ഡ് വേരിഫികേഷന്‍ കളയുന്നതല്ലെ നല്ലതു..

IndianSatan.com said...

നന്ദി ജോജി
ഞാന്‍ ഗൂഗിള്‍ ആണ് മലയാളം എഴുതാന്‍ ഉപയോഗിക്കുന്നത്, അത് മാറ്റി മലയാളം ഫോണ്ട് ഉടനേ ഉപയോഗിച്ചു തുടങ്ങും അപ്പോള്‍ അക്ഷരതെറ്റ് മാറും എന്ന് കരുതുന്നു.

ഈ നവംബറില്‍ തന്നേ ഇരുട്ടും തീയും ഒക്കേ മാറ്റി ബ്ലോഗ്‌ വൃതി ആക്കാം.

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

അരുന്ധതി റോയിയുടെ പ്രസ്ഥാവനയെ പറ്റി ഞാന്‍ ഇവിടെ എഴുതിയിരുന്നു. മാധ്യമശ്രദ്ധ പിടിച്ചുപറ്റാനുള്ള അവരുടെ അടവാണ് അതെന്ന് ഞാന്‍ സൂചിപ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ കേന്ദ്രസര്‍ക്കാറും അവരുടെ കൌശലം തിരിച്ചറിഞ്ഞ് കേസ് എടുത്ത് കൂടുതല്‍ പ്രസിദ്ധി അവര്‍ക്ക് ഉണ്ടാക്കിക്കൊടുക്കേണ്ടതില്ല എന്ന് തീരുമാനിച്ചിരിക്കുന്നു.

IndianSatan.com said...

അവരുടേ എല്ലാ പ്രവര്‍ത്തികളും മാധ്യമശ്രദ്ധ കിട്ടാന്‍ വേണ്ടി ഉള്ളതാ സുകുമാരേട്ടാ, ഇത് അന്തെര്‍ ദേശീയ പ്രശസ്ഥ ആകാന്‍ ഉള്ള കുറുക്കു വഴി അല്ലേ, ഇപ്പോ പാകിസ്താനില്‍ ഒരുപറ്റം ആരാധകരേ സ്രഷ്ടിച്ചു കാണും....

വലിയ പരിസ്ഥിതി സ്നേഹി ആയ അവരുടേ 'പച്ച്മാടി'യിലേ 'സംരക്ഷിത വനഭൂമിയില്‍' പണിത വീട് പൊളിക്കാന്‍ മധ്യ പ്രദേശ്‌ പരിസ്ഥിതി മന്ദ്രാലയം നോട്ടീസ് നല്‍കിയിരുന്നു

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

സര്‍ക്കാരിനെതിരെ പറഞ്ഞ പതിനായിരങ്ങള്‍ക്കു മുകളില്‍ കൂടി ടാങ്കോടിച്ച ചൈനയുടെയും , മനുഷ്യര്‍ക്കു ജീവിക്കാന്‍ നിവൃത്തിയില്ലാതത ഭരണം നടത്തുന്ന പാകിസ്താന്റെയും വക്താക്കള്‍ ഇന്ത്യയിലിരുന്നു ഇന്ത്യക്കെതിരെ ഘോരഘോരം പ്രസംഗിക്കുവാന്‍ ജീവനോടിരിക്കുന്നതു കാണൂമ്പോഴും മനസ്സിലാകുന്നില്ലെ ഇന്ത്യയുടെ മഹത്വം ?
അതെങ്ങനാ തലയ്ക്കകത്തു വല്ലതും വേണം

Anas said...

ellla adavukalum

AGRATAglobe said...

Arundathi nadathunna School aya 'pallikudam' (kottayam,vadavathoor)schoolil oru varsham fees 600000 mukalil anu.Tourkal Europelekum Americailekum.Ievaranu socialisthinte vakthavu aakunnath