Monday, June 12, 2017

തമിഴനൊപ്പം, നീതിക്കൊപ്പം.... (June 12, 2017)June 12, 2017

ഇൻഡ്യാ മഹാരാജ്യത്തെ ചലിപ്പിക്കുന്നതിനുവേണ്ട പണത്തിന്റെ അമ്പതു ശതമാനവും വരുന്നത് മഹാരാഷ്ട്ര, ഗുജറാത്ത്, കർണാടക, തമിഴ്നാട് എന്നീ നാല് സംസ്ഥാനങ്ങളിൽ നിന്നാണ്!
ഇത്തരം ഒരു കണക്ക് വേറെ രീതിയിലും അവതരിപ്പിക്കാം ഇൻഡ്യാ മഹാരാജ്യത്തെ 20% ജനങ്ങളെ മാത്രമുൾക്കൊള്ളുന്ന തമിഴ് നാട്, കർണാടകം, ആന്ധ്ര, കേരളം എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമാത്രം പമ്പുചെയ്യപ്പെടുന്നത് ആകെ വരുമാനത്തിന്റെ 30% പണമാണ്! ദ്രാവിഡ നാട് (#DravidaNadu) പോലുള്ള മുന്നേറ്റങ്ങളുടെ അടിസ്ഥാനവും ഇത്തരം കണക്കുകളും ഗവണ്മെന്റിന്റെ വീതം വക്കലിലെ അപാകതകളുമാണ്, കേന്ദ്രത്തിന്റെ റയിൽവേ ബഡ്ജറ്റും കാലങ്ങളായി ഇങ്ങനോക്കെത്തന്നെയാണ്.
ഇതൊക്കെ പറയാൻ കാരണം വേറൊന്നുമല്ല പൊതുഖജനാവിലെ നികുതി ദായകന്റെ '#ആയിരക്കണക്കിന്_കോടി' രൂപ പട്ടേൽ പ്രതിമ, ശിവാജി പ്രതിമ, നിങ്ങൾ വൃത്തികേടാക്കുന്ന ഗംഗാ വൃത്തിയാക്കൽ, നിങ്ങളുടെ വിശുദ്ധ പശുവിന്റ ചാണകവും മൂത്രവും ചികഞ്ഞു പഠിക്കൽ തുടങ്ങിയ കലാ പരിപാടികളിലൂടെ അങ്ങ് വാരിവിതറുന്നത് ആ തമിഴന്മാരും കാണുന്നുണ്ട്! തങ്ങൾക്കു അർഹതപ്പെട്ടത്‌ തരാതെ തങ്ങളുടെതുകൂടി നിർഗുണ മാന്യന്മാർ മോഷ്ടിക്കുന്നതും കാണുന്നുണ്ടവർ! എന്ത് തിന്നണം എങ്ങനെ പെടുക്കണം തുടങ്ങി അപ്പിയിടുന്നതിൽ വരെ ഗോസായി പരട്ടകളുടെ ശീലങ്ങൾ അടിച്ചേൽപ്പിക്കുന്നതും അനുഭവിക്കുന്നുണ്ടവർ! സാലെ മദ്രാസി വിളിയും കറമ്പനോടുള്ള നിന്റെയൊക്കെ പുച്ഛവും ഉത്തമ ഹിന്ദുവിന് നീയൊക്കെ കൊടുത്തിട്ടുള്ള ലക്ഷണവും കണ്ടു രക്തം തിളച്ചിട്ടുമുണ്ടാവണം അവർക്ക്! അതുകൊണ്ട് എത്രയും പെട്ടന്ന് തമിഴ് കർഷകനെ ഒന്ന് പരിഗണിക്കു ഇല്ലേൽ ചിലപ്പോ ദ്രാവിഡ നാട് (#DravidaNadu) വികാരമൊക്കെ അങ്ങ് പൂത്തുലഞ്ഞു എന്നുവരും! അതിനെ മാനസികമായി അംഗീകരിക്കുന്ന അവസ്ഥയിലേക്ക് ഇപ്പോൾ തന്നെ നല്ലൊരു ശതമാനം ആൾക്കാരെ എത്തിക്കുന്നതിന് നിന്റെയൊക്കെ പ്രവർത്തികളും കാരണമായിട്ടുമുണ്ട്....!!
വരൾച്ചാ ദുരിതത്തിൽനിന്നും കരകയറാനായി നൂറോളം വരുന്ന തമിഴ് കർഷകർ നാല്പത്തൊന്നു ദിവസത്തോളം പ്രധാനമന്ദ്രിയുടെ ശ്രദ്ധ കിട്ടാൻ ഡൽഹി ഇന്നുവരെ കാണാത്ത പ്രതിഷേധ മുറകൾ എല്ലാം പുറത്തെടുത്ത് പരാജയപ്പെട്ടിരുന്നു, ആ ജനത ഇപ്പോൾ അടങ്ങിയത് അവരുടെ മുഖ്യമന്ത്രിയുടെ ഉറപ്പിന്റെ പുറത്ത് മാത്രമാണ്, നിന്റെയൊക്കെ പാർട്ടിക്ക് ആ നാട്ടിൽ വേരോട്ടമില്ല എന്നുവെച്ചു ആ പാവങ്ങളെ ഇട്ടു ഇനിയും പൊട്ടന്മാരാക്കല്ലേ!! വേറൊന്നുകൊണ്ടുമല്ല ലക്ഷക്കണക്കിന് മനുഷ്യരുടെ ചോരയും വിയർപ്പും ജീവനും ജീവിതവും കൊടുത്തു കെട്ടിപ്പൊക്കിയ ഇൻഡ്യാ മഹാരാജ്യം മന്ദബുദ്ധികളായ കേന്ദ്ര മലരന്മാർ കാരണം തല്ലിപ്പിരിഞ്ഞു നശിക്കുന്നത് കാണാൻ ആഗ്രഹമില്ലാഞ്ഞിട്ടാ....
NB: സ്വന്തം നാടിനെ പാകിസ്താനാക്കുമ്പോൾ കൈകൊട്ടിച്ചിരിക്കുന്ന മലയാളിയെയും, നിന്റെയൊക്കെ മുന്നിൽ അടിമയെപ്പോലെ നിന്ന് സ്വന്തം ഭക്ഷണ ശീലത്തെ പോലും തള്ളിപ്പറയുന്ന ഉള്ളി മലയാളിയെയുമൊക്കെ നിങ്ങളുടെ പാർട്ടി വേദിയിൽ മാത്രമേ കാണൂ, അവരെ കണ്ടിട്ട് ദയവുചെയ്ത് ദക്ഷിണേന്ത്യക്കാർ എല്ലാവരും അത്തരം മണകുണാപ്പന്മാർ ആണന്നു തെറ്റിദ്ധരിക്കരുതേ.....

Every Indian must Watch this Video:

സീതാറാം യെച്ചൂരിക്ക് നേരെയുണ്ടായ തീവ്രവാദ ആക്രമണത്തെ അപലപിക്കുന്നു....!! (June 8, 2017)June 8, 2017

സീതാറാം യെച്ചൂരിക്ക് നേരെയുണ്ടായ തീവ്രവാദ ആക്രമണത്തെ അപലപിക്കുന്നു....!!
അമേരിക്കയിലെ 'കു ക്ലക്സ് ക്ലാൻ' (KKK), ജർമ്മനിയിലെ നാസി പാർട്ടി തുടങ്ങിയവയുടേതിന് സമാനമായ ആശയങ്ങളും ചിന്തകളും കൊണ്ട് പ്രവർത്തിക്കുന്ന ഒരു 'സംഘ്' ത്തിൽ പെട്ടവർ കേന്ദ്ര അർദ്ധ സൈനിക വിഭാഗം കാവൽ നിൽക്കുന്ന പാർട്ടി ഓഫീസിൽ അതിക്രമിച്ചു നടത്തിയ അതിബുദ്ധിപരമായ (രാഷ്ട്രീയപരമായി) ആക്രമണമായിരുന്നു ഇത്.
ഒച്ചപ്പാടുണ്ടാക്കാൻ മാത്രമായി കുട്ടി തീവ്രവാദികളെ ഇറക്കി 'ദേശ സ്‌നേഹ ക്കടലാസിൽ' പൊതിഞ്ഞു നടത്തിയ ഈ നാടകത്തെത്തുടർന്ന് ദേശീയ തലത്തിൽ തന്നെ പ്രധാന വാർത്ത ആകുമായിരുന്ന 'മധ്യപ്രദേശിലെ വെടിവെപ്പും കർഷക കൊലപാതകങ്ങളും, അവർ തെരുവിൽ ഇറങ്ങാനുണ്ടായ സാഹചര്യങ്ങളുമെല്ലാം' പ്രധാന വാർത്ത അല്ലാതാക്കി ബാലൻസ് ചെയ്യാൻ തലമുതിർന്ന ഫാസിസ്റ്റ് തലച്ചോറുകൾക്ക് കഴിഞ്ഞു!
"പ്രിയ ഫാസിസ്റ്റ് വിരുദ്ധരേ.... പ്രതിപക്ഷ ഖടാ-ഖടിയന്മാരെ നിങ്ങൾ ഇനിയും രാഷ്ട്രീയം പഠിച്ചില്ലേ...!!!!"

ഞങ്ങൾ കോട്ടയംകാർ ഇങ്ങനാ ഫാസിസ്റ്റുകളേ...May 28, 2017

ഞങ്ങൾ കോട്ടയംകാർ പൊതുവേ ഇത്തിരി നോൺ വെജ് പ്രേമികളാണ് അതിൽ തന്നെ പൂഞ്ഞാർ, പാലാ, കുറവിലങ്ങാട്, ഉഴവൂർ, കുറിച്ചിത്താനം, വെമ്പള്ളി, മോനിപ്പള്ളി, രാമപുരം തുടങ്ങി മീനച്ചിൽ താലൂക്കിൽ പെട്ടവരുടെ കാര്യം പറയുകയും വേണ്ട...!!!

ഇവിടങ്ങളിൽ പ്രായം മുപ്പതുകളും അതിന്റെ മുകളിലേക്കുമുള്ള ഒരു ശരാശരി മലയാളിയെ അരച്ച് പിഴിഞ്ഞെടുത്താൽ അവന്റെ ശരീരത്തിൽ പശു, പോത്ത്, ആട്, പന്നി, കോഴി, കാട, മീൻ, പൊടിമീൻ തുടങ്ങി സർവ സാധാരണമായ സകല ജീവികളുടെയും അവയുടെ സകല കുടുംബക്കാരുടെയും തല മുതൽ വാലുവരെയുള്ള ഭാഗങ്ങളുടെ സത്ത് കാണും!! ഒന്നുകൂടി ശരിക്കങ്ങു നോക്കിയാൽ കാട്ടുപോത്ത്, കാട്ടുപന്നി, കേഴ, കൊക്ക്, ഉടുമ്ബ്, തവള, ആമ തുടങ്ങി പെരുമ്പാമും കുറുക്കനും വരേയുള്ള ജീവികളുടെ സത്തും കിട്ടിയെന്നിരിക്കും!!

ആ ഞങ്ങളെയാ ഫാസിസ്റ്റുകൾ കണ്ണുരുട്ടി പേടിപ്പിക്കാൻ നോക്കുന്നത്, പോയി തരത്തിൽ കളിക്കടാ...

ഫോട്ടോ: ഇന്നത്തെ ബീഫ് ഫ്രൈയും ഇതൊക്കെ മുന്നേ പറഞ്ഞ കാഞ്ച ഐലയ്യയേ പൊടിതട്ടിയെടുത്തതും....

'മുസ്ലീം ഏകോപന സമിതി' എന്ന അശ്ലീലം !! (May 31, 2017)


May 31, 2017
'
മുസ്ലീം ഏകോപന സമിതി' എന്നപേരിൽ കേരളാ ഹൈക്കോടതിക്കുമുന്പിൽ നടത്തിയ അസ്ലീലമുണ്ടല്ലോ അത്തരം അശ്ലീലങ്ങളാണ് മുസ്ലിങ്ങളെ ഉള്ളിൽ ഒരുതരം പേടിയോട് കൂടി നോക്കുന്ന ഒരു സമൂഹത്തെ കേരളത്തിലും സ്രഷ്ടിക്കുന്നത്!
പറയുന്നതുകൊണ്ട് ഒന്നും തോന്നരുത് സോദരാ നാഴികക്ക് നാല്പതുവട്ടം സംഘപരിവാർ ഫാസിസത്തിനെതിരെ ചിലച്ചുകൊണ്ടിരുക്കുന്ന നൂറുകണക്കിന് സാധാരണക്കാരായ അമുസ്ലിങ്ങളുണ്ടിവിടെ, രാഷ്ട്രീയത്തെ അനാവശ്യമെന്നോണം ഇഷ്ടപ്പെട്ടുപോയ ഞാനുൾപ്പെടെയുള്ള ചിലപ്പുകാർ, അത്തരം ചിലപ്പുകാരുടെ പ്രതികരണങ്ങൾ ബഹുഭൂരിപക്ഷം വരുന്ന സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും വളരെ അരോചകമാണ് എന്നുമറിയാം, എങ്കിലും ഞങ്ങൾ വീണ്ടും വീണ്ടും ചിലച്ചുകൊണ്ടേയിരിക്കുന്നു.... പക്ഷേ ഇത്തരം ചിലപ്പുകൾക്കിടയിൽ ചിലപ്പോൾ കരണംപൊത്തിയുള്ള അടികളും കിട്ടാറുണ്ട് അത്തരം ഒരു അടിയാണ് കഴിഞ്ഞദിവസം മുസ്ലീം ഏകോപന സമിതി തന്നത്...!!
നിന്നെയൊക്കെപ്പോലുള്ള ഒരു നാല് 'ഏകോപന സമിതിക്കാർ' മതി സംഘപരിവാറിന് കേരളം ഭരിക്കാനുള്ള എണ്ണം തികയ്ക്കാൻ... നിന്റെയൊക്കെ 'ഏകോപന സമിതി' ഘടകകക്ഷി പണ്ട് ജോസഫ് മാഷിന്റെ കൈവെട്ടിയത് ഓർക്കുന്നുണ്ടോ!? കൈയല്ല 'കൈയ്യും കാലും എതിർദിശയിൽ വെട്ടിയത്' ആ ഒരൊറ്റ പ്രകടനം കഴിഞ്ഞപ്പോഴേ 'ഇവന്മാരെ പേടിക്കണം' എന്നൊരു ചിന്ത പൊതു സമൂഹത്തിന്റെ മനസ്സിൽ വന്നിട്ടുണ്ട് അത് നീയൊക്കെ എത്ര തേയ്ച്ചും മായ്ച്ചും കളഞ്ഞാലും അവിടെ ഇത്തിരിയൊക്കെ കിടക്കും, നിന്നേപ്പോലുള്ള 'സുടാപ്പി'കളാണ് ബഹുഭൂരിപക്ഷം വരുന്ന ചേരമാൻ പെരുമാളിന്റെയും മാലിക് ദിനാറിന്റെയും പാരമ്പര്യമുള്ള മലയാളി മുസ്ലിങ്ങളെ വെറും ഐ എസ് മുസ്ലിങ്ങൾ എന്നപോലെ പുറംലോകം നോക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിക്കുന്നതിനുള്ള കാരണവും...
നിന്നെയൊക്കെപ്പറ്റി പണ്ടൊരു മൂവാറ്റുപുഴക്കാരൻ സ്നേഹിതൻ പറഞ്ഞിട്ടുണ്ട്, ഞങ്ങടെ നാട്ടിൽ ഇപ്പൊ പഴയപോലൊന്നുമല്ല അത്യാവശ്യം മാറ്റങ്ങളൊക്കെ ആയിത്തുടങ്ങിയിട്ടുണ്ട് പണ്ടൊക്കെ പന്നിയിറച്ചി എല്ലായിടത്തും പരസ്യമായി കിട്ടുമായിരുന്നു, ഇപ്പോഴും കിട്ടും പക്ഷേ പന്നിയിറച്ചി എന്നുപറഞ്ഞു ബോർഡ് വക്കരുതെന്ന് 'അവന്മാർ' പറഞ്ഞിട്ടുണ്ട് എന്ന്! (ഇപ്പോഴത്തെ അവസ്ത അറിയില്ല.)
പറഞ്ഞുവന്നത് വേറൊന്നുമല്ല ഇത്തരം മെനകെട്ട ചൊറിച്ചിലുകളാണ് വലിയ പൊട്ടിത്തെറിയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നത്, നിന്നെപ്പോലുള്ളവന്മാർ പലപ്പോഴായി ഇട്ടുപോയ വെടിമരുന്നുകളാണ് ഗുറാത്ത് കലാപം അത്ര 'ജനപങ്കാളിത്തമുള്ള, ജനപിന്തുണയുള്ള' കലാപമായി മാറാൻ കാരണമായത്... അത്തരം ഒരു കലാപ ഭൂമിയോ മത വൈരത്തിന്റെ നാടോ ആയി കേരളം മാറാതിരിക്കണം എങ്കിൽ മുഖ്യധാരാ മുസ്ലിം സംഘടനകൾ ഒളിച്ചും - പാത്തും കളി നിർത്തിയിട്ടു ഇവനെയൊക്കെ നിലക്കുനിർത്തണം... നിങ്ങൾക്കേ അത് പറ്റൂ...
ബാബരി മസ്ജിദ് സംഭവശേഷം ഏതോ ഡൂക്കിലികൾ കലാപ ആഹ്വാനം നടത്തിയ മലപ്പുറത്ത് ഹിന്ദു വീടുകൾക്കും അമ്പലങ്ങൾക്കും രാത്രിയും പകലും മാറി മാറി കാവലിരുന്ന മുസ്ലിം ലീഗ് പ്രവർത്തകരെപ്പറ്റി എന്റെ തലമുറ കേട്ടിട്ടുണ്ട്, അത്തരം ഒരു അന്തസ്സുള്ള രാഷ്ട്രീയം ഇനിയും ഉണ്ടായതുകൊണ്ട് വല്യ കുഴപ്പമൊന്നുമില്ല മാഷുമാരേ... ആ തൊള്ളയൊന്നു തുറക്ക്....