Monday, June 12, 2017

'മുസ്ലീം ഏകോപന സമിതി' എന്ന അശ്ലീലം !! (May 31, 2017)


May 31, 2017
'
മുസ്ലീം ഏകോപന സമിതി' എന്നപേരിൽ കേരളാ ഹൈക്കോടതിക്കുമുന്പിൽ നടത്തിയ അസ്ലീലമുണ്ടല്ലോ അത്തരം അശ്ലീലങ്ങളാണ് മുസ്ലിങ്ങളെ ഉള്ളിൽ ഒരുതരം പേടിയോട് കൂടി നോക്കുന്ന ഒരു സമൂഹത്തെ കേരളത്തിലും സ്രഷ്ടിക്കുന്നത്!
പറയുന്നതുകൊണ്ട് ഒന്നും തോന്നരുത് സോദരാ നാഴികക്ക് നാല്പതുവട്ടം സംഘപരിവാർ ഫാസിസത്തിനെതിരെ ചിലച്ചുകൊണ്ടിരുക്കുന്ന നൂറുകണക്കിന് സാധാരണക്കാരായ അമുസ്ലിങ്ങളുണ്ടിവിടെ, രാഷ്ട്രീയത്തെ അനാവശ്യമെന്നോണം ഇഷ്ടപ്പെട്ടുപോയ ഞാനുൾപ്പെടെയുള്ള ചിലപ്പുകാർ, അത്തരം ചിലപ്പുകാരുടെ പ്രതികരണങ്ങൾ ബഹുഭൂരിപക്ഷം വരുന്ന സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും വളരെ അരോചകമാണ് എന്നുമറിയാം, എങ്കിലും ഞങ്ങൾ വീണ്ടും വീണ്ടും ചിലച്ചുകൊണ്ടേയിരിക്കുന്നു.... പക്ഷേ ഇത്തരം ചിലപ്പുകൾക്കിടയിൽ ചിലപ്പോൾ കരണംപൊത്തിയുള്ള അടികളും കിട്ടാറുണ്ട് അത്തരം ഒരു അടിയാണ് കഴിഞ്ഞദിവസം മുസ്ലീം ഏകോപന സമിതി തന്നത്...!!
നിന്നെയൊക്കെപ്പോലുള്ള ഒരു നാല് 'ഏകോപന സമിതിക്കാർ' മതി സംഘപരിവാറിന് കേരളം ഭരിക്കാനുള്ള എണ്ണം തികയ്ക്കാൻ... നിന്റെയൊക്കെ 'ഏകോപന സമിതി' ഘടകകക്ഷി പണ്ട് ജോസഫ് മാഷിന്റെ കൈവെട്ടിയത് ഓർക്കുന്നുണ്ടോ!? കൈയല്ല 'കൈയ്യും കാലും എതിർദിശയിൽ വെട്ടിയത്' ആ ഒരൊറ്റ പ്രകടനം കഴിഞ്ഞപ്പോഴേ 'ഇവന്മാരെ പേടിക്കണം' എന്നൊരു ചിന്ത പൊതു സമൂഹത്തിന്റെ മനസ്സിൽ വന്നിട്ടുണ്ട് അത് നീയൊക്കെ എത്ര തേയ്ച്ചും മായ്ച്ചും കളഞ്ഞാലും അവിടെ ഇത്തിരിയൊക്കെ കിടക്കും, നിന്നേപ്പോലുള്ള 'സുടാപ്പി'കളാണ് ബഹുഭൂരിപക്ഷം വരുന്ന ചേരമാൻ പെരുമാളിന്റെയും മാലിക് ദിനാറിന്റെയും പാരമ്പര്യമുള്ള മലയാളി മുസ്ലിങ്ങളെ വെറും ഐ എസ് മുസ്ലിങ്ങൾ എന്നപോലെ പുറംലോകം നോക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിക്കുന്നതിനുള്ള കാരണവും...
നിന്നെയൊക്കെപ്പറ്റി പണ്ടൊരു മൂവാറ്റുപുഴക്കാരൻ സ്നേഹിതൻ പറഞ്ഞിട്ടുണ്ട്, ഞങ്ങടെ നാട്ടിൽ ഇപ്പൊ പഴയപോലൊന്നുമല്ല അത്യാവശ്യം മാറ്റങ്ങളൊക്കെ ആയിത്തുടങ്ങിയിട്ടുണ്ട് പണ്ടൊക്കെ പന്നിയിറച്ചി എല്ലായിടത്തും പരസ്യമായി കിട്ടുമായിരുന്നു, ഇപ്പോഴും കിട്ടും പക്ഷേ പന്നിയിറച്ചി എന്നുപറഞ്ഞു ബോർഡ് വക്കരുതെന്ന് 'അവന്മാർ' പറഞ്ഞിട്ടുണ്ട് എന്ന്! (ഇപ്പോഴത്തെ അവസ്ത അറിയില്ല.)
പറഞ്ഞുവന്നത് വേറൊന്നുമല്ല ഇത്തരം മെനകെട്ട ചൊറിച്ചിലുകളാണ് വലിയ പൊട്ടിത്തെറിയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നത്, നിന്നെപ്പോലുള്ളവന്മാർ പലപ്പോഴായി ഇട്ടുപോയ വെടിമരുന്നുകളാണ് ഗുറാത്ത് കലാപം അത്ര 'ജനപങ്കാളിത്തമുള്ള, ജനപിന്തുണയുള്ള' കലാപമായി മാറാൻ കാരണമായത്... അത്തരം ഒരു കലാപ ഭൂമിയോ മത വൈരത്തിന്റെ നാടോ ആയി കേരളം മാറാതിരിക്കണം എങ്കിൽ മുഖ്യധാരാ മുസ്ലിം സംഘടനകൾ ഒളിച്ചും - പാത്തും കളി നിർത്തിയിട്ടു ഇവനെയൊക്കെ നിലക്കുനിർത്തണം... നിങ്ങൾക്കേ അത് പറ്റൂ...
ബാബരി മസ്ജിദ് സംഭവശേഷം ഏതോ ഡൂക്കിലികൾ കലാപ ആഹ്വാനം നടത്തിയ മലപ്പുറത്ത് ഹിന്ദു വീടുകൾക്കും അമ്പലങ്ങൾക്കും രാത്രിയും പകലും മാറി മാറി കാവലിരുന്ന മുസ്ലിം ലീഗ് പ്രവർത്തകരെപ്പറ്റി എന്റെ തലമുറ കേട്ടിട്ടുണ്ട്, അത്തരം ഒരു അന്തസ്സുള്ള രാഷ്ട്രീയം ഇനിയും ഉണ്ടായതുകൊണ്ട് വല്യ കുഴപ്പമൊന്നുമില്ല മാഷുമാരേ... ആ തൊള്ളയൊന്നു തുറക്ക്....No comments: