Friday, December 29, 2017

ജോസഫ് പുലിക്കുന്നേലിന് ആദരാഞ്ജലികൾ....


ജോസഫ് പുലിക്കുന്നേലിന് ആദരാഞ്ജലികൾ....

പുലിക്കുന്നേൽ മരിക്കുന്നത് സുറിയാനി കത്തോലിക്കാ സഭയിൽ ഒരു നൂറ് പുലിക്കുന്നേലുകൾ അനിവാര്യമായ സമയത്താണ്...

ഓരോ പള്ളികളുടെയും, അതിലെ അംഗങ്ങളുടെയും നിയന്ത്രണത്തിലാവേണ്ട സഭയും അതിന്റെ സമ്പത്തുമൊക്കെ അതി വിദഗ്ധ്മായി വൈദികരുടെയും ബിഷപ്പുമാരുടെയുമൊക്കെ അധികാരത്തിലാവുകയും പള്ളിക്കമ്മിറ്റികൾ വെറും ഡമ്മിക്കമ്മറ്റികളാവുകയും ചെയ്ത കാലത്താണ് നാം ജീവിക്കുന്നത്....!

ഗവർണ്മെന്റ് നിയന്ത്രണങ്ങളെപ്പോലും കാറ്റിൽപ്പറത്തി പുരാവസ്തു പട്ടികയിൽ ഉൾപ്പെടേണ്ട നിർമ്മിതികളെ വരെ ഏകപക്ഷീയമായി തകർത്ത് അവിടെ അൾട്രാ മോഡേൺ കൊട്ടാരത്തിനെ അനുസ്മരിപ്പിക്കുന്ന പള്ളികൾ പണിതുയർത്തുന്ന കാലത്താണ് നാം ജീവിക്കുന്നത്....!

പെരുന്നാളുകളെ നാട്ടുകാരുടെ ആഘോഷം എന്നതിൽനിന്നും, വിശ്വാസക്കച്ചവടം എന്ന സഭാ ബിസിനസ്സ് തലത്തിലേക്ക് മാറ്റുന്ന കാലത്താണ് നാം ജീവിക്കുന്നത്....!

നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പള്ളികളെപ്പോലും ഒളിഞ്ഞും തെളിഞ്ഞും വർഗീയതപരത്തുന്ന ധ്യാനഗുരുക്കളുടെ ബ്രാന്റ് നെയിമിന് താഴെ ആക്കുന്ന വാർഷിക സർക്കസ്സുകളുടെ കാലത്താണ് നമ്മൾ ജീവിക്കുന്നത്....! 

നൂറ്റാണ്ടുകളോളം തങ്ങളുടെ പൂർവികർ കാത്തുപരിപാലിച്ച പള്ളിക്കും അതിന്റെ നിർമിതികൾക്കും സ്വത്തിനും എന്താണ് സംഭവിക്കുന്നത് എന്നറിയാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ട വിശ്വാസികളുള്ള കാലത്താണ് നാം ജീവിക്കുന്നത്....!

അതുകൊണ്ടുതന്നെ ഈ സഭയിൽ ഒരു നൂറ് പുലിക്കുന്നേലുകൾ പുതുതായി വരേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു, അങ്ങനാരും വരുന്നില്ല എങ്കിൽ മുച്ചൂടും മുടിക്കും അവർ!! ഇത് വെറുമൊരു ഒരു ദീപികപ്രശ്‌നത്തിലോ സ്ഥലകച്ചവട വിവാദത്തിലോ പള്ളി പൊളിക്കലിലോ നിൽക്കില്ല....!!!

കാലത്തിന് മുന്നേ നടന്ന, ജീവിതംകൊണ്ട് മാതൃക കാണിച്ച പോരാളിക്ക് ഒരിക്കൽക്കൂടി ഈ 'സഭാ വിശ്വാസിയുടെ' ആദരാഞ്ജലികൾ...

Sunday, December 10, 2017

ലൗ ജിഹാദല്ല! ഇത് ഐസിസ് മാതൃകയിലുള്ള തീവ്രവാദം!


ലൗ ജിഹാദല്ല! ഇത് ഐസിസ് മാതൃകയിലുള്ള തീവ്രവാദം!

ഐസിസിന്റെ കൊലപാതങ്ങളെപ്പറ്റി കേട്ടിട്ടുണ്ടോ!? വീഡിയോ റിക്കോർഡിങ്ങിന്റെ അകമ്പടിയോടെ സ്വന്തം കൊടിയുടെ പശ്ചാത്തലത്തിലാണ് അവർ മിക്ക കൊലകളും നടത്തുന്നത്.

അത് അവരുടെ മാർക്കറ്റിങ് തന്ത്രമാണ്, അവരെ പിന്തുണക്കുന്ന ഒരുപറ്റം ജന്തുക്കളെ ആവേശത്തിലാക്കാനും ഇത്തരം ഒരു പ്രവർത്തിക്ക് അവരെയും സജ്ജരാക്കാനും സഹായിക്കുന്ന മാർക്കറ്റിങ് തന്ത്രം. അതുകൊണ്ട് രാജസ്ഥാൻ കൊലപാതകവും അത്തരത്തിലൊന്നാണ്, അതിനെ ലവ് ജിഹാദ് എന്ന് പറഞ്ഞു പറഞ്ഞു പരോക്ഷമായി ഇര കൊല്ലപ്പെടേണ്ടവനായിരുന്നു എന്ന ധ്വനി ജനിപ്പിക്കാതിരിക്കുക!

അൻപത്തി ഒന്ന് വയസ്സുള്ള, വാർദ്ധക്യത്തിലേക്ക് കടന്ന ഒരു മനുഷ്യന്റെ കൊലപാതകമാണ് അത്! ലവ് ജിഹാദ് എന്നാൽ എന്തെന്ന് പോലുമറിയാത്ത ഒരു മനുഷ്യന്റെ കൊലപാതകമാണത്!

കൊല നടത്തിയത് സ്വന്തം സംഘടനയുടെ കൊടികുത്തി അതിന്റെ പശ്ചാത്തലത്തിലാണ്, ഉടുത്തൊരുങ്ങി മിടുക്കനായിത്തന്നെയാണ് തന്റെ ധീരകൃത്യം പ്രതി ലോകത്തിന് മുൻപിലേക്ക് എത്തിച്ചത്, കൈ വിറക്കാതെ ശബ്ദം ഉണ്ടാക്കാതെ ഇത് പകർത്തിയത് പതിനാലു വയസ്സ് മാത്രമുള്ള ഒരു കുട്ടിയാണ്, സമീപത്ത് പത്തുവയസ്സ് മാത്രമുള്ള അയാളുടെ മകളുമുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു!!!

അതെ ഇന്ത്യ പേടിക്കണം! സ്വന്തം വീട്ടിലെ കോഴിക്കുഞ്ഞുങ്ങളെ കൊല്ലുമ്പോൾ പോലും കരഞ്ഞുറങ്ങിയിരുന്ന കുട്ടികളുടെ തലമുറയെ അവർ വെറുപ്പിന്റെ തലമുറയാക്കി മാറ്റിക്കഴിഞ്ഞു...!!!

നമ്മൾ കൂടുതൽ പേടിക്കേണ്ടത് ഇതിന് പോലും ന്യായീകരണം കാണ്ടെത്തുന്ന ജന്തുക്കളെയാണ്, പ്രധാനമന്ത്രിയുടെയും പാർട്ടി അധ്യക്ഷന്റെയും കൂടെ നിൽക്കുന്ന ഫോട്ടോ പ്രസിദ്ധീകരിച്ച സ്വന്തം ഫേസ്ബുക് വാളിൽ തന്നെ ഇതിനൊക്കെ ന്യായീകരണം ഇട്ടവൻമാരെയും മറ്റു ചെറുകിട പിന്തുണക്കാരെയും കരുതിയിരിക്കുക...!


ഡിസംബർ 6, ഇന്നേക്ക് ഇരുപത്തഞ്ചു വർഷങ്ങൾ..!!!!


ഡിസംബർ 6, ഇന്നേക്ക് ഇരുപത്തഞ്ചു വർഷങ്ങൾ..!!!!
ഇത് ചരിത്രമാണ് , നിരന്തരമായ ഓർമപ്പെടുത്തൽ ആവശ്യമുള്ള ചരിത്രം !!

രാം കെ നാം - ഈ പ്രശ്നം എങ്ങനെ ഉണ്ടായി എന്നും, ഒരു ജനത എങ്ങിനെ വര്‍ഗീയ വത്കരിക്കപ്പെടുന്നുവെന്നും കാണിച്ചു തരുന്ന ഈ ഡോക്യമെന്ററി, ബാബരി മസ്ജിദ് തകര്‍ച്ചക്ക് പിന്നിലുള്ള രാഷ് ട്രീയത്തെക്കുറിച്ചും മസ്ജിദ് പൊളിക്കുന്നതിനെ ഹിന്ദു സന്യാസിമാര്‍ തന്നെ രൂക്ഷമായി എതിര്‍ക്കുന്നതുമെല്ലാം പുറത്ത് കൊണ്ടുവന്നുണ്ട്‌...

(2015ന്റെ തുടക്കത്തിൽ ആനന്ദ് പട്‌വര്‍ധന്റെ ഈ വിഖ്യാത ഡോക്യുമെന്റി യു ട്യൂബിലൂടെ ലോകത്തിനു മുന്നിലെത്തിയപ്പോൾ തയാറാക്കിയ റിപ്പോർട്ടും വീഡിയോയും. - http://malayalee.com.au/?p=43247 )

#RamKeNaam #InTheNameOfGod
🚩🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥


പഴയ ഓർമപ്പെടുത്തൽ,

തീവ്രവാദി ആക്രമണത്താൽ ഉത്തർ പ്രദേശത്ത് സ്തിതി ചെയ്തിരുന്ന നൂറ്റാണ്ടുകൾ പഴക്കമുണ്ടായിരുന്ന ഒരു ചരിത്ര സ്‌മാരകം നശിപ്പിക്കപ്പെട്ടിട്ട് ഇന്നേക്ക് 25 വർഷം....!!

വിദ്യാഭ്യാസവും ചിന്താശേഷിയും കുറഞ്ഞ ഒരു വലിയ വിഭാഗം ജനങ്ങളുടെ മൃദുല വികാരങ്ങളെ അതിബുദ്ധിമാന്മാരായ ഒരുപറ്റം കുടിലബുദ്ധികൾ ചൂഷണം ചെയ്തുനടത്തിയ പ്രസ്തുത സംഭവത്തെത്തുടർന്നുണ്ടായ കലാപങ്ങളിൽ രണ്ടായിരത്തിൽ അധികം 'മനുഷ്യർ' കൊല്ലപ്പെടുകയും ഒമ്പതിനായിരം കോടി രൂപയിൽ കൂടിയ നാശനഷ്ടം ഉണ്ടാവുകയും ചെയ്തു (രേഖകൾ പ്രകാരം മാത്രം!).

ഇന്ത്യൻ നീതിന്യായ വ്യവസ്തയുടെ പോരായ്മകൊണ്ട് പ്രധാന തീവ്രവാദി നേതാക്കന്മാർക്കും അവരുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും അതിന് ശേഷം വൻ വളർച്ചയും ഉയർച്ചയുമായിരുന്നു ഉണ്ടായത്!

മനുഷ്യന്റെ കരിഞ്ഞ മാംസവും, ചോരയും, കണ്ണീരുമാണ് തങ്ങളുടെ രാഷ്ട്രീയ വളർച്ചയ്ക്കുള്ള ഏറ്റവും നല്ല വളം എന്ന് മനസ്സിലാക്കിയ പ്രസ്തുത തീവ്രവാദികളുടെ അടുത്ത തലമുറകളും ആ പഴയ മുറിവ് കാലങ്ങളായി കുത്തി-കുത്തി പഴുപ്പിച്ചു നിർത്തിയും പുതുത് - സ്രഷ്ടിച്ചും പാരമ്പര്യം കാത്തുസൂക്ഷിച്ചു വളരുന്നു...

😡 😢തീവ്രവാദം തുലയട്ടെ...
ഇനിയും നിരപരാധികളുടെ രക്തം വീഴാതിരിക്കട്ടെ...
കുളയട്ടകൾ നശിക്കട്ടെ...🙏

(ആനന്ദ് പട്വർത്ഥന്റെ ഡോക്യൂമെന്ററി, ഇതിലെ കോളാമ്പി പിടുത്തക്കാരനെ ഒന്ന് കണ്ടുവച്ചോ - https://youtu.be/OO-VaJBHiik)

ഷബാന... ഇവർ യു പി യിൽ സ്വതന്ത്ര സ്ഥാനാർഥിയായിരുന്നു അവർക്ക്‌ ലഭിച്ച വോട്ട് പൂജ്യം!!


ഷബാന... ഇവർ യു പി യിൽ സ്വതന്ത്ര സ്ഥാനാർഥിയായിരുന്നു അവർക്ക്‌ ലഭിച്ച വോട്ട് പൂജ്യം!! സ്വന്തം വോട്ടു പോലും ലഭിച്ചില്ല എന്ന് സാരം...!!!

 പണ്ടൊരു ലേഖനത്തിൽ ശ്രീ എന്‍ എസ്‌ മാധവന്‍ ഫാസിസത്തിന്റെ അടിസ്ഥാനപരമായ 14 ലക്ഷണങ്ങളിൽ രണ്ടെണ്ണം ഒഴിച്ച് ബാക്കിയുള്ളതെല്ലാം ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇന്ത്യയിൽ പ്രകടമാണ് എന്ന് എഴുതിക്കണ്ടിരുന്നു, അന്നത്തെ അദ്ദേഹത്തിന്റെ അഭിപ്രായപ്രകാരം "പ്രകടമല്ലാത്ത രണ്ടില്‍ ഒന്ന് തെരഞ്ഞെടുപ്പില്‍ കളവ് കാണിക്കുക എന്നതും മറ്റേതു സൈന്യത്തിന്റെ സര്‍വ്വാധിപത്യം" എന്നതുമായിരുന്നു...!!!

ഇനി നിങ്ങൾ ഈ വാർത്ത വായിക്കുക - https://www.nationalheraldindia.com/…/faulty-evms-saharanpu…

വായിച്ചു കഴിഞ്ഞെങ്കിൽ വരൂ, നമുക്കിനി ജനാധിപത്യത്തെപ്പറ്റി സംസാരിക്കാം....

ജയ് ഹിന്ദ്....

NB: കഴിഞ്ഞ യൂ പി ഇലക്ഷനിൽ മുസ്ലിം ദളിത് ജാട്ട് ഒട്ടുകൾക്ക് എന്ത് സംഭവിച്ചു എന്ന ചോദ്യവും, 'മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ എങ്ങനെ ബിജെപി ക്ക് വൻഭൂരിപക്ഷം ലഭിച്ചു" എന്ന മായാവതിയുടെ പ്രസക്തമായ സംശയവും ഒന്നുകൂടി ഓർമിപ്പിക്കുന്നു!

#EVM #EVMfraud #IndianElections

Thursday, November 9, 2017

നവംബർ 8, കുരുട്ടുബുദ്ധി ദിനം!


നവംബർ 8, കുരുട്ടുബുദ്ധി ദിനം!
ഇത് ശരിക്കും ഇൻഡ്യാ മഹാരാജ്യം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കുരുട്ടുബുദ്ധി പ്രയോഗത്തിൽ വരുത്തിയതിന്റെ ഒന്നാം വാർഷികമാണ്!

ഉത്തർ പ്രദേശ് ആര് ഭരിക്കും എന്ന് രാജ്യം ഉറ്റു നോക്കിക്കൊണ്ടിരുന്നപ്പോൾ നടത്തിയ രാഷ്ട്രീയ സർക്കസ്സ്, അത് മാത്രമായിരുന്നു തിരക്കിട്ടു നടത്തിയ നോട്ടു നിരോധനം! ദേശീയ രാഷ്ട്രീയത്തിൽ അതി നിർണായകമാണ് യു പി യുടെ സ്ഥാനം ഇന്ത്യൻ പാർലമെന്റിലേക്ക് ലോക്‌സഭാ പ്രതിനിധികൾ എന്ന പേരിൽ മാത്രം 80 അംഗങ്ങളെ സംഭാവന ചെയ്യുന്ന സംസ്ഥാനമാണത്! ഇൻഡ്യാ മഹാരാജ്യം ഭരിക്കണം എങ്കിൽ യു പി കൈയ്യിൽ ഉണ്ടാവണം എന്ന് സാരം!

രാജ്യം ഒട്ടാകെ കത്തിനിന്ന ദളിത് പ്രക്ഷോഭങ്ങൾ, പശുവിന്റെ പേരിൽ കാട്ടിക്കൂട്ടിയ കോപ്രായങ്ങൾ, ആസൂത്രിതമായി വളർത്തിക്കൊണ്ടുവരുന്ന മുസ്ലിം വിരുദ്ധത തുടങ്ങി, ബിജെപി ദേശീയ തലത്തിൽ തന്നെ വെറുക്കപ്പെട്ടിരുന്ന അവസരത്തിലാണ് യു പി ഇലക്ഷനും നോട്ടുനിരോധനവുമൊക്കെ വരുന്നത് , ബിജെപിക്ക് ഒരു അനായാസ വിജയം ഒരിക്കലും നടക്കാത്ത സാഹചര്യം, എതിർ ചേരിയിൽ കോൺഗ്രസ്സ് - എസ് പി സഖ്യം വിജയകരമായി സീറ്റുകൾ വീതംവെച്ച് അതി ശക്തമായി മുന്നേറുകയും ചെയ്യുന്നു.

ഇത്തരം ഒരു പ്രതികൂല സാഹചര്യത്തിലാണ് നോട്ട് നിരോധനം എന്ന നാടകീയ പ്രഖ്യാപനം വരുന്നത്! ഈ നടപടി മുൻകൂട്ടി അറിയാമായിരുന്ന മോഡി പരിവാരങ്ങൾക്ക് ഒഴികെ സകലരുടെയും ഇലക്ഷൻ സ്വപ്‌നങ്ങളും അതുവരെയുള്ള പ്രചാരണ മുന്നേറ്റങ്ങളും ആ ഒരൊറ്റ നടപടിയിലൂടെ ഒലിച്ചുപോയി!!

പാപ്പരായ ഒരുപറ്റം എതിർ പാർട്ടിക്കാർ! ചിലവഴിച്ച പണം മുഴുവൻ ഉപകാരത്തിൽ കൊള്ളാതെ പോയത് കണ്ട് മിഴിച്ചുപോയ സ്ഥാനാർത്ഥികൾ! ഇവരെയൊക്കെ തോൽപ്പിച്ചു വൻവിജയം നേടാൻ പരിവാർ ശക്തികൾക്ക് വലിയ അദ്ധ്വാനം ഒന്നും വേണ്ടിവന്നുമില്ല! അങ്ങനെ ഗുസ്തി മത്സരത്തിന്റെ തലേന്നു എതിർ ഗുസ്തിക്കാരന്റെ കാലു തല്ലിയൊടിച്ചു പിറ്റേന്ന് വൻ വിജയം നേടുന്ന എതിരാളിയെപ്പോലെ, ബിജെപി യും ഉത്തർ പ്രദേശിൽ വൻ വിജയം നേടി! അങ്ങനെ മാത്രം!

പാർട്ടിയുടെ ഉത്തർ പ്രദേശിലെ വൻ വിജയമാണ് അമിത് ഷാ എന്ന മോദിയുടെ വലം കൈ ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്ത് എത്തുന്നതിനും അങ്ങനെ പാർട്ടിക്കുള്ളിൽ നിന്നും ഒരു എതിർപ്പുപോലും ഭാവിയിൽ ഉണ്ടാവാത്ത വിധം മോദിയുടെ നില ഭദ്രമാക്കുന്നതിനും കാരണമായത്. ഇതിലെല്ലാം ഉപരി ഈ ഓളത്തിലൂടെ സാമാന്യ ബോധം കുറവുള്ള ഒരു വലിയ വിഭാഗത്തെ (എതിർ ചേരിയിൽ നിന്നുപോലും) തന്നിലേക്ക് അടുപ്പിക്കാനും അങ്ങേർക്ക് ഇതിലൂടെ കഴിഞ്ഞു...

ഇപ്പോൾ നോട്ടുനിരോധനം എന്ന രാജ്യ ദ്രോഹപ്രവർത്തി കഴിഞ്ഞിട്ട് ഒരുവർഷമായി, രാജ്യത്തെ വലിയൊരു വിഭാഗം ആ തെറ്റ് മനസ്സിലാക്കി എങ്കിലും നിർഭാഗ്യകരം എന്ന് പറയട്ടെ അതിലെ മഹാ ഭൂരിപക്ഷവും കരുതുന്നത് നോട്ടു നിരോധനം മോദിക്ക് പറ്റിയ വലിയ അബദ്ധം ആണെന്നും, മോദിയുടെ വിവരമില്ലായ്മയാണ് ഇത്തരത്തിലുള്ള ഒരു നാശത്തിന് കാരണം എന്നുമാണ്! അത്തരക്കാരോട് മാത്രം ഒന്ന് പറയട്ടെ, നിങ്ങൾക്ക് തെറ്റി!

മോദിയിൽ ഉള്ളത് ഒരു അണെത്തിക്കൽ രാഷ്ട്രീയക്കാരൻ മാത്രമാണെന്നും, ഒരു ഉത്തമ സംഘ്പരിവാറുകാരന്റെ ദേശ സ്നേഹം എന്നത് ഇന്ത്യയുമായോ അതിന്റെ ഭരണഘടനയുമായോ യാതൊരു ബന്ധവും ഇല്ലാത്തതുമാണ് എന്നും നിങ്ങൾക്ക് നിങ്ങളുടെ മനസ്സിനെ ബോദ്യപ്പെടുത്താൻ സാധിക്കാത്തതുകൊണ്ടോ, ഇങ്ങനെയൊക്കെ ആവാൻ മാത്രമുള്ള നിലവാരമേ മോദിക്ക് ഉള്ളു എന്നത് അവിശ്വസനീയമായ സംഗതിയായി മനസ്സിൽ കിടക്കുന്നതുകൊണ്ടോ മാത്രമാണ് നിങ്ങൾ മോദിയെ വെറും 'വിഡ്ഢിയോ അബദ്ധം പറ്റിയ മനുഷ്യനോ ഒക്കെ മാത്രമായി കുറച്ചുകാണുന്നത്...

ബിജെപി യുടെ ദേശസ്നേഹത്തെയും മോദിയിലെ കുരുട്ടുബുദ്ധി നിറഞ്ഞ രാഷ്രീയക്കാരനെയും മനസ്സിലാക്കാൻ പറ്റാത്തവരോട് രണ്ടുകാര്യം,

ഒന്ന്: ഈ പാർട്ടിയുടെ അടിവേര് വർഗീയതയിലും ആഭ്യന്ദസര കലാപങ്ങളിലും കെട്ടിപ്പൊക്കിയതാണ്, അദ്ധ്വാനിയുടെ ആദ്യ രഥയാത്ര തന്നെ വർഗീയ വിഷം വിതറി കലാപം വിതച്ചാണ് കടന്നുപോയത് ആ ഒരുമാസം കൊണ്ട് മാത്രം കലാപങ്ങളിൽ കൊല്ലപ്പെട്ടത് അറുന്നൂറിന് അടുത്ത് മനുഷ്യ ജന്മങ്ങളാണ്! പുറകേ വന്ന ബാബരി മസ്ജിദ് തകർക്കലിലും തുടർന്നുണ്ടായ കലാപങ്ങളിലും കൊല്ലപ്പെട്ടത് രണ്ടായിരത്തിൽ അധികം പേരും (ഔദ്യോഗിക കണക്കുപ്രകാരം മാത്രം!) അന്നുതൊട്ട് ഇന്നുവരെ തമ്മിത്തല്ലിച്ചു ചോരകുടിച്ചു വളരുന്ന സൂത്രക്കാരൻ എന്നതിനപ്പുറത്തേക്ക് ഈ പാർട്ടിക്ക് വളരാൻ പറ്റിയിട്ടില്ല, അതുകൊണ്ട് ഇവരുടെ ദേശപ്രേമത്തെ തമാശു മട്ടിൽ മാത്രം കണ്ടാൽ മതി! ഈ നോട്ടുനിരോധനം പോലും രാജ്യത്തിന് ഏൽപ്പിച്ച ക്ഷതം ഇവർ തന്ന മറ്റു ക്ഷതങ്ങളെ അപേക്ഷിച്ചു നിസ്സാരമാണ്...

രണ്ട്: മോദിയിലെ രാഷ്ട്രീയക്കാരൻ ഒരിക്കലും ഒരു ജനാധിപത്യ വാദിയൊന്നുമല്ല, എതിർക്കുന്നവനെ വെട്ടിനിരത്തി സ്വന്തം വഴി മാത്രം ശരിയാക്കുന്ന ഏകാധിപതിയുടെ രാഷ്ട്രീയമാണയാൾക്ക്, ഇപ്പോഴത്തെ അദ്ധ്വാനി പക്ഷക്കാരുടെ അവസ്ത നോക്കിയാൽ അത് ശരിക്കും മനസ്സിലാകും! ഇനിയും സംശയം മാറാത്തവർക്ക് ഹരേൺ പാന്ധ്യ ഒരു ഉദാഹരണം ആയി മുന്നിലുണ്ട്, ആൾ അത്ര നിസ്സാരക്കാരൻ ഒന്നുമില്ലായിരുന്നു, ഗുജറാത്ത് ബിജെപി യിലെ ഒരു ഗ്രൂപ്പിന്റെ നേതാവ്! എതിർ ചേരിയിൽപെട്ട മോദി മുഖ്യമന്ത്രി പദവി അലങ്കരിച്ചിരുന്നപ്പോൾ ആഭ്യന്തര മന്ത്രി പദവി വഹിച്ചിരുന്ന കരുത്തൻ! ശക്തനായ ബിജെപി നേതാവ്! ഇത്രയൊക്കെ ആയിരുന്ന അയാളെയും കൂട്ടരെയും 2002 ലെ ഗുജറാത്ത് കലാപ ശേഷം നടന്ന ഇലക്ഷനിൽ സീറ്റുകൊടുക്കാതെ വെട്ടിനിരത്തിയതും (കേന്ദ്രത്തിൽ സമ്മർദം ചെലുത്തി, താനും അണികളും പിന്മാറും എന്ന് ഭീഷണിപ്പെടുത്തി!) ഈ ജനാധിപത്യ കശാപ്പുകാരനായ മോദിയാണ്... കലാപത്തെ പ്പറ്റി അന്വേഷിച്ചിരുന്ന പ്രെത്യേക അന്വേഷണ സംഘത്തിന് മുന്നിൽ മോഡിക്കെതിരെ മൊഴികൊടുക്കും എന്ന് വിശ്വസിച്ചിരുന്ന ഈ മുൻ ആഭ്യന്തര മന്ത്രി, മോദി വീണ്ടും മുഖ്യമന്ത്രി ആയി തിരഞ്ഞെടുക്കപ്പെട്ട് തൊട്ടുപുറകേ തന്നേ 'അജ്ഞാതരുടെ' വെടിയേറ്റു മരിക്കുകയായിരുന്നു!

ഇതാണ് ബിജെപിയും മോദിയും അതുകൊണ്ട് അവരെ എതിർക്കുന്നവർ എങ്കിലും അവരെ വെറും പൊട്ടന്മാർ ആയി കാണാതിരിക്കുക! മറിച്ചു കുരുട്ടു ബുദ്ധിയുടെ ആശാന്മാർ ആയി മാത്രം കാണുക! പേടിയോടെ മാത്രം കാണുക!


കേരളപ്പിറവി ആശംസകൾ...

ലോകം കണ്ടിട്ടുള്ള ഏറ്റവും വലിയ നയതന്ത്രജ്ഞരിൽ ഒരാളായ നെഹ്‌റു എന്ന മാന്ത്രികൻ കാലം ചെല്ലും തോറും മധുരം കൂടിക്കൂടി വരും എന്ന ഉറപ്പിൽ സ്വർണക്കടലാസിൽ പൊതിഞ്ഞ തേൻമധുരം നമുക്ക് നൽകിയതിന്റെ വാർഷികമാണിന്ന്...

നിർഭാഗ്യകരം എന്നുപറയട്ടെ ചിലർ ആ തേൻമധുരം സൂത്രത്തിൽ മോഷ്ടിച്ചിട്ട് പകരം അവിടെ ചെന്നിനായകം വക്കുകയാണിന്ന്! പതുക്കെ പതുക്കെ ആരുമറിയാതെ ചെയ്തുകൊണ്ടിരുന്ന പ്രസ്തുത കൃത്യം ഇപ്പോൾ കൂടുതൽ വ്യക്തമാണ്!

ഇന്ത്യ എന്തെന്നോ ഫെഡറലിസം എന്തെന്നോ അറിയാത്ത പരട്ടകൾ അധികാരത്തിലിരുന്ന് അർമാദിച്ചു അർമാദിച്ചു രസിക്കുകയാണ്...!! ദാ, ഇന്ത്യൻ കറൻസി നോട്ടുകളിൽ അവർക്കുമാത്രം മനസ്സിലാവുന്ന ദേവനാഗരിക അക്കങ്ങളും സർക്കാർ പരസ്യവും വന്നുകഴിഞ്ഞു! പാസ്സ്പോർട്ടിലും അവരുടെ മാത്രം ഭാഷയിൽ പേരുകൾ പതിഞ്ഞു തുടങ്ങി! ദേശീയ സമ്പത്ത് 'രാഷ്ട്രീയ മുതലെടുപ്പിന് മാത്രം കൊള്ളുന്ന' വൻകിട പ്രതിമാ പദ്ധതികളിൽ കയറിയൊളിക്കുന്നു! തലപ്പത്തിലുന്നൊരു പൊട്ടൻ തന്റെ 'തറവാട്ടു സ്വത്തിന്റെ ഭാഗം വെക്കൽ' എന്ന മട്ടിലുള്ള അഹങ്കാരത്തോടെ വിളിച്ചുപറയുന്നു 'തങ്ങളെ എതിർക്കുന്നവർക്ക് കേന്ദ്രത്തിന്റെ ഒരു ചില്ലിക്കാശും കിട്ടില്ല എന്ന്'!

വായിൽ വന്നുതുടങ്ങിയ ചെന്നിനായകച്ചുവ കാലം മാറ്റും എന്ന പ്രതീക്ഷയിൽ, നമ്മുടെ തേൻമധുരം നൂറിരട്ടി മധുരത്തിൽ തന്നെ തിരികെക്കിട്ടും എന്ന പ്രതീക്ഷയിൽ എല്ലാ മലയാളികൾക്കും കേരളപ്പിറവി ആശംസകൾ...


എന്റെ നിധിപ്പെട്ടി - പത്ര ശേഖരം!!

എന്റെ നിധിപ്പെട്ടി - ശീലങ്ങൾ, ദുഃശീലങ്ങൾ, ഹോബി, വട്ട്, ഇഷ്ടങ്ങൾ തുടങ്ങി പലപേരിൽ അറിയപ്പെടുന്ന കിറുക്കുകൾ ഉണ്ടാവും എല്ലാവർക്കും. എനിക്കുമുണ്ടായിരുന്നു അത്തരം ചില ഇഷ്ടങ്ങൾ. ധാരാളം 'അടിച്ചമർത്തലുകളെ' അതിജീവിച്ച് അവ എല്ലാം ഇപ്പോഴും എന്റെ നിധിപ്പെട്ടിയിൽ ഭദ്രമായിരുപ്പുണ്ട്. വിമാനം പിടിച്ച് ഓസ്‌ട്രേലിയയിൽ എത്തിയ അതിലൊന്നിനെ ഇന്നലെ ഞാൻ തുറന്നു മുറിമുഴുവൻ നിരത്തിയിട്ടു സായൂജ്യമടഞ്ഞു...

കൃത്യം പറഞ്ഞാൽ ഒൻപതാം വയസ്സിൽ, മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മരണ വന്ന പത്രങ്ങൾ എല്ലാം എടുത്തുവച്ചു തുടങ്ങിയതാണ് ഈ ശീലം. പത്രക്കട്ടിങ്ങുൾ എടുത്തുവക്കുക എന്ന എന്റെ ഈ പ്രേത്യേക സ്വഭാവം അന്നു മുതൽ ഇപ്പോൾ വരെ ഏറിയോ കുറഞ്ഞോ നിലനിന്നും പോരുന്നു.

ആദ്യമൊക്കെ അതി സുരക്ഷിത മേഖലകളായ സെറ്റിയുടെ കുഷ്യനടിയിലും കട്ടിലിന്റെ ബെഡിനടിയിലുമായിരുന്നു ഇതൊക്കെ സൂക്ഷിച്ചു വച്ചിരുന്നത്, പിന്നെ എപ്പോഴോ അതിന് എല്ലാം ഒരു ഫയലിലേക്ക് സ്ഥാനക്കയറ്റം കൊടുത്തു.. ആ ഫയൽ ആണ് ഇന്നലെ കറങ്ങിത്തിരിഞ്ഞു എന്റെ കൈയിൽ തന്നെ തിരികെ എത്തിയത്. പ്രധാനപ്പെട്ടത് എന്ന് ഞാൻ കരുതിയിരുന്ന കുറേ പത്രക്കടലാസുകൾ എവിടോ നഷ്ടപ്പെട്ടു എന്നതൊഴിച്ചാൽ ബാക്കിയെല്ലാം ശുഭം...

Saturday, October 28, 2017

സിദ്ധാരാമയ്യക്ക്‌ ആശംസകൾ...😇


ഇത്തിരി, ഒരു 'ഉറുമ്പിൻ തലയോളം എങ്കിലും' വിവരമുള്ള ആരെങ്കിലും ആ പീ ശേ പ്പി യിൽ ഉണ്ടെങ്കിൽ നിങ്ങടെ നേതാവിനോട് ഇൻഡ്യാ മഹാരാജ്യത്തെപ്പറ്റിയും ഭരണഘടന എന്ന സാധനത്തെപ്പറ്റിയും ഒക്കെ ഒന്ന് പറഞ്ഞുകൊട്! അല്ലാതെ വെറുതേ ആ ഉത്തരവാദിത്തം കൂടി കോൺഗ്രസ്സുകാർക്ക് കൊടുക്കാതെ...!!

തിരക്കിനിടയിലും പ്രധാനമന്ത്രിയെ ഇത്തരം 'കൊച്ചു കൊച്ചു കാര്യങ്ങൾ' വരെ പഠിപ്പിക്കാനുള്ള ക്ഷമ കാണിക്കുകയും അതിനായി സമയം കണ്ടെത്തുകയും ചെയ്ത സിദ്ധാരാമയ്യക്ക്‌ ആശംസകൾ...😇


ശരിക്കും ഇന്ത്യ ആരുടേയാണ്!!??


അച്ഛൻ, അമ്മ, ചേച്ചി, അനിയത്തി...

വാങ്ങിയ ഒന്നര ലക്ഷത്തിന് എട്ടു മാസംകൊണ്ട് തിരിച്ചടച്ചത് രണ്ടര ലക്ഷം! പലിശയായി ഒന്നര കൂടി കിട്ടണം എന്ന ഭീഷണിപ്പുറത്തുള്ള ജീവിതം! ഒരു പരിഹാരത്തിന് ഏഴാം തവണയും കളക്ട്ടറുടെ അടുത്തു വന്നപ്പോൾ ഒത്തിരി പ്രതീക്ഷ ഉണ്ടായിരുന്നിരിക്കണം പാവങ്ങൾക്ക്! വീണ്ടും തോൽക്കുകയാണ് എന്നറിഞ്ഞപ്പോൾ ആത്മാഭിമാനത്തോടെ ചെയ്യാവുന്ന ഏറ്റവും നല്ല പരിഹാരം എന്ന് അവർക്കു തോന്നിയത് അവർ ചെയ്തു...!!!

നിസ്സഹായ ജൻമങ്ങൾ ഇതിൽക്കൂടുതൽ എന്തുചെയ്യും?

ശരിക്കും ഇന്ത്യ ആരുടേയാണ്??

💑👭Esakkimuthu (30), Subbulakshmi (25), Mathi Saranya (5), Akshaya Bharanya (18Months)😢😢😢😢

ലവിങ് പ്രവാസി...💙❤💛 ലവിങ് മലയാളി...!! 💚💜❤


ലവിങ് പ്രവാസി...💙❤💛 ലവിങ് മലയാളി...!! 💚💜❤

സ്വന്തം നാടിന്റെ സൗന്ദര്യവും കലയും, സംസ്ക്കാരവുമൊക്കെ ഉൾക്കൊണ്ടു ഉൾക്കൊണ്ട് അവയൊക്കെ അതിന്റെ പൂർണതയിൽ തന്നെ അവതരിപ്പിക്കാൻ പ്രവാസികൾക്കുള്ള ആവേശവും, ആഗ്രഹവും, അതിനുവേണ്ടി അവർ ചെയ്യുന്ന പരിശ്രമവുമൊക്കെയാണ് ശരിക്കും പ്രവാസി മലയാളികളെ ഒത്തിരി ഒത്തിരി 'ലവിങ് പ്രവാസി' ആക്കുന്നത്....😍

ആ !, വിളിച്ചതല്ലേ, പോയേക്കാം ! എന്ന സാ മട്ടിൽ, 'അത്രപെട്ടെന്നൊന്നും ഒരുത്തനെയും അംഗീകരിച്ചുകൊടുക്കാൻ തയാറല്ലാത്ത ശരാശരി മലയാളിയുടെ മാനസികാവസ്തയോടെ' തന്നെയാണ് ഇന്നൊരു നാടകത്തിനു പോയത്! കണ്ടു തുടങ്ങിക്കഴിഞ്ഞപ്പോഴേ മുൻ ധാരണകൾ ഒക്കെ മാറി ! വളരെ പ്രൊഫെഷണൽ ആയുള്ള മാനസികാവസ്ഥയോടെ തന്നെയാണ് അണിയറക്കാർ ആ നാടകത്തെ സമീപിച്ചിരിക്കുന്നത്, മനോഹരമായ ലൈറ്റിങ്, സംഭാഷണങ്ങൾ, അവതരണം ചുരുക്കിപ്പറഞ്ഞാൽ നാടകം അവസാനിക്കുന്നതുവരെയുള്ള ഒരുമിനിറ്റിലും കാണികളെ ബോറടിപ്പിക്കാതെ പിടിച്ചിരുത്തുന്നതിൽ അവർ നൂറുശതമാനം വിജയിച്ചിട്ടുണ്ട് !! 'ഇമ്മിണി ബല്യ ഒന്ന്' അതുകൊണ്ടുതന്നെ മറക്കാൻ പറ്റാത്ത ഒരു ബഷീർ അനുഭവവും ആയിമാറി ! 😇

നാടകത്തിനു വിളംബരമായി നടത്തിയ ചെണ്ടമേളവും അടിപൊളി ആയിരുന്നു, അവരുടെ വേഷവും, കൊട്ടിന്റെ രീതിയുമെല്ലാം...!!😊

ഭ്രാന്തമായ ഒരു ആവേശം മാത്രം കൈമുതലാക്കി വളരെയധികം പണവും സമയവും ചിലവാക്കി ഇത്രയൊക്കെ ചെയ്യുന്ന പ്രവാസികൾ ശരിക്കും ലവബിൾ പ്രവാസികൾ തന്നെയാണ്....!💜💛💚

ഞങ്ങൾക്ക് വേണ്ടി ഇത്രയും നല്ല ഒരു നാടകം സമ്മാനിച്ച മെൽബൺ ഫിലിം ആൻഡ് ഡ്രാമ കമ്പനിയിലെ കൂട്ടുകാർക്കും, ചെണ്ടമേളം അവതരിപ്പിച്ച മെൽബൺ സ്റ്റാർസ് അംഗങ്ങൾക്കും നന്ദിയും ആശംസകളും.... 😊

Melbourne Cinema and Drama Company,  Melbourne Stars Chenda #ImminiBalyaOnnu

സ്ട്രീറ്റ് ആർട്ട് - മെൽബൺ!


സ്ട്രീറ്റ് ആർട്ട് - മെൽബൺ നഗരത്തിൽ പലയിടത്തായി പല കുടുസ്സു വഴികളിലും ഉണ്ട് കൊതിപ്പിക്കുന്ന മനോഹര ചിത്രങ്ങളുടെ കൂമ്പാരം, ഒരു പ്രത്യേക സൗന്ദര്യം ആണ് പലപ്പോഴും ഇത്തരം സ്ഥലങ്ങൾക്ക്!

പണ്ടെപ്പോഴോ ഒരിക്കൽ യാദ്രശ്ചികമായി അത്തരം ഒരു സ്ഥലം കണ്ടു, പിന്നെ എപ്പോൾ ആ പരിസരത്തു പോയാലും ആ കുടുസ്സുവഴിയിൽ കയറുന്നതും ഒരു ശീലമായി, എല്ലായിടത്തും കുത്തിവരച്ചു വച്ചിരിക്കുന്നു, പക്ഷേ എന്തോ ഒരു രസമാണ് അതുകാണാൻ!

ഓരോ ദിവസവും പുതിയ ചിത്രങ്ങൾ വന്നുകൊണ്ടിരിക്കും, വരച്ചതിന്റെ മുകളിൽ അടുത്ത ചിത്രം പിന്നെ അടുത്തത് അങ്ങനെ അങ്ങനെ നമ്മളെ ഒരിക്കലും ബോറടിപ്പിക്കാതെ ചിത്രങ്ങൾ മാറിക്കൊണ്ടിരിക്കും! കഴിഞ്ഞ ആഴ്ചയും അതിലെ കയറിയിറങ്ങി, എന്തോ പണിനടക്കുന്നതുകൊണ്ട് ഭിത്തികളിൽ നല്ലൊരുശതമാനവും കെട്ടിയടച്ചിരുന്നു, ചിത്രങ്ങളുടെ സൗന്ദര്യത്തിനും കുറവ് സംഭവിച്ചു! എങ്കിലും സാരമില്ല, കുറച്ചു ഫോട്ടോസ് എടുത്തു, അതും ഇൻസ്റ്റാഗ്രാമിൽ കിടന്ന പഴയ ഫോട്ടോകളും ഇവിടെ പോസ്റ്റുന്നു.

ഇതൊക്കെ ഇഷ്ടപ്പെടുന്ന ആരെങ്കിലുമുണ്ടെങ്കിൽ അടുത്ത തവണ ഫ്ലിൻഡേഴ്‌ സ്ട്രീറ്റ് സ്റ്റേഷൻ പരിസരത്ത് വരുമ്പോ ചുമ്മാ ഒന്ന് കറങ്ങിനോക്ക്! ഇരുട്ടു വീണുതുടങ്ങുന്ന സമയത്തു ഈ സ്ഥലത്തിന് വേറൊരുതരം പേടിപ്പിക്കുന്ന സൗന്ദര്യമാണ്... ഹോളിവുഡ് സിനിമകളിലെ ചെറുകിട ഗുണ്ടകളും ഡ്രഗ് ഡീലേഴ്‌സും, ഹുക്കേഴ്സ്‌മൊക്കെ നടക്കുന്ന സ്ഥലം പോലൊരു ലുക്ക്...

(സ്ഥലം: സെന്റ് പോൾസ് കത്തീഡ്രലിന്റെ വശത്ത് ഫെഡറേഷൻ സ്‌ക്വയറിനു എതിർ വശത്തുള്ള Hosier Lane & Rutledge Ln) #HosierLane #RutledgeLn #StreetArt #Melbourne

Saturday, October 7, 2017

എന്തിനെടുത്തു ഇവരുടെ ജീവൻ !!???


ആരും മോശമല്ല... എല്ലാവരും കൊന്നിട്ടുണ്ട്... എല്ലാ പാർട്ടികൾക്കുമുണ്ട് കുന്നോളം രക്തസാക്ഷികൾ..!!!

"എല്ലാ കൊലപാതകങ്ങളും ക്രുരമാണ്! ആ ക്രൂരതകളെ വീണ്ടും വീണ്ടും ക്രൂരമാക്കുന്ന തരത്തിലുള്ള പല കൊലപാതകങ്ങളും സി പി എം എന്ന പാർട്ടിയുടെ സ്വന്തം അകൗണ്ടിലാണ് പെടുന്നത് എന്നും ഉറച്ച വിശ്വാസമുണ്ട്...!

എങ്കിലും ദേശാഭിമാനിയുടെ ഈ ഒന്നാം പേജിനെ അനുകൂലിക്കുന്നു.. ഇത് ആരും കാണാതെ പോകരുത് എന്നാഗ്രഹിക്കുന്നു...!" കേരളത്തിലെ സംഘ് പരിവാർ ഇപ്പോൾ വെറും രാഷ്ട്രീയ കൊലപാതകങ്ങൾ നടത്തുന്നവർ, എന്നതിൽ നിന്നും ഒത്തിരി ഒത്തിരി വളർന്നിരിക്കുന്നു! ഇപ്പോഴവർ 'മതം മാറിയവനെ കൊല്ലുക! കലാപം ഉണ്ടാക്കാൻ കൊല്ലുക!' തുടങ്ങിയ പുതു മേഖലകളിലേക്ക്‌ പന്തലിച്ചിരിക്കുന്നു...!

എങ്കിലും അവർ പ്രചാരണം നടത്തി മുന്നേറുന്നത് 'തങ്ങൾ ഇരകൾ മാത്രമാണ്! ചോരക്കറ പുരളാത്ത പരിശുദ്ധരാണ്!' എന്നൊക്കെയുള്ള മട്ടിലാണ്...!! ദേശവ്യാപക പ്രചാരണം നടത്തി ഒരു സംസ്ഥാനത്തെ തന്നെ അപമാനിച്ചാണ് ഈ മുന്നേറ്റം, ഇൻഡ്യാ മഹാരാജ്യത്തിന്റെ പ്രതിരോധ മന്ത്രി വരെ നേരിട്ടിറങ്ങി ഈ കള്ള പ്രചാരണങ്ങൾക്ക് വിശ്വാസ്യത കൊടുക്കുകയാണ്..!!!

ഇത്തരം ഒരു സാഹചര്യത്തിൽ ഈ ഒന്നാം പേജ് എല്ലാ മലയാളികളും രണ്ടു കൈയും നീട്ടി സ്വീകരിക്കണം...!!

കേരളം അപമാനിക്കപ്പെടുമ്പോ കുലുങ്ങിച്ചിരിക്കുന്ന തൊലിയന്മാർക്ക് കൊടുക്കാൻ ഇതിലും നല്ലൊരു മറുപടിയില്ല...

Thursday, October 5, 2017

ആ അറുപത്തൊൻപത്തിൽ വെറുമൊരാൾ മാത്രമല്ലായിരുന്നു 'ഇഹ്സാൻ ജാഫ്രി'!


""ഗുജറാത്ത് കലാപം; സാക്കിയ ജാഫ്രിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി!"" ഇപ്പ്പോൾ മാതൃഭൂമിയിൽ കണ്ട വാർത്തയാണ്...

രാഷ്ട്രീയമായി ബിജെപി യെ തള്ളിപ്പറയുന്ന നേതാക്കന്മാരുടെ ഉടമസ്ഥതയിലുള്ള മാതൃഭൂമി പാത്രത്തിൽ പോലും എത്ര വിധഗ്ദ്ധമായാണ് സംഘ്പരിവാർ ബുദ്ധി പ്രവർത്തിക്കുന്നതെന്ന് നോക്കൂ!! ""2002 ലെ കലാപത്തില്‍ കൊല്ലപ്പെട്ട 69 പേരില്‍ ഒരാളായ ഇഷാന്‍ ജാഫ്രിയുടെ ഭാര്യയാണ് സാക്കിയ ജാഫ്രി"" ഇങ്ങനെ ഒരു എഴുത്തിലൂടെ ആ പത്രം എത്ര വിദഗ്ധമായി ആണ് തങ്ങളുടെ ഫാസിസ്റ് അജണ്ട / ഉള്ളിൽ നിറഞ്ഞുകിടക്കുന്ന വിഷവാതകം അന്തരീക്ഷത്തിലേക്ക് വമിപ്പിച്ചതെന്ന് ശ്രദ്ദിച്ചോ....!? ആദ്യം തന്നെ ഈ വാർത്ത കൊടുത്ത മാതൃഭൂമി തങ്ങളുടെ കാവിത്തലയിലുദിച്ച എഴുത്ത് ശൈലിയിലൂടെ ആ വാർത്തയുടെ പ്രാധാന്യം തന്നെ എത്ര വിദഗ്ദ്ധമായി ഇല്ലാതാക്കിയെന്നു നോക്കു!!!!

പ്രിയ സുഹൃത്തേ.. 2002 ലെ കലാപത്തില്‍ ആയിരക്കണക്കിനാളുകൾ കൊല്ലപ്പെട്ടിരുന്നു!! അതിൽ ഗുൽബർഗ സൊസൈറ്റിയിൽ കൊല്ലപ്പെട്ടത് മാത്രം 69 പേർ!!!

ആ അറുപത്തൊൻപത്തിൽ വെറുമൊരാൾ മാത്രമല്ലായിരുന്നു 'ഇഹ്സാൻ ജാഫ്രി'! അദ്ദേഹം അറിയപ്പെടുന്ന ഒരു കോൺഗ്രസ്സ് നേതാവായിരുന്നു, സ്വാതന്ദ്ര്യ സമര സേനാനിയായിരുന്ന ഒരപ്പന്റെ മകനായിരുന്നു, അഹമ്മദാബാദ് ലോക്സഭാ മണ്ഡലത്തിൽനിന്നും വിജയിച്ച കോൺഗ്രസ്സിന്റെ മുൻ എം പി യായിരുന്നു, എ ഐ സി സി അംഗവും പ്രമുഖ ട്രേഡ്‌യൂണിയൻ നേതാവുമായിരുന്നു, ഹിന്ദു മുസ്ലിം സാഹോദര്യത്തിനായി നിലകൊണ്ട നേതാവ് എന്ന നിലയിൽ പ്രശസ്തനായിരുന്നു, തന്റെ 73 ആം വയസ്സിൽ മൃഗീയമായി കൊല്ലപ്പെടുന്നതുവരെ അദ്ദേഹം നാട്ടിൽ എല്ലാവര്ക്കും വേണ്ടപ്പെട്ടവനും ബഹുമാനിക്കപ്പെട്ടവനുമായിരുന്നു....

കലാപകാലത്തിനുശേഷം ഇറങ്ങിയ 'ഗുജറാത്ത് വംശഹത്യയുടെ നാൾവഴി' എന്ന പുസ്തകത്തിലെ എഫ് ഐ ആർ ശേഖരത്തിലെ ഒരു വിവരണത്തിലൂടെയാണ് ആ മനുഷ്യനേയും അയാളുടെ കൊലപാതകവും കൊലപാതകം ആദ്യമായി മനസ്സിൽ പതിയുന്നത്... ആ വിവരങ്ങളെ എല്ലാം ശരിവെക്കുന്ന തരത്തിൽ പിൽക്കാലത്ത് തെഹൽക്ക യുടെ സ്റ്റിങ് ഓപ്പറേഷൻ വിഡിയോകളും ആജ് തക് ചാനലിലൂടെ പുറത്തുവന്നത് കണ്ടിട്ടുണ്ട്... ആർ.എസ്.എസിന്റെയും വി.എച്ച്.പിയുടെയും പ്രവർത്തകർ അത്യന്തം ആവേശത്തോടുകൂടിയാണ് തങ്ങളുടെ ധീരപ്രവർത്തിയെപ്പറ്റി അതിൽ പറഞ്ഞത്...

കലാപം തുടങ്ങി കൊല്ലപ്പെടുന്നതുവരെയുള്ള അഞ്ചുമണിക്കൂർ നേരം ജാഫ്രിയും കോൺഗ്രസിന്റെ മുതിർന്ന നേതാക്കളും ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും (അദ്ദേഹം പിൽക്കാലത്ത് പ്രധാനമന്ത്രിയായി!) ഉൾപ്പെടെ പലർക്കും സഹായം അഭ്യർദ്ധിച്ചു ഫോൺ ചെയ്തു! അവിടെനിന്നും കലാപകാരികളുടെ കൈയിൽപ്പെടാതെ അത്ഭുതകരമായി രക്ഷപെട്ട, എട്ടു വയസ്സുമാത്രമുള്ള സ്വന്തം മകനെ അവിടെ നഷ്ടപ്പെട്ട രുപബൻ മോഡി (Rupa Mody) ഈ ഫോൺ വിളികൾക്കു ദൃക്‌സാക്ഷിയാണ്! സംഭവത്തെപ്പറ്റിയുള്ള അവരുടെ മൊഴിപ്രകാരം "സഹായമഭ്യർദ്ധിച്ചു വിളിച്ച ജഫ്രിയെ അപമാനിക്കുകയും, നിങ്ങൾ ഇതുവരെ കൊല്ലപ്പെട്ടില്ലേ!" എന്ന് ചോദിക്കുകയുമായിരുന്നു അന്നത്തെ സംസ്ഥാന മുഖ്യമന്ത്രി ബഹു നരേന്ദ്ര മോദി!!!

ഇന്നുവരെ നിനക്ക് പൂമാലയല്ലേ കിട്ടിയിട്ടുള്ളു എന്നുപറഞ്ഞു ആ വയോധികനെ ചെരുപ്പുമാലയണിച്ചിച്ച ആൾക്കൂട്ടം അദ്ദേഹത്തെ അടിച്ചും വെട്ടിയും ഗുൽബർഗ് സൊസൈറ്റിയുടെ ഗേറ്റ് വരെ കൊണ്ടെത്തിച്ചു, മുൻപിൽ പോലീസ് ജീപ്പ് കണ്ട് സഹായം അഭ്യർദ്ധിച്ച അദ്ദേഹത്തെ അപമാനിച്ച് പോലീസും കടന്നുപോയി! അപമാനത്തിനും പീഡനത്തിനും അവസാനം കലാപ കാരികൾ അദ്ദേഹത്തിന്റെ കൈകാലുകളും ഉടലും വെട്ടിമാറ്റി തീയിട്ടു കത്തിച്ചു! ഇത് ഇൻഡ്യാ മഹാരാജ്യത്തെ ഒരു മുൻ എം പി യുടെ കഥയാണ്! (അവിടെ ചുട്ടുകൊല്ലപ്പെട്ട ബാക്കി 69 പേരുടെ കഥയല്ല! ആ മൂന്നു ദിവസംകൊണ്ട് കൊല്ലപ്പെട്ട ബാക്കി ആയിരങ്ങളുടെ കഥയുമല്ല!) എല്ലാവരാലും ബഹുമാനിക്കപ്പെട്ടിരുന്ന ഒരു നേതാവിന്റെ അവസ്ഥ മാത്രമാണിത്!!

പിന്നെ പ്രിയ മാതൃഭൂമി, കലാപ സമയത്ത് അവിടെ ഇല്ലാതിരുന്നതുകൊണ്ടു മാത്രം രക്ഷപെട്ട അദ്ദേഹത്തിൻറെ പ്രിയ ഭാര്യ സാക്കിയ ജാഫ്രി കൊടുത്ത ഹർജി തള്ളും! അത് നിയമത്തിന് തെളിവുകൾ വേണം എന്നതുകൊണ്ടാണ് അല്ലാതെ ആരും വിശുദ്ധർ ആയതുകൊണ്ടല്ല!

ആ സമയത്ത് മോഡിക്ക് ലഭിച്ച ഫോൺ കോളുകളും മോഡി വിളിച്ച ഫോൺ കോളുകളും കണ്ടുപിടിക്കാൻ പറ്റാത്ത വിധം ടെലക്കോം സർവീസ് പ്രൊവൈഡർ മാരിൽനിന്നും നഷ്ടപ്പെട്ടു എന്നത് യാദർശികമാവാം അല്ലെങ്കിൽ ശക്തരിൽ ശക്തനായ ഡിങ്കൻ കരണ്ടുതിന്നതാവാം... എന്തായാലും മോഡി നിരപരാധിയാണ്! യു പി യിൽ പണിയാൻ പോകുന്ന 100 അടി ഉയരമുള്ള 'മോഡി' വിഗ്രഹം പ്രതിഷ്ഠിക്കുന്ന, അദ്ദേഹത്തിൻറെ പേരിലുള്ള 30 കോടിയുടെ അമ്പലം കൂടി ആയിക്കഴിഞ്ഞാൽ ഒരു ദൈവത്താൽ ഭരിക്കപ്പെട്ട ജനത എന്ന നിലയിലേക്ക് നാം എല്ലാവരും ഉയരും! ദൈവം ഭരിച്ച നാട് എന്ന നിലയിലേക്ക് ഇന്ത്യയും മാറും...!!!!

ജയ് ഹിന്ദ്...

“In a democracy people get the leaders they deserve.” (Joseph de Maistre)

അദ്ദേഹത്തിന്റെ പ്രിയ പുത്രി യുടെ ഫോട്ടോ ശേഖരത്തിലൂടെ

Wednesday, October 4, 2017

Mr. Shah, ഞങ്ങൾക്കും ചിലത് പറയാനുണ്ട്!!!


'ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കും' സ്വയം മാന്യനും സ്വാധ്വികനും ആവുന്നതിനായി എല്ലാ ഫ്രോഡുകളും എന്ത് തെണ്ടിത്തരം കാണിച്ചുകഴിഞ്ഞാലും എടുത്തിടുന്ന നിലയിലേക്ക് അധപതിച്ച ഒരു പ്രയോഗമാണിത്!

ഓരോ കലാപവും സ്രഷ്ടിക്കപ്പെടുന്നതിന് മുൻപ്, ഓരോ നിരപരാധിയുടെയും രക്തം തെറിപ്പിക്കുന്നതിന് മുൻപ്, സ്വന്തം മനഃസാക്ഷിയെയും കൂട്ടാളികളുടെ മനഃസാക്ഷിയെയും തൃപ്തിപ്പെടുത്താനും അറച്ചുനിൽക്കുന്നവന് ആവേശം പകരാനും ഉപയോഗിക്കുന്ന പ്രയോഗം!

ഇവിടെ ലക്‌ഷ്യം ഇന്ത്യാ മഹാരാജ്യത്തെ 'അണ്ടിയേതാ!? മാങ്ങയേതാ!?' എന്ന് പോലും തിരിച്ചറിയാൻ കഴിയാത്ത ജന കോടികളായ വിദ്യാ സമ്പന്നരും എന്നാൽ വിവരമില്ലാത്തതുമായ ഒരു വലിയ വിഭാഗം ജനങ്ങളെ തങ്ങളോടൊപ്പം പിടിച്ചുനിർത്തുക, അവരെ ഓരോരുത്തരെയും തങ്ങളുടെ ബ്രാൻഡ് മാനേജർമാർ ആക്കുക എന്നതു മാത്രമാണ്...

ഒരു കേരളാ വിരുദ്ധ വികാരമുണ്ടാക്കാനും കമ്യൂണിസ്റ്റുകാർ, മുസ്ലിങ്ങൾ തുടങ്ങി തങ്ങൾക്ക് മുതലെടുക്കാൻ പറ്റാത്തവർ എല്ലാം പ്രശ്നക്കാരായ തീവ്രവാദികളാണ്, അവരിൽനിന്നെല്ലാം ഇൻഡ്യാ മഹാരാജ്യത്തെ രക്ഷിക്കാൻ തങ്ങളെ ഒള്ളു എന്ന തോന്നൽ ഉണ്ടാക്കി, വലിയൊരു എണ്ണം വരുന്ന ഉത്തര ഇന്ത്യൻ മണ്ടന്മാരെ തങ്ങളുടെ ചരടിൽ കെട്ടിയ കുരങ്ങിനെപ്പോലെ കളിപ്പിച്ചു ലാഭം ഉണ്ടാക്കുക എന്ന കുരുട്ടു ഗുജറാത്തി കച്ചവട ബുദ്ധി മാത്രമാമാണിത്...

ബിജെപി ഇന്ന് ആരംഭിച്ച ജനരക്ഷാ യാത്രകൊണ്ട് പാർട്ടിക്ക് ഉണ്ടണ്ടാകുന്ന ഗുണം അണികളെ ആവേശത്തിലാക്കി എപ്പോൾ വേണമെങ്കിലും എടുത്തുപയോഗിക്കാൻ പ്രാപ്തമാക്കി നിർത്താം എന്നത് മാത്രമാണ്... അല്ലാതെ കേരള പൊതു സമൂഹത്തിൽ ഇത് ഒരു ചലനവും സ്രഷ്ടിക്കില്ല!

എഴുത്തും, വായനയും, രാഷ്ട്രീയവും, സ്വന്തമായി വ്യക്തിത്വവുമുള്ള (സ്വന്തമായി കക്കൂസുമുള്ള!!!) മലയാളിയുടെ നിലവാരമെന്തെന്ന് മനസ്സിലാക്കാനുള്ള കഴിവുപോലുമില്ലാത്ത ഒരുപറ്റം നേതാക്കൾ അവരെ സംബന്ധിച്ചു ഒന്നുമല്ല!

പക്ഷേ മനസ്സുവെച്ചാൽ ഈ നേതാക്കന്മാർക്ക് കേരളത്തിൽനിന്നും പലതും പഠിക്കാം, അവ സ്വന്തം നാട്ടിൽ പോയി പറയാം, ചെയ്യാം!

ഗർബയിൽ പങ്കെടുത്തതിന്റെപേരിൽ ഇന്നലെ കൊല്ലപ്പെട്ട 21 വയസ്സുകാരനായ ഗുജറാത്തി ദളിതന്റെ കൊലയാളികളോട് നിങ്ങള്ക്ക് പറയാം, പതിറ്റാണ്ടുകൾക്ക് മുൻപേ ജാതിവിവേചനം അവസാനിപ്പിച്ച ഒരു നാട് ഇന്ത്യയിൽ ഉണ്ട് എന്ന്, ഇവിടെ ഗാനമേളകളിൽ എല്ലാവരും ഒരുമിച്ച് ആടുകയും പാടുകയും ചെയാറുണ്ട് എന്ന്...

ലോകത്തിലെ ഏറ്റവും മോശപ്പെട്ട ആശുപത്രികൾ മാത്രം കണ്ടിട്ടുള്ള ഒരു ജനതയോട് നിങ്ങൾക്ക് പറയാം ലോകത്തിലെ മികച്ച ആരോഗ്യ സംവിധാനങ്ങളുള്ള നാടും നമ്മുടെ ഇന്ത്യയിൽ ഉണ്ടെന്ന്, അത് ലോകോത്തര നിലവാരത്തിൽ ഉള്ളതാണ് എന്ന്....

പെൺ ഭ്രൂണഹത്യ ഒരു ശീലമായി മാറ്റപ്പെട്ട് നിങ്ങളുടെ സമൂഹത്തോട് പറയാം, കേരളം എന്ന നാട്ടിൽ പെൺകുട്ടികളുടെ എണ്ണമാണ് കൂടുതലെന്ന്, അവൾ പെണ്ണായതുകൊണ്ട് മാറ്റിനിർത്തപ്പെടുന്നില്ല എന്ന്...

ഉത്സവങ്ങളും, ആഘോഷങ്ങളും പ്രശ്ന / കലാപ സാധ്യതയുള്ളതായി മാത്രം മനസ്സിലാക്കിയിട്ടുള്ള ഒരു ജനതയോട് പറയാം അവയൊക്കെത്തന്നെ സമുദായങ്ങൾ തമ്മിലുള്ള ഐക്യവും സ്നേഹവും ഊട്ടിയുറപ്പിക്കാനുള്ള ഉപാധിയായി കൊണ്ടുനടക്കുന്ന ഒരു ജനതയും ഇന്ത്യാ മഹാരാജ്യത്തുണ്ടെന്ന്...

മത തീവ്രവാദികൾ ഐഡന്റിറ്റി കാർഡ് നോക്കി ആഘോഷങ്ങളുടെ മതവും ജാതിയും തിരിക്കുന്നത് കണ്ടിട്ടുള്ള ഒരു ജനതയോട് പറയാം, ഇവിടെ എല്ലാ ഉത്സവങ്ങൾക്കും പെരുന്നാളുകൾക്കും മറ്റു മതങ്ങളിൽ പെട്ടവരുടെ പങ്കാളിത്തം എന്നത് ചരിത്രപരമായ ആചാരങ്ങളുടെ തന്നെ ഭാഗമായിക്കഴിഞ്ഞതാണ് എന്ന്...

യൂണിഫോമിട്ട ഗുണ്ടകളുടെ പേരാണ് പോലീസ് എന്നുകരുതിയിരിക്കുന്ന വലിയൊരു സമൂഹത്തോടുപറയാം... ബലാൽസംഗം ചെയ്യപ്പെടും എന്ന ഭയമില്ലാതെ ഏത് പാതിരാത്രിക്കും ഒരു പെൺകുട്ടിക്ക് അഭയം ചോദിച്ചു ചെല്ലാൻ പറ്റുന്ന പോലീസ് സ്റ്റേഷനുകളും ഇൻഡ്യാ മഹാരാജ്യത്തുണ്ട് എന്ന്...!

അരമണിക്കൂറോളം രക്തമൊലിപ്പിച്ചു കരഞ്ഞുകൊണ്ട് പോലീസ് സ്റ്റേഷനിലിരുന്ന 14 വയസ്സുമാത്രമുള്ള ക്വാദിർ എന്ന കുട്ടിയുടെ ചിത്രം മനസ്സിൽ പതിഞ്ഞുകിടക്കുന്ന ജനതയോട് പറയാം ബസ് നിർത്താതെ പോയതിന് കരഞ്ഞുകൊണ്ട് പരാതിപറയാൻ പോലീസ് സ്റ്റേഷനിൽ കയറിച്ചെന്ന സ്കൂൾ കുട്ടിയെ സ്നേഹത്തോടെ ചേർത്തുനിർത്തി തലയിലെ മഴവെള്ളം തോർത്തിക്കൊടുത്ത പോലീസും ഇന്ത്യയിൽ ഉണ്ടെന്ന്..! സ്കൂൾ പ്രവേശനോത്സവത്തിനു സല്യൂട്ടടിച്ചു മധുരം നൽകി കുരുന്നുകളെ സ്വീകരിച്ച പോലീസിനെപ്പറ്റി...

മൃഗത്തിന്റെ പേരിൽ മനുഷ്യനെ കൊല്ലുന്നതാണ് ശരിയെന്ന് കരുതിയിരിക്കുന്ന ജനതയോട് പറയാം.... പോത്തിനെ തിന്നുന്നവനും, പന്നിയെ തിന്നുന്നവനും, വെജിറ്റേറിയനും, കള്ളുകുടിക്കുന്നവനും എല്ലാമുള്ള നാടാണിതെന്ന്! ഇവയെല്ലാം എല്ലായിടത്തും സുലഭമായ നാടാണിതെന്ന്, അവർക്ക് ഭക്ഷണ ശീലങ്ങളൊന്നും സൗഹൃദത്തിന്റെ മാനദണ്ഡമല്ലന്നും, മനുഷ്യനെ ഭിന്നിപ്പിക്കുന്ന ഘടകമേ അല്ലന്നും....

ലക്‌ഷ്യം നേടുന്നതിനുള്ള എളുപ്പവഴിയായി വർഗീയ കലാപങ്ങൾ ഉണ്ടാക്കപ്പെടുന്ന നാട്ടിൽ, കലാപങ്ങൾ എപ്പോൾ വേണമെങ്കിലും വരാവുന്നതാണ് എന്നനിലയിൽ പ്രതീക്ഷിച്ചിരിക്കുന്ന ഒരു ജനതയോട് പറയാം, കേരളമെന്ന നാട്ടിൽ ആർക്കും അങ്ങനൊരു ഭയമില്ലെന്ന്, രാജ്യം മുഴുവൻ ഭയം നിറഞ്ഞ ബാബറി മസ്ജിദ് കലാപകാലത്ത് ഇന്ത്യയിലെ ഏറ്റവും കൂടുതൽ മുസ്ലിം ജന സാന്ദ്രതയുള്ള മലപ്പുറത്തെ ഹിന്ദു വീടുകൾക്കും അമ്പലങ്ങൾക്കും കാവലിരുന്നത് മുസ്ലിം ചെറുപ്പക്കാരനായിരുന്നു എന്നത്! അവർ അറിയട്ടെ ഇങ്ങനെയും ഇന്ത്യ ഉണ്ടെന്ന്...

പ്രാഥമിക വിദ്യാഭ്യാസം എന്നത് ഇന്നും അപ്രാപ്യമായ നിങ്ങളുടെ ജനതയോട് പറയണം ആ ലക്ഷ്യമൊക്കെ പതിറ്റാണ്ടുകൾക്ക് മുൻപേ നേടിയ നാടാണിതെന്ന്.. പിന്നെപ്പറയണം അവിടുത്തെ ആർ എസ്‌ എസ് കുട്ടികൾ പോലും വിജയദശമിക്ക് പുസ്തകങ്ങളും പേനയുമാണ് പൂജിക്കുന്നതെന്ന്, അല്ലാതെ വാളും തോക്കുമല്ല എന്ന്!

പിന്നെപ്പറയണം നിങ്ങളുടെ യാത്രയെപ്പറ്റി, നിങ്ങൾക്ക് ലഭിച്ച സ്വീകരണങ്ങളെപ്പറ്റി, സിപിഎം നടത്തിയ രാഷ്ട്രീയ കൊലപാതകങ്ങളെപ്പറ്റി, ബലിദാനികളുടെ കുടുംബങ്ങളെപ്പറ്റി! അവരെപ്പറ്റി മാത്രമേ പറയാവൂ! എങ്കിലേ നിങ്ങൾക്ക് അവരുടെ ബലികളെ വിൽക്കാൻ പറ്റൂ...!!

നിങ്ങൾ ഒരിക്കലും പറയരുതാത്തത് നിങ്ങൾ കൊന്നവരുടെ എണ്ണം മാത്രമാണ്! ഉത്തര ഇന്ത്യയിൽ നിങ്ങൾ 'പാവപ്പെട്ട ഇര' എന്ന പ്രതിച്ഛായ കാത്തു സൂക്ഷിച്ചു തന്നെയിരിക്കണം, കൊല്ലപ്പെട്ട കോൺഗ്രസ്സുകാരനും, ലീഗുകാരനും, ആർ എം പി ക്കാരനും എസ് ഡി പി ഐ കാരനും, മുക്രിയും, സ്കൂൾ കുട്ടിയുമൊന്നും കണക്കിൽ പോലും വരരുത്!!

പിന്നെ കേന്ദ്ര ബിജെപി ക്കാരെ ഇത് കേരളമാണ്, അയോദ്ധ്യാ ലക്ഷ്യത്തോടെ പണ്ടു നിങ്ങൾ നടത്തിയ യാത്രയുടെ ഗുണം പോലെ എന്തെങ്കിലും ഈ യാത്രകൊണ്ട് നിങ്ങൾക്ക് കിട്ടുമെന്ന് വെറുതെ മോഹിക്കരുത്! ശത്രുവിന്റെ വീടിനുമുന്പിൽ മലം വിതറി മാറിയിരുന്നു രസിക്കുന്നവന് കിട്ടുന്ന സന്തോഷമുണ്ടല്ലോ ആ ഒരു കുളിരിഫിക്കേഷന് അപ്പുറം നിങ്ങൾക്ക് ഒന്നും ഇവിടെനിന്ന് നേടാൻ പറ്റില്ല... വെറും ഒരു മഴ മാത്രം മതി ഞങ്ങൾക്കുണ്ടായ ബുദ്ധിമുട്ട് ഒലിച്ചുപോകാൻ!

(NB: ഇത് ഒരു സമൂഹത്തെപ്പറ്റിയുള്ള അഭിപ്രായമാണ് ഒരിക്കലും അത് നൂറു ശതമാനത്തെയും പ്രതിനിധീകരിക്കുന്നില്ല, എല്ലാത്തതിലും നല്ലതും ചീത്തയും ഉണ്ടാവാം, അതുപോലെ ഞങ്ങളിലുമുണ്ട് ഞങ്ങളുടെ നാട്ടിലുമുണ്ട് നല്ലതും ചീത്തയും. പക്ഷെ Mr. Shah ഒന്നുറപ്പിച്ചുപറയാം ഞങ്ങൾ ഇവിടെ നല്ലതിന്റെ ശതമാനമാണ് കൂടുതൽ! മാറ്റിനിർത്തപ്പെടേണ്ടതും മോശവുമൊക്കെ വെറും ചെറിയൊരു ശതമാനം മാത്രമേ ഒള്ളു അതാണ് കേരളം, അങ്ങനാണ് മലയാളി!)  Please share and Like Us


Tuesday, October 3, 2017

'സുഡുസംഘി' ദിനാശംസകൾ! (03 ഒക്ടോബർ 2017)


03 ഒക്ടോബർ 2017, 'സുഡുസംഘി' ദിനാശംസകൾ!

കേരളത്തിന്റെ പ്രത്യേക കാലാവസ്ഥയിൽ വരൾച്ച മുരടിച്ചുപോയ സംഘികൾക്ക് വെള്ളം കോരിയും വളമിട്ടും വളരാനുള്ള സാഹചര്യം ഉണ്ടാക്കിക്കൊടുക്കുന്ന സുഡാപ്പികൾക്കും, കാലങ്ങളായി സുഡാപ്പികൾക്ക് വളരാനുള്ള വളം ടൺ കണക്കിനിറക്കിക്കൊടുത്തു സഹായിക്കുന്ന സംഘികൾക്കും 'സുഡുസംഘി' ദിനാശംസകൾ...

സുഡാപ്പിയും സംഘിയും നേർരേഖയിൽ വരുന്ന ഇന്നേദിവസമാണ് തിരുവനന്തപുരത്ത് സുഡാപ്പികളുടെ 'ചാലോ കേരളാ ടു ഫ്രീ ഹാദിയ' എന്ന പേരിലുള്ള സെക്രട്ടേറിയറ്റ് മാർച്ച് നടക്കുന്നതും, പയ്യന്നൂരുനിന്നും ബി.ജെ.പ്പി യുടെ 'ജിഹാദി-ചുവപ്പ് ഭീകരതക്കെതിരേ എന്നുപറഞ്ഞുകൊണ്ടുള്ള ജനരക്ഷാ യാത്ര ' ആരംഭിക്കുന്നതും....!

#ChaloKeralaToFreeHadiya #JanaRakshaYatra #Octobar3 #SuduSanghiDay #SuduSanghi #SuduSamghi

Monday, October 2, 2017

ഗാന്ധിജയന്തി ആശംസകൾ!


ഈ മനുഷ്യനെ ഇഷ്ടമാണ്, പക്ഷേ അന്ധമായ ആരാധനയില്ല! തന്റെ വാക്കുകൾക്കുമുന്പിൽ പല സ്രെണിയിലുള്ള ഒരു വലിയ ജനതയെ അണിനിരത്തിയ ഇദ്ദേഹത്തിന്റെ മാന്ത്രികത ഇന്നുമൊരു അത്ഭുതമാണ്! വിയോജിപ്പുകൾ ധാരാളമുണ്ടെങ്കിലും യോജിപ്പുകളാണ് ഏറെയും...

സ്നേഹിക്കുന്നു ഈ മനുഷ്യനെ... തീവ്രവാദികളുടെ വെടിയുണ്ടകളായിരുന്നു അദ്ദേഹത്തിന്റെ ജീവനെടുത്തത് എന്നതുകൊണ്ടുതന്നെ അദ്ദേഹത്തിൽ ഒരു വലിയ ശരിയുണ്ടായിരുന്നു എന്ന് വിശ്വസിക്കുന്നു... 💙💙

#GandhiJayani #October2


Sunday, October 1, 2017

മതം! മതത്തിന്റെ സംസ്ക്കാരം!


മതം! മതത്തിന്റെ സംസ്ക്കാരം - ഓരോ മതവും ഓരോ നാട്ടിലും ഓരോ സംസ്‌കാരത്തിലും വ്യത്യസ്തമാണ്, അത് എപ്പോഴും ആ നാടിന്റെ സംസ്ക്കാരവും ജീവിതരീതികളും, ആചാരങ്ങളും ഉൾക്കൊണ്ടാണിരിക്കുന്നതുന്നത്, മതത്തെ മാന്യമായി നിർത്തുന്ന പ്രധാന സംഗതിയും ഇതാണ്, ഇതാണ് ശരിയും. ഇത്തരം സാംസ്ക്കാരികമായ കൊടുക്കൽ വാങ്ങലുകളാണ് കേരളത്തെ ഒരു വർഗീയ ചേരിതിരിവ് നിറഞ്ഞുനിക്കുന്ന പ്രദേശമാവാതെ സുന്ദരമായ ഒരു സ്ഥലമായി മാറ്റിനിർത്തുന്നതും, ഓരോ ഗ്രാമങ്ങളിലും ഈ സൗന്ദര്യം നമുക്ക് കാണാനും സാധിക്കും.

പക്ഷെ നിർഭാഗ്യമെന്നുപറയട്ടെ ഈയടുത്തായി 'ചിന്താ ശേഷികുറഞ്ഞതും', 'അതി തീവ്ര വർഗീയത ഉള്ളിൽ ഒളിപ്പിച്ചതും', 'കച്ചവടക്കണ്ണ് മാത്രമുള്ളതുമായ' 'പല തരം' ആൾക്കാരുടെ എണ്ണം (എല്ലാ മതങ്ങളിലും) വളരെക്കൂടുകയും , അവർ മതത്തിന്റെ സാംസ്ക്കാരിക പൈതൃകങ്ങളെ / സാംസ്ക്കാരിക മുഖങ്ങളെ തകർത്ത് തങ്ങളുടെ അജണ്ട നടപ്പിൽവരുത്താനായി കിണഞ്ഞു ശ്രമിക്കുകയും ചെയ്യുന്നതാണ് കാണാൻ സാധിക്കുന്നത്. 

പൊളിക്കുക, നിലവിളക്ക് കാണുമ്പോൾ വട്ടുപിടിക്കുക (ക്രിസ്തുമതത്തിലും ഈ പ്രശ്നമുള്ളവരുണ്ട്), സർവ സമൂഹവും ഒന്നുചേരുന്ന പെരുന്നാളുകളെ സൂത്രത്തിൽ ഇല്ലാതാക്കി ആ സ്ഥാനത്ത് കരിസ്മാറ്റിക് കൺവെൻഷനുകളും ധ്യാനങ്ങളും പിന്നൊരു നൂറുകൂട്ടം സംഗമങ്ങളും തിരുകിക്കയറ്റുക, നേർച്ചകൾക്കെതിരെ ചാടിവീഴുക, ഏത് മലകണ്ടാലും കോൺക്രീറ്റ് കുരിശു സ്ഥാപിച്ചു കുരിശിന്റെ വഴി നടത്തുക, തെയ്യങ്ങളെ കാവിയുടുപ്പിക്കാൻ നടക്കുക, സ്വന്തം നാടിന്റെ ആചാരമോ വിശ്വാസമോ ഒന്നുമല്ലാത്ത ഗണേശ നിമഞ്ജനം പോലുള്ള ചടങ്ങുകളെ സൂത്രത്തിൽ ഇറക്കുമതി ചെയ്യുക, തുടങ്ങി പ്രത്യക്ഷത്തിൽ നിരുപദ്രവക്കാരം എന്ന് കരുതി നമ്മൾ അവഗണിക്കുന്ന സകല സൂത്രപ്പണികളുമായി എല്ലാ മതങ്ങളിലുമുള്ള 'സാമാന്യബോധം ഇല്ലാത്ത തീവ്രവാദികൾ' നമുക്കിടയിൽ തന്നെയുണ്ട്!

അതുകൊണ്ടുതന്നെ ഇക്കൂട്ടരുടെ പ്രവർത്തികളെ നാം എല്ലാവരും കരുതിയിരിക്കണം, നിസ്സാരം എന്ന് കരുതി അവഗണിച്ചാൽ നാളെ നമ്മുടെ തലമുറക്ക് അവകാശപ്പെട്ട ഒരു നല്ല ലോകം ഇവർ നശിപ്പിച്ചു കൈയിൽത്തരും!

പിന്നെ മതം മാറ്റം! അതിനെക്കുറിച്ചുള്ള അഭിപ്രായം, അത് വ്യക്തിപരമായ തിരഞ്ഞെടുപ്പാണ് എന്ന് തന്നെയാണ് പിന്നെ മതം മാറിയിട്ടുള്ള, തീവ്ര ചിന്തക്കാരായ (മുസ്‌ലിം, പെന്തക്കോസ്ത്, കരിസ്മാറ്റിക്ക് ഭ്രാന്തന്മാർ etc. ) പല വിഭാഗത്തിൽ പെട്ടവരെ ഞാൻ കണ്ടിട്ടുണ്ട് അവരിൽ ബഹുഭൂരിപക്ഷവും വരുന്ന ഒന്നാമത്തെ കൂട്ടർ ശുദ്ധഹൃദയരായ സാധുക്കൾ ആയിരുന്നു, മിക്കവാരും ഇന്നുവരെ പാഠ പുസ്‌തകമല്ലാതെ ഒന്നും വായിക്കാൻ ഇഷ്ടപ്പെടാതിരുന്നവർ ആയിരുന്നു! പത്രങ്ങൾ മാസികകൾ നോവലുകൾ ആനുകാലികങ്ങൾ രാഷ്ട്രീയം എന്നിവ ഒന്നും വായിക്കുകയോ അറിയുകയോ ശ്രദ്ധിക്കുകയോ ചെയ്യാൻ ഇഷ്ടപ്പെടാത്തവരും ആയിരുന്നു, രണ്ടാമത്തെകൂട്ടർ പ്രശ്നങ്ങൾക്കും ദുഃഖങ്ങൾക്കും ഇടയിൽ നിന്നും അറിയാതെ അകത്ത് കയറിപ്പോയതാണ് അല്ലെങ്കിൽ സാഹചര്യം മനസ്സിലാക്കി അവരെ സൂത്രത്തിൽ അകത്ത് കയറ്റിയതാണ് (എലിപ്പെട്ടിയിൽ ഏലിയെ കയറ്റുന്നതുപോലെ ആരോ സൂത്രത്തിൽ കയറ്റിയവർ!), മൂന്നാമത്തെ കൂട്ടരാവട്ടെ നല്ല കിണഞ്ഞ സൂത്രക്കാരൻ ഫ്രോഡ് പരിധിയിൽ പെടുന്നവർ ആയിരുന്നു, എന്നാ കോപ്പാണെങ്കിലും വേണ്ടില്ല എനിക്ക് വേണ്ടത് ഞാനുണ്ടാക്കും എന്ന ഉത്തമ ബോധ്യമുള്ള ഫ്രോഡുകൾ..


Saturday, September 30, 2017

"ഹാദിയക്ക് ഭർത്താവിന്റെ കൂടെ ജീവിക്കാനുള്ള അവകാശമില്ലേ!! അവളൊരു ഭാര്യയാണ്!! etc... etc...!!!""ഹാദിയക്ക് ഭർത്താവിന്റെ കൂടെ ജീവിക്കാനുള്ള അവകാശമില്ലേ!! അവളൊരു ഭാര്യയാണ്!! etc... etc...!!!"

മുകളിൽ പറഞ്ഞതെല്ലാം ഈയടുത്തായി മനുഷ്യാവകാശ പ്രവർത്തകരും, സ്ത്രീ വിമോചകരും, മാധ്യമങ്ങളും, നിഷ്കളങ്കരും തുടങ്ങി 'നിഷ്കളങ്ക മതേതര ഫ്രൊഡ്'കൾ വരെ എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ്.... ഇവരെല്ലാം കൂടി ഈ വിവാഹത്തിൽ സംശയം പ്രകടിപ്പിക്കുന്നവരെ (കോടതിയെപ്പോലും) സംഘ് പരിവാറുകാർ ആക്കുന്ന കലാപരിപാടിയും മുറക്ക് നടക്കുന്നുണ്ട്... അനുകൂലിച്ചാൽ  മതേതരൻ അല്ലെങ്കിൽ സംഘ് പരിവാറുകാരൻ എന്ന ലൈൻ...

എന്നാൽ ഹാദിയയുടെ വിവാഹം കോടതിയെ കബളിപ്പിക്കാൻ നടത്തിയ ഒരു നാടകം മാത്രമാണ് എന്ന് തൊണ്ണൂറു ശതമാനത്തിൽ അധികം വിശ്വസിക്കേണ്ടിയിരിക്കുന്നു!, നാളെ അവർ സന്തുഷ്ടമായി ജീവിച്ചാലും ഇല്ലെങ്കിലും നടന്നത് ഒരു ആളെപ്പറ്റിക്കൽ നാടകം മാത്രമായിരുന്നിരിക്കണം! സാമാന്യ യുക്തി ആർക്കും പണയം വാക്കേണ്ടിവന്നിട്ടില്ലാത്തതിനാൽ ഇത് വെറുതേ തോന്നിയതും ആവാം!

ഹാദിയക്കുവേണ്ടി വാദിച്ചു വിയർക്കുന്നവർ 'ഷാം മാര്യേജ് അല്ലെങ്കിൽ ഫേക്ക് മാര്യേജ്' (sham marriage or fake marriage) എന്നൊക്കെയുള്ള ആഗോള പ്രയോഗങ്ങൾ ഒന്ന് കേട്ടിരിക്കുന്നത് നല്ലതാണ്! അമേരിക്ക, കാനഡ, യുകെ, ഓസ്‌ട്രേലിയ തുടങ്ങി ഒന്നാം ലോക രാജ്യങ്ങൾ എന്ന് വിളിക്കപ്പെടുന്ന രാജ്യങ്ങളിലൊക്കെ ഇതൊരു വലിയ നിയമ/ സാമൂഹ്യ പ്രശ്നം തന്നെയാണ്... ഈ രാജ്യങ്ങളിലൊക്കെത്തന്നെ എളുപ്പവഴിയിൽ പൗരത്വം കൈക്കലാക്കാനുള്ള സൂത്രപ്പണി എന്ന ഉദ്ദേശമാണു ഇത്തരം കപട വിവാഹങ്ങൾക്കുള്ളത്... പറഞ്ഞു പറ്റിച്ചു വിവാഹം കഴിക്കുന്നതും, പറഞ്ഞുറപ്പിച്ച കരാർ പ്രകാരം വൻ തുകകൾ വാങ്ങി വിവാഹം കഴിക്കുന്നവരും, ബന്ധുക്കളെയോ സുഹൃത്തുക്കളെയോ രാജ്യത്തെത്തിക്കാനായോ ഒക്കെ കഴിക്കുന്നതുമായ വിവാഹങ്ങളൊക്കെയാണ് ഇത്തരം ഷാം മാര്യേജ് അല്ലെങ്കിൽ ഫേക്ക് മാര്യേജ് എന്നതിന്റെ പരിധിയിൽ വരുന്ന പ്രധാന സംഗതികൾ. ഫിലിപ്പീനികൾ പാകിസ്ഥാനികൾ ഇന്ത്യക്കാർ തുടങ്ങിയവരൊക്കെയാണ് ഈ തട്ടിപ്പിന്റെ പ്രധാന ആശാന്മാർ, അതുകൊണ്ടു തന്നെ ഈ രാജ്യങ്ങളിൽനിന്നും നേരെ ചുവ്വെ കല്യാണം കഴിച്ച പങ്കാളിക്കുവേണ്ടി വിസാ അപേക്ഷിക്കുമ്പോൾ 'വെറും സർട്ടിഫിക്കറ്റ്' മാത്രം പോരാ സായിപ്പിന്! വിവാഹ ഫോട്ടോകൾ, ഫോൺ ബില്ലുകൾ തുടങ്ങി ഒരു നൂറുകൂട്ടം തെളിവുകൾ വേറെ വേണം, ഒന്നിലും തൃപ്തിയായില്ല എങ്കിൽ ഇന്റർവ്യൂ വേറെയും!! ചുരുക്കിപ്പറഞ്ഞാൽ  'റെക്കോഡിക്കൽ പ്രൂഫ് മാത്രം പോരാ ലോജിക്കൽ ആയി കൂടി അത് വിവാഹം ആയി തോന്നാം എന്ന്'!  

ഈ വിവാദ വിവാഹവും ഇത്തരത്തിൽ നിയമത്തെ പറ്റിക്കാനുള്ള ഒരു കള്ളകല്യാണം ആണ് എന്നുതന്നെ സംശയിക്കണം!

ഹാദിയ കേസിൽ, ഡിസംബർ 19നു കോടതിയിൽ ഹാജരായ അഖിലയെ (ഹാദിയ) കോളജിൽ കൊണ്ടുചെന്നാക്കാൻ ഉത്തരവിട്ട കോടതി കേസ് തുടർനടപടികൾക്കായി ഡിസംബർ 21ലേക്ക് മാറ്റിവച്ചു! എന്നാൽ രണ്ടുദിവസത്തിനുശേഷം വേറൊരാളുടെ കൂടെ കോടതിയിൽ ഹാജരായ അഖില അത് ഭർത്താവ് ഷഫീൻ ജഹാൻ ആണെന്നും 19ആം തിയതിയായിരുന്നു വിവാഹം എന്നും കോടതിയെ ബോധിപ്പിച്ചു.

ഈ മുകളിൽ പറഞ്ഞ കല്യാണത്തെ ന്യായീകരിക്കാനാണ് മുസ്ലിങ്ങളും അല്ലാത്തവരുമായ എല്ലാവരും സുടാപ്പികളോടൊപ്പം നിൽക്കുന്നത്...

ഇപ്പൊ ഇവന്മാർക്കൊപ്പം നിന്ന് ഈ കല്യാണക്കാര്യം പറഞ്ഞു വികാരം കൊള്ളുന്ന സുടാപ്പി പരിധിയിൽ പെടാത്ത മുസ്ലിങ്ങളേ നിങ്ങൾത്തന്നെ  ആദ്യം ആ കല്യാണത്തിന്റെ സത്യാവസ്ഥയെ ചോദ്യം ചെയാൻ മുന്നോട്ടുവരണം, ഇല്ലെങ്കിൽ കേരളത്തിന് ഏറ്റവും കൂടുതൽ സ്വാതന്ദ്ര്യ സമര സേനാനികളെ തന്നിട്ടുള്ള മലബാർ മാപ്പിളകളെ ഇവന്മാർ സൂത്രത്തിൽ IS മാപ്പിള ആക്കിമാറ്റും, കാൽച്ചുവട്ടിലെ മണ്ണാണ് മതം പറഞ്ഞു ഇവന്മാർ ഒലിപ്പിച്ചുകളയുന്നത്...  

ഏതാനും ദിവസം കഴിഞ്ഞു ഫ്രീ ഹാദിയാ സമരം വരുന്നുണ്ട്! ഇവന്മാരുടെ പഴയ സമരത്തെപ്പറ്റി എഴുതിയത് -

'മുസ്ലീം ഏകോപന സമിതി' എന്ന അശ്ലീലം !! (May 31, 2017) -

NB: മതം മാറ്റത്തെക്കുറിച്ചുള്ള അഭിപ്രായം, അത് വ്യക്തിപരമായ തിരഞ്ഞെടുപ്പാണ് എന്ന് തന്നെയാണ്, പിന്നെ മതം മാറിയിട്ടുള്ള, തീവ്ര ചിന്തക്കാരായ (മുസ്‌ലിം, പെന്തക്കോസ്ത്, കരിസ്മാറ്റിക്ക് ഭ്രാന്തന്മാർ etc. ) പലരെയും ഞാൻ കണ്ടിട്ടുണ്ട് അവരിൽ ബഹുഭൂരിപക്ഷവും ശുദ്ധഹൃദയരായ സാധുക്കൾ ആയിരുന്നു, മിക്കവാരും ഇന്നുവരെ പാഠ പുസ്‌തകമല്ലാതെ ഒന്നും വായിക്കാൻ ഇഷ്ടപ്പെടാതിരുന്നവർ ആയിരുന്നു! പത്രങ്ങൾ മാസികകൾ നോവലുകൾ ആനുകാലികങ്ങൾ രാഷ്ട്രീയം എന്നിവ ഒന്നും വായിക്കുകയോ അറിയുകയോ ശ്രദ്ധിക്കുകയോ ചെയ്യാൻ ഇഷ്ടപ്പെടാത്തവരും ആയിരുന്നു, രണ്ടാമത്തെകൂട്ടർ പ്രശ്നങ്ങൾക്കും ദുഃഖങ്ങൾക്കും ഇടയിൽ നിന്നും അറിയാതെ അകത്ത് കയറിപ്പോയതാണ് അല്ലെങ്കിൽ സാഹചര്യം മനസ്സിലാക്കി അവരെ സൂത്രത്തിൽ അകത്ത് കയറ്റിയതാണ് (എലിപ്പെട്ടിയിൽ ഏലി കയറുന്നതുപോലെ), മൂന്നാമത്തെ കൂട്ടരാവട്ടെ നല്ല കിണഞ്ഞ സൂത്രക്കാരൻ ഫ്രോഡ് പരിധിയിൽ പെടുന്നവർ ആയിരുന്നു...


Tuesday, September 26, 2017

ഡോ. മൻമോഹൻ സിങ്ങിന് പിറന്നാൾ ആശംസകൾ...ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും, സീനിയർ കോൺഗ്രസ്സ് നേതാവും, രാജ്യാന്തരതലത്തിൽ ശ്രദ്ധേയനായ സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. മൻമോഹൻ സിങ്ങിന് പിറന്നാൾ ആശംസകൾ... Happy Birthday to the "Father of Modern India".

മുൻ പ്രധാനമന്ത്രിയുടെ ബിരുദങ്ങളും, പദവികളും

🔷സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം, പഞ്ചാബ് സർവ്വകലാശാല.
🔷സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം, കേംബ്രിഡ്ജ് സർവകലാശാല -സെന്റ്.ജോൺസ് കോളേജ് (1957)
  🔹സീനിയർ ലക്ചറർ, ഇക്കണോമിക്സ് (1957–1959)
  🔹റീഡർ (1959–1963)
  🔹പ്രൊഫസ്സർ (1963–1965)
  🔹പ്രൊഫസ്സർ ഓഫ് ഇന്റർനാഷണൽ ട്രേഡ് (1969–1971)
🔷ഡിഫിൽ ഇൻ ഇക്കണോമിക്സ്, ഓക്സ്ഫഡ് സർവകലാശാല – നഫീൽഡ് കോളേജ് (1962)
🔷ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സ്, ഡൽഹി സർവ്വകലാശാല
  🔹ഓണററി പ്രൊഫസർ (1966)
🔷ചീഫ്, ഫൈനാൻസിംഗ് ഫോർ ട്രേഡ്, യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓൺ ട്രേഡ് ആന്റ് ഡിവലപ്പ്മെന്റിൽ ഇക്കണോമിക്സ്, മാൻഹാട്ടൻ, ന്യൂയോർക്ക്.
  🔹1966 : ഇക്കണോമിക്സ് അഫയേഴ്സ് ഓഫീസർ 1966
🔷സാമ്പത്തിക ഉപദേഷ്ടാവ്, വിദേശ വ്യാപാര മന്ത്രാലയം, ഇന്ത്യ (1971–1972)
🔷മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്, ധനകാര്യ മന്ത്രാലയം, ഇന്ത്യ, (1972–1976)
🔷ഓണററി പ്രൊഫസ്സർ, ജവഹർലാൽ നെഹ്രു സർവകലാശാല, ഡൽഹി‍‍ (1976)
🔷ഡയറക്ടർ, ഭാരതീയ റിസർവ് ബാങ്ക് (1976–1980)
🔷ഡയറക്ടർ, ഇൻഡസ്ട്രിയൽ ഡവലപ്പമെന്റ് ബാങ്ക് ഓഫ് ഇന്ത്യ (1976–1980)
🔷സെക്രട്ടറി, ധനകാര്യ മന്ത്രാലയം (സാമ്പത്തിക കാര്യ വകുപ്പ്), ഭാരത സർക്കാർ, (1977–1980)
🔷ഗവർണർ,ഭാരതീയ റിസർവ് ബാങ്ക് (1982–1985)
🔷ഉപാദ്ധ്യക്ഷൻ, ആസൂത്രണ കമ്മീഷൻ, (1985–1987)
🔷സെക്രട്ടറി ജനറൽ, സൗത്ത് കമ്മീഷൻ, ജനീവ (1987–1990)
🔷പ്രധാനമന്ത്രിയുടെ സാമ്പത്തി ഉപദേഷ്ടാവ് (1990–1991)
🔷ചെയർമാൻ, യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (15 March 1991 – 20 ജൂൺ 1991)
🔷ധനകാര്യ മന്ത്രി ഭാരത സർക്കാർ, (21 ജൂൺ 1991 – 15 മെയ് 1996)
🔷പ്രതിപക്ഷ നേതാവ് രാജ്യസഭ (1998–2004)
🔷പ്രധാനമന്ത്രി (22 മെയ് 2004 മുതൽ;– 2014 ജൂൺ വരെ)Monday, September 25, 2017

കഴിഞ്ഞ 70വർഷം കൊണ്ട് ഇന്ത്യ എന്ത് നേടി!? കോൺഗ്രസ്സ് ഇന്ത്യക്ക് എന്ത് ചെയ്തു!?

കഴിഞ്ഞ 70വർഷം കൊണ്ട് ഇന്ത്യ എന്ത് നേടി!? കോൺഗ്രസ്സ് ഇന്ത്യക്ക് എന്ത് ചെയ്തു!? തുടങ്ങി ഒരു നൂറുകൂട്ടം ചോദ്യങ്ങൾ കോൺഗ്രസ്സിന് നേരെ സ്ഥിരമായി ഉന്നയിക്കപ്പെടുന്നുണ്ട്.

പ്രധാനമായും 'നവ ദേശ സ്നേഹികൾകളും', 'വോട്ട് ചെയ്തിട്ട് എനിക്ക് എന്നാ കിട്ടാനാ എന്ന മനോഭാവത്തോടെ ജനാധിപത്യ പ്രക്രിയയെ ആകെ പുച്ഛിച്ചു മാറിനിൽക്കുകയും ഫോട്ടോഷോപ്പ് വികസന കാലത്തിന് ശേഷം അതി ഭീകര രാഷ്ട്രീയക്കാർ ആവുകയും ചെയ്ത' ഒരുപറ്റം 'ഭക്ത്' കളുമാണ് ഇത്തരം ചോദ്യങ്ങളുടെ ആശാന്മാർ, ഇവരോട് എത്ര പറഞ്ഞാലും കാര്യം മനസ്സിലാവില്ല എന്നുമാത്രമല്ല അവർ കാണാതെപഠിച്ചത് തന്നയും പിന്നയും പറഞ്ഞുകൊണ്ടുമിരിക്കും...

തങ്ങളുടെ കുട്ടിക്കാലത്ത് എങ്ങനെയായിരുന്നു നാട്!? ഇപ്പോൾ എങ്ങനെയാണ്!? എന്നനിലക്കുള്ള ചെറിയൊരു താരതമ്യം നടത്താൻകൂടി ശേഷിയില്ലാത്ത ഇവർക്ക് 1947 ലെ ഇന്ത്യയുടെ അവസ്ത എത്ര പറഞ്ഞാലും മനസ്സിലാകാനും തരമില്ല! അതിനുള്ളതൊന്നും ആ തലയിലും കാണില്ല! അതുകൊണ്ട് അത്തരക്കാർക്ക് വേണ്ടി ചെറിയൊരു കുറിപ്പ് ഇവിടെ കൊടുക്കുന്നു, ഒന്നുമില്ലാതിരുന്ന ഒരു രാജ്യം എങ്ങനെ ഇവിടെവരെ എത്തി എന്ന് അത് വായിച്ചാൽ മനസ്സിലാകും (സാമാന്യ ബോധം ഉണ്ടെങ്കിൽ മാത്രം!).

എല്ലാം ഉള്ളതായി നിങ്ങളുടെ കൈയിൽ കിട്ടിയ ഒരു രാഷ്ട്രത്തെ ഈ കുറഞ്ഞ കാലംകൊണ്ട് നിങ്ങൾ എന്ത് ചെയ്തു എന്നും ഓർക്കുക! ഒരു ആഭ്യന്തര കലാപം നടത്തി ഈ നാടിനെ കുട്ടിചോറാക്കാനുള്ള മരുന്ന് ഇന്ത്യയൊട്ടാകെ ഇടാൻ പറ്റി എന്നതിൽ കവിഞ്ഞു നിങ്ങൾക്കും നിങ്ങളുടെ പാർട്ടിക്കും ഈ രാജ്യത്തിനുവേണ്ടി എന്ത് സംഭാവന നൽകാൻപറ്റി!?????

താഴെ എഴുതിയിരിക്കുന്നതിന് കടപ്പാട്: പ്രശസ്ത മാധ്യമപ്രവർത്തകനും അധ്യാപകനുമായ Shubhojit Kumar Ganguly

Nothing has happened in 70 years Here is a list of measur undertaken to build a poverty-stricken, illiterate, disunited resourceless India in 1947 to a modern nation -- virtually from the scratch, brick-by-brick, institution-by-institution, project-by-project:


1. The Constitution of India (the very Foundation of our Nationhood)
2. Integration of 600-odd small and big Prncely Kingdoms to create the Indian State
3. Abolition of Zamindari 
4. Enactment of The Hindu Code Bill
5. Set up Planning Commission
6. Built Huge Dams (Bhakra, Hirakud, Idukki, Narmada, Tehri, Ukai, Indira Sagar, Sri Sailam, etc)
7. Expansion of Rail Network, including Konkan, Udhampur-Srinagar-Baramullah links, etc
8. Built Chandigarh and Bhubaneshar Cities and several State Secretariat Buildings
9. Huge Bridges (across Ganga, Brahmaputra, Yamuna, Mahanadi, Krishna, Godavari, Kaveri, AND Bandra-Worli Sea Link, Farakka, Vikram Shila, Rajendra Sethu, etc)
10. Built and/or expanded/modernised several Ports 
11. Massive Expansion of Highways, Rural Roads and Border Roads and Highway to Burma
12. IITs (Indian Institutes of Technology)
13. IIMs (Indian Institutes of Management)
14. CSIR (Council of Scientific and Industrial Research)
15. AIIMS (All India Institute of Medical Sciences)
16. IARI (Indian Agricultural Research Institute)
17. UGC (University Grants Commission)
18. NCERT (National Council of Educational Research and Training)
19. AICTE (All India Council of Technical Education)
20. DRDO (Defence Research and Development Organization)
21. Massive Expansion of Ordnance Factories
22. ISRO (Indian Space Research Organization)
23. IMC (Indian Medical Council)
24. IAE (Indian Atomic Energy Commission)
25. BARC (Bhaba Atomic Energy Commission)
26. ISI (Indian Science Institute, Bangalore)
27. Airports Authority of India
28. IMA (Indian Military Academy, Dehra Dun)
29. NDA (National Defence Academy, Kadakvasla)
30. NHAI (National Highway Authority of India)
31. SAIL (Steel Authority of India: 1. Bhilai Steel Plant, 2. Rourkela Steel Plant, 3. Durgapur 32. Steel Plant, 4. Bokaro Steel Plant, 5. Visakhapatnam Steel Plant)
33. Shipping Corporation of India
34. Ship building, including Submarines, Aircraft Carrier 
35. HEC, (Heavy Engineering Corporation, Ranchi)
36. HAL (Hindustan Aeronautics Ltd., Bangalore)
37. HMT (Hindustan Machine Tools, Bangalore)
38. Coal India Ltd
39. Locomotive Factories
40. Fertiliser Corporation of India
41. Cement Corporation of India
42. Rajasthan Canal Project
43. Engineers India Ltd
44. Indian Forest Institute, Dehra Dun
45. ISI ( Indian Standards Institution)
46. UPSC (Union Public Service Commission)
47. IAS/IFS/IPS/IRS pTraining Academies in Mussorie and Hyderabad
48. National Library, Kolkata
49. National Museum, New Delhi
50. Sports Authority of India
51. Indian National Science Academi
52. Sahitya/Lalita Kala/Natak Academi
53. Indian Film & Television Institute, Pune
54. National School of Drama, New Delhi
55. Zonal Cultural Centres (in Five Zones)
56. Children's Film Society
57. Expansion of All India Radio
59. Doordarshan 
60. Space Exploration and Satellite Programs
61. Food Corporation if India
62. Expansion of Civil Aviation
63. Construction of New Modern Airports
64. NBCC (National Building Construction Corporation)
65. ITDC (India Tourism Development Corporation)
66. STC (State Trading Corporation)
67. KVIC (Khadi and Village Indutries Commission)
68. ONGC (Oil and Natural Gas Commission)
69. IOC (Indian Oil Corporation)
70. MMTC (Mines and Metals Trading Corporation)
71. BHEL (Bharat Heavy Electricals Ltd)
72. NTPC (National Thermal Power Corporation)
73. MTNL (Mahanagar Telephone Network Ltd)
74. GAIL (Gas Authority of India Ltd)
75. Bharat Electronics
76. Bharat Earth Movers
77. National Fertiliser Corporation
78. Hindustan and Cochin Shipyards
79. NTDC (National Textile Development Corporation)
80. IIPA (Indian Institute of Public Administration)
81. IGNOU (Indira Gandhi National Open University)
82. NID (national Institute of Design)
83. New Central Universities
84. Agricultural Universities
85. Green Revolution
86. White (Milk) Revolution
87. Abolition of Privy Purse
88. Bank Nationalisation and expansion of Banking services
89. CBSE (Central Board of Secondary Education)
90. Kendriya Vidyalayas and Navodaya Schools
91. Computer Revolution
92. Telecommunication Revolution
93. Auto Revolution
94. MGNREGA (Mahatma Gandhi National Rural Employment Guarantee Scheme)
95. RTI (Right To Information)
96. RTE (Right To Education)
97. Right To Food 
98. Land Compensation Act
99. Adult Literacy Mission
100. Minorities Commissions
101. Metro and Mono Rail systems
102. Introduced AADHAR Identity Cards
103. Established Boards to promote Coir to Coconut to Cashewnut
104. Massive expansion of Food Processing Industry
105. Conducted First Nuclear Test
106. Nuclear Deal with USA
107. Manifold increase in production of electricity

INTRODUCED ECONOMIC REFORMS/LIBERALISATION BY CONGRESS IN 1991

# Opened up India's Equity Market in 1992 for investment by Institutional Investors
# Established SEBI Act in 1992 
# From 1994 the National Stock Exchange (NSE) emerged as a Computer-based trading system, which served as an instrument to leverage reforms of India's other Stock 
# Exchanges. By 1996, the NSE emerged as India's largest Exchange.
# Massive Foreign Direct Investment
When Indira Gandhi became Prime Minister, 65% of country's population was below poverty line. 
# By 2013, it has come down to 25%. 
# Similarly, literacy has Increased by 30-35%.
# Longevity has also gone upto 67+ years
# India is Self-sufficient in food/Second largest food producer in the world
# First in Milk production
# Fourth largest producer of Steel in the world

AND many more

Huge financial help extended to Afghanistan, Bhutan, Nepal, Bangladesh, Sri Lanka, Maldives and some African countries to create basic infrastructures, like roads, important buildings, schools, hospitals, housing, etc

Dr Manmohan Singh's "Look East" policy, Membership of ASEAN, SAARC, SCO, generally beneficial to India.

As a result of economic reforms/liberalisation/globalisation, and introduction of New Industrial Policy by Prime Minister Dr Manmohan Singh, the Private Sector Industry has witnessed massive multi-faceted manufacturing expansion and increased production of consumer goods.
Average annual growth in GDP during UPA rule: 7.4%
During UPA's 10-year rule, the wealth of Indians grew by 400%, according to a report by New World Wealth.
Today India is the fastest growing economy in the world
India is the THIRD largest economy in the world

AND don't forget: in 1947, India's population was about 32 crore. Today it is 125 crore.
AS INDIANS WE SHOULD FEEL PROUD OF WHAT WE HAVE ACHIEVED AND MUST STRIVE TO DO MORE IN THE YEARS AHEAD!

ALL DUE TO THE VISION, FARSIGHTEDNESS AND HARD WORK OF ONE MAN - JAWHARFLAL NEHRU.

#IndianNationalCongress #Congress #INC

The cabinet of India on 31 January 1950, along with the newly appointed President Rajendra Prasad.
ഈ ഫോട്ടോയെപ്പറ്റി: പുതിയതായി നിയമിതനായ രാഷ്‌ട്രപതി Dr. രാജേന്ദ്ര പ്രസാദിനൊപ്പം ഇന്ത്യയുടെ ആദ്യ കാബിനറ്റിലെ അംഗങ്ങൾ, 1950 ജനുവരി 31ന് പകർത്തിയ ഫോട്ടോ. ഈ ഫോട്ടോയിലുള്ളവർ: (L to R sitting) Dr. B.R. Ambedkar, Rafi Ahmed Kidwai, Sardar Baldev Singh, Maulana Abul Kalam Azad, Jawaharlal Nehru, Dr. Rajendra Prasad, Sardar Patel, Dr. John Mathai, Shri Jagjivan Ram, Rajkumari Amrit Kaur and Dr. S. P. Mukherjee. (L to R standing) Khurshed Lal, R.R. Diwakar, Mohanlal Saksena, N. Gopalaswami Ayyangar, N.V. Gadgil, K. C. Neogy, Jairamdas Daulatram, K. Santhanam, Satya Narayan Sinha and Dr. B. V. Keskar.