Friday, April 13, 2018

അവരെ സൂക്ഷിക്കണം!!ഭാരത രൂപീകരണത്തിൽ അവർക്ക്‌ ഒരു പങ്കുമില്ല, ഇന്ത്യൻ ഭരണഘടനയെ നശിപ്പിക്കുകയാണ് അവരുടെ ലക്ഷ്യവും! എന്നിട്ടും അവർ അവരുടെ രാഷ്ട്രീയത്തിൽ 'ബോലോ ഭാരത് മാതാ കീ ജയ്' എന്ന് തിരുകിക്കയറ്റി!

അവർ ദൈവ ഭക്തർ ആണെന്ന് പറയുന്നു, എന്നിട്ടും 'മര്യാദാ പുരുഷോത്തമനെ' അവർ നടത്തിയ (നടത്തുന്ന - നടത്താനുള്ള) കൊള്ളക്കും കൊള്ളിവെപ്പിനും കൊലപാതകങ്ങൾക്കും ഉപകരണമാക്കുന്നു!

ഇപ്പോൾ അവർ നമ്മുടെ ത്രിവർണ പതാകയെ വ്യാപകമായി ദുരുപയോഗിക്കുന്നു, അവരിൽപ്പെട്ടവർ അല്ലാത്തവരുടെ രക്തവും ജീവനും ജീവിതവും കൊണ്ട് സ്രഷ്ടിച്ച തിരംഗ അവർ അവരുടെ സാമൂഹ്യ വിരുദ്ധതക്കൊക്കെ മറയാക്കുന്നു!!

അവരെ സൂക്ഷിക്കണം! അവർക്ക്‌ പല മുഖങ്ങളുണ്ട്! പല ചരിത്രമുണ്ട്! പല ഭാവങ്ങളുണ്ട്! അവർ രഹസ്യങ്ങളുടെ കലവറയാണ്! ആർക്കും കണ്ടെത്താൻ പറ്റാത്തത്ര നിഗൂഢതകൾ അവരിൽ ഒളിഞ്ഞിരിപ്പുണ്ട്!!

"അവരുടെ കൺ കണ്ട ദൈവമായ അവരുടെ സ്വന്തം നേതാവിനെപ്പോലെതന്നെയാണവർ!!"

അവരെ സൂക്ഷിക്കണം!!

#JusticeForAsifa
ഈ ചിത്രങ്ങളുടെ ചരിത്രം ഇന്നും ദുരൂഹമാണ് !


ശുഹൈബ് ഇടയന്നൂരിന് ആദരാഞ്ജലികൾ... (13 Feb 2018)

ശുഹൈബ് ഇടയന്നൂരിന് ആദരാഞ്ജലികൾ...
മുപ്പതു വയസ്സുമാത്രമുള്ള യൂത്ത് കോൺഗ്രസ്സ് നേതാവാണ് കൊല്ലപ്പെട്ടത്...! ഇത് സിപിഎം എന്ന പാർട്ടി നടത്തിയ മറ്റൊരു രാഷ്ട്രീയകൊലപാതകം, എന്ന നിലക്ക് മാത്രമാണ് നിങ്ങളൊക്കെ കാണുന്നതെങ്കിൽ അത് അത് നിങ്ങളുടെ അപക്വമായ രാഷ്ട്രീയ വീക്ഷണം കൊണ്ട് മാത്രമാണ്! ഇത് ആ പാർട്ടിയുടെ ഫാസിസ്‌റ്റ് മുഖം കൃത്യമായി പുറത്തുകൊണ്ടുവരുന്ന ഒരു കൊലപാതകമാണ്....
കൃത്യമായും ഒരു 'ശ്രദ്ധ തിരിക്കൽ' കൊലപാതകമാണിത്, പാർട്ടി നേതാക്കന്മാരുടെ മക്കളുടെ പേരിൽ ഉണ്ടായ ആരോപണം കൈവിട്ടുപോയ അവസ്ത, നേതാക്കന്മാർ പാർട്ടി വേദികളിൽ സ്വന്തം തടി രക്ഷിക്കാൻ പാടുപെടുന്ന സമയം, 'യഥാർത്ഥ കമ്മ്യൂണിസ്റ്റ്' അണികളെ അഭിമുഖീകരിക്കാൻ സ്വാഭാവികമായും ഒരു തരം ചളിപ്പുള്ള സമയം, അത്തരം ഒരു സമയത്താണ് സ്വന്തം മക്കളുടെ പ്രായം പോലുമില്ലാത്ത ഒരുത്തനെ കൊന്ന് ഇവനൊക്കെ ഇപ്പറഞ്ഞ സകല പ്രശ്നങ്ങളിൽനിന്നും നിന്നും ഒറ്റയടിക്ക് രക്ഷപെട്ടത്... ഇതാണ് ഫാസിസം, പ്രധാന പ്രശ്നങ്ങളിൽനിന്നും ശ്രദ്ധതിരിക്കാൻ നിരപരാധിയുടെ ചോര തെറിപ്പിക്കുന്ന സിപിഎം ഫാസിസം...
കണ്ണൂരിൽ തുടർക്കഥയായിരുന്ന കോൺഗ്രസ്സ് സിപിഎം സംഘട്ടനങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളുമൊക്കെ വളരെ നേർത്ത് നേർത്ത് വരുന്ന ഒരു കാലഘട്ടത്തിലാണ് ഇത് സംഭവിച്ചത്! പ്രാദേശികമായി ഇരു പാർട്ടികളും തമ്മിൽ വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ലാതിരുന്ന സമയം, ഇത്തരം ഒരു അവസരത്തിലാണ് ഈ കൊലപാതകം നടന്നത്! ഇതു തന്നെയാണ് ഇത് പാർട്ടി നേതാക്കന്മാർ അറിഞ്ഞുനടത്തിയ 'ശ്രദ്ധതിരിക്കൽ കൊലപാതകം' ആകാനുള്ള കാരണവും...
ഈ സമയത്ത് ആർ എസ് എസ് - ബിജെപി നേതാക്കന്മാരുടെ നേരെ നടത്തുന്ന ഏതൊരു ആക്രമണവും ദേശീയതലത്തിൽ മാധ്യമങ്ങൾ തങ്ങൾക്കെതിരെ ഉപയോഗിക്കും എന്ന ഉറച്ച ബോധ്യമുള്ള സിപിഎം അതുകൊണ്ട് തന്നെയാണ് ഇപ്രാവശ്യത്തെ തങ്ങളുടെ ഇരയായി ശുഹൈബ് ഇടയന്നൂരിനെ തന്നെ തിരഞ്ഞെടുത്തത്, 'മുസ്ലിമുകളും ദളിതരും കൊല്ലപ്പെടേണ്ടവരാണ്' എന്ന വികാരം ബഹു ഭൂരിപക്ഷത്തിന്റെയും മനസ്സിലേക്ക് കുത്തിയിറക്കിയ മൂത്ത ഫാസിസ്റ്റുകളെ വിറ്റ കാശ് പോക്കറ്റിലുള്ള ഇളയ ഫാസിസ്റ്റുകൾ... അതാണ് സിപിഎം! നിങ്ങളാണ്, നിങ്ങൾ മാത്രമാണ് കേരളത്തിലെ ഫാസിസ്റ്റുകൾ...


നമ്മൾ മലയാളികൾ ശരിക്കും ഒരു വലിയ അശ്ലീലമാണ്....!! (24 Feb 2018)

നമ്മൾ മലയാളികൾ ശരിക്കും ഒരു വലിയ അശ്ലീലമാണ്....!!
ഉത്തരേന്ത്യൻ ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ വാളോങ്ങുമ്പോൾ തന്നെ ആൾക്കൂട്ട നീതിയെ മഹത്വ വൽക്കരിക്കുന്ന 'അമർ അക്ബർ അന്തോണി' പോലുള്ള സിനിമകൾ മഹാ കലാ സ്രഷ്ടികൾ ആണെന്ന് വാഴ്ത്തിപ്പാടും...!
ദേശവ്യാപകമായുള്ള ദളിത് പീഡനങ്ങൾക്കെതിരെ പ്രതികരിച്ചു പ്രതികരിച്ചു വശംകെടും, പക്ഷെ സ്വന്തം കണ്മുന്നിൽ മുടി നീട്ടി വളർത്തി എന്ന പേരിൽ വിനായകൻ എന്ന കുട്ടിയെ മർദ്ദിച്ചു മർദ്ദിച്ചു ആത്മഹത്യയിലേക്ക് തള്ളിവിട്ട പോലീസിന്റെ 'നീതിബോധത്തെ' കാണില്ല...!
ഇറച്ചിവെട്ടുന്ന ലാഘവത്തോടെ ഒരു പാവം യുവാവിനെ വെട്ടിയരിഞ്ഞു കൊന്നതിന് പ്രത്യയശാസ്ത്ര ന്യായീകരണങ്ങൾ കണ്ടെത്തി വിളമ്പുന്ന കൂടെത്തന്നെ ഈ പാവം മധു എന്ന മനുഷ്യ ജന്മത്തിന് ലഭിക്കാതെപോയ നീതിയെപ്പറ്റിയോർത്ത് സങ്കടപ്പെടും...!
ഇനി വേറൊരുകൂട്ടർ നിരന്തര ശ്രമത്തിലാണ്,
സെൽഫിയിൽ പെട്ട പ്രതികളുടെയും കുടുംബത്തിന്റെയും ജാതകം വരെ തപ്പിയെടുത്ത് അവർക്ക് അടുത്ത ആൾക്കൂട്ട വിചാരണ നേടിക്കൊടുക്കാൻ, അല്ലെങ്കിൽ ഒരു കയർ വാങ്ങാൻ പ്രേരിപ്പിക്കാൻ....!
ശരിക്കും നമ്മൾ മഹാ അശ്ലീലമാണ്....!!