Saturday, September 30, 2017

"ഹാദിയക്ക് ഭർത്താവിന്റെ കൂടെ ജീവിക്കാനുള്ള അവകാശമില്ലേ!! അവളൊരു ഭാര്യയാണ്!! etc... etc...!!!""ഹാദിയക്ക് ഭർത്താവിന്റെ കൂടെ ജീവിക്കാനുള്ള അവകാശമില്ലേ!! അവളൊരു ഭാര്യയാണ്!! etc... etc...!!!"

മുകളിൽ പറഞ്ഞതെല്ലാം ഈയടുത്തായി മനുഷ്യാവകാശ പ്രവർത്തകരും, സ്ത്രീ വിമോചകരും, മാധ്യമങ്ങളും, നിഷ്കളങ്കരും തുടങ്ങി 'നിഷ്കളങ്ക മതേതര ഫ്രൊഡ്'കൾ വരെ എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ്.... ഇവരെല്ലാം കൂടി ഈ വിവാഹത്തിൽ സംശയം പ്രകടിപ്പിക്കുന്നവരെ (കോടതിയെപ്പോലും) സംഘ് പരിവാറുകാർ ആക്കുന്ന കലാപരിപാടിയും മുറക്ക് നടക്കുന്നുണ്ട്... അനുകൂലിച്ചാൽ  മതേതരൻ അല്ലെങ്കിൽ സംഘ് പരിവാറുകാരൻ എന്ന ലൈൻ...

എന്നാൽ ഹാദിയയുടെ വിവാഹം കോടതിയെ കബളിപ്പിക്കാൻ നടത്തിയ ഒരു നാടകം മാത്രമാണ് എന്ന് തൊണ്ണൂറു ശതമാനത്തിൽ അധികം വിശ്വസിക്കേണ്ടിയിരിക്കുന്നു!, നാളെ അവർ സന്തുഷ്ടമായി ജീവിച്ചാലും ഇല്ലെങ്കിലും നടന്നത് ഒരു ആളെപ്പറ്റിക്കൽ നാടകം മാത്രമായിരുന്നിരിക്കണം! സാമാന്യ യുക്തി ആർക്കും പണയം വാക്കേണ്ടിവന്നിട്ടില്ലാത്തതിനാൽ ഇത് വെറുതേ തോന്നിയതും ആവാം!

ഹാദിയക്കുവേണ്ടി വാദിച്ചു വിയർക്കുന്നവർ 'ഷാം മാര്യേജ് അല്ലെങ്കിൽ ഫേക്ക് മാര്യേജ്' (sham marriage or fake marriage) എന്നൊക്കെയുള്ള ആഗോള പ്രയോഗങ്ങൾ ഒന്ന് കേട്ടിരിക്കുന്നത് നല്ലതാണ്! അമേരിക്ക, കാനഡ, യുകെ, ഓസ്‌ട്രേലിയ തുടങ്ങി ഒന്നാം ലോക രാജ്യങ്ങൾ എന്ന് വിളിക്കപ്പെടുന്ന രാജ്യങ്ങളിലൊക്കെ ഇതൊരു വലിയ നിയമ/ സാമൂഹ്യ പ്രശ്നം തന്നെയാണ്... ഈ രാജ്യങ്ങളിലൊക്കെത്തന്നെ എളുപ്പവഴിയിൽ പൗരത്വം കൈക്കലാക്കാനുള്ള സൂത്രപ്പണി എന്ന ഉദ്ദേശമാണു ഇത്തരം കപട വിവാഹങ്ങൾക്കുള്ളത്... പറഞ്ഞു പറ്റിച്ചു വിവാഹം കഴിക്കുന്നതും, പറഞ്ഞുറപ്പിച്ച കരാർ പ്രകാരം വൻ തുകകൾ വാങ്ങി വിവാഹം കഴിക്കുന്നവരും, ബന്ധുക്കളെയോ സുഹൃത്തുക്കളെയോ രാജ്യത്തെത്തിക്കാനായോ ഒക്കെ കഴിക്കുന്നതുമായ വിവാഹങ്ങളൊക്കെയാണ് ഇത്തരം ഷാം മാര്യേജ് അല്ലെങ്കിൽ ഫേക്ക് മാര്യേജ് എന്നതിന്റെ പരിധിയിൽ വരുന്ന പ്രധാന സംഗതികൾ. ഫിലിപ്പീനികൾ പാകിസ്ഥാനികൾ ഇന്ത്യക്കാർ തുടങ്ങിയവരൊക്കെയാണ് ഈ തട്ടിപ്പിന്റെ പ്രധാന ആശാന്മാർ, അതുകൊണ്ടു തന്നെ ഈ രാജ്യങ്ങളിൽനിന്നും നേരെ ചുവ്വെ കല്യാണം കഴിച്ച പങ്കാളിക്കുവേണ്ടി വിസാ അപേക്ഷിക്കുമ്പോൾ 'വെറും സർട്ടിഫിക്കറ്റ്' മാത്രം പോരാ സായിപ്പിന്! വിവാഹ ഫോട്ടോകൾ, ഫോൺ ബില്ലുകൾ തുടങ്ങി ഒരു നൂറുകൂട്ടം തെളിവുകൾ വേറെ വേണം, ഒന്നിലും തൃപ്തിയായില്ല എങ്കിൽ ഇന്റർവ്യൂ വേറെയും!! ചുരുക്കിപ്പറഞ്ഞാൽ  'റെക്കോഡിക്കൽ പ്രൂഫ് മാത്രം പോരാ ലോജിക്കൽ ആയി കൂടി അത് വിവാഹം ആയി തോന്നാം എന്ന്'!  

ഈ വിവാദ വിവാഹവും ഇത്തരത്തിൽ നിയമത്തെ പറ്റിക്കാനുള്ള ഒരു കള്ളകല്യാണം ആണ് എന്നുതന്നെ സംശയിക്കണം!

ഹാദിയ കേസിൽ, ഡിസംബർ 19നു കോടതിയിൽ ഹാജരായ അഖിലയെ (ഹാദിയ) കോളജിൽ കൊണ്ടുചെന്നാക്കാൻ ഉത്തരവിട്ട കോടതി കേസ് തുടർനടപടികൾക്കായി ഡിസംബർ 21ലേക്ക് മാറ്റിവച്ചു! എന്നാൽ രണ്ടുദിവസത്തിനുശേഷം വേറൊരാളുടെ കൂടെ കോടതിയിൽ ഹാജരായ അഖില അത് ഭർത്താവ് ഷഫീൻ ജഹാൻ ആണെന്നും 19ആം തിയതിയായിരുന്നു വിവാഹം എന്നും കോടതിയെ ബോധിപ്പിച്ചു.

ഈ മുകളിൽ പറഞ്ഞ കല്യാണത്തെ ന്യായീകരിക്കാനാണ് മുസ്ലിങ്ങളും അല്ലാത്തവരുമായ എല്ലാവരും സുടാപ്പികളോടൊപ്പം നിൽക്കുന്നത്...

ഇപ്പൊ ഇവന്മാർക്കൊപ്പം നിന്ന് ഈ കല്യാണക്കാര്യം പറഞ്ഞു വികാരം കൊള്ളുന്ന സുടാപ്പി പരിധിയിൽ പെടാത്ത മുസ്ലിങ്ങളേ നിങ്ങൾത്തന്നെ  ആദ്യം ആ കല്യാണത്തിന്റെ സത്യാവസ്ഥയെ ചോദ്യം ചെയാൻ മുന്നോട്ടുവരണം, ഇല്ലെങ്കിൽ കേരളത്തിന് ഏറ്റവും കൂടുതൽ സ്വാതന്ദ്ര്യ സമര സേനാനികളെ തന്നിട്ടുള്ള മലബാർ മാപ്പിളകളെ ഇവന്മാർ സൂത്രത്തിൽ IS മാപ്പിള ആക്കിമാറ്റും, കാൽച്ചുവട്ടിലെ മണ്ണാണ് മതം പറഞ്ഞു ഇവന്മാർ ഒലിപ്പിച്ചുകളയുന്നത്...  

ഏതാനും ദിവസം കഴിഞ്ഞു ഫ്രീ ഹാദിയാ സമരം വരുന്നുണ്ട്! ഇവന്മാരുടെ പഴയ സമരത്തെപ്പറ്റി എഴുതിയത് -

'മുസ്ലീം ഏകോപന സമിതി' എന്ന അശ്ലീലം !! (May 31, 2017) -

NB: മതം മാറ്റത്തെക്കുറിച്ചുള്ള അഭിപ്രായം, അത് വ്യക്തിപരമായ തിരഞ്ഞെടുപ്പാണ് എന്ന് തന്നെയാണ്, പിന്നെ മതം മാറിയിട്ടുള്ള, തീവ്ര ചിന്തക്കാരായ (മുസ്‌ലിം, പെന്തക്കോസ്ത്, കരിസ്മാറ്റിക്ക് ഭ്രാന്തന്മാർ etc. ) പലരെയും ഞാൻ കണ്ടിട്ടുണ്ട് അവരിൽ ബഹുഭൂരിപക്ഷവും ശുദ്ധഹൃദയരായ സാധുക്കൾ ആയിരുന്നു, മിക്കവാരും ഇന്നുവരെ പാഠ പുസ്‌തകമല്ലാതെ ഒന്നും വായിക്കാൻ ഇഷ്ടപ്പെടാതിരുന്നവർ ആയിരുന്നു! പത്രങ്ങൾ മാസികകൾ നോവലുകൾ ആനുകാലികങ്ങൾ രാഷ്ട്രീയം എന്നിവ ഒന്നും വായിക്കുകയോ അറിയുകയോ ശ്രദ്ധിക്കുകയോ ചെയ്യാൻ ഇഷ്ടപ്പെടാത്തവരും ആയിരുന്നു, രണ്ടാമത്തെകൂട്ടർ പ്രശ്നങ്ങൾക്കും ദുഃഖങ്ങൾക്കും ഇടയിൽ നിന്നും അറിയാതെ അകത്ത് കയറിപ്പോയതാണ് അല്ലെങ്കിൽ സാഹചര്യം മനസ്സിലാക്കി അവരെ സൂത്രത്തിൽ അകത്ത് കയറ്റിയതാണ് (എലിപ്പെട്ടിയിൽ ഏലി കയറുന്നതുപോലെ), മൂന്നാമത്തെ കൂട്ടരാവട്ടെ നല്ല കിണഞ്ഞ സൂത്രക്കാരൻ ഫ്രോഡ് പരിധിയിൽ പെടുന്നവർ ആയിരുന്നു...


No comments: