ഒരു പതിനേഴ് വർഷം മുന്പായിരിക്കണം ദേവമാതാ കോളേജിൽ (Devamatha College, Kuravilangadu) പ്രീ-ഡിഗ്രിക്ക് ചേരുന്നത്, വളരെ മിടുക്കനായ ഒരു ലൈബ്രെറിയൻ നോക്കിനടത്തിയിരുന്ന അതി മനോഹരമായൊരു ലൈബ്രറിയുണ്ടായിരുന്നവിടെ, അവിടെ വച്ചാണ് ശശി തരൂരിന്റെ 'ഇന്ത്യ - അർദ്ധരാത്രിമുതൽ അരനൂറ്റാണ്ട്' എന്ന പുസ്തകം ആദ്യമായി വായിക്കുന്നത്, അന്നുമുതൽ ഇദ്ദേഹത്തെ കാണണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നതാണ്, ഇത്തിരി താമസിച്ചിട്ടാണെങ്കിലും ഇന്നലെ അത് നടന്നു...!! Melbourne Writers Festivalലെ നിറഞ്ഞ സദസ്സിൽവച്ച് അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാനും പറ്റി.. മടങ്ങിപ്പോകുന്നതിന് മുൻപ് കയ്യിൽ കരുതിയിരുന്ന അദ്ദേഹത്തിന്റെ 'മഹാ(ഭാരത) കഥ' എന്ന നോവലിലും അവിടെനിന്നും വാങ്ങിയ 'Inglorious Empire' എന്ന ഏറ്റവും പുതിയ സ്രഷ്ടിയിലും കൈയൊപ്പും വാങ്ങി....
Thank You, Mr. Shashi Tharoor

No comments:
Post a Comment