മഹാനായാ ഡാവിഞ്ചി വിശുദ്ധനും! അദ്ധേഹത്തിന്‍റേ പെയിന്റിങ്ങ്സും പരിശുദ്ധവും! ആണോ?
ലോകം മൊത്തത്തില്‍ നോക്കിയാല്‍ അല്ല എങ്കിലും മുംബൈ കത്തോലിക്കര്‍ക്ക് പ്രത്യയ്കിച്ചു 'ദി ബോംബെ കാത്തോലിക് സഭ' ക്ക് അങ്ങനേ ആണന്നു തോന്നുന്നു.
'The Last Supper' Painting എന്നത് ഒരു മഹാനായ ചിത്രകാരന്റേ മഹത്തായ സ്രഷ്ടി മാത്രം ആണ്.
പല നാടുകളിലും പല മുഖങ്ങളും രൂപങ്ങളും ഒള്ള ഏശു വിന്റേ ഏറ്റവും പ്രചാരമുള്ള മുഖം ജര്‍മന്‍ കലാകാരന്‍ ആയിരുന്ന അല്ബ്രെച്ച്റ്റ് ദുരെര്‍ (Albrecht Dürer) ഇന്റേ Self-Portrait ലേ മുഖം ആണെന്നാണ് വിശ്വാസം, ആഫ്രിക്കന്‍ രാജ്യങ്ങളിലേ യേശുവിന്റേതാവട്ടെ കറുത്ത സൌന്ദര്യവും.
പല ദേശങ്ങളിലും ഏശു വിന്റേ രൂപങ്ങളും വേഷങ്ങളും പലതാണ്. ഈ മാറ്റങ്ങള്‍ അറിയാത്തവരും, അത് ഉള്‍ക്കൊള്ളാത്തവരും ഒന്നും അല്ലല്ലോ കത്തോലിക്കാ സഭ!
വിലക്കയറ്റവും, ഇന്ത്യയിലേ പാവപ്പെട്ടവരും, സാധാരണക്കാരും ആയവരുടെ ഭക്ഷണ ശീലത്തില്‍ അതുണ്ടാക്കിയ നഷ്ടംങ്ങളും വിവരിക്കുന്ന ലേഘനത്തിന് തികച്ചും അനുയോജ്യമായ വിതത്തില്‍, കാലിയായ പാത്രങ്ങളും ഒട്ടിയ വയറും ആയിരിക്കുന്ന ഒരു സാധാരണ മനുഷ്യനും (Today’s aam aadmi inspired by R K Laxman’s common man) ഇരു വശത്തുമായി ഇരിക്കുന്ന ഭരണ-പ്രതിപക്ഷ രാഷ്ട്രിയ നേതാക്കന്‍മാരും അടങ്ങുന്ന തികച്ചും നിരുപദ്രവകരമായ ഒരു കാര്‍ട്ടൂണ്‍ എങ്ങനെ ക്രിസ്ത്യന്‍ വിരുദ്ധം ആകും!?
ആ കാര്‍ട്ടൂണ്‍ മതവിരുദ്ധം ആണ് എന്ന് കരുതാന്‍ മാത്രം മണ്ടന്മാരാണോ സഭാധികാരികള്‍!?
ഏതായാലും സഭയില്‍ അസഹിഷ്ണത വളരുന്നു എങ്കില്‍ വളന്നോട്ടേ എന്ന് ആരക്കയോ കരുതുന്നു എന്ന് വ്യക്തം!
"കാവിക്കുള്ളിലേ അസഹിഷ്ണത ഹൈന്ദവ ഫാസിസം ആണ് എങ്കില്‍ ലോഹക്കുള്ളിലേ അസഹിഷ്ണത ക്രിസ്ത്യന്‍ ഫാസിസം തന്നേ ആണ്."
ഏതായാലും കഴിഞ്ഞ ദിവസത്തേ പത്രത്തിലൂടെ (July 28) മാപ്പ് പറഞ്ഞു വിവാദം അവസാനിപ്പിച്ച Times of India യോടും രാഷ്ട്രീയ, സാംസ്കാരിക, പത്ര പ്രവര്‍ത്തന രംഗങ്ങളിലേ പ്രമുഖരോടും ഒരു ചെറിയ സംശയം ചോദിച്ചോട്ടേ?
പ്രമുഖ 'മുന്‍ ഇന്ത്യന്‍' ചിത്രകാരന്‍ ആയ എം.എഫ്. ഹുസൈന്‍ ചിത്രങ്ങള്‍ക്ക് എതിരേ സമരം ചെയ്ത സംഘ പരിവാറുകാര്‍ക്ക് എതിരേ ആവിഷ്കാര സ്വാതന്ദര്യത്തിന്റെ പേരും പറഞ്ഞു തുള്ളിയ നിങ്ങള്‍ എന്തേ ഇപ്പോള്‍ ഒന്നും മിണ്ടുന്നില്ല?
മത വിരുദ്ധത ഒട്ടും കാണാന്‍ സാദിക്കാത്ത ഒരു നല്ല കാര്‍ട്ടൂണ്‍ നിങ്ങള്‍ക്ക് ആര്‍ക്കും സംരക്ഷിക്കണ്ടേ?
ആര്‍.കേ. ലക്ഷ്മണിന്റേ ആവിഷ്കാരസ്വാതന്ത്ര്യത്തിന് എന്തേ ഒരു വിലയും ഇല്ലേ....?
THE LOST SUPPER
FAST, NOT FEAST: Today’s aam aadmi inspired by R K Laxman’s common man
പത്രം വക ഷമാപണം: " WE ARE SORRY: An illustration resembling The Last Supper, which appeared in the Sunday edition of the paper (Page 18), has hurt the sentiments of a number of our readers. We sincerely apologise for the anguish it has inadvertently caused. This paper is truly respectful of all faiths; it is one of the cornerstones of our editorial philosophy."
1 comment:
കാര്‍ട്ടൂണ്‍ നന്നായി. കാര്‍ടൂണ്‍ മത വിരുദ്ധമാണെന്ന് ഞാന്‍ കരുതുന്നില്ല.
Post a Comment