Saturday, August 21, 2010

ചാത്തന്‍മാരേ... രക്ഷിക്കണേ...

ആരും പെട്ടന്ന് മറക്കാത്ത ഒരു പേരും കണ്ടുപിടിച്ച്, മലയാളം ടൈപ്പ് ചെയ്യാനും പഠിച്ച്, ഈ ബ്ലോഗ്‌ തുടങ്ങിയിട്ട് ഇന്നേക്ക് 44-ആം ദിവസം! ഈ കുറഞ്ഞ കാലം കൊണ്ട് 1000-ഇല്‍ അധികം പേര്‍ ഇതിലേ വന്നു,
ഹാവൂ..... കൊള്ളാം...... നല്ലത്.......

പക്ഷേ ആര്‍ക്കും എന്നേ വേണ്ട! ഒരു ബ്ലോഗര്‍ക്കും എന്നേ ഫോളോ ചെയ്യണ്ട! കഷ്ടം. എന്നേ എല്ലാവരും ഒരു നികൃഷ്ടജീവിയേപ്പോലേ മാറ്റി നിര്‍ത്തിയിരിക്കുവാ.....

ഇതുവരേ ഒള്ള ഫോളോവേര്‍സ് ഇന്റേ എണ്ണം നാല്. അതില്‍ ഒന്ന് ഞാന്‍ മറ്റൊന്ന് എന്റേ പെണ്ണ്. പിന്നേ മിച്ചം ഉള്ളത് ബഹുമാനപ്പെട്ട, സല്‍ഗുണസമ്പന്നരായ ശ്രീ. ഇടുക്കികാരനും, ശ്രീ. അരുണ്‍ ഉം മാത്രം!
കഷ്ടം ഈ ഭൂലോകത്ത് പ്രബുദ്ധര്‍ ആയിട്ടുള്ളവര്‍ രണ്ടുപേര്‍ മാത്രമോ!? യേതായാലും രണ്ടു പേര്‍ക്കും എന്‍റേ വക ജയ്! ജയ്!

(2008-ല്‍ ദേശീയ കാഴ്ചപ്പാടോട് കൂടി തുടങ്ങിയ ഒരു ബ്ലോഗ്‌ ദേ അപ്പുറത്ത് കെടക്കുന്നു 400 പോസ്ടിങ്ങ്സ് ആവാറായി എന്നാ പറയാനാ, അതിന്‍റേ കാര്യം ഇതിലും കഷ്ടമാ...!)

പക്ഷേ ഞാന്‍ ഫോളോവേര്‍സ് ഇന്റേ എണ്ണംകൂട്ടാന്‍ തന്നേ തീരുമാനിച്ചു.....! എന്റടുത്താ കളി.......!
സംഗതി പരമ രഹസ്യമാ, രഹസ്യമായി ചെയ്താലേ ഫലം കിട്ടൂ....! വലിയ ചെലവും ഇല്ല, തൃശൂര്‍ ഇന്റേ പരിസരപ്രദേശങ്ങളില്‍ സുലഭം ആണ് താനും.

ഹാ...ഹ. ഹോ...ഹൊ. എന്ത് എളുപ്പം......
ഞാനും വാങ്ങും ഒരു ചാത്തനേ നല്ല മിടു മിടുക്കന്‍ ചാത്തനേ.!

അരയില്‍ കെട്ടാന്‍ ഒരു 'ബ്ലോഗ്ഗര്‍ വശീകരണയന്ദ്രവും', അത്യാവശ്യം കമ്പ്യൂട്ടര്‍ പരിജ്ഞാനവും മലയാളം ഫോണ്ട് കൈകാര്യം ചെയ്യാന്‍ അറിയാവുന്നതും ആയ ഒരു ചാത്തനേ ത്തരാന്‍ ശ്രീ. ചാത്തന്‍സേവാ സ്വാമി കളോട് പറഞ്ഞിട്ടുണ്ട്.

'ബ്ലോഗ്ഗര്‍ വശീകരണയന്ത്രം' ധരിച്ചു ചാത്തനേ അപ്‌ലോഡ്‌ ചെയ്തുകഴിഞ്ഞാല്‍ പിറ്റയ്ന്നുതന്നേ അവന്‍ 'പണി' തുടങ്ങിക്കോളും. 50-ഓ അതില്‍ അധികമോ ഫോളോവേര്‍സ് ഒള്ള സകലവന്ടയും ബ്ലോഗ്ഗില്‍ കയറി ഫോളോവേര്‍സ്നേ അടിച്ചുമാറ്റി എനിക്കും തരും.
ആദ്യം തന്നേ പ്രമുഘ ബ്ലോഗ്ഗുകള്‍ ആയ ബെര്‍ലിത്തരംങള്‍, തട്ടകം, ബൂലോകം, വള്ളിക്കുന്ന്‍,വാഴക്കോടന്‍, ഓഴാക്കന്‍, കൊടകരപുരാണം, തുടങ്ങിയ ബ്ലോഗ്ഗുകളില്‍ കയറി പണി തുടങ്ങാന്‍ ചാത്തനോട് പ്രിത്യയ്കം പറഞ്ഞിട്ടുണ്ട്.

കഷ്ടപ്പട്ട് ഇനി ഒരുത്തനും എന്നേ ഫോളോ ചെയ്യണ്ട...
ഇനി എല്ലാം എന്റേ ചാത്തന്മാര്‍ നോക്കിക്കോളും, ചാത്തന്‍മാരേ രക്ഷിക്കണേ, ഇതിലേ വരുന്നവന്‍മാരുടേ കാര്യം ഒരു തീരുമാനം ആക്കിത്തന്നേ......

ഭിം ഭോം ഫും സ്വാഹ:

11 comments:

v said...

same പിച്ച് !!! അവിടുത്തെപോലെ തന്നെ ഇവിടെയും. ഫോളോവേര്‍സ് ഉണ്ടാകില്ലെന്ന് മുന്‍ കൂട്ടിക്കണ്ട് ആ സംഭവമേ എന്റെ ബ്ലോഗില്‍ വേണ്ടെന്ന് വെച്ചു.

സുശീല്‍ കുമാര്‍ said...

സകലമാന ചാത്തന്മാരും നീനാള്‍ വാഴട്ടെ. ഇന്നാ പിടിച്ചോ ഒരു ഫോളോ... ................

IndianSatan said...

ഹി...ഹി.. അപ്പൊ ചാത്തന്‍ വര്‍ക്ക്‌ ചെയ്തു തുടങ്ങി അല്ലേ സുശീലേ...!

G Varanam said...

Dande chattan veendum pani thudangi. But tell me where to follow you. I tried several times and send a mail also. But all are in vain. So help me.

Thomas A. Patani said...

Dear blogger,


Your style of writing is just adorable!!!

A genuine and honest approach… simple and soothing

All our best wishes…

:)

Simil Mathew said...

സംഗതി ഏറ്റല്ലോ... ഒരു തകിട് എനിക്കും വേണം, ലിങ്ക് ആയി അയച്ചു തന്നാല്‍ മതി

IndianSatan said...

ചാത്തന്‍ ഏറ്റു ഇനി എല്ലാവരും പരസ്യത്തില്‍ കയറാന്‍ കൂടി ഒരു പ്രയോഗം നടത്തണം......

Elizabeth Sonia Padamadan said...

oh!!! chettande chathan eattu. Orennam eniku kudi ayachu tharamo?

അജിത്‌ പടപ്പക്കര said...

സകലമാന ചാത്തന്മാരും നീനാള്‍ വാഴട്ടെ. ഇന്നാ പിടിച്ചോ ഒരു ഫോളോ... ................

അജിത്‌ പടപ്പക്കര said...

സകലമാന ചാത്തന്മാരും നീനാള്‍ വാഴട്ടെ. ഇന്നാ പിടിച്ചോ ഒരു ഫോളോ... ................

അജിത്‌ പടപ്പക്കര said...
This comment has been removed by the author.