Saturday, January 13, 2018

ബാലേട്ടന് ആദരാഞ്ജലികൾ...


ബാലേട്ടന് ആദരാഞ്ജലികൾ...

ഓൺലൈൻ പരിചയം മാത്രമേ ഒള്ളു അദ്ദേഹവുമായി, സൈബർ ഇടത്തിൽ കോൺഗ്രസ്സിനുവേണ്ടി അതി ശക്തമായ ഇടപെടലുകൾ നടത്തിക്കൊണ്ടിരുന്ന അദ്ദേഹത്തെ അങ്ങനെയാണ് പരിചയപ്പെടുന്നതും, ഒരു കെ എസ് യു കാരന്റെ ആവേശമായിരുന്നു ആ മനുഷ്യന് എക്കാലവും, എപ്പോഴോ ഇട്ട പാതി മുഖമുള്ള ഒരു പ്രൊഫൈൽ ചിത്രം ഒഴികെ ഫേസ്‌ബുക്കിൽ അദ്ദേഹം ഇട്ടിട്ടുള്ളതെല്ലാം കോൺഗ്രസ്സ് ചിത്രങ്ങൾ മാത്രമാണ്, അതുകൊണ്ടു തന്നെ അദ്ദേഹത്തിൻറെ മുഖം പോലും അറിയില്ല...

ഇരുപതുപേർ മാത്രമുള്ള ഒരു ചെറിയ കോൺഗ്രസ്സ് കൂട്ടായ്മയുണ്ട് ഞങ്ങൾക്ക് അതിലെ ഏറ്റവും ആക്റ്റീവ് ആയിരുന്ന ആ മനുഷ്യൻ ഡിസംബർ ഇരുപത്തി രണ്ടിന് യാത്രപറഞ്ഞപ്പോൾ അത് അവസാന യാത്രപറച്ചിൽ ആവും എന്ന് കരുതിയില്ല....

"സ്പിരിറ്റ് ഓഫ് കോണ്‍ഗ്രസ്സിലെ എല്ലാ സുഹൃത്തുക്കളോടും തല്‍ക്കാലത്തേക്ക് യാത്ര ചോദിക്കുന്നു... വേഗം മടങ്ങി വരാന്‍ കഴിയും എന്ന് പ്രത്യാശിക്കുന്നു. നിങ്ങളുടെ എല്ലാ സഹകരണങ്ങള്‍ക്കും നന്ദി... എവിടെ എങ്കിലും വെച്ചു കാണാം എന്ന് കരുതുന്നു. പീയൂഷിന്‍റെ നമ്പര്‍ എന്‍റെ മകന്‍റെ കൈയ്യില്‍ കൊടുത്തിട്ടുണ്ട് കാര്യങ്ങള്‍ അപ്ഡേറ്റ് ചെയ്യും ഓര്‍ക്കുക വല്ലപ്പോഴും കോണ്‍ഗ്രസ്സിനു വേണ്ടി ലഭിക്കുന്ന അവസരങ്ങളില്‍ ലാഭേശ്ച കൂടാതെ പ്രവര്‍ത്തിക്കുക പോരാടുക.. ജയ്‌ ഹിന്ദ്‌..ജയ്‌ കോണ്‍ഗ്രസ്സ്" (Bala Gopal Cherayathu at December 22, 2017 7:26 am)

ഇതിന് മറുപടിയായി, "ബാലേട്ടാ... എത്രയും പെട്ടന്ന് മിടുക്കൻ ആയി ഗ്രൂപ്പിൽ തിരിച്ചുവാ... എല്ലാ ആശംസകളും..." എന്ന ഒരു ഒഴുക്കൻ മെസ്സേജ് അല്ലാതെ ആമനുഷ്യനോട്‌ കൂടുതൽ ഒന്നും ചോദിക്കാൻ എനിക്ക് പറ്റിയില്ലല്ലോ, അതിന് അലംഭാവം കാണിച്ചല്ലോ എന്ന് ഓർക്കുമ്പോൾ... ദുഃഖം തോന്നുന്നു...

വിളിക്കേണ്ടിയിരുന്ന കോളും, ചെയ്യേണ്ടിയിരുന്ന മെസ്സേജ്ഉം, അറിയിക്കേണ്ടിയിരുന്ന സന്തോഷവാർത്തയും നീട്ടിവച്ചല്ലോ എന്ന ദുഖത്തോടെ തന്നെ ബാലേട്ടന് ആദരാഞ്ജലികൾ പറയുന്നു....

എല്ലാ കോൺഗ്രസ്സുകാർക്കും വേണ്ടി അദ്ദേഹത്തിൻറെ ഡിസംബർ ഇരുപതിലെ സ്റ്റാറ്റസ് താഴേ കൊടുക്കുന്നു...

"നമുക്ക് ഒരുപാടു ദൂരം പോകേണ്ടതുണ്ട്..ലക്ഷ്യം എപ്പോഴും മനസ്സില്‍ സൂക്ഷിക്കുക..ജനാതിപത്യം ജയിക്കുംവരെ നമ്മള്‍ പോരാടണം..മടുപ്പുതോന്നാം ഇടയ്ക്ക് വെച്ചു നിര്‍ത്തരുത്...കള്ളങ്ങള്‍ ആവര്‍ത്തിച്ചു പറഞ്ഞ് അതിനെ സത്യമാക്കാന്‍ ശ്രമിക്കുന്നവരുടെ നടുവില്‍ രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച കോണ്‍ഗ്രസ്സ് എന്ന പ്രസ്ഥാനത്തിനു വേണ്ടി നെഞ്ചും നെറ്റിയും കൊടുത്ത് പോരാടുക...ജയങ്ങളുടെ മാദൂര്യത്തില്‍ മാത്രമല്ല പരാജയത്തിന്‍റെ കയ്പ്പ് അനുഭവിക്കുമ്പോഴും ഞാന്‍ ഒരു കോണ്‍ഗ്രസ്സുകാരന്‍ ആണ് എന്ന് ഉറക്കെപ്പറയണം..കാരണം രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന പാര്‍ട്ടിയുടെ പിന്മുറക്കാരാണ് നമ്മള്‍.. ഹിന്ദുവിനെയും, ക്രിസ്ത്യാനിയേയും, മുസ്ലീമിനേയും, ജൈനനേയും, സിക്ക്കാരനേയും, ബുദ്ധമതക്കാരനേയും , പാര്‍സിയേയും , നിരീശ്വരവാദിയേയും എല്ലാം ഒരേ കോടിക്കീഴില്‍ അണി നിരത്താന്‍ നമുക്കെ കഴിയൂ...വര്‍ഗ്ഗീയത പറഞ്ഞ് തമ്മില്‍ അടിപ്പിക്കുന്നവര്‍ക്ക് രാജ്യം സ്വതന്ത്രമാക്കാന്‍ നമ്മുടെ പൂര്‍വ്വികര്‍ എന്തു കഷ്ടപ്പാടുകള്‍ സഹിച്ചു എന്ന് അറിയില്ല.. പെറ്റമ്മയ്ക്കെ തന്‍റെ കുഞ്ഞിനേ ജീവന് തുല്യം സ്നേഹിക്കുവാന്‍ കഴിയൂ..നമുക്കും ആ ഒരു കാഴ്ചപ്പാടോടെ മുന്നോട്ട് പോകാം..വിജയം സുനിശ്ചിതമാണ്.. നിഗളികളും, അഹങ്കാരികളും, അപവാദികളും തകര്‍ന്നു തരിപ്പണമാവുകതന്നെചെയ്യും...ജയ്‌ ഹിന്ദ്‌...ജയ്‌ കോണ്‍ഗ്രസ്സ്.."

#RIP, #BalaGopalCherayathu, #IndianNationalCongress


No comments: