Sunday, December 2, 2012

ഒരു ഇന്ത്യന്‍ ജനപ്രതിനിധി - ശരിയോ? തെറ്റോ ?


ഒരു നിയമസഭാ  സാമാജികന്‍ മറ്റൊരു രാജ്യത്ത്  ചെന്ന് അവരുടേ ദേശീയ പതാകയും കഴുത്തില്‍ അണിഞ്ഞു നടക്കുന്നത് ഇത്രമാത്രം അഭിമാനകരം ആണോ ?

ഒരു സാധാരണ ഇന്ത്യന്‍ പൌരന്‍ എന്ന നിലയില്‍ നോക്കിയാല്‍ 'എന്റേ രാജ്യത്തിലേ ഒരു ജനപ്രതിനിധി മറ്റൊരു രാജ്യത്തിന്റേ പതാകയുമേന്തി അവരുടേ ദേശീയ ദിനം നയിക്കുന്നത്' എനിക്കും എന്റേ നാടിനും അപമാനകരമാണ്.

ഞാന്‍ പറയുന്നത്  ചിലപ്പോള്‍ ഒരു പ്രാദേശിക ട്ടു വാദാമാകാം, ഈ സംഭവത്തിന്റെ ദേശീയ, അന്തര്‍ദേശീയ  നയതന്ത്ര വശങ്ങളും എനിക്ക് ആറിയില്ല.  ഞാന്‍ പറയുന്നത് ഒരു പ്രാദേശിക മുരട്ടുവാദമാണെങ്കില്‍  നാളെ ഒരിക്കല്‍ ഈ വിശാല ലോകത്തില്‍ ഓഗേസ്റ്റ് 15 നു  നമ്മുടെ  സ്വാതന്ത്രിയദിനത്തില്‍  UAE  ഉടെ ഔദ്യോഗിക പ്രതിനിധികള്‍ ത്രിവര്‍ണ പതകയേന്തുന്നത് ഞാന്‍ കാണട്ടെ. അങ്ങനെ  പ്രതിക്ഷിച്ചുകൊണ്ട്‌ ഒരു സാധാരണ പൌരന്‍.......,

എന്റേ നിലപാട് എന്റെ മാത്രം ശരിയാവാം, നിങ്ങളുടെ  നിലപാട് ദയവായി അറിയിക്കുക.  

ജയ്‌ ഹിന്ദ്..... 

NB: പോറ്റമ്മ  ആയ നാടിനേ  ബഹുമാനിക്കുന്ന സാധാരണ മലയാളിയുടേ വികാരത്തേ ഞാന്‍  ബഹുമാനിക്കുന്നു, പക്ഷേ അത്  മുതലാക്കുന്നവര്‍ സ്വന്തം സ്ഥാനം മറക്കുന്നത് എത്ര  മാത്രം അംഗീകരിക്കപ്പെടണം ?

Update, Sep 2017: വർഷങ്ങൾ കഴിഞ്ഞു ഇന്നും എന്റെ അഭിപ്രായത്തിന് മാറ്റമില്ല, എന്റെ അഭിപ്രായം ബാലറാമിനോടുള്ള എതിർപ്പുമല്ല.... 

കേരളത്തിലെ ഏറ്റവും നല്ല നിയമസഭാ സാമാജികരിൽ ഒരാളാണ് വി ടി ബലറാം എന്നും നിലപാടുകളുള്ള, ഫാസിസത്തെ തിരിച്ചറിയാനുള്ള കണ്ണുകളുള്ള കോൺഗ്രസ്സിന് പ്രതീക്ഷയർപ്പിക്കാൻ പറ്റുന്ന യുവത്വത്തിന്റെ പ്രതിനിധിയാണ് അദ്ദേഹം എന്നും കരുതുന്നു... ഉറച്ചു വിശ്വസിക്കുന്നു....  

1 comment:

അനില്‍ഫില്‍ (തോമാ) said...

ലവന്‍ യുണൈറ്റഡ് അറബ് എമിറാത്തിന്റെ ഔദ്യോഗിക അതിഥി ആയി എത്തി ഔദ്യോഗിക പരിപാടിയില്‍ ഒന്നും പങ്കെടുത്തതല്ല.

ഏതോ ഒരു പുതുപ്പണക്കാരന്‍ മുതലാളി സംഘടിപ്പിച്ച് കൊടുത്ത വിസിറ്റ് വിസയില്‍ എന്തോ തക്കിട തരികിട പരിപാടിയില്‍ പങ്കെടുക്കാനും കിട്ടുന്ന ഗിഫ്റ്റ് കെട്ടിപൊതിഞ്ഞ് സ്ഥലം വിടാനുമായി ഷാര്‍ജയില്‍ എത്തിയതാണു വിദ്വാന്‍.

ലവന്‍ വഴിയരുകില്‍ നിന്നപ്പോഴതാ ഒരുകൂട്ടം മലയാളി യുവാക്കള്‍ തങ്ങള്‍ക്കു ജോലിയും മികച്ച ജീവിത സാഹചര്യങ്ങളും ഒരുക്കി നല്‍കിയ രാജ്യത്തിന് അവരുടെ ദേശീയ ദിനത്തില്‍ നന്ദിയും അഭിവാദ്യവും അര്‍പ്പിച്ച് ഘോഷയാത്ര നടത്തുന്നു.

ബലരാമനിലെ സ്വതസിദ്ധമായ കോണ്‍ഗ്രസ് - കേയെസ്യൂ സംസ്കാരം തികട്ടിവരികയും ഷാര്‍ജ ആണെന്നും താന്‍ ഇന്ത്യയിലെ ജന പ്രതിനിധി ആണെന്നും ഒന്നും ഓര്‍ക്കാതെ മണ്ടങ്കിണാപ്പന്‍ ആള്‍ക്കൂട്ടത്തിന്റെ മുന്നില്‍ സ്ഥാനം പിടിക്കുകയും പോട്ടം പിടിപ്പിച്ച് പ്രസിദ്ധീകരിക്കുകയും ചെയ്തതാണ്.