Tuesday, February 19, 2013

പൊളിക്കപ്പെടുന്ന പാരമ്പര്യങ്ങള്‍ !

പാലാ രൂപതയിലെ പുരാതനമായ കടനാട് പള്ളി.


'പുതിയ പള്ളിക്ക് വേണ്ടി പൊളിച്ചു കളയുന്ന പഴയ പള്ളി!'

ചരിത്ര ബോധവും സ്വന്തം സംസ്ക്കാരത്തേയും പാരമ്പര്യത്തേയും കുറിച്ച് മതിപ്പ്  ഇല്ലാത്തതുമായ  'കഴുത വൈദികരും-വിശ്വാസികളും' ഉള്ള സ്ഥലങ്ങളില്‍ ഇതും ഇതിലപ്പുറവും നടക്കും, പഴയത് എല്ലാം തല്ലിപ്പൊളിച്ചുകളഞ്ഞ്  അവിടേ സിനിമാക്കൊട്ടകയുടയോ  ഷോപ്പിംഗ്‌  സെന്റ റിന്ടയോ മുകളില്‍ കുരിശു സ്ഥാപിച്ചതു പോലേ എന്ത് എങ്കിലും ഇനി പണിയും, അന്നിട്ട്‌ അതിനു പള്ളി എന്ന് പേരും കൊടുക്കും!!

പാലാ രൂപതയില്‍  തന്നേ പെട്ട രാമപുരം പള്ളി പൊളിക്കാന്‍ പെടാപ്പാട് പെട്ടവരില്‍ നിന്നും അതിനേ സംരക്ഷിക്കാന്‍ ബഹുമാനപ്പെട്ട കോടതിക്ക് ഇടപെടേണ്ടി വന്നു. എന്നാല്‍ ഈ പള്ളിക്ക്  അങ്ങനേ ഒരു ഭാഗ്യം ലഭിച്ചില്ല, കഷ്ടം !

സായിപ്പിന്റേ നാട്ടില്‍ വെറും നൂറും നൂറ്റന്‍പതും വര്‍ഷം പഴക്കം ഉള്ള സ്മാരകങ്ങള്‍ പോലും സ്വന്തം പാരമ്പര്യത്തിന്റേ ഭാഗം ആയിക്കണ്ട് കണ്ണിലേ കൃഷ്ണമണി പോലേ സംരക്ഷിക്കുന്നു, നമ്മളോ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള പൈതൃകങ്ങള്‍ പോലും തല്ലിപ്പൊളിച്ചു കോണ്‍ക്രീറ്റ് കൂടുകള്‍ ഉണ്ടാക്കി പൈസയുടേ കുത്തല്‍ മാറ്റുന്നു.

ഇത്തരം  പൊളിച്ചു പണിയല്‍  എന്ന ദുഷിച്ച സംസ്ക്കാരം  ഏറ്റവും  കൂടുതല്‍ ഉള്ളത് നസ്രാണി കത്തോലിക്കര്‍ക്ക് ആണന്നു തോന്നുന്നു, സഭാ ചരിത്രത്തില്‍  തന്നേ ഏറ്റവും പ്രമുഘ സ്ഥാനമുണ്ടായിരുന്ന  പല പള്ളികളും ഇന്ന് ഫോട്ടോയില്‍ മാത്രമാണുള്ളത്‌..........

ലോകത്തേ ഏറ്റവും പുരാതനമായ ക്രിസ്ത്യന്‍ പാരമ്പര്യം പങ്കുവെക്കുന്ന കേരളത്തില്‍ പാരമ്പര്യത്തനിമ നഷ്ടപ്പെടാതെ നിലനില്‍ക്കുന്ന പള്ളികള്‍ ഇനി എത്രയൊണ്ണം അവശേഷിക്കുന്നു എന്ന് പൊളിക്കല്‍ വിദഗ്ദ്ധര്‍ ഇടക്ക് ഒന്ന് ആലോചിക്കുന്നത് നന്ന്. 

പ്രിയ വൈദിക മേലധികാരികളേ നിങ്ങളോട്‌ ഒരപേക്ഷയുണ്ട്, പോര്‍ച്ചുഗീസ്  പാതിരിമാരും  മാറ്റ് അധിനിവേശ ക്രിസ്ത്യന്‍ സമൂഹങ്ങളും തല്ലിതകര്‍ത്ത നസ്രാണി പാരമ്പര്യം ഒട്ടുമുക്കാലും നശിച്ചു ഇനി ഇനി അവശേഷിക്കുന്നത് ചുരുക്കം ചില പള്ളികളും, വാദ്യപ്പുരകളും, മണിമാളികകളും ഒക്കെയാണ്, അതെങ്കിലും കാണാനും മനസിലാക്കാനുമുള്ള അവസരം ഞങ്ങളുടേ വരും തലമുറയുടേ അവകാശമാണ് നിങ്ങളായിട്ട്‌ അവര്‍ക്കത്‌ നിഷേദിക്കരുത്, നിഷേധിച്ചാല്‍ അതൊരു സമൂഹത്തോടു  ചെയ്യുന്ന മഹാപാതകമായിരിക്കും.    

2 comments:

Krishnadas said...

nammukku enthenkilum cheyyaan pattumo?

Harinath said...

ഒരു കെട്ടിടം പണിത് മുകളിൽ കുരിശും നാട്ടിയാൽ പള്ളിയാവില്ല. യൂറോപ്യന്മാർ പണിതപള്ളികളിൽ കയറിയാൽ തന്നെ ക്രിസ്തുവിനെ അനുഭവിക്കാം. അതൊക്കെ ഒരു നിയോഗമാണ്‌. നൂറ്റാണുകൾക്കോ പതിറ്റാണ്ടുകൾക്കോ മുൻപ് പ്രശാന്തമായ ദേവാലയങ്ങൾ ആയിരുന്നവയിൽ മിക്കതും ഇന്ന് ടൗൺഷിപ്പുകൾക്കുനടുവിലുള്ള ഒരു പ്രാർത്ഥനാകേന്ദ്രം മാത്രമായേ തോന്നൂ.