Friday, May 25, 2012

മുല്ലപ്പെരിയാറിന് വേണ്ടി ഒരു 3 മിനിറ്റ്!


ഡാം സുരക്ഷിതമാണ്, ജലനിരപ്പ്‌ 140 അടിയാക്കാം എന്നാ ഉന്നതാധികാര സമിതി റിപ്പോര്‍ട്ട്‌ സമ്പന്ധിച്ച വാര്‍ത്ത വായിച്ചപ്പോള്‍ ഓര്‍മ വന്നത് കുട്ടിക്കാലത്ത് പറഞ്ഞു കേട്ടിട്ടുള്ള പെരുമണ്‍ ദുരന്തത്തിന്റേ അന്വഷണ റിപ്പോര്‍ട്ട്‌ കഥകള്‍ ആണ്, ടോര്‍ണാഡോ മൂലമാണ് ട്രെയിന്‍ മറിഞ്ഞതെന്ന ഗോസായികളുടേ അന്വേഷണക്കമ്മീഷന്‍ റിപ്പോര്‍ട്ട്‌ വെള്ളം തൊടാതേ വിഴുങ്ങിയ നമ്മള്‍ 'ആ ചുഴലിക്കാറ്റ് എപ്പോള്‍ എങ്ങനേ വന്നന്നോ ? എന്തുകൊണ്ടത് പരിസരത്തേ ഒരിലയേപ്പോലും കൊഴിച്ചില്ല!?' എന്നോ ഒന്നും തിരിച്ചുചോദിച്ചില്ല. നാളേ മുല്ലപെരിയാര്‍ തകര്‍ന്നു 40 ലക്ഷം ചത്ത്‌ മലച്ചാലും അത്തരം ഒരു റിപ്പോര്‍ട്ട്‌ മതി കേരളത്തിന്‌ എന്ന് ഗോസായിമാര്‍ക്ക് നന്നായി അറിയാം.

മലയാളിയും തമിഴനും പുറത്തുള്ള ഒരു സമൂഹം ഈ വിഷയത്തേ കേട്ടിട്ട് പോലുമുണ്ടാവില്ല അഥവാ കേട്ടങ്കില്‍തന്നേ നിസ്സാരം ആയി തള്ളിക്കളഞ്ഞിട്ടുണ്ടാവും  സച്ചിന്റേ സെഞ്ചുറിയും ഐശ്വര്യാ റായിയുടേ കൊച്ചിന്റേ പേരിടീലും ഒക്കേ കഴിഞ്ഞിട്ടുള്ള വാര്‍ത്ത മാത്രമാണ് അവര്‍ക്ക് മലയാളിയുടേ ജീവന്‍.

ഇത്തരം ഒരു സാഹചര്യത്തില്‍ എന്തുകൊണ്ട് നമുക്ക് ഈ വിഷയത്തേ ലോകമനസാക്ഷിക്ക് മുന്‍പില്‍ എത്തിക്കാന്‍ ശ്രമിച്ചു കൂടേ ?


'REBUILD MULLAPERIYAR DAM, SAVE KERALA' പ്രചാരണ പരുപാടിയുടേ സംഘാടകരും മലയാളം ബ്ലോഗേഴ്സ് മൂവ്മെന്റ്ഉം ഒക്കേ ആര്‍ജിച്ച ശക്തി സമര്‍ത്ഥം ആയി ഉപയോഗിച്ച് ചെറുതും വലുതും ആയ സകല മനുഷ്യാവകാശ വേദികളിലും ഈ മുന്നേറ്റത്തേപ്പറ്റി ഒരു ചെറു അറിവ് എങ്കിലും ഉണ്ടാക്കാന്‍ നമുക്ക് ശ്രമിക്കാം.

'Make your volunteer actions count at Rio+20'എന്ന പ്രചാരണ പരുപാടിയില്‍ 'My volunteer action' ആയി 'മുല്ലപെരിയാര്‍ പ്രശ്നത്തേ ഓണ്‍ലൈന്‍ മീഡിയാകളില്‍കൂടി ജനങ്ങളില്‍ എത്തിക്കാന്‍ ശ്രമിക്കുന്നു' എന്ന് നമ്മള്‍ എല്ലാവരും ഒരുമിച്ചു നിന്ന് പറഞ്ഞാല്‍ Rio de Janeiro ല്‍ വരുന്ന മാസം (27 ദിവസങ്ങള്‍ക്ക് ശേഷം) നടക്കുന്ന United Nations Conference on Sustainable Development (Rio+20) എന്ന ആഗോള സ മ്മേ ള നത്തില്‍ പങ്കെടുക്കുന്ന ആര് എങ്കിലും ഒക്കേ മുല്ലപെരിയാര്‍ എന്ന് കേള്‍ക്കാന്‍ സാധ്യത ഉണ്ട്. ഈ പ്രശ്നം ഒരു 10 പേര്‍ എങ്കിലും കൂടുതല്‍ അറിയണം എന്ന് ആഗ്രഹിന്നവര്‍ ഒരു 3 മിനിറ്റ് ഈ വോട്ടിങ്ങിനായി മാറ്റിവക്കില്ലേ ?

Step 1). വോട്ട് ചെയ്യാന്‍ ഈ (Volunteer Action Counts) വെബ്സൈറ്റ് തുറക്കുക.

Step 2). facebook, twitter, google എന്നിവ ഏത് എങ്കിലും ഉപയോഗിച്ച് ലോഗ് ഇന്‍ ചെയ്യുക

Step 3). ഒരു ഓപ്ഷന്‍ തിരഞ്ഞെടുക്കുക 



Step 3). മുല്ലപെരിയാറിനേപ്പറ്റി എന്ത് എങ്കിലും എഴുതുക
ഉദാഹരണം - Using the help of online media, I am trying to make social awareness on the disasters that have to be faced if the MULLAPERIYAR DAM collapses........




എല്ലാവരും ഒരു മൂന്നു മിനുട്ട് മാറ്റി വക്കും എന്ന് പ്രതീഷിക്കുന്നു







4 comments:

നിരക്ഷരൻ said...

എങ്ങനെയാണ് വോട്ട് ചെയ്യേണ്ടതെന്ന് കൃത്യമായി മനസ്സിലായില്ല. അൽ‌പ്പം കൂടെ വിശദമാക്കിയാൽ നന്നായിരുന്നു.

IndianSatan said...

@നിരക്ഷരന്‍

പൊതുജനങ്ങള്‍ക്ക് അവര്‍ ചെയ്യുന്ന സേവനപ്രവര്‍ത്തനം രേഖപ്പെടുത്താന്‍ ഉള്ള അവരസരം ആണ് ഇത്, ഇതില്‍ ജനങ്ങള്‍ കൂടുതല്‍ വ്യാകുലപ്പെടുന്ന കാര്യങ്ങള്‍ ഒരു multi-media presentation-ല്‍ കൂടി സമ്മേളനത്തില്‍ കാണിക്കും എന്നാണ് സംഘാടകര്‍ പറയുന്നത്. കൂടുതല്‍ ഒന്നും അറിയില്ല, കഴിഞ്ഞ പ്രാവശ്യം UN Volunteer service അയച്ച മയിലില്‍ നിന്നും ലഭിച്ച പരിമിതമായ അറിവേ എനിക്കുള്ളൂ.
നാം എല്ലാവരും ഒരുമിച്ചു ഒരേ കാര്യം പറഞ്ഞാല്‍ ചിലപ്പോള്‍ നമ്മുടേ വിഷയം മന്മോഹന്‍ജി ഇരിക്കുന്ന വേദിയില്‍ മറ്റു ആര് എങ്കിലും അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്, ഒരു 10 പേര്‍ കൂടി കൂടുതല്‍ അറിഞ്ഞാല്‍ അത്ര കൂടി ശക്തി നമുക്ക് ലഭിക്കില്ലേ...?

IndianSatan said...

@നിരക്ഷരന്‍

അഭിപ്രായം രേഖപ്പെടുത്തുന്നത് എങ്ങനേ എന്ന് ഒരു ചെറിയ എഡിറ്റിംഗ് കൂടി നടത്തി മുകളില്‍ കൊടുത്തിട്ടുണ്ട്.

Sarin Jacob Sunny said...

Thanks for the information about poll..