Thursday, October 18, 2012

കള്ള് നിരോധനം - ഗുണഭോക്ത്താക്കള്‍ ആരൊക്കേ!?

ജനങ്ങള്‍ക്ക്‌ വേണ്ടി നിയമങ്ങള്‍ ഉണ്ടാക്കപ്പെടുക എന്നതിന് പകരം മറ്റാരുടയോ താല്പര്യങ്ങള്‍ നടത്താന്‍ പാകത്തിന് പടച്ചു വിടുന്ന നിയമങ്ങള്‍ അവന്റേ തലയില്‍ കെട്ടിവക്കുകയോ  അവനിലേക്ക് അടിച്ചേല്‍പ്പിക്കുകയോ ചെയ്യുന്നു എന്നതാണ് നമ്മുടേ ഭരണ സംവിധാനത്തിന്‍റെ എറ്റവും വലിയ കുഴപ്പം.

സ്വന്തം നാടിനയോ നാട്ടുകാരെയോ അവന്റേ വികാരങ്ങള്‍ ശീലങ്ങള്‍ / ദുശീലങ്ങള്‍, വിനോദങ്ങള്‍ എന്നിവയേ ഒന്നും ഉള്‍ക്കൊള്ളാനുള്ള കാഴ്ച്ചപ്പാടില്ലാത്തവരും അതിനെ ഒക്കേ 'അപരിഷ്കൃതരുടേപേക്കൂത്തുകള്‍' എന്നുപറഞ്ഞു പുച്ഛത്തോടെ മാത്രം കാണുന്നവരും ഒക്കേ നിയമ ചക്രവും ഭരണ ചക്രവും തിരിക്കാന്‍ വരുമ്പോഴാണ് സംസ്ക്കാരങ്ങളും പൈത്രുകങ്ങളും ഒക്കേ നശിപ്പിക്കപ്പെടുന്നതും അല്ലങ്കില്‍ അതിനേ പുച്ഛത്തോടേ മാത്രം കാണുന്ന ഒരു സമൂഹം ജനിക്കുന്നതും.

പറഞ്ഞു വരുന്നത് 'സംസ്ഥാനത്ത് കള്ളുവില്പന അവസാനിപ്പിക്കുന്നതിനേപ്പറ്റി സര്‍ക്കാര്‍ പരിശോദിക്കണം' എന്ന ഹൈക്കോടതി നിര്‍ദേശത്തേപ്പറ്റിയാണ്,'കേരളീയര്‍ കള്ളുപയോഗിക്കണ്ട പകരം ബിയര്‍ കുടിച്ചാല്‍ മതി' എന്ന നിര്‍ദേശം ഒരു ചെറിയ തീപ്പെട്ടി ഉരക്കല്‍ മാത്രം ആണ്, ഉരച്ചവര്‍ക്കറിയാം അത് വേണ്ടപ്പെട്ടവര്‍ വേണ്ടവിധം കത്തിച്ചുകൊള്ളും എന്ന്.

'Emerging Kerala ത്തിനു കള്ളു ഷാപ്പുകള്‍ അപമാനകരമാണ്, ചാരായം നിരോധിക്കാന്‍ കാണിച്ചത് പോലുള്ള ചങ്കൂറ്റം ഇക്കാര്യത്തിലും കാണിക്കണം' എന്നുപറയുന്നവര്‍ ചാരായ നിരോധനം മദ്യപാനത്തേ കുറച്ചിട്ടില്ല എന്ന സത്യം മനപ്പൂര്‍വം മറക്കുന്നു പ്രസ്തുത നിരോധനം പഴയ നാട്ടിന്‍ പുറത്തേ 'പട്ടയും - മുട്ടയും' എന്ന ചിലവുകുറഞ്ഞ മദ്യപാനശീലത്തേ 'BAR,  BEVCO'  എന്ന ചെലവു കൂടിയ ശീലത്തിലേക്കു ഉയര്‍ത്തുകയാണ് ചെയ്യ്തത്.

'പാവ പ്പെട്ടവന്‍ എന്ന് കരുതുന്നവന്‍റെ  ജീവിത നിലവാരം ഉയര്‍ത്തുന്ന ന്നതിനായി' ചെയയ്ത ആ 'ധീരമായ നടപടി' കൊണ്ട് ചില കുത്തക  മദ്യലോപികള്‍ക്ക് ഒരു വന്‍ വിപണി തുറന്നു കിട്ടുക മാത്രമാണ് ചെയയ്തത്.

മദ്യം നിരോധിക്കണം എന്നാണ് കോടതി പറഞ്ഞത് എങ്കില്‍ അതിനേ സാമാന്യ ബുദ്ധിക്കു നിരക്കാത്തത്, എങ്കില്‍ കൂടി ധാര്‍മിക മൂല്യമുള്ള നിര്‍ദേശം എന്ന ഗണത്തില്‍പ്പെടുത്താമായിരുന്നു.

തേനിനെക്കാള്‍ മധുരമേറിയ പാനിയും,  കള്ളപ്പവും , മധുരക്കള്ളുമൊക്കെ ഇഷ്ടപ്പെടുന്ന എന്നെപ്പോലുള്ളവര്‍ക്ക് കള്ളു വെറുമൊരു ലഹരി മാത്രം അല്ല. അത് നാടിന്റെ സംസ്ക്കാരവുമായി ഇഴകി ചേര്നിട്ടുള്ള  ഒരു ഉല്പന്നമാണ്.

പറമ്പിലെ ചൂണ്ടാപ്പനംകുലയെ  ചെത്തുകാരന്‍ ദിവസങ്ങളോളം പണിപ്പെട്ട് കള്ളുകിട്ടാന്‍ പരുവത്തില്‍ ഒരുക്കിയെടുക്കുന്നത് അത്ഭുതത്തോടെ മാത്രമേ നോക്കിനില്‍ക്കാന്‍ പറ്റിയിട്ടുള്ളു!

Emerging കേരളത്തിന്‌ കള്ളുഷാപ്പോ, കള്ളോ അല്ല അപമാനം മറിച്ച്‌, പുറത്തു ഇറങ്ങിയാല്‍ തിരിച്ചു വീട്ടില്‍ കയറുന്നത് വരെ മൂത്രം ഒഴിക്കാന്‍ പോലും കഴിയാത്ത നമ്മുടെ സ്ത്രീകളുടെ അവസ്ഥയാണ്, മതിലോ മറയോ  തപ്പി ഓടേണ്ടി വരുന്ന പുരുഷന്മാരുടെയും, മൂക്ക് പൊത്തി നടക്കേണ്ടി വരുന്ന പോതുജനതിന്റെയും അവസ്ഥയാണ്.

കള്ളു  നിരോധിക്കണം എന്ന് പറഞ്ഞു ആവേശം കൊള്ളുന്ന  പലരും,  ഇതു കൊണ്ട് ഒരു സാമൂഹിക വിപത്ത് ഒഴിവാകും എന്ന് ഉള്ള ഒരു സാങ്കല്പിക ലോകത്ത് ആണ്. എന്നാല്‍ ചാരായ നിരോധനംകൊണ്ട് ഉണ്ടായ അതെ പ്രതികരണം തന്നെയാണ് ഇതും ഉണ്ടാക്കാന്‍ പോകുന്നത്.  ആരും മദ്യം
ഉപേക്ഷിക്കുന്നില്ല,  പകരം പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി പോകും.
ചാരായം നിരോധിച്ചപ്പോള്‍ Beverages Corporation Outlet മുന്‍പിലെ  വലിയ നിര രൂപപെട്ടെങ്കില്‍, കള്ളു നിരോധനം ആ ക്യു കൂടുതല്‍ വലുതാക്കും.   അല്ലെങ്കില്‍ മറ്റുലഹരി തേടി മനുഷ്യന്‍ പായും.  ഇതു പറയുന്മ്പോള്‍ നാം ചേര്‍ത്തല സംഭവത്തെ കൂടി ചേര്‍ത്ത് വായികേണ്ടി ഇരിക്കുന്നു.  ഇട്ടാവട്ടം വലുപ്പതിലെ ചേര്‍ത്തലയില്‍ തന്നെ സിറിഞ്ചുപയോഗിച്ച് മയക്കുമരുന്ന് അടിക്കുന്നവരുടെ എണ്ണം നമ്മളെ ഞെട്ടിപ്പിച്ചു.


നിയമാനുസൃതമല്ലാത്ത മയക്കു മരുന്ന് പോലും ഇത്രയും വ്യാപകമായി ഉപയോഗിക്കപെടുന്നത് തടയാന്‍ നമ്മുക്ക് ആയിട്ടില്ല.  അപ്പോള്‍ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടേണ്ടി വരുന്ന ഒരു വലിയ സമൂഹത്തെ സൃഷ്ടിക്കകൂടി ചെയ്താലോ?

നിയമങ്ങള്‍  ഉണ്ടാക്കുന്നവര്‍ അത്  ജനങള്‍ക്ക് വേണ്ടിയാണു എന്ന ബോധ്യം ഉണ്ടാവണം. അത് ജനങളുടെ നന്മയെ കരുതിയാവണം ഉണ്ടാക്കുന്നത്. അല്ലാതെ ഇവനെയൊക്കെ നന്നാക്കി കളയാം എന്ന് പറഞ്ഞു അടിച്ചേല്‍പ്പിക്കുന്ന   ശിക്ഷ ആവരുത്.  രാഷ്ട്രീയക്കാരില്‍ അഴിമതിക്കാര് ഉണ്ട് എന്ന് പറഞ്ഞു രാഷ്ട്രീയം നിരോധിക്കാന്‍ ഉള്ള നിര്‍ദേശം ഇനി എന്ന് വരുമോ ആവോ?

 ഏതായാലും കോടതി കത്തിച്ചുവിട്ടതു അവിടെവിടെയായി പുകഞ്ഞും പൊട്ടിയും തുടങ്ങിയിട്ട് ഉണ്ട്.

'നിലവാരം കുറഞ്ഞവന്റെ നിലവാരം കുറഞ്ഞ മദ്യം' നിരോധിക്കുമ്പോള്‍,  കേരളത്തിന്റെ ഒരു തനതായ ഒരു പൈതൃകത്തെയും , തൊഴിലാളി സമൂഹത്തെയും, ഒരു പ്രകൃതിദത്ത ലഹരിയേയും ആണ്  കൊന്നു കുഴിച്ചു മൂടുന്നത്. അതാവട്ടെ ഏതെങ്കിലും വിദേശ മദ്യ രാജാവിന്റെ സഞ്ചി നിറക്കാനുള്ള സുവര്‍ണാവസരവും.


കള്ളിനെ കേരളത്തിന്റെ സംസ്ക്കാരത്തിന്റെ ഭാഗമായി വേണം കണക്കാക്കാന്‍, ലോകത്ത് തന്നെ ആകേ മൂന്നോ  നാലോ രാജ്യത്ത് മാത്രമേ കള്ളുചെത്തുന്ന  രീതി നിലവില്‍ ഉള്ളു. അതില്‍  തന്നെ കേരളത്തിന്റെ ചെത്തല്‍ രീതി മറ്റുള്ള എല്ലാത്തില്‍ നിന്നും വെത്യസ്തവും.  നമ്മുടെ പഴയ കെട്ടുവള്ളങ്ങളെ ഹൌസ്ബോട്ട്കള്‍ ആക്കിയും, കഥകളിയെ ക്യാപ്സൂള്‍ പരുവത്തില്‍ ആക്കിയും വിദേശികള്‍ക്ക്  മുന്‍പില്‍ എത്തിച്ചും , ഹോം സ്റ്റേയും നാടന്‍ ഫുഡ്‌ന്റെയും  പുതിയ വ്യവസായ  സാദ്യതകളെ മനസ്സിലാക്കി   നന്നയി ഉപയോഗിച്ചവരുമാണ് നമ്മള്‍  മലയാളികള്‍. അങ്ങനെയെങ്കില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ നമ്മുടെ ഈ കള്ളു ചെത്തിനേയും കള്ളിനേയും നമ്മുക്ക്  നമ്മുടെ  സ്വന്തം   ഉത്പ്പന്നമ്മായി മാന്യവും, നവീനവും ആയ രീതിയില്‍ മാര്‍കെറ്റ് ചെയ്തു ക്കൂടെ.  സ്കോടിഷ്ന്റെ സ്വന്തം വാറ്റുചരായമായ  സ്കോച് അവര് ലോകം  മുഴുവന്‍ എത്തിച്ചപ്പോള്‍, ഗോവ അവരുടേ മദ്യമായ ഗോവന്‍ ഫെന്നിയേ അഭിമാന പൂര്‍വ്വം അവതരിപ്പിക്കുബോള്‍, നാം മാത്രം എന്തിനാണ് നമ്മുടെ മദ്യത്തെ  നമ്മില്‍  നിന്നു തന്നെ  പറിചെറിയ്യാന്‍  നോക്കുന്നത് എന്ന് എത്ര ആലോചിച്ചിട്ടും മനസില്ലാകുന്നില്ല.

ചില്ലപ്പോള്‍ ഈ കന്നക്കുകള്‍ക്ക് ഇതിന്റെയൊക്കെ പിന്നിലെ ലോജിക് വെളി വാക്കിത്തരന്‍ പറ്റുമാരിക്കും, 2011 - 12 കാലത്ത് ദേശീയ തലത്തില്‍ ബിയര്‍ മാര്‍ക്കറ്റ്‌ ന്‍റെ വളര്‍ച്ച   3-5 %  ആണെങ്ങില്‍ കേരളത്തില്‍ അത്  14%  ആണ്. ഈ കാലഘട്ടത്തില്‍  98 ലക്ഷം കേസ് ബിയര്‍ വിറ്റ് UB ഗ്രൂപ്പ്‌ മാര്‍ക്കറ്റ്‌ന്‍റെ 77% കയ്യടക്കി. കള്ളു വില്പന നിരോധിക്കാന്‍ ചങ്കൂറ്റം കാണിക്കണം എന്ന് കോടതി പറഞ്ഞത് കേട്ട് ആരെങ്കിലും ഒകെ ആ ചങ്കൂറ്റ കാട്ടിയാല്‍, ഈ കണക്കുകള്‍ എവിടെ ചെന്ന് നില്‍ക്കും എന്നതും അത് കൊണ്ട് ആരൊക്കെ കീശ വീര്‍പ്പിക്കും  എന്നും , നമ്മുക്ക് ഊഹിക്കവുന്നതേ  ഉള്ളു.


"വെള്ളം ചേര്‍ക്കാതെടുത്തോരമൃതിനു സമമാം നല്ലിളം കള്ളു, ചില്ലിന്‍
വെള്ളഗ്ലാസ്സില്‍ പകര്‍ന്നങ്ങനെ രുചികരമാം മത്സ്യമാംസാദി കൂട്ടി
ചെല്ലും തോതില്‍ ചെലുത്തി, ക്കളിചിരികള്‍ തമാശൊത്തു മേളിപ്പതേക്കാള്‍
സ്വര്‍ല്ലോകത്തും ലഭിക്കില്ലുപരിയൊരു സുഖം പോക വേദാന്തമേ നീ!"
(ചങ്ങമ്പുഴ)

വായിച്ചിരിക്കാന്‍,
No comments: