Saturday, September 11, 2010

സെപ്റ്റംബര്‍ 11 - ചില ഇന്ത്യന്‍ ആകുലതകള്‍.


ഇന്ന് സെപ്റ്റംബര്‍ 11,
മനുഷത്വം അവശേഷിച്ചിട്ടുള്ള ലോകത്തേ കോടികണക്കിന് ജനങ്ങളും, പ്രത്യേകിച്ച്‌ അമേരിക്കക്കാരും ദു:ഖത്തോടേ മാത്രം ഓര്‍ക്കുന്ന ദിനം.

അതിലുപരി ഒരു സാമുദായത്തേ ഒന്നടങ്കം സംശയത്തോടുകൂടി മാത്രം വീക്ഷിക്കുന്ന ഒരു സമൂഹം ജന്മം കൊണ്ട ദിനം.

കറുത്തവന്ടയും തവിട്ടുനിറക്കാരന്റയും രക്തത്തിനു വിലയുണ്ടാവണം എങ്കില്‍ അതിനു പുറമേ വെളുത്ത തൊലിക്കാരന്റയും രക്തംവീഴണം എന്ന് എന്നേപോലുള്ള സാധാരണക്കാരേ കൊണ്ട് ചിന്തിപ്പിച്ച ഒരു ദുരന്തം കൂടിയാണ് സെപ്റ്റംബര്‍ 11.

നിഷ്പക്ഷം ആയി ചിന്തിച്ചാല്‍ ആ ദിനം ഒരു അനിവാര്യത ആയിരുന്നു, കുറഞ്ഞ പക്ഷം നമുക്ക് എങ്കിലും.

ഇന്ത്യയില്‍ നടന്ന നൂറുകണക്കിന് ബോംബു സ്ഫോടനങ്ങളേ ലോകം തീവ്രവാദം ആണ് എന്ന് അംഗീകരിച്ചതും,
ഇന്ത്യ, പാക്കിസ്ഥാന്‍, അഫ്ഘാനിസ്ഥാന്‍, മുതലായ രാജ്യങ്ങളില്‍ തീവ്രവാദ ആക്രമണത്താല്‍ കൊല്ലപ്പെടുന്ന നിരപരാധികള്‍ ആയ പതിനായിരങ്ങളുടേ രക്തത്തിന് ഇത്തിരി എങ്കിലും വിലകിട്ടിയതും,
എന്തിനേറേപ്പറയുന്നു ഇന്ത്യയേ നടുക്കിയ 1993-ലേ ബോംബെ സ്ഫോടന പരമ്പരകളുടേ സുത്രധാരനായിരുന്ന ദാവൂദ് ഇബ്രാഹിമിനേ പ്പോലും അന്തര്‍ ദേശീയ കുറ്റവാളി എന്ന നിലയില്‍ അംഗീകരിക്കാനും (2003-ല്‍) അമേരിക്കക്ക് 2001 സെപ്റ്റംബര്‍ 11 -റേ പാഠം വേണ്ടി വന്നു.

2001 സെപ്റ്റംബര്‍ 11 മുതല്‍ ഉള്ള ഓരോ ദിവസവും മറ്റൊരു ദുരന്തം ഉണ്ടാകാതിരിക്കാന്‍ അമേരിക്കന്‍ ഭരണകൂടം ആവുന്നതെല്ലാം ചെയ്യുന്നു, സ്വന്തം പൌരന്‍മാരേ സംരക്ഷിക്കാന്‍ പരമാവധി ശ്രമിച്ചുകൊണ്ടേ ഇരിക്കുന്നു, അതില്‍ അവര്‍ 100 ശതമാനം വിജയിച്ചിരിക്കുന്നു, പക്ഷേ നമ്മളോ?

ഓരോ പ്രവശ്യവും ആരേ എങ്കിലും കുറ്റംപറഞ്ഞു രക്ഷപെടുന്നു, സ്ഫോടനം എന്നത് ഒരു സാധാരണ വാര്‍ത്ത മാത്രം ആയി മാറിക്കൊണ്ടിരിക്കുന്നു.


വര്‍ഗീയ പ്രാദേശിക വാദത്തിന്‍ടേ പേരില്‍ വിഷം ചീറ്റുന്നവരും, തീവ്രവാദത്തിന് ഒത്താശ ചെയ്യുന്നവരും അടിച്ചമര്‍ത്തപ്പെടണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു.

ഷണ്ടത്വം ബാധിച്ച രാഷ്ട്രീയക്കാര്‍ക്ക് പകരം ഇന്ദിരാ ഗാന്ധിയേ പ്പോലുള്ള നേതാക്കന്‍മാരേ ആണ് നമുക്ക് ഇന്ന് ആവശ്യം.
അല്ലാതേ മസ്ജിദ് പൊളിച്ചു കലാപം ഉണ്ടാക്കിയും, വര്‍ഗീയത വളര്‍ത്തിയും രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന, 'ഭിന്നിപ്പിച്ചു ഭരിക്കല്‍' വിജയകരം ആയി നടപ്പില്‍വരുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന കാളകൂടങ്ങളേ അല്ല.

ഇന്ദിര ഇല്ലായിരുന്നു എങ്കില്‍ ഇന്ത്യ വിഭജിച്ചു മറ്റൊരു രാജ്യം ഉണ്ടാകുമായിരുന്നു എന്ന സത്യത്തേ കടുത്ത ഇന്ദിരാവിരോധികള്‍ പോലും അംഗീകരിക്കുന്നു.

പക്ഷേ ഇന്ദിര തല്ലിക്കെടുത്തിയ ആ 'തീ' വീണ്ടും കത്തിത്തുടങ്ങി എന്ന വാര്‍ത്തകള്‍ വരുമ്പോള്‍ ആര് ആരേ കുറ്റം പറയും!? സ്വന്തം ആയി കറന്‍സിയും, പാസ്പോര്‍ട്ടും, പതാകയും രൂപംകൊടുത്ത, പഞ്ചാബ്‌ മുഴുവന്‍ വേരുപടര്‍ത്തി നിന്നിരുന്ന അതേ ഖലിസ്ഥാന്‍ ഇന്ന് തിരിച്ചു വരവിന്റേ പാതയില്‍ ആണ്.

ഖലിസ്ഥാന്‍ എന്ന്‌ എഴുതിയ കാറുകളും ഭിന്ദ്രന്‍വാലെ (Jarnail Singh Bhindranwale) തോക്കും ആയി നില്‍ക്കുന്ന പടം ഒട്ടിച്ച വാനും ഒക്കേ ഈ മെല്‍ബണ്‍ നഗരത്തില്‍ കാണണ്ടിവന്നത് ദു:ഖകരംആയ ഒരു അവസ്ഥ ആയിരുന്നു.

അതിലും ദു:ഖകരവും നാണംകെട്ടതും ആയ അവസ്ഥ ആണ് ഖലിസ്ഥാന്‍ അനുകുല (ഇന്ത്യാവിരുദ്ധ) വെബ്‌ സൈറ്റുകള്‍ എല്ലാം തന്നേ ഇന്ത്യാ മഹാരാജ്യത്ത് സുലഭംആയി ലഭിച്ചു കൊണ്ടേ ഇരിക്കുന്നത്.!
അത്തരം സൈറ്റുകള്‍ ഇന്ത്യയില്‍ ബ്ലോക്ക്‌ ചെയ്യാനുള്ള ശ്രദ്ധയോ, കഴിവോ, ആര്‍ജവമോ പോലും കാണിക്കുന്നില്ല എങ്കില്‍ നമുക്ക് എന്തിനാണ് ഈ നേതാക്കന്മാര്‍?

യു ട്യൂബില്‍  ഖലിസ്ഥാന്‍ (Khalistan) എന്ന്‌ എഴുതിയാല്‍ വരുന്ന നൂറു കണക്കിന് വീഡിയോകളുടേ സ്വഭാവവും അതിനൊക്കേ വന്നിരിക്കുന്ന കമന്റുകളും വായിച്ചാല്‍ അറിയാം പുതു തലമുറയുടേ മനസ്സില്‍ ഖലിസ്ഥാന്‍ എത്രമാത്രം ആഴത്തില്‍ ആണ് വേരോടിയിരിക്കുന്നത് എന്ന്‌.

ഒന്ന് മാത്രം എല്ലാവരും മനസ്സില്‍ വക്കുക,
ഇന്ദിരാ വധത്തിനുശേഷം ഖലിസ്ഥാന്‍ ഉയര്‍ത്ത് ഏഴുന്നേല്‍ക്കാന്‍ താമസിച്ചിട്ടുണ്ട് എങ്കില്‍ അത് നമ്മുടേ രാഷ്ട്രീയക്കാരുടേ മിടുക്ക് കൊണ്ടല്ല, അവര്‍ തകര്‍ത്ത 'എയര്‍ ഇന്ത്യ 182' (Emperor Kanishka) ലേ 329-യാത്രക്കാരില്‍ 280-ഉം കനേഡിയന്‍ പൌരന്‍മാര്‍ ആയതു കൊണ്ട് മാത്രം ആണ്, അതുകൊണ്ട് മാത്രം ആണ് ലോകം അവരേ തീവ്രവാദികള്‍ ആയി അംഗീകരിച്ചത്.



ഇന്ത്യന്‍ ഭരണകൂടത്തോട്,
'ഇനിയകിലും സ്വന്തം പൌരന്‍മാരുടേ ജീവന് എന്തങ്കിലും വില നല്‍കണമേ' എന്ന്‌ അപേക്ഷിക്കുന്നതോടൊപ്പം,

2001 സെപ്റ്റംബര്‍ 11 മുതല്‍ ഉള്ള കാലങ്ങളില്‍ സ്വന്തം ജനങ്ങളുടേ ജീവനും സുരക്ഷയും കാത്തു സൂക്ഷിച്ച അമേരിക്കാന്‍ ഭരണകൂടതിന് എല്ലാവിധ ആശംസകളും നേരുകയും ചെയ്യുന്നു.......



        



ജയ് ഹിന്ദ്‌

4 comments:

ഒഴാക്കന്‍. said...

നല്ല ലേഖനം

ഒരു യാത്രികന്‍ said...

നമ്മുടെ രാഷ്ട്രീയക്കാരുടെ ചീഞ്ഞു നാറുന്ന മനസ്സും രാജ്യസ്നേഹം ഇല്ലായ്മയും പ്രീണനനയവും നമ്മെ എവിടെ എത്തുക്കുമാവോ.നല്ല ലേഖനം.........സസ്നേഹം

Joji said...

അവതരണവും ലക്ഷ്യവും കൊള്ളാം.. പക്ഷെ ഈ തീയും ഇരുട്ടും ഒന്നു മാറ്റിയാല്‍ കണ്ണിനു നന്നായിരുന്നു...

മെഹദ്‌ മഖ്‌ബൂല്‍ said...

അമേരിക്ക തന്നെ തിരക്കഥയെഴുതിയ ആക്രമണമായിരുന്നു അതെന്ന് എന്ന രീതിയിലുള്ള വിശകലനങ്ങളും വന്നിട്ടുണ്ട്..
സത്യത്തില്‍ എന്താ സംഭവിച്ചെതെ്ന്ന് ദൈവത്തിന്നറിയാം...
സിനിമകളെ വെല്ലുന്ന യാഥാര്‍ഥ്യങ്ങള്‍ നടക്കുന്ന കാലമല്ലേ....