സുഷമ സ്വരാജിന് ആദരാഞ്ജലി.
ബിജെപിയുടെ നേതാക്കന്മാരിലെ മാന്യതയുടെ മുഖമായ വാജ്‌പേയി ടീമിലെ അവശേഷിക്കുന്ന പ്രമുഖരിൽ ഒരാളായിരുന്നു...
ബിജെപിയുടെ ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാളായിരുന്ന സുഷമ 1975 ലെ അടിയന്തരാവസ്ഥകാലം മുതൽ (അര അര നൂറ്റാണ്ടടുത്ത്.) ഇന്ത്യൻ രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്നു, 1977-ൽ തന്റെ ഇരുപത്തഞ്ചാം വയസിൽ ഹരിയാനാ നിയമസഭയിൽ മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു, ഡൽഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രി, കേന്ദ്ര മന്ത്രി തുടങ്ങി വിവിധ പദവികൾ വഹിച്ചിട്ടുണ്ട്...
‘പതിനൊന്ന് വർഷങ്ങൾക്ക് മുൻപ് 2008 ൽ ബിജെപി അംഗമായ, കഴിഞ്ഞ മോഡി മന്ത്രിസഭയുടെ കാലത്ത് മാത്രം രാജ്യസഭാംഗമായി പാർലമെന്റററി പൊളിറ്റിക്സിന്റെ ഭാഗമായ നിർമലാ സീതാരാമൻ പ്രതിരോധ വകുപ്പ് മന്ത്രിയാകുന്നതുവരെ’ സുഷമാ സ്വരാജായിരുന്നു കേന്ദ്ര മന്ത്രിസഭയിലെയും ബിജെപി യിലെയും പ്രധാന വനിതാ മുഖവും ഒന്നാം സ്ഥാനക്കാരിയും, 2017 ആഗസ്റ്റിൽ നടന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മോദി-ഷാ കൂട്ടുകെട്ട് വെങ്കയ്യ നായിഡുവിന്റെ മുന്നോട്ടുവക്കുന്നതുവരെ സുഷമാ സ്വരാജിനെയായിരിക്കും പാർട്ടി മത്സരിപ്പിക്കുക എന്നും പരക്കെ വിശ്വസിച്ചിരുന്നു...
മോദി-ഷാ കാലഘട്ടത്തിൽ ഉദയം കൊണ്ട ബിജെപിയുടെ രാഷ്ട്രീയക്കാരിൽ നിന്ന് വ്യത്യസ്തയായിരുന്ന സുഷമ സ്വരാജ്
ഹൃദയാഘാതത്തെത്തുടർന്ന് 2019 ഓഗസ്റ്റ് 6 ന് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽവച്ച് അന്തരിക്കുമ്പോൾ 67 വയസ്സായിരുന്നു..
രാഷ്ട്രീയ ജീവിതം
1977-82 & 1987-90 : ഹരിയാന നിയമസഭാംഗം (രണ്ട് തവണ)
1977-79 : ഹരിയാന തൊഴിൽ വകുപ്പ് മന്ത്രി, .
1987-90 : വിദ്യാഭ്യാസ വകുപ്പ് മന്ത്രി, ഹരിയാന സംസ്ഥാന മന്ത്രി സഭ.
1990 : രാജ്യസഭാംഗം
1994-96 : കമ്മറ്റി ഓൺ ഗവൺമെന്റ് അഷ്വറൻസ് , രാജ്യസഭ.
16 മെയ്-1 ജൂൺ. 1996 : പതിനൊന്നാം ലോക സഭാംഗം
1996-98 : കേന്ദ്രമന്ത്രി, ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ്
1998 : പ്രതിരോധ വകുപ്പ് കമ്മറ്റി അംഗം
13 ഒക്ടോബർ- 3 ഡിസംബർ 1998 : കമ്മറ്റി ഓഫ് പ്രിവിലേജസ് അംഗം
1998-1999 : 12 ആം ലോകസഭാംഗം (രണ്ടാം തവണ)
ഏപ്രിൽ. 2000 : കേന്ദ്രമന്ത്രി, ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ്; & ടെലികമ്മ്യൂണിക്കേഷൻസ് (അധികചുമതല)
13 ഒക്ടോബർ മുതൽ-3 ഡിസംബർ 1998 : മുഖ്യമന്ത്രി - ഡെൽഹി (ഡെൽഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രി)
ഓഗസ്റ്റ് 2004 - 2009 : രാജ്യസഭാംഗം (രണ്ടാം തവണ).
സെപ്തംബർ 1999-2004 കേന്ദ്ര മന്ത്രി, ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ്.
ഒക്ടോബർ 1999- 2004 : കേന്ദ്രമന്ത്രി, ആരോഗ്യം - കുടുംബക്ഷേമം .
ഏപ്രിൽ 2006 : ചെയർപേഴ്സൺ കമ്മറ്റീ ഫോർ ഹോം അഫയേഴ്സ്, രാജ്യസഭ.
2019 ഓഗസ്റ്റ് 6
No comments:
Post a Comment