നല്ല തിളങ്ങുന്ന കാർ കാണുമ്പോ അതിൽ കല്ലോ ആണിയോ ഒക്കെ വച്ച് പോറി വക്കുന്നവരെപ്പറ്റി കേട്ടിട്ടുണ്ടോ

തനിക്ക് അപ്രാപ്യമായ സുന്ദരിയെപ്പറ്റി അവൾ പിഴയാണ്, കൊടുപ്പാണ് എന്നൊക്കെ പറഞ്ഞു നടക്കുന്നവരെപ്പറ്റി കേട്ടിട്ടുണ്ടോ

ഊമക്കത്തെഴുതുന്നവരെയും ഒളിച്ചിരുന്ന് പരാതികൊടുത്തു രസിക്കുന്നവരെയും പറ്റി കേട്ടിട്ടുണ്ടോ

ഒരായുസ്സുമുഴുവൻ കഷ്ടപ്പെട്ട പണവുമായി നാട്ടിൽ വരുന്നവനെപ്പറ്റി ’അവൻ അറബിയെ പറ്റിച്ചതാണ്, മുതലാളിയെ ഊമ്പിച്ചതാണ്’ എന്നൊക്കെ പറഞ്ഞുനടക്കുന്നവരെപ്പറ്റി കേട്ടിട്ടുണ്ടോ

കലിപ്പുള്ളവന്റെ അമ്മയെയും ഭാര്യയെയും മക്കളെയും കുടുംബത്തെയും പറ്റി അപരാധം പറഞ്ഞു നടക്കുന്നവരെപ്പറ്റി കേട്ടിട്ടുണ്ടോ

കുശുമ്പുമൂക്കുമ്പോൾ സ്വയം പ്രഖ്യാപിത എതിരാളിയുടെ വീടിനുമുന്നിൽ ആരുമറിയാതെ വിസർജിച്ചു വക്കുന്നവനെപ്പറ്റി കേട്ടിട്ടുണ്ടോ

ശരിക്കും ഇത്തരം മനുഷ്യർ ധാരാളമുണ്ട്
അവർക്കും അവരുടെ ചുറ്റും നിൽക്കുന്നവർക്കും ഇതിൽനിന്നൊക്കെ ചെറിയൊരു തരിപ്പിന്റെ സുഖവും ലഭിക്കുന്നുണ്ട്


അതുകൊണ്ട് ഈ ഗണത്തിന് പുറത്തുള്ളവർ ചെയ്യെണ്ടത് ‘തറയിൽ നോക്കി നടക്കുക എന്നത് മാത്രമാണ്..’


#RajivGandhiKhelRatnaAward #RajivGandhi #RajivKhelRatna #RajivGandhiKhelRatna
No comments:
Post a Comment