Friday, August 20, 2021

Remembering K Kamaraj


ഇന്ന് ജൂലൈ 15, കാമരാജ് ജന്മദിനം. സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമായിരുന്ന കെ കാമരാജിനെപ്പറ്റിയാണ് നാം ഇന്ന് പറയേണ്ടത്, ഇന്ത്യൻ രാഷ്ട്രീയം എന്നത് വെറുമൊരു പ്രൊഫഷണൽ ജോലിയാണ് എന്ന് കരുതുന്ന നേതാക്കന്മാരോടും അണികളോടും അതിന് മറ്റുപല മാനങ്ങൾക്കൂടിയുണ്ട് എന്ന് ഓർമിപ്പിക്കേണ്ട ദിനമാണ് ഇന്ന്, ആ ഓർമിപ്പിക്കൽ എന്നത് ഓരോ കോൺഗ്രസ്സുകാരന്റെയും കടമയാണ്!

"പണ്ടൊരിക്കൽ തമിഴ്നാട് മുഖ്യമന്ത്രി ശ്രീ കെ കാമരാജ് ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ കൂടെ ഒരു റാലിയിൽ പങ്കെടുക്കുവാനായി മധുരയിലേക്ക് പോകുകയായിരുന്നു, കാമരാജിന്റെ വീട് യാത്രാമദ്ധ്യേയാണെന്നുമനസ്സിലാക്കി അവിടെക്കയറാനും അദ്ധേഹത്തിന്റെ അമ്മയെക്കാണാനും ആഗ്രഹംപ്രകടിപ്പിച്ച നെഹ്രുവിനോട് '60 കോടി ജനങ്ങളുടെ ഒരു പ്രധാനമന്ത്രി എന്തിനാണ് ഒരാവശ്യവുമില്ലാതെ എന്റെ അമ്മയെ കാണാൻ സമയം കളയുന്നത്' എന്ന് ചോദിച്ച്‌ സ്‌നേഹത്തോടെ ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആഗ്രഹത്തെ നിരസിച്ച കാമരാജ്!
ആ യാത്രാക്കിടയിൽത്തന്നെ അദ്ദേഹം ഡ്രൈവറോട് വിശാലമായ ഒരു വയലിനോട് ഓരം ചേർന്നു കാർ നിർത്താൻ ആവശ്യപ്പെട്ടു, വിജനമായ പാതയോരത്ത് കാർ നിർത്തി തലപുറത്തേക്കിട്ടു 'അമ്മേ... അമ്മേ...' എന്നുച്ചത്തിൽ വിളിക്കുന്ന മുഖ്യമന്ത്രി കാമരാജിനെ അത്ഭുതത്തോടെ നോക്കിയ സാക്ഷാൽ ഇന്ത്യൻ പ്രധാനമന്ത്രി കാണുന്നത് വയലിൽ പൊരിവെയിലത്തുനിന്നു പണിയെടുക്കുന്ന സ്ത്രീകളുടെ കൂട്ടത്തിൽ നിന്നു കാറിനടുത്തേക്ക് വരുന്ന പ്രായമായ ഒരു സ്ത്രീയെയാണ്.
തോർത്തു മുണ്ടു കൊണ്ടു വിയർപ്പു തുടച്ചു ആ പൊരിവെയിലിൽ അടുത്തുവന്ന ആ അമ്മയെക്കണ്ട് കാറിനുപുറത്തിറങ്ങി കൈകൂപ്പിയ നെഹ്രുവിനെച്ചൂണ്ടി കാമരാജ് പറഞ്ഞു 'ഇതാണമ്മേ ഇന്ത്യയുടെ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രു.' തികച്ചും ആശ്ചര്യത്തോടെ ആ അമ്മ നെഹ്‌റുവിനെ പ്രത്യഭിവാദ്യം ചെയ്തു കൊണ്ടു നന്ദി പറഞ്ഞു.
അവിടെനിന്നു കാർ മധുരയിലെത്തുന്നതുവരെ നെഹ്രു ഒന്നും മിണ്ടാനാവാതെ നിർവികാരനായി പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു എന്ന് ചരിത്രം!"
സ്വാതന്ത്ര്യസമര സേനാനിയായി പൊതുപ്രവർത്തനം ആരംഭിച്ച കാമരാജ് ഒരുകാലത്ത് ഇന്ത്യൻ രാഷ്ട്രീയത്തിലെ കിംഗ് മേക്കർ എന്നാണ് അറിയപ്പെട്ടിരുന്നത്, അഖിലേന്ത്യാ കോൺഗ്രസ്സ് പ്രസിഡന്റായിരുന്ന അദ്ദേഹം ലാൽ ബഹദൂർ ശാസ്ത്രി, ഇന്ദിരാ ഗാന്ധി എന്നിവരെ പ്രധാനമന്ത്രി പദത്തിലെത്തിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച വ്യക്തിയായിരുന്നു.
പത്തുവർഷം തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ഇന്ത്യൻ രാഷ്ട്രീയത്തിലെ കിങ്‌മേക്കർ ആയിരുന്ന കെ. കാമരാജ് മരിക്കുമ്പോൾ അദ്ദേഹത്തിന്റെ ആകെ സമ്പാദ്യം എന്നത് - നാലുജോടി ഖദർ മുണ്ടുകൾ, നാലുജോടി ഖദർ ഷർട്ടുകൾ, ഒരു കണ്ണട, രണ്ടുജോടി ചെരുപ്പുകൾ, ഷർട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന നൂറുരൂപ, ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന നൂറ്റിയിരുപത്തഞ്ചു രൂപ - ഇത്രമാത്രമായിട്ടിരുന്നു.

#RememberingKKamaraj #KKamaraj 

'ഇതൊരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ്! നിറമുള്ള വരകളാണ് നാം പോലുമറിയാതെ കളർ ചിത്രമാണെന്ന തോന്നൽ ഉണ്ടാക്കുന്നത്!'


 

'ഇതൊരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ്! ഈ ചിത്രത്തിൽ കലാകാരൻ വരച്ചുചേർത്ത ചില നിറമുള്ള വരകളാണ് നാം പോലുമറിയാതെ നമ്മുടെ മനസ്സിനെ തെറ്റിദ്ധരിപ്പിക്കുന്നത്, അതൊരു കളർ ചിത്രമാണെന്ന തോന്നൽ നമ്മിൽ ഉണ്ടാക്കുന്നത്!'

ജനാധിപത്യത്തിന്റെ നാലാം തൂണ് എന്ന് ഒരിക്കൽ വിശ്വസിച്ചിരുന്ന ഇന്ത്യൻ മാധ്യമങ്ങൾ ഇന്ന് പ്രവർത്തിക്കുന്നത് ആ വരകൾ പോലെയാണ്..! തങ്ങളുടെ ഉടമകൾക്കുവേണ്ടി ഇതൊരു നിറമുള്ള ഗവണ്മെന്റ് ആണെന്ന തോന്നൽ നിരന്തരം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു! ഇരകളെക്കൊണ്ടുപോലും ജയ്‌ വിളിപ്പിക്കാൻ പാകത്തിന് അവർ അത് നന്നായി ചെയ്യുന്നുമുണ്ട്. L👀K closer.

Former J&K CM #OmarAbdullah setting the record straight! 👉 That look 🥴 on #KachraNavika's face says it all...

 Former J&K CM #OmarAbdullah setting the record straight!

👉
That look 🥴 on #KachraNavika's face says it all...

സുഷമ സ്വരാജിന് ആദരാഞ്ജലി... #RememberingSushmaSwaraj

 



സുഷമ സ്വരാജിന് ആദരാഞ്ജലി.

🙏 🏴
ബിജെപിയുടെ നേതാക്കന്മാരിലെ മാന്യതയുടെ മുഖമായ വാജ്‌പേയി ടീമിലെ അവശേഷിക്കുന്ന പ്രമുഖരിൽ ഒരാളായിരുന്നു...
ബിജെപിയുടെ ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാളായിരുന്ന സുഷമ 1975 ലെ അടിയന്തരാവസ്ഥകാലം മുതൽ (അര അര നൂറ്റാണ്ടടുത്ത്.) ഇന്ത്യൻ രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്നു, 1977-ൽ തന്റെ ഇരുപത്തഞ്ചാം വയസിൽ ഹരിയാനാ നിയമസഭയിൽ മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു, ഡൽഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രി, കേന്ദ്ര മന്ത്രി തുടങ്ങി വിവിധ പദവികൾ വഹിച്ചിട്ടുണ്ട്...❗️
‘പതിനൊന്ന് വർഷങ്ങൾക്ക് മുൻപ് 2008 ൽ ബിജെപി അംഗമായ, കഴിഞ്ഞ മോഡി മന്ത്രിസഭയുടെ കാലത്ത് മാത്രം രാജ്യസഭാംഗമായി പാർലമെന്റററി പൊളിറ്റിക്സിന്റെ ഭാഗമായ നിർമലാ സീതാരാമൻ പ്രതിരോധ വകുപ്പ് മന്ത്രിയാകുന്നതുവരെ’❗️ സുഷമാ സ്വരാജായിരുന്നു കേന്ദ്ര മന്ത്രിസഭയിലെയും ബിജെപി യിലെയും പ്രധാന വനിതാ മുഖവും ഒന്നാം സ്ഥാനക്കാരിയും, 2017 ആഗസ്റ്റിൽ നടന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മോദി-ഷാ കൂട്ടുകെട്ട് വെങ്കയ്യ നായിഡുവിന്റെ മുന്നോട്ടുവക്കുന്നതുവരെ സുഷമാ സ്വരാജിനെയായിരിക്കും പാർട്ടി മത്സരിപ്പിക്കുക എന്നും പരക്കെ വിശ്വസിച്ചിരുന്നു...
മോദി-ഷാ കാലഘട്ടത്തിൽ ഉദയം കൊണ്ട ബിജെപിയുടെ രാഷ്ട്രീയക്കാരിൽ നിന്ന് വ്യത്യസ്തയായിരുന്ന സുഷമ സ്വരാജ്
ഹൃദയാഘാതത്തെത്തുടർന്ന് 2019 ഓഗസ്റ്റ് 6 ന് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽവച്ച് അന്തരിക്കുമ്പോൾ 67 വയസ്സായിരുന്നു..
രാഷ്ട്രീയ ജീവിതം
1977-82 & 1987-90 : ഹരിയാന നിയമസഭാംഗം (രണ്ട് തവണ)
1977-79 : ഹരിയാന തൊഴിൽ വകുപ്പ് മന്ത്രി, .
1987-90 : വിദ്യാഭ്യാസ വകുപ്പ് മന്ത്രി, ഹരിയാന സംസ്ഥാന മന്ത്രി സഭ.
1990 : രാജ്യസഭാംഗം
1994-96 : കമ്മറ്റി ഓൺ ഗവൺമെന്റ് അഷ്വറൻസ് , രാജ്യസഭ.
16 മെയ്-1 ജൂൺ. 1996 : പതിനൊന്നാം ലോക സഭാംഗം
1996-98 : കേന്ദ്രമന്ത്രി, ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ്
1998 : പ്രതിരോധ വകുപ്പ് കമ്മറ്റി അംഗം
13 ഒക്ടോബർ- 3 ഡിസംബർ 1998 : കമ്മറ്റി ഓഫ് പ്രിവിലേജസ് അംഗം
1998-1999 : 12 ആം ലോകസഭാംഗം (രണ്ടാം തവണ)
ഏപ്രിൽ. 2000 : കേന്ദ്രമന്ത്രി, ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ്; & ടെലികമ്മ്യൂണിക്കേഷൻസ് (അധികചുമതല)
13 ഒക്ടോബർ മുതൽ-3 ഡിസംബർ 1998 : മുഖ്യമന്ത്രി - ഡെൽഹി (ഡെൽഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രി)
ഓഗസ്റ്റ് 2004 - 2009 : രാജ്യസഭാംഗം (രണ്ടാം തവണ).
സെപ്തംബർ 1999-2004 കേന്ദ്ര മന്ത്രി, ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ്.
ഒക്ടോബർ 1999- 2004 : കേന്ദ്രമന്ത്രി, ആരോഗ്യം - കുടുംബക്ഷേമം .
ഏപ്രിൽ 2006 : ചെയർപേഴ്സൺ കമ്മറ്റീ ഫോർ ഹോം അഫയേഴ്സ്, രാജ്യസഭ.
2019 ഓഗസ്റ്റ് 6 🏴

#RememberingSushmaSwaraj #SushmaSwaraj 


‘ഒരു ചെറിയ സുഖം അത്രതന്നെ‼️’ #RajivGandhiKhelRatnaAward




‘ഒരു ചെറിയ സുഖം അത്രതന്നെ‼️
നല്ല തിളങ്ങുന്ന കാർ കാണുമ്പോ അതിൽ കല്ലോ ആണിയോ ഒക്കെ വച്ച് പോറി വക്കുന്നവരെപ്പറ്റി കേട്ടിട്ടുണ്ടോ⁉️
തനിക്ക് അപ്രാപ്യമായ സുന്ദരിയെപ്പറ്റി അവൾ പിഴയാണ്, കൊടുപ്പാണ് എന്നൊക്കെ പറഞ്ഞു നടക്കുന്നവരെപ്പറ്റി കേട്ടിട്ടുണ്ടോ⁉️
ഊമക്കത്തെഴുതുന്നവരെയും ഒളിച്ചിരുന്ന് പരാതികൊടുത്തു രസിക്കുന്നവരെയും പറ്റി കേട്ടിട്ടുണ്ടോ⁉️
ഒരായുസ്സുമുഴുവൻ കഷ്ടപ്പെട്ട പണവുമായി നാട്ടിൽ വരുന്നവനെപ്പറ്റി ’അവൻ അറബിയെ പറ്റിച്ചതാണ്, മുതലാളിയെ ഊമ്പിച്ചതാണ്’ എന്നൊക്കെ പറഞ്ഞുനടക്കുന്നവരെപ്പറ്റി കേട്ടിട്ടുണ്ടോ⁉️
കലിപ്പുള്ളവന്റെ അമ്മയെയും ഭാര്യയെയും മക്കളെയും കുടുംബത്തെയും പറ്റി അപരാധം പറഞ്ഞു നടക്കുന്നവരെപ്പറ്റി കേട്ടിട്ടുണ്ടോ⁉️
കുശുമ്പുമൂക്കുമ്പോൾ സ്വയം പ്രഖ്യാപിത എതിരാളിയുടെ വീടിനുമുന്നിൽ ആരുമറിയാതെ വിസർജിച്ചു വക്കുന്നവനെപ്പറ്റി കേട്ടിട്ടുണ്ടോ⁉️
ശരിക്കും ഇത്തരം മനുഷ്യർ ധാരാളമുണ്ട്❗️ അവർക്കും അവരുടെ ചുറ്റും നിൽക്കുന്നവർക്കും ഇതിൽനിന്നൊക്കെ ചെറിയൊരു തരിപ്പിന്റെ സുഖവും ലഭിക്കുന്നുണ്ട്‌‼️
അതുകൊണ്ട് ഈ ഗണത്തിന് പുറത്തുള്ളവർ ചെയ്യെണ്ടത് ‘തറയിൽ നോക്കി നടക്കുക എന്നത് മാത്രമാണ്..’
💩‘ചവിട്ടാതെ നടക്കുക, നാറ്റം സമൂഹത്തിലേക്ക് വ്യാപിപ്പിക്കാതിരിക്കുക. അല്ലെങ്കിൽ അവറ്റകൾക്കു ഇത്തിരി നിലവാരമുണ്ടാവാൻ പ്രാർഥിക്കുക..’🙏

#RajivGandhiKhelRatnaAward #RajivGandhi #RajivKhelRatna #RajivGandhiKhelRatna




 

Jawaharlal Nehru's interview with Arnold Michaelis.

 ‘ഇതാണ് രാഷ്ട്രീയ അഭിമുഖം... ഇതാണ് നേതാവ്...

🧡🤍💚
ഒരു നെഹ്രുവിയൻ കോൺഗ്രസ്സുകാരൻ ആവണം എന്ന് ആഗ്രഹിക്കുന്നത് ഇദ്ദേഹത്തിന്റെ കാഴ്ചപ്പാട് കണ്ടിട്ടാണ്...

Jawaharlal Nehru's interview with Arnold Michaelis.

Australian Census 2021

 ഇപ്രാവശ്യത്തെ ഓസ്‌ട്രേലിയൻ സെൻസസ് അവസാനിച്ചു,

തികഞ്ഞ വർഗീയ, വംശീയ, പ്രാദേശിക വാദിയും സങ്കുചിത മനസ്‌ക്കനും ആയതുകൊണ്ട് ഞാൻ എന്റെയും ഭാര്യയുടെയും ഇതൊന്നുമറിയാത്ത രണ്ടു കുഞ്ഞുങ്ങളുടെയും മതക്കോളത്തിൽ 'സീറോ മലബാർ കാത്തലിക്ക്' എന്നും, ഭാഷ ഗോത്രം സമൂഹം ഒക്കെ വരേണ്ടിത്ത് 'മലയാളം', 'ദ്രവീഡിയൻ', 'മലയാളി' എന്നും വെടിപ്പായി എഴുതി!
കുട്ടികൾ വളർന്നുവരുമ്പോൾ നമ്മൾ തവിട്ടു നിറക്കാർ ആണെന്നും 'പണ്ടുണ്ടായിരുന്ന' ഇന്ത്യ എന്ന മനോഹരമായ ജനാധിപത്യ മതേതര രാജ്യത്തുനിന്ന് വന്നവരാണ് നമ്മളെന്നും ജനിതകപരമായി നമ്മൾ ദ്രാവിഡരോ അല്ലെങ്കിൽ ഏതെങ്കിലും കുടിയേറ്റ സമൂഹത്തിന്റെയും ദ്രാവിഡരുടെയും കലർപ്പുള്ളവരോ ആണെന്നും പറഞ്ഞുകൊടുക്കും.
തെക്കേയിന്ത്യയിൽ മാത്രം കേന്ദ്രീകരിച്ചിരിക്കുന്ന മലയാളം, തമിൾ തെലുങ്കു മുതലായവ മാത്രമല്ല നമ്മുടെ ഭാഷാ ഗോത്രം എന്നും അതിൽ എൺപത്തഞ്ചോളം ഭാഷകളുണ്ട് എന്നും അഫ്ഗാനിസ്താൻ, ഇറാൻ, പാകിസ്താൻ, നേപ്പാൾ, ബംഗ്ലാദേശ്, വടക്ക്/കിഴക്കൻ ഇന്ത്യ, എന്നിവിടങ്ങളിലെ പല പ്രദേശങ്ങളിലായി വ്യാപിച്ചുകിടക്കുന്നതാണ് നമ്മുടെ ഗോത്രം എന്നും അതുകൊണ്ടുതന്നെ ജനിതകമായി നമ്മുടെ സഹോദരങ്ങൾ പലപ്പോഴും അതിർത്തിപ്രകാരം നമ്മുടെ ശത്രുക്കൾ ആവാമെന്നും എന്നാൽ അതിർത്തികൾ എല്ലാക്കാലത്തും മാറിമറിയുന്നതാണെന്നും പറഞ്ഞുകൊടുക്കും.
മതം ജനിക്കുന്നതിനും ആയിരക്കണക്കിന് വർഷം മുൻപേ ഇവിടെ മനുഷ്യരുണ്ടായിരുന്നു എന്നും മരിച്ചുപോയ പല മതങ്ങളും ഇവിടുണ്ടെന്നും പറഞ്ഞുകൊടുക്കും. നിങ്ങളുടെ അപ്പന്റേതു സീറോ മലബാർ പാരമ്പര്യമായതുപോലെതന്നെ അമ്മ ഇന്ത്യൻ ഓർത്തഡോക്സ് - ക്നാനായ യാക്കോബായ പാരമ്പര്യത്തിന്റെ മിശ്രണമാണ് എന്നും, നൂറ്റാണ്ടുകളായി ഇങ്ങനുള്ള കൂടിച്ചേരലുകളിലൂടെയാണ് മനുഷ്യൻ കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്നും അതുകൊണ്ട് ഇതൊന്നും വല്യ കാര്യമല്ല എന്നും പറഞ്ഞുകൊടുക്കും.
എന്നെക്കൊണ്ട് പറ്റുന്നതുപോലെ - ‘തൊലിയുടെ നിറവും കൈയിലെ പണവും വച്ചല്ല മനുഷ്യനെ അളക്കേണ്ടത്’ എന്ന് മനസ്സിലാക്കിക്കൊടുക്കും.
എല്ലാത്തിനും ഉപരി വാക്കുകൾക്കൊണ്ടോ പ്രവർത്തികൾക്കൊണ്ടോ നിങ്ങളെ ഒരു മതത്തിന്റെ അടിമയാക്കാൻ ഇതുവരെ ശ്രമിക്കാത്ത നിങ്ങളുടെ അപ്പൻ എവിടേയെക്കയോ ഒരു വർഗീയ വംശീയ വാദിയായ സങ്കുചിത മനസ്സുകാരനാണെന്നും പറഞ്ഞുമനസ്സിലാക്കി കൊടുക്കും.
എന്ന് ഞാൻ,
ഒപ്പ് 🙏

🇮🇳 Tryst With Destiny: Jawaharlal Nehru, On the Granting of Indian Independence, August 14, 1947

 

🇮🇳 #TrystWithDestiny: "Long years ago, we made a tryst with destiny, and now the time comes when we shall redeem our pledge, not wholly or in full measure, but very substantially. At the stroke of the midnight hour, when the world sleeps, India will awake to life and freedom. A moment comes, which comes but rarely in history, when we step out from the old to the new, when an age ends, and when the soul of a nation, long suppressed, finds utterance. It is fitting that at this solemn moment we take the pledge of dedication to the service of India and her people and to the still larger cause of humanity.
At the dawn of history India started on her unending quest, and trackless centuries are filled with her striving and the grandeur of her success and her failures. Through good and ill fortune alike she has never lost sight of that quest or forgotten the ideals which gave her strength. We end today a period of ill fortune and India discovers herself again. The achievement we celebrate today is but a step, an opening of opportunity, to the greater triumphs and achievements that await us. Are we brave enough and wise enough to grasp this opportunity and accept the challenge of the future?
Freedom and power bring responsibility. The responsibility rests upon this Assembly, a sovereign body representing the sovereign people of India. Before the birth of freedom we have endured all the pains of labour and our hearts are heavy with the memory of this sorrow. Some of those pains continue even now. Nevertheless, the past is over and it is the future that beckons to us now.
That future is not one of ease or resting but of incessant striving so that we may fulfil the pledges we have so often taken and the one we shall take today. The service of India means the service of the millions who suffer. It means the ending of poverty, ignorance, disease and inequality of opportunity. The ambition of the greatest man of our generation has been to wipe every tear from every eye. That may be beyond us, but as long as there are tears and suffering, so long our work will not be over.
And so we have to labour and to work, and work hard, to give reality to our dreams. Those dreams are for India, but they are also for the world, for all the nations and peoples are too closely knit together today for any one of them to imagine that it can live apart Peace has been said to be indivisible; so is freedom, so is prosperity now, and so also is disaster in this One World that can no longer be split into isolated fragments.
To the people of India, whose representatives we are, we make an appeal to join us with faith and confidence in this great adventure. This is no time for petty and destructive criticism, no time for ill-will or blaming others. We have to build the noble mansion of free India where all her children may dwell.
The appointed day has come—the day appointed by destiny—and India stands forth again, after long slumber and struggle, awake, vital, free and independent. The past clings on to us still in some measure and we have to do much before we redeem the pledges we have so often taken. Yet the turning-point is past, and history begins anew for us, the history which we shall live and act and others will write about.
It is a fateful moment for us in India, for all Asia and for the world. A new star rises, the star of freedom in the East, a new hope comes into being, a vision long cherished materializes. May the star never set and that hope never be betrayed!
We rejoice in that freedom, even though clouds surround us, and many of our people are sorrow-stricken and difficult problems encompass us. But freedom brings responsibilities and burdens and we have to face them in the spirit of a free and disciplined people.
On this day our first thoughts go to the architect of this freedom, the Father of our Nation, who, embodying the old spirit of India, held aloft the torch of freedom and lighted up the darkness that surrounded us. We have often been unworthy followers of his and have strayed from his message, but not only we but succeeding generations will remember this message and bear the imprint in their hearts of this great son of India, magnificent in his faith and strength and courage and humility. We shall never allow that torch of freedom to be blown out, however high the wind or stormy the tempest.
Our next thoughts must be of the unknown volunteers and soldiers of freedom who, without praise or reward, have served India even unto death.
We think also of our brothers and sisters who have been cut off from us by political boundaries and who unhappily cannot share at present in the freedom that has come. They are of us and will remain of us whatever may happen, and we shall be sharers in their good [or] ill fortune alike.
The future beckons to us. Whither do we go and what shall be our endeavour? To bring freedom and opportunity to the common man, to the peasants and workers of India; to fight and end poverty and ignorance and disease; to build up a prosperous, democratic and progressive nation, and to create social, economic and political institutions which will ensure justice and fullness of life to every man and woman.
We have hard work ahead. There is no resting for any one of us till we redeem our pledge in full, till we make all the people of India what destiny intended them to be. We are citizens of a great country on the verge of bold advance, and we have to live up to that high standard. All of us, to whatever religion we may belong, are equally the children of India with equal rights, privileges and obligations. We cannot encourage communalism or narrow-mindedness, for no nation can be great whose people are narrow in thought or in action.
To the nations and peoples of the world we send greetings and pledge ourselves to cooperate with them in furthering peace, freedom and democracy.
And to India, our much-loved motherland, the ancient, the eternal and the ever-new, we pay our reverent homage and we bind ourselves afresh to her service.
JAI HIND."
(Tryst with Destiny - Jawaharlal Nehru, On the Granting of Indian Independence, August 14, 1947)


"Objects in mirror are closer than they appear."

അഫ്ഘാനിസ്ഥാൻ നമുക്ക് വളരെയടുത്താണ്! 'പല മതങ്ങളിൽ' പെട്ട താലിബാൻ മനസ്തർ നമ്മുടെ ഇടയിലുമുണ്ട്! സംശയിക്കണ്ട, ചുറ്റുമൊന്നു കണ്ണുതുറന്ന് നോക്കിയാൽ മതി, 'നമ്മുടെയും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും' ഭാവിയെപ്പറ്റി ആശങ്ക തോന്നാനുള്ളത് നമ്മുടെ ഫ്രണ്ട് ലിസ്റ്റിൽ നിന്ന് തന്നെ കിട്ടും!! മതം, ജാതി, വർഗം, ഗോത്രം, പ്രത്യയ ശാസ്ത്ത്രം എന്നിവയിലൊക്കെ തല പൂഴ്ത്തി അപരനെ ശത്രുസ്ഥാനത്തു നിർത്തുന്ന സമൂഹത്തെ വളരാൻ സമ്മതിക്കുന്ന ഏതൊരു നാടിന്റെയും ഗതി ഇതുതന്നെയാണ്! "Objects in mirror are closer than they appear."


Remembering Rajiv Gandhi 🇮🇳

 #RememberingRajivGandhi

On Shri Rajiv Gandhi's birth anniversary today, we remember a leader who inspired hope and promise among millions of Indians and conceived India as a true global power.
Shri Rajiv Gandhi was responsible for some of the major breakthroughs that India has witnessed. He sowed the seeds of liberalisation of the economy. It was his govt. that strengthened the Panchayati Raj Institutions to decentralise power and empower leaders from the grassroots.
A true visionary, he spearheaded the IT and telecom revolution in India. Shri Rajiv Gandhi also pioneered the national education policy to expand higher education programs across the country. To harness the power of youth in nation building, he lowered the voting age from 21 to 18 years.
India under Rajiv Gandhi saw rapid technological advancements, socio-economic reforms, resource-based agricultural growth making India an emerging power.

He remains the youngest prime minister of India and a leader who left an indelible mark on hearts and minds of millions of Indians.