Friday, April 13, 2018

അവരെ സൂക്ഷിക്കണം!!



ഭാരത രൂപീകരണത്തിൽ അവർക്ക്‌ ഒരു പങ്കുമില്ല, ഇന്ത്യൻ ഭരണഘടനയെ നശിപ്പിക്കുകയാണ് അവരുടെ ലക്ഷ്യവും! എന്നിട്ടും അവർ അവരുടെ രാഷ്ട്രീയത്തിൽ 'ബോലോ ഭാരത് മാതാ കീ ജയ്' എന്ന് തിരുകിക്കയറ്റി!

അവർ ദൈവ ഭക്തർ ആണെന്ന് പറയുന്നു, എന്നിട്ടും 'മര്യാദാ പുരുഷോത്തമനെ' അവർ നടത്തിയ (നടത്തുന്ന - നടത്താനുള്ള) കൊള്ളക്കും കൊള്ളിവെപ്പിനും കൊലപാതകങ്ങൾക്കും ഉപകരണമാക്കുന്നു!

ഇപ്പോൾ അവർ നമ്മുടെ ത്രിവർണ പതാകയെ വ്യാപകമായി ദുരുപയോഗിക്കുന്നു, അവരിൽപ്പെട്ടവർ അല്ലാത്തവരുടെ രക്തവും ജീവനും ജീവിതവും കൊണ്ട് സ്രഷ്ടിച്ച തിരംഗ അവർ അവരുടെ സാമൂഹ്യ വിരുദ്ധതക്കൊക്കെ മറയാക്കുന്നു!!

അവരെ സൂക്ഷിക്കണം! അവർക്ക്‌ പല മുഖങ്ങളുണ്ട്! പല ചരിത്രമുണ്ട്! പല ഭാവങ്ങളുണ്ട്! അവർ രഹസ്യങ്ങളുടെ കലവറയാണ്! ആർക്കും കണ്ടെത്താൻ പറ്റാത്തത്ര നിഗൂഢതകൾ അവരിൽ ഒളിഞ്ഞിരിപ്പുണ്ട്!!

"അവരുടെ കൺ കണ്ട ദൈവമായ അവരുടെ സ്വന്തം നേതാവിനെപ്പോലെതന്നെയാണവർ!!"

അവരെ സൂക്ഷിക്കണം!!

#JusticeForAsifa




ഈ ചിത്രങ്ങളുടെ ചരിത്രം ഇന്നും ദുരൂഹമാണ് !






ശുഹൈബ് ഇടയന്നൂരിന് ആദരാഞ്ജലികൾ... (13 Feb 2018)

ശുഹൈബ് ഇടയന്നൂരിന് ആദരാഞ്ജലികൾ...
മുപ്പതു വയസ്സുമാത്രമുള്ള യൂത്ത് കോൺഗ്രസ്സ് നേതാവാണ് കൊല്ലപ്പെട്ടത്...! ഇത് സിപിഎം എന്ന പാർട്ടി നടത്തിയ മറ്റൊരു രാഷ്ട്രീയകൊലപാതകം, എന്ന നിലക്ക് മാത്രമാണ് നിങ്ങളൊക്കെ കാണുന്നതെങ്കിൽ അത് അത് നിങ്ങളുടെ അപക്വമായ രാഷ്ട്രീയ വീക്ഷണം കൊണ്ട് മാത്രമാണ്! ഇത് ആ പാർട്ടിയുടെ ഫാസിസ്‌റ്റ് മുഖം കൃത്യമായി പുറത്തുകൊണ്ടുവരുന്ന ഒരു കൊലപാതകമാണ്....
കൃത്യമായും ഒരു 'ശ്രദ്ധ തിരിക്കൽ' കൊലപാതകമാണിത്, പാർട്ടി നേതാക്കന്മാരുടെ മക്കളുടെ പേരിൽ ഉണ്ടായ ആരോപണം കൈവിട്ടുപോയ അവസ്ത, നേതാക്കന്മാർ പാർട്ടി വേദികളിൽ സ്വന്തം തടി രക്ഷിക്കാൻ പാടുപെടുന്ന സമയം, 'യഥാർത്ഥ കമ്മ്യൂണിസ്റ്റ്' അണികളെ അഭിമുഖീകരിക്കാൻ സ്വാഭാവികമായും ഒരു തരം ചളിപ്പുള്ള സമയം, അത്തരം ഒരു സമയത്താണ് സ്വന്തം മക്കളുടെ പ്രായം പോലുമില്ലാത്ത ഒരുത്തനെ കൊന്ന് ഇവനൊക്കെ ഇപ്പറഞ്ഞ സകല പ്രശ്നങ്ങളിൽനിന്നും നിന്നും ഒറ്റയടിക്ക് രക്ഷപെട്ടത്... ഇതാണ് ഫാസിസം, പ്രധാന പ്രശ്നങ്ങളിൽനിന്നും ശ്രദ്ധതിരിക്കാൻ നിരപരാധിയുടെ ചോര തെറിപ്പിക്കുന്ന സിപിഎം ഫാസിസം...
കണ്ണൂരിൽ തുടർക്കഥയായിരുന്ന കോൺഗ്രസ്സ് സിപിഎം സംഘട്ടനങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളുമൊക്കെ വളരെ നേർത്ത് നേർത്ത് വരുന്ന ഒരു കാലഘട്ടത്തിലാണ് ഇത് സംഭവിച്ചത്! പ്രാദേശികമായി ഇരു പാർട്ടികളും തമ്മിൽ വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ലാതിരുന്ന സമയം, ഇത്തരം ഒരു അവസരത്തിലാണ് ഈ കൊലപാതകം നടന്നത്! ഇതു തന്നെയാണ് ഇത് പാർട്ടി നേതാക്കന്മാർ അറിഞ്ഞുനടത്തിയ 'ശ്രദ്ധതിരിക്കൽ കൊലപാതകം' ആകാനുള്ള കാരണവും...
ഈ സമയത്ത് ആർ എസ് എസ് - ബിജെപി നേതാക്കന്മാരുടെ നേരെ നടത്തുന്ന ഏതൊരു ആക്രമണവും ദേശീയതലത്തിൽ മാധ്യമങ്ങൾ തങ്ങൾക്കെതിരെ ഉപയോഗിക്കും എന്ന ഉറച്ച ബോധ്യമുള്ള സിപിഎം അതുകൊണ്ട് തന്നെയാണ് ഇപ്രാവശ്യത്തെ തങ്ങളുടെ ഇരയായി ശുഹൈബ് ഇടയന്നൂരിനെ തന്നെ തിരഞ്ഞെടുത്തത്, 'മുസ്ലിമുകളും ദളിതരും കൊല്ലപ്പെടേണ്ടവരാണ്' എന്ന വികാരം ബഹു ഭൂരിപക്ഷത്തിന്റെയും മനസ്സിലേക്ക് കുത്തിയിറക്കിയ മൂത്ത ഫാസിസ്റ്റുകളെ വിറ്റ കാശ് പോക്കറ്റിലുള്ള ഇളയ ഫാസിസ്റ്റുകൾ... അതാണ് സിപിഎം! നിങ്ങളാണ്, നിങ്ങൾ മാത്രമാണ് കേരളത്തിലെ ഫാസിസ്റ്റുകൾ...


നമ്മൾ മലയാളികൾ ശരിക്കും ഒരു വലിയ അശ്ലീലമാണ്....!! (24 Feb 2018)

നമ്മൾ മലയാളികൾ ശരിക്കും ഒരു വലിയ അശ്ലീലമാണ്....!!
ഉത്തരേന്ത്യൻ ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ വാളോങ്ങുമ്പോൾ തന്നെ ആൾക്കൂട്ട നീതിയെ മഹത്വ വൽക്കരിക്കുന്ന 'അമർ അക്ബർ അന്തോണി' പോലുള്ള സിനിമകൾ മഹാ കലാ സ്രഷ്ടികൾ ആണെന്ന് വാഴ്ത്തിപ്പാടും...!
ദേശവ്യാപകമായുള്ള ദളിത് പീഡനങ്ങൾക്കെതിരെ പ്രതികരിച്ചു പ്രതികരിച്ചു വശംകെടും, പക്ഷെ സ്വന്തം കണ്മുന്നിൽ മുടി നീട്ടി വളർത്തി എന്ന പേരിൽ വിനായകൻ എന്ന കുട്ടിയെ മർദ്ദിച്ചു മർദ്ദിച്ചു ആത്മഹത്യയിലേക്ക് തള്ളിവിട്ട പോലീസിന്റെ 'നീതിബോധത്തെ' കാണില്ല...!
ഇറച്ചിവെട്ടുന്ന ലാഘവത്തോടെ ഒരു പാവം യുവാവിനെ വെട്ടിയരിഞ്ഞു കൊന്നതിന് പ്രത്യയശാസ്ത്ര ന്യായീകരണങ്ങൾ കണ്ടെത്തി വിളമ്പുന്ന കൂടെത്തന്നെ ഈ പാവം മധു എന്ന മനുഷ്യ ജന്മത്തിന് ലഭിക്കാതെപോയ നീതിയെപ്പറ്റിയോർത്ത് സങ്കടപ്പെടും...!
ഇനി വേറൊരുകൂട്ടർ നിരന്തര ശ്രമത്തിലാണ്,
സെൽഫിയിൽ പെട്ട പ്രതികളുടെയും കുടുംബത്തിന്റെയും ജാതകം വരെ തപ്പിയെടുത്ത് അവർക്ക് അടുത്ത ആൾക്കൂട്ട വിചാരണ നേടിക്കൊടുക്കാൻ, അല്ലെങ്കിൽ ഒരു കയർ വാങ്ങാൻ പ്രേരിപ്പിക്കാൻ....!
ശരിക്കും നമ്മൾ മഹാ അശ്ലീലമാണ്....!!



Sunday, January 28, 2018

നിങ്ങൾ ഇങ്ങനെ പേടിക്കാതെ മിസ്റ്റർ മോഡി....



നിങ്ങൾ ഇങ്ങനെ പേടിക്കാതെ മിസ്റ്റർ മോഡി....

മിസ്റ്റർ മോഡി നിങ്ങൾക്ക് എന്തൊക്കെ കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിലും നിങ്ങൾ ഞങ്ങളുടെ പ്രധാനമന്ത്രിയാണ്! ജനങ്ങൾ വോട്ടുനൽകി തന്നെയാണ് നിങ്ങളെ തിരഞ്ഞെടുത്തത്തത്, അതുകൊണ്ടുതന്നെ നിങ്ങൾ ഇൻഡ്യാ ചരിത്രത്തിന്റെ ഭാഗം ആയിമാറിക്കഴിഞ്ഞ വ്യക്തിയാണ്... നിങ്ങളോടും നിങ്ങളുടെ രാഷ്ട്രീയത്തോടും അശേഷം താൽപ്പര്യമില്ലാത്തപ്പോൾ തന്നെ നിങ്ങളുടെ സ്ഥാനത്തെ നിങ്ങൾ ഇരിക്കുന്ന ഇരിപ്പിടത്തെ ഞങ്ങൾ കോൺഗ്രസ്സുകാർ വളരെയധികം ബഹുമാനിക്കുന്നു... നെഹ്‌റു ഇരുന്ന കസേരയാണത്, നെഹ്‌റു മുതൽ നിങ്ങൾ വരെയുള്ള പതിനാറുപേരിൽ പത്തിനഞ്ചുപേരും പ്രഗത്ഭർ തന്നെയായിരുന്നു, ആ കാലത്തൊന്നും 'ഒരു നിലവാരവുമില്ലാത്ത ഒരുത്തനും' ആ കസേരയിലേക്ക് ഒന്ന് എത്തിനോക്കാൻ പോലും മിനക്കെട്ടിട്ടില്ല... നിങ്ങൾ മാത്രമാണ് അതിന് ശ്രമിച്ചത്! നിങ്ങൾക്ക് നൂറു നൂറു ആശംസകൾ, നിങ്ങൾ മാറുന്ന ലോകത്തിന്റെ പ്രതിനിധിയാണ് അബ്രഹാം ലിങ്കൺ ഇരുന്ന കസേരയിൽ (അതേ പാർട്ടിയിൽ തന്നെ പെട്ട!) ഡൊണാൾഡ് ട്രംപ് ഇരിക്കുന്നുണ്ട് എങ്കിൽ നെഹ്‌റു ഇരുന്ന കസേരയിൽ നിങ്ങൾക്കും ഇരിക്കാം...! അത് അങ്ങനാണ്, പുതിയ ലോകം ഇത്തിരി വ്യത്യസ്തമാണ്... ഈ പുതിയ ലോകത്ത് വായ് കൊണ്ട് വിസർജിക്കുന്നവർക്കും ആസനം കൊണ്ട് ഭക്ഷിക്കുന്നവർക്കും വരെ സാധ്യതകൾ അനന്തമാണ്...

പറഞ്ഞുവന്നത് മറ്റൊന്നുമല്ല, നിങ്ങൾ എന്തിനാണ് രാഹുൽ ഗാന്ധിയെ ഇത്ര ഭയക്കുന്നത്!, എന്തിനാണ് നിങ്ങൾ ആ കുടുംബത്തെ പൂർവികരുടെ പേരുകൾ കേൾക്കുമ്പോൾ പോലും പേടിച്ചുവിറക്കുന്നത്!

പണ്ടു പണ്ട് ബ്രിട്ടിഷുകാർക്ക് ഇതേ ഭയമായിരുന്നു നെഹ്രുവിനോട് ആ ഭയമാണ് ആ മനുഷ്യനെ നിരന്തരം ജയിലിൽ അടക്കാൻ ബ്രിട്ടീഷുകാരെ പ്രേരിപ്പിച്ചത്, ദിവസങ്ങൾ മുതൽ വർഷങ്ങൾ വരെ നീണ്ട അത്തരം ഒൻപതു ജയിൽ വാസങ്ങളിൽ ഒരിക്കൽ പോലും ആ മനുഷ്യൻ തോറ്റു പിന്മാറിയില്ല, മാപ്പെഴുതിക്കൊടുത്തു മഹാനും ആയിട്ടില്ല... ഗമാൽ അബ്ദുന്നാസറിന്റെയും ഇന്ത്യയുടെ ജവഹർലാൽ നെഹ്‌റുവിന്റെയും ഫോട്ടോകൾ തൂങ്ങിക്കിടക്കുന്ന പഴയ ഈജിപ്ഷ്യൻ ഭാവനങ്ങളെപ്പറ്റി പണ്ടേതോ പ്രശസ്ത പത്രപ്രവർത്തകൻ എഴുതിയത് എവിടയോ വായിച്ചിട്ടുണ്ട്... പറഞ്ഞുവന്നത് മറ്റൊന്നുമല്ല അതായിരുന്നു നെഹ്‌റു! ലോകത്തിലെ അഞ്ചോ ആറോ അതിൽ കൂടുതലോ ശതമാനം രാജ്യങ്ങൾ തങ്ങളുടെ സ്റ്റാമ്പിൽ ഉൾപ്പെടുത്തി ആദരിച്ച നെഹ്‌റു! പതിനൊന്നു പ്രാവശ്യം സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് നോമിനേഷൻ ലഭിച്ച നെഹ്‌റു... ആ മരിച്ചു മണ്ണടിഞ്ഞിട്ടും ആ മനുഷ്യനോടു വരെ നിങ്ങൾക്ക് അടങ്ങാത്ത ഭയമാണ്, ആ ഭയം മൂലമാണ് നിങ്ങളും നിങ്ങളുടെ വിവരം കെട്ട കുട്ടിക്കുരങ്ങന്മാരും ആ മനുഷ്യനെ നിരന്തരം അപമാനിക്കുന്നത്.. അതുകൊണ്ടാണ് സാമാന്യ വിവരം ഉള്ളവർക്ക് അറപ്പു തോന്നുന്ന രീതിയിൽ നിങ്ങൾ ആ മനുഷ്യന്റെ ചരിത്രത്തെ വളച്ചൊടിക്കാൻ ശ്രമിക്കുന്നത്...

ഫിറോസ് ഗാന്ധിയേയും ഇന്ദിരാ പ്രിയദർശിനി നെഹ്‌റു ആയിരുന്ന അദ്ദേഹത്തിൻറെ ഭാര്യ ഇന്ദിരാ ഗാന്ധിയെയും നിങ്ങൾക്ക് ഭയമാണ്, കോൺഗ്രസ്സ് രാഷ്ട്രീയത്തിൽ ചോദ്യം ചെയ്യപ്പെടാൻ കഴിയുന്നതിനും ഉയരത്തിൽ ആയിരുന്ന നെഹ്‌റുവിനെ വരെ ചോദ്യം ചെയ്ത തന്റേടിയായിരുന്ന ആ യുവ കോൺഗ്രസ്സ് നേതാവിന്റെ പേര് വരെ നിങ്ങൾക്ക് ഭയമാണ്, സ്വാതന്ദ്ര്യ സമരത്തിലൂടെ വളർന്നുവന്ന ആ നേതാവിന്റെ പേരിനെപ്പോലും ഭയക്കുന്ന നീങ്ങളും ശിങ്കിടികളൂം കാലങ്ങളായി രതി മൂർച്ച യിൽ എത്തുന്നത് പോലും അയാളുടെ പരമ്പരയെ 'ഘണ്ടി' എന്ന് വിളിച്ചാശ്വസിച്ചാണ്.... ആ ഫിറോസിന്റെ ഭാര്യ ഇന്ദിരയോടുള്ള നിങ്ങളുടെ ഭയവും പ്രശസ്തമാണ് മിസ്റ്റർ മോഡി! അമൃത്സർ നഗരത്തിന്റെ മുഴുവൻ നിയന്ത്രണവും കൈയ്യാളിയിരുന്ന, ഒരു സംസ്ഥാനം മുഴുവൻ വേരുപടർത്തിയ തീവ്രവാദികളെ തകർക്കുക വഴി ഒരു സമുദായത്തിന്റെ മുഴുവൻ വൈരാഗ്യം സ്വന്തം തലയിൽ ഏറ്റുവാങ്ങിയ ഇന്ദിരയെയും നിങ്ങൾക്ക് ഭയമാണ്!, സ്വന്തം സുരക്ഷാ ചുമതലയിൽ നിന്നും സിഖുകാരെ ഒഴിവാക്കണം എന്ന ഇന്റലിജൻസ് റിപ്പോർട്ടിനോട് 'ഞാൻ അവരെ അവിശ്വസിച്ചാൽ അത് രാജ്യത്തിന് തെറ്റായ സന്ദേശം നൽകും' എന്ന് പറഞ്ഞ ആ ഇന്ദിരയുടെ ചിത്രത്തെ വരെ നിങ്ങൾക്ക് ഭയമാണ്.. ആ ഭയത്തിന്റെ ഒടുക്കമാണ് നിങ്ങൾ അവരുടെ പേരിലുള്ള സ്റ്റാമ്പുകൾ പിൻവലിച്ചു ശക്തി തെളിയിച്ചത്! ഹേ മനുഷ്യാ നിങ്ങൾ ഒരു അപാര സാധനം തന്നെയാണ്....

നിങ്ങള്ക്ക് രാജീവിനെയുംയും ഭയമാണ്, ആ മനുഷ്യൻ കൊണ്ടുവന്ന ടെക്‌നോളജി അതി വിദഗ്ധമായി ദുരുപയോഗം ചെയ്തത് മിടുക്കൻ ആയതല്ലാതെ തനിക്ക് മറ്റൊരു യോഗ്യതയും ഇല്ല എന്ന് നിങ്ങൾക്ക് നല്ല ബോധ്യമുണ്ട്, അതുതന്നെയായിരിക്കാം നിങ്ങൾക്ക് ആ മനുഷ്യനോടുള്ള ഭയത്തിന്റെ അടിസ്ഥാനവും... അതുകൊണ്ടുതന്നെയായിരിക്കാം നിങ്ങളുടെ ശിങ്കിടി ശിഷ്യൻ രവിശങ്കർ പ്രസാദ് എന്ന മന്ത്രി, രാജ്യത്തിനുവേണ്ടി രക്തസാക്ഷിയായ രാജീവ് ഗാന്ധിയുടെ ചിത്രമുൾക്കൊള്ളുന്ന സ്റ്റാമ്പും ഇന്ദിരാ സ്റ്റാമ്പ് പിൻവലിച്ചകൂടെത്തന്നെ പിൻവലിച്ചത്... നിങ്ങള്ക്ക് ആ മനുഷ്യന്റെ ഭാര്യയേയും ഭയമാണ് അതുകൊണ്ടാണ് നിങ്ങൾ ഇപ്പോഴും അവരെ മദാമ്മ വിളികൾക്കൊണ്ട് മൂടുന്നത്, മിസ്റ്റർ മോഡി നിങ്ങൾ ആദ്യമായി ജനപ്രതിനിധി ആവിന്നതിനും വർഷങ്ങൾക്ക് മുന്നേ ആ സ്ത്രീ ഇന്ത്യൻ പാർലമെന്റിന്റെ പടികൾ കയറിയിരുന്നു എന്നെങ്കിലും ഇടക്കൊക്കെ ഒന്ന് ഓർക്കണം...

രാഹുൽ ഗാന്ധിയെ നിങ്ങൾക്ക് ഭയമാണ്! മെഴുകു പ്രതിമ കണക്കാണ് നിങ്ങൾ ഇപ്പോൾ, എപ്പോൾ വേണമെങ്കിലും ഉരുകാവുന്ന മെഴുകുപ്രതിമ കണക്ക്, നിങ്ങൾക്ക് ഇപ്പോൾ ഭയംകൊണ്ട് ജ്വരം പിടിച്ച അവസ്ഥയാണ്... പാർലമെറ്റിനെ അഭിമുഖരിക്കാൻ ഭയപ്പെട്ട്‌ വെളിറി പിടിച്ചു ഓടിനടക്കുന്ന നിങ്ങളുടെ അവസ്ഥക്ക് പ്രധാന കാരണവും ആ ഭയമാണ്... പാർലമെന്റിൽ കയറാതെ പേടിച്ചുനടക്കുന്ന നിങ്ങള്ക്ക് നിങ്ങളുടെ ആസനത്തിന്റെ കീഴിൽ ഇരിക്കുന്ന ചില സൊ കോൾഡ് പത്രപ്രവർത്തകരുടെ കൂട്ട് ചേർന്നുള്ള എക്സ്ക്ലുസിവ് അഭിമുഖ നാടകം അല്ലാതെ എന്തിനെങ്കിലും പ്രാപ്തിയുണ്ടോ...? ആ പ്രാപ്തിയില്ലായ്മകൊണ്ടുമാത്രമല്ലേ രാഹുൽ ഗാന്ധിയുടെ മുഖത്തുനോക്കി രാഷ്ട്രീയം പറയേണ്ടപ്പോൾ 'പപ്പുമോൻ' എന്ന് പറഞ്ഞു അളിഞ്ഞ ചിരിയും ചിരിച്ച് പുറകെ നടക്കുന്ന മണ്ടൻ കൂട്ടങ്ങളെ രസിപ്പിച്ചു രക്ഷപെടാൻ നിങ്ങൾ ശ്രമിക്കുന്നത്....?

ഇനി ഈ ചിത്രം.... ആറാം നിരയിൽ ഇരുന്നു സന്തോഷത്തോടെ റിപ്പബ്ലിക്ക് ദിന പരേഡ് കാണുന്ന രാഹുലിന്റെ ചിത്രം.... ആ സീരിയൽ നടിക്ക് പിന്നിലിരിക്കുന്ന ആരുടെയൊക്കയോ പിന്നിലിരിക്കുന്ന രാഹുലിന്റെ ചിത്രം... അത് ഞങ്ങൾ കോൺഗ്രസ്സുകാർ സന്തോഷത്തോടെ സൂക്ഷിച്ചോളാം... നിങ്ങൾ വിറക്കുന്നതിന്റെ അടയാളമാണ് ഈ ചിത്രം.... പഴയ ബ്രിട്ടീഷ് ശിങ്കിടികൾക്കും ചാരന്മാർക്കും മാപ്പെഴുത്തുകാർക്കുമൊന്നും ഇൻഡ്യാ മഹാരാജ്യം ഇനി ഒരിക്കൽക്കൂടി വഴങ്ങിക്കൊടുക്കില്ല എന്ന് അവർ സ്വയം തിരിച്ചറിഞ്ഞു എന്നതിന്റെ മുന്നോടിയാണ് ഈ ചിത്രം ഞങ്ങൾക്ക്... ഞങ്ങൾക്ക് ഇത് ശുഭ ലക്ഷണമാണ്... അതുകൊണ്ടു തന്നെ ഞങ്ങൾ കോൺഗ്രസ്സുകാർ ഈ ചിത്രം എക്കാലവും ഞങ്ങളുടെ മനസ്സിൽ സൂക്ഷിക്കും.... ഒരു വെളിപാടിന്റെ അടയാളം പോലെ....

അവസാനമായി ഒന്നുകൂടിപ്പറയുന്നു, നിങ്ങൾ ഇങ്ങനെ പേടിക്കാതെ മിസ്റ്റർ മോഡി..... ജനാധിപത്യം എന്നാൽ ഇങ്ങനെയാണ്...


Saturday, January 13, 2018

സാം പിട്രാഡോക്ക് ഓസ്‌ട്രേലിയയിലേക്ക് സ്വാഗതം...

സാം പിട്രാഡോ - സന്തോഷമാണ്, കുട്ടിക്കാലം മുതൽ ആരാധനയോടെ കണ്ടിരുന്ന ഈ മനുഷ്യനെ നേരിട്ട് കാണാൻ പറ്റുന്നതിൽ! അദ്ദേഹത്തിന്റെ ഓസ്‌ട്രേലിയൻ സന്ദർശനത്തിന്റെ സംഘാടകരിൽ ഒരാളാകാൻ സാധിച്ചതിൽ! ഞാൻ പിച്ചവെച്ചു നടക്കുന്ന കാലത്ത് C-DOT സ്ഥാപിച്ചു ഇന്ത്യയെ മാറ്റിമറിക്കുന്നതിനു തുടക്കം കുറിച്ച അദ്ദേഹത്തിന്റെ കീഴിൽ പ്രവർത്തിക്കാൻ പറ്റുന്നതിൽ! അദ്ദേഹം നേതൃത്വം നൽകുന്ന സംഘടനയുടെ ഭാരവാഹി ആയിരിക്കുന്നതിൽ!

ഓർമ്മകൾ ഉള്ളതുകൊണ്ടും, ജീവിതത്തിൽ പലപ്പോഴും തിരിഞ്ഞുനോക്കാൻ പറ്റിയിട്ടുള്ളതുകൊണ്ടും ആവണം ഈ മനുഷ്യൻ എന്നും ഒരു അത്ഭുതമാണ്, ഇദ്ദേഹത്തിന്റെ മാന്ത്രികതയുടെ അത്രയും വലിയ മറ്റൊരു മാന്ത്രികതയും എനിക്കോ എന്റെ സമീപകാലത്തു ജനിച്ചവർക്കോ കാണാൻ പറ്റിയിട്ടുണ്ടാവില്ല!

ഇരുപതോ മുപ്പതോ കിലോമീറ്ററുകൾക്ക് അപ്പുറത്തുള്ളവരുമായിപ്പോലും എഴുത്തിലൂടെ മാത്രം സംവദിച്ചിരുന്ന കാലം! രാജ്യത്തെ 97 ശതമാനം ഗ്രാമങ്ങളിലും ടെലഫോൺ ഇല്ലാതിരുന്ന കാലം! അങ്ങനെ ഒരു കാലമുണ്ടായിരുന്നു ഇന്ത്യക്ക്! ഇത്തരം ദയനീയ സ്ഥിതിയിലാണ് (ഓഗസ്റ്റ് 1984ല്‍) അദ്ദേഹം ഗവണ്മേന്റിന്റെ കീഴില്‍ C-DOT (Centre for Development Telematics) എന്നൊരു ഗവേഷണ സ്ഥാപനം തുടങ്ങുന്നത്, അതിന്റെ ചെയര്‍മാന്‍ സ്ഥാനത്തിരുന്നുകൊണ്ട് വെറും ആറോ ഏഴോ വര്‍ഷങ്ങൾ കൊണ്ട് പിട്രാഡോ കാണിച്ച മാന്ത്രികതയാണ് ഇന്ത്യൻ ഗ്രാമങ്ങളിലെല്ലാം ടെലിഫോൺ കണക്ഷൻ എന്നതും, രാജ്യത്ത് എവിടെ നോക്കിയാലും പബ്ലിക്ക് കോള്‍ ബൂത്തുകൾ എന്നതും! ഇന്ന് രാജ്യത്ത് കാണുന്ന സാമ്പത്തികപുരോഗതിക്കെല്ലാം അസ്തിവാരം ഈ വാര്‍ത്താവിനിമയ വിപ്ലവമായിരുന്നു!

1964ല്‍ അമേരിക്കയിൽ എത്തി , ഷിക്കാഗോ നഗരത്തിലെ Illinois Institute of Technology യില്‍ M.S in Electrical Engineering പഠിക്കാന്‍ ആരംഭിച്ച സാം, പഠന ശേഷം ഒരു സ്വകാര്യ സ്ഥാപനത്തിൽ Digital Switching ല്‍ റിസര്‍ച്ച് എഞ്ചിനീയറായി ജോലിനോക്കി 1974 വരെയുള്ള ഈ കാലത്തിനിടക്ക് മുപ്പത്തോളം കണ്ടുപിടുത്തങ്ങള്‍ക്ക് അദ്ദേഹം പേറ്റന്റ് നേടിയിരുന്നു. 1974ല്‍ അദ്ദേഹം ആരംഭിച്ച Wescom Switching Inc. എന്ന കമ്പനി 20 കണ്ടുപിടുത്തങ്ങള്‍ക്ക് പേറ്റന്റ് സമ്പാദിച്ചു, ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം കമ്പനിയെ Rockwell എന്ന സ്ഥാപനത്തിന് മില്ല്യണ്‍ കണക്കിന് ഡോളറിന് വിറ്റ സാം പിട്രാഡോ അങ്ങനെ തന്റെ മുപ്പത്തിയെട്ടാമത്തെ വയസ്സിൽ അമേരിക്കയിലെ യുവ 'ടെക്കി മില്ല്യണയര്‍' ആയി മാറി!

1981ൽ ഇന്ത്യയിലെ അവധിക്കാലം കഴിഞ്ഞു തിരികെ അമേരിക്കയിലെത്തിയ സാം, തന്റെ മാതൃരാജ്യത്തെ ടെലക്കോം രംഗത്തെ ദയനീയാവസ്ഥ മനസ്സിലാക്കുകയും അത് പരിഹരിക്കാനായി തന്റെ ജീവിതം മാറ്റിവക്കുകയുമായിരുന്നു!

1984ല്‍ അദ്ദേഹം ഗവണ്മേന്റിന്റെ കീഴില്‍ C-DOT (Centre for Development Telematics) എന്നൊരു ഗവേഷണ സ്ഥാപനം തുടങ്ങി പിന്നെയുള്ളതെല്ലാം ചരിത്രം!

ബ്ലോഗ് ലിങ്ക്:

ഇന്ത്യൻ ടെലക്കോം ചരിത്രം തിരുത്തിക്കുറിച്ച സാം പിട്രാഡോ എന്ന സത്യനാരായൺ ഗംഗാറാം പിട്രാഡോ യുടെ ഓസ്‌ട്രേലിയയിലെ പൊതുപരിപാടികൾ സിഡ്‌നി, മെൽബൺ നഗരങ്ങളിൽവച്ച് ഈ മാസം 25, 26 തീയതികളിൽ നടക്കും, (2018 ജനുവരി 25, 26).

സിഡ്നി വിലാസം: 25th Jan 2018, 7pm,
Novotel & ibis Sydney Olympic Park
11 Olympic Boulevard, Sydney, Australia 2127

മെൽബൺ വിലാസം: 26th Jan 2018, 1pm
Beau Monde International
934 Doncaster Road, Doncaster East, Victoria, Australia 3109

(പരിപാടിയുടെ കൂടുതൽ വിവരങ്ങൾക്ക് ഐഒസി ഭാരവാഹികളുമായി ബന്ധപ്പെടുക, മനോജ് ഷെയറാൺ: 0431 106 292, രാജശേഖർ റെഡ്‌ഡി: 0469 561 094, റോബട്ട് സെബാസ്ടിയൻ: 0424 607 058, അരുൺ പാലക്കലോടി: 0421 389 500, ക്രാന്തി ദേവ് റെഡ്‌ഡി: 0416 771 456, സുഖ്‌ബീർ സന്ദു: 0433 346 691)

ഇദ്ദേഹത്തെപ്പറ്റി പണ്ട് പറഞ്ഞ ചരിത്രം ഒന്നുകൂടി ആവർത്തിക്കുന്നു...

"പണ്ടു പണ്ട് 384 എന്ന ഞങ്ങളുടെ മൂന്നക്ക ഫോൺ നമ്പരിൽ നിന്നും കോട്ടയത്തേക്കോ തിരുവനന്തപുരത്തേക്കോ ഒരു ഫോൺ വിളിക്കാൻ വേണ്ടി പപ്പാ നടത്തിയിരുന്ന തയാറെടുപ്പുകളും സമയവും കുഞ്ഞായിരുന്നപ്പോളേ എന്റെ മനസ്സിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ടായിരുന്നു.. ആദ്യം ലോക്കൽ ടെലഫോൺ എക്സ്ചേഞ്ച് ആയ കുറവിലങ്ങാട്‌ എക്സ്ചേഞ്ചിലേക്ക് വിളിച്ചുപറയണം തിരുവനന്തപുരത്തിന് ഒരു ട്രങ്ക് കാൾ ബുക്ക് ചെയ്യണം ഇന്നതാണ് നമ്പർ എന്ന് പിന്നെ കാത്തിരിക്കണം അഞ്ചുമിനിറ്റ് മുതൽ ചിലപ്പോ മണിക്കുറുകൾ വരെ ഈ കാത്തിരുപ്പ് നീളും!! (നമ്മൾ ആരാണ് എന്നത്, നമ്മുടെ പറച്ചിലിന്റെ രീതി, എക്സ്ചേഞ്ചിലെ തിരക്ക്‌ തുടങ്ങി ഒരു നൂറുകൂട്ടം കാര്യങ്ങൾ ആയിരുന്നു ഈ സമയത്തെ നിശ്ച്ചയിച്ചിരുന്നത്.) കാത്തിരുപ്പവസാനിപ്പിച്ചുകൊണ്ട് എക്സ്ചേഞ്ചിൽ നിന്നും തിരിച്ചു വരുന്ന കോളിൽ ഓപ്പറേറ്റർ പറയും 'സാറേ കണക്ട് ചെയ്യുവാണ്' എന്ന്!

ഇത്രയും ഓർമ്മകൾ പറഞ്ഞത് ഒരൊറ്റ എക്സ്ചേഞ്ചിനപ്പുറത്തേക്ക് ഫോൺ വിളിക്കാൻ വേണ്ടിവന്നിരുന്ന കഷ്ടപ്പാട് എത്രയായിരുന്നു എന്നും, ഒരു അഞ്ചോ ആറോ ഫോൺ വിളിക്കണമെങ്കിൽ ഒരു ദിവസത്തിന്റെ നല്ലൊരു ഭാഗം നീക്കി വാക്കേണ്ടിയിരുന്നു എന്നും ഓർമ്മിപ്പിക്കാൻ വേണ്ടിയാണ്...

ഇത്തരം ഒരു പ്രതികൂല സാഹചര്യത്തിലാണ് അമേരിക്കൻ പൗരനായ ഇന്ത്യക്കാരൻ സാം പിട്രോഡോയെ ഇന്ത്യൻ ടെലക്കോം മേഖല നവീകരിക്കാൻ ഏൽപ്പിക്കുന്നത്, ഇതേത്തുടർന്നുണ്ടായ പ്രതിപക്ഷ ആക്രോശങ്ങളെയും അമേരിക്കൻ ചാരൻ വിളികളെയും ഇന്ത്യ ഒട്ടുക്കുനടന്ന സകല പ്രതിഷേധങ്ങളെയും അവഗണിച്ചുകൊണ്ട് രാജീവ് ഗാന്ധി എന്ന മനുഷ്യൻ ഉറപ്പിച്ചെടുത്ത തീരുമാനത്തിന്റെ ഭലമാണ്, അതുമാത്രമാണ് ഇന്നത്തെ ഡിജിറ്റൽ ഇന്ത്യ!!

ഈ ലക്ഷ്യത്തിന് തടസ്സം നിൽക്കുന്ന, ലക്ഷ്യത്തിന്റെ വേഗത കുറക്കുന്ന ഇന്ത്യൻ ബുറോക്രാറ്റ്, രാഷ്ട്രീയ ഇടപെടലുകളുടെ പതിവ് ശൈലി ഒഴിവാക്കി എത്രയും പെട്ടന്ന് ലക്ഷ്യത്തിലേക്ക് എത്താൻ ടെലികോം കമ്മീഷൻ എന്നൊരു പദവി പുതിയതായി ഉണ്ടാക്കി അതിന്റെ ചെയർമാനാക്കി സാമിനെ നിയമിക്കുകയും പ്രസ്തുത പദവിക്ക് കാബിനറ്റ് മന്ത്രി പദവി നൽകി പുറത്തുനിന്നുള്ള എല്ലാ കൈകടത്തലുകളിൽ നിന്നും സാം പിട്രോഡോയെ സംരക്ഷിച്ചു നിർത്തുകയും ചെയ്ത രാജീവ് ഗാന്ധിയുടെ ദീർഖവീക്ഷണമാണ് പിൽക്കാലത്ത് ലോകത്തെ ഏറ്റവും മികച്ചതും, വലുതും, വലിയ തൊഴിൽ ദാതാവും ആയ ടെലകോം നെറ്റ്‌വർക്ക് ആയി ഇന്ത്യയെ മാറ്റിയത്! ലോകത്ത് ഏറ്റവും കൂടുതൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർ ഉള്ള രാജ്യമായി ഇന്ത്യയെ മാറ്റിയത്! നല്ലൊരു രാഷ്ട്രീയക്കാരനായിരുന്ന രാജീവ് ഗാന്ധി എന്ന മനുഷ്യൻ നാടിന് നൽകിയ ഏറ്റവും വലിയ സംഭാവനയും അത് തന്നെയാണ്....."

(ബ്ലോഗിന്റെ പൂർണരൂപം: രാഹുൽ ഗാന്ധി - ഈ മനുഷ്യൻ ഒരു പ്രതീക്ഷയാണ്.... )

#SamPitroda #FatherOfIndianTelecom


From Mug To Mike... സംഗീതം സുന്ദരമാണ്...

സംഗീതം സുന്ദരമാണ്, അതുകൊണ്ടായിരിക്കാം പല സംഗീതജ്ഞരും അങ്ങനെ തന്നെ ആവുന്നത് ! വാക്കിലും സംസാരത്തിലും എല്ലാം ഒരു നിഷ്കളങ്കതയും നന്മയുമൊക്കെ നമുക്ക് ഫീൽ ചെയ്യും... കഴിഞ്ഞ ദിവസം സുനിൽ കോശിയുടെ കൂടെ ചിലവിട്ട നിമിഷങ്ങൾ അതിനെ കൂടുതൽ ഉറപ്പിച്ചു... ബാംഗ്ളൂർ മലയാളിയായ അദ്ദേഹവുമായുള്ള സംസാരവും പ്രചോദനപരമായിരുന്നു, അതുകൊണ്ടായിരിക്കാം ഒരു മൂളിപ്പാട്ട് പോലും പാടാത്ത ഞാനും എന്റെ ഭാര്യയും പോലുള്ള ആൾക്കാർക്ക് വരേ അദ്ദേഹവുമായി മണിക്കൂറുകളോളം സംസാരിച്ചിരിക്കാൻ പറ്റിയത്...

From Mug To Mike (ഫ്രം മഗ്‌ ടു മൈക്ക്) എന്ന അദ്ദേഹത്തിൻറെ സംരംഭം അതി സുന്ദരമാണ്, 'ഒരു മൂളിപ്പാട്ടോ കുളിമുറിപ്പാട്ടോ എങ്കിലും നിങ്ങൾ പാടുന്നുണ്ട് എങ്കിൽ നിങ്ങളിൽ ഒരു നല്ല സംഗീതജ്‌ഞൻ ഉറങ്ങിക്കിടപ്പുണ്ട് അതുകൊണ്ടുതന്നെ നിങ്ങൾക്ക് നന്നായി പാടാൻ പറ്റും!' എന്ന ഉറപ്പും ആത്മവിശ്വാസവും കൊടുത്ത് കുളിമുറിപ്പാട്ടുകാരെ സ്റ്റുഡിയോയിലേക്ക് എത്തിക്കുന്ന മനോഹരമായ സംരംഭമാണ് ഇത്. തനിക്ക് പറ്റില്ല, നഷ്ടപ്പെട്ടു, സമയം കഴിഞ്ഞു, എന്നൊക്കെ കരുതിയിരുന്ന നൂറുകണക്കിന് സാധാരണക്കാർക്ക് സന്തോഷം പകരുന്ന സംരംഭമാണിത്... 

മനസ്സിൽ തട്ടിയ ചില സന്തോഷങ്ങളെപ്പറ്റിയും കോശി പറഞ്ഞു...
"ചെറുപ്പത്തിൽ എന്നോട് അച്ഛൻ പഠിക്കാൻ പറഞ്ഞു, അപ്പോൾ ഞാൻ സംഗീതം മാറ്റിവച്ചു... പിന്നെ കുടുംബം പുലർത്താൻ ജോലിക്ക് പോയി അപ്പോഴും സംഗീതം മാറ്റിവച്ചു... പിന്നെ വിവാഹം, കുട്ടികൾ, കാറ്, വീട് ജീവിത പ്രാരാബ്ദങ്ങൾ അപ്പോഴും സംഗീതം മാറ്റിവച്ചു... ഇപ്പോൾ റിട്ടയർ ആയി, കുട്ടികളും അവരുടെ കുട്ടികളുമായി, ജീവിതത്തിരക്കുകൾ ഒഴിഞ്ഞു... ഇനിയെങ്കിലും എനിക്ക് ഇഷ്ടമുള്ളത് ചെയ്യണം, എനിക്ക് പാടണം, അതുകൊണ്ട് ഞാൻ ഇവിടെ വന്നു !" സ്വന്തം സംഗീതം സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്തു കേട്ട് കണ്ണുനിറഞ്ഞ ആ വൃദ്ധന്റെ സന്തോഷം പോലെ നൂറു നൂറു സന്തോഷങ്ങളും ആഗ്രഹ പൂർത്തീകരണങ്ങളുമാണ് ഫ്രം മഗ്‌ ടു മൈക്ക്...

ഇന്റലിലെ ജോലി രാജിവച്ചു ഇത്തരം ഒരു സംരംഭത്തിലേക്ക് എടുത്തു ചാടാൻ ധൈര്യം കാണിച്ച ആ പഴയ ടെക്കി ദമ്പതികൾക്ക് ആശംസകൾ!

ചില ആഗ്രഹങ്ങൾക്കും ആശയങ്ങൾക്കും വേണ്ടി അര്പ്പണമനോഭാവത്തോടെ കഠിനപരിശ്രെമം ചെയ്യുന്ന ആ ദമ്പതികളുമായി പങ്കുവെയ്ക്കാൻ ഒത്തിരി പൊതുവായ അനുഭവങ്ങളും പ്രചോദനങ്ങളും ആശയങ്ങളും ഉണ്ടാരുന്നു ഞങ്ങൾക്കും, അതുകൊണ്ടായിരിക്കണം ഇത്തരം കൂടിക്കാഴ്ച്ചകൾ ഔപചാരികതയിൽ നിന്നും സൗഹൃദത്തിലേക്കും ആത്മബന്ധത്തിലേക്കും വളരുന്നത്, പരസ്പരം പ്രചോദിപ്പിക്കാനും ഉണർവുനൽകുന്നതുമായ നിലയിലേക്ക് വളരുന്നത്.... From Mug To Mike ഒത്തിരി വളരട്ടെ... എല്ലാവർക്കും ആഗ്രഹ പൂർത്തീകരണം ഉണ്ടാവട്ടെ... എല്ലാവരും സന്തോഷിക്കട്ടെ... 😍❤️💙💚💛🧡💜🖤

SBS Malayalam അദ്ദേഹവുമായി നടത്തിയ അഭിമുഖം: 

#FromMugToMike

ബാലേട്ടന് ആദരാഞ്ജലികൾ...


ബാലേട്ടന് ആദരാഞ്ജലികൾ...

ഓൺലൈൻ പരിചയം മാത്രമേ ഒള്ളു അദ്ദേഹവുമായി, സൈബർ ഇടത്തിൽ കോൺഗ്രസ്സിനുവേണ്ടി അതി ശക്തമായ ഇടപെടലുകൾ നടത്തിക്കൊണ്ടിരുന്ന അദ്ദേഹത്തെ അങ്ങനെയാണ് പരിചയപ്പെടുന്നതും, ഒരു കെ എസ് യു കാരന്റെ ആവേശമായിരുന്നു ആ മനുഷ്യന് എക്കാലവും, എപ്പോഴോ ഇട്ട പാതി മുഖമുള്ള ഒരു പ്രൊഫൈൽ ചിത്രം ഒഴികെ ഫേസ്‌ബുക്കിൽ അദ്ദേഹം ഇട്ടിട്ടുള്ളതെല്ലാം കോൺഗ്രസ്സ് ചിത്രങ്ങൾ മാത്രമാണ്, അതുകൊണ്ടു തന്നെ അദ്ദേഹത്തിൻറെ മുഖം പോലും അറിയില്ല...

ഇരുപതുപേർ മാത്രമുള്ള ഒരു ചെറിയ കോൺഗ്രസ്സ് കൂട്ടായ്മയുണ്ട് ഞങ്ങൾക്ക് അതിലെ ഏറ്റവും ആക്റ്റീവ് ആയിരുന്ന ആ മനുഷ്യൻ ഡിസംബർ ഇരുപത്തി രണ്ടിന് യാത്രപറഞ്ഞപ്പോൾ അത് അവസാന യാത്രപറച്ചിൽ ആവും എന്ന് കരുതിയില്ല....

"സ്പിരിറ്റ് ഓഫ് കോണ്‍ഗ്രസ്സിലെ എല്ലാ സുഹൃത്തുക്കളോടും തല്‍ക്കാലത്തേക്ക് യാത്ര ചോദിക്കുന്നു... വേഗം മടങ്ങി വരാന്‍ കഴിയും എന്ന് പ്രത്യാശിക്കുന്നു. നിങ്ങളുടെ എല്ലാ സഹകരണങ്ങള്‍ക്കും നന്ദി... എവിടെ എങ്കിലും വെച്ചു കാണാം എന്ന് കരുതുന്നു. പീയൂഷിന്‍റെ നമ്പര്‍ എന്‍റെ മകന്‍റെ കൈയ്യില്‍ കൊടുത്തിട്ടുണ്ട് കാര്യങ്ങള്‍ അപ്ഡേറ്റ് ചെയ്യും ഓര്‍ക്കുക വല്ലപ്പോഴും കോണ്‍ഗ്രസ്സിനു വേണ്ടി ലഭിക്കുന്ന അവസരങ്ങളില്‍ ലാഭേശ്ച കൂടാതെ പ്രവര്‍ത്തിക്കുക പോരാടുക.. ജയ്‌ ഹിന്ദ്‌..ജയ്‌ കോണ്‍ഗ്രസ്സ്" (Bala Gopal Cherayathu at December 22, 2017 7:26 am)

ഇതിന് മറുപടിയായി, "ബാലേട്ടാ... എത്രയും പെട്ടന്ന് മിടുക്കൻ ആയി ഗ്രൂപ്പിൽ തിരിച്ചുവാ... എല്ലാ ആശംസകളും..." എന്ന ഒരു ഒഴുക്കൻ മെസ്സേജ് അല്ലാതെ ആമനുഷ്യനോട്‌ കൂടുതൽ ഒന്നും ചോദിക്കാൻ എനിക്ക് പറ്റിയില്ലല്ലോ, അതിന് അലംഭാവം കാണിച്ചല്ലോ എന്ന് ഓർക്കുമ്പോൾ... ദുഃഖം തോന്നുന്നു...

വിളിക്കേണ്ടിയിരുന്ന കോളും, ചെയ്യേണ്ടിയിരുന്ന മെസ്സേജ്ഉം, അറിയിക്കേണ്ടിയിരുന്ന സന്തോഷവാർത്തയും നീട്ടിവച്ചല്ലോ എന്ന ദുഖത്തോടെ തന്നെ ബാലേട്ടന് ആദരാഞ്ജലികൾ പറയുന്നു....

എല്ലാ കോൺഗ്രസ്സുകാർക്കും വേണ്ടി അദ്ദേഹത്തിൻറെ ഡിസംബർ ഇരുപതിലെ സ്റ്റാറ്റസ് താഴേ കൊടുക്കുന്നു...

"നമുക്ക് ഒരുപാടു ദൂരം പോകേണ്ടതുണ്ട്..ലക്ഷ്യം എപ്പോഴും മനസ്സില്‍ സൂക്ഷിക്കുക..ജനാതിപത്യം ജയിക്കുംവരെ നമ്മള്‍ പോരാടണം..മടുപ്പുതോന്നാം ഇടയ്ക്ക് വെച്ചു നിര്‍ത്തരുത്...കള്ളങ്ങള്‍ ആവര്‍ത്തിച്ചു പറഞ്ഞ് അതിനെ സത്യമാക്കാന്‍ ശ്രമിക്കുന്നവരുടെ നടുവില്‍ രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച കോണ്‍ഗ്രസ്സ് എന്ന പ്രസ്ഥാനത്തിനു വേണ്ടി നെഞ്ചും നെറ്റിയും കൊടുത്ത് പോരാടുക...ജയങ്ങളുടെ മാദൂര്യത്തില്‍ മാത്രമല്ല പരാജയത്തിന്‍റെ കയ്പ്പ് അനുഭവിക്കുമ്പോഴും ഞാന്‍ ഒരു കോണ്‍ഗ്രസ്സുകാരന്‍ ആണ് എന്ന് ഉറക്കെപ്പറയണം..കാരണം രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന പാര്‍ട്ടിയുടെ പിന്മുറക്കാരാണ് നമ്മള്‍.. ഹിന്ദുവിനെയും, ക്രിസ്ത്യാനിയേയും, മുസ്ലീമിനേയും, ജൈനനേയും, സിക്ക്കാരനേയും, ബുദ്ധമതക്കാരനേയും , പാര്‍സിയേയും , നിരീശ്വരവാദിയേയും എല്ലാം ഒരേ കോടിക്കീഴില്‍ അണി നിരത്താന്‍ നമുക്കെ കഴിയൂ...വര്‍ഗ്ഗീയത പറഞ്ഞ് തമ്മില്‍ അടിപ്പിക്കുന്നവര്‍ക്ക് രാജ്യം സ്വതന്ത്രമാക്കാന്‍ നമ്മുടെ പൂര്‍വ്വികര്‍ എന്തു കഷ്ടപ്പാടുകള്‍ സഹിച്ചു എന്ന് അറിയില്ല.. പെറ്റമ്മയ്ക്കെ തന്‍റെ കുഞ്ഞിനേ ജീവന് തുല്യം സ്നേഹിക്കുവാന്‍ കഴിയൂ..നമുക്കും ആ ഒരു കാഴ്ചപ്പാടോടെ മുന്നോട്ട് പോകാം..വിജയം സുനിശ്ചിതമാണ്.. നിഗളികളും, അഹങ്കാരികളും, അപവാദികളും തകര്‍ന്നു തരിപ്പണമാവുകതന്നെചെയ്യും...ജയ്‌ ഹിന്ദ്‌...ജയ്‌ കോണ്‍ഗ്രസ്സ്.."

#RIP, #BalaGopalCherayathu, #IndianNationalCongress


സുന്ദരമാണ് ഈ നഗരം.... #HappyNewYear2018

സുന്ദരമാണ് ഈ നഗരം....

സായിപ്പും ദേശിയും അറബിയും ആഫ്രിക്കനും മംഗോളിയനുമെല്ലാം സന്തോഷിക്കുന്നത് നമുക്ക് ഒറ്റ ഫ്രെയിമിൽ തന്നെ കാണാൻ പറ്റും...

മൂടിപ്പൊതിഞ്ഞവർക്കും അൽപ്പ വസ്ത്രമുള്ളവർക്കും ഇവിടെ ഒരേ ഇടമുണ്ട്...

ആംഗ്ലിക്കൻ പള്ളിക്കുമുന്നിൽ പ്രാര്ഥിച്ചുനിൽക്കുന്നവനെ കാണുന്ന കൂടെത്തന്നെ യോങ് ആൻഡ് ജാക്‌സ് ഇൽ മദ്യപിക്കുന്നവരെയും അവർക്കിടയിൽ ആടിയും പാടിയും ചെണ്ടകൊട്ടിയും കെട്ടിപ്പിടിച്ചും ചുംബിച്ചും ആനന്ദിക്കുന്ന പതിനായിരങ്ങളെയും കാണാം...

ഗേ യും ലസ്ബിയനും ട്രാന്സ്ജെന്ഡറും അവരുടെ സ്വത്വം വിളിച്ചുപറഞ്ഞു തന്നെ ആഘോഷിക്കുന്നു, കൊമ്പു പിടിപ്പിച്ചവനും കവിൾ തുളച്ചവനും പച്ചമുടിയുള്ളവനും ദേഹം മുഴുവൻ ടാറ്റു കൊണ്ട് മൂടിയവനും വിചിത്ര വേഷം ധരിച്ചവരും എല്ലാം ഒരു തുറിച്ചു നോട്ടവും ഏൽക്കാതെ സന്തോഷിക്കുന്നു...

മെൽബൺ സുന്ദരമാണ്... തിക്കില്ല തിരക്കില്ല ബഹളങ്ങളില്ല...

2018 ന്റെ പൂർണചന്ദ്രനെ ഒത്തിരി ഒത്തിരി സന്തോഷത്തോടെയാണ് എല്ലാവരും വരവേറ്റത്... 

കവി അയ്യപ്പന്റെ രണ്ടു വരികൾ ഇട്ടുകൊണ്ട് എല്ലാവർക്കും ഒരിക്കൽകൂടി പുതുവത്സരാശംസകൾ.....

"കുടിക്കാതെ നല്ല മനുഷ്യനാവണമെന്ന് എനിക്കു വലിയ നിര്‍ബന്ധമൊന്നുമില്ല. കുടിച്ചുകുടിച്ചുതന്നെ നല്ല മനുഷ്യനാവണമെന്നുതന്നെയാ എന്റെ ആഗ്രഹം. കാരണം ഈ ലഹരി തരുന്നതുപോലെ പകരം തരാന്‍ മറ്റൊരു സ്‌നേഹമില്ല. കുടിച്ചുകുടിച്ചു മരിക്കാനല്ല ഞാന്‍ ജീവിക്കുന്നത്. ഞാന്‍ കൂടുതല്‍ കാലം ജീവിക്കണമെങ്കില്‍ കൂടുതല്‍ നേരം കുടിക്കണം. മദ്യം നമ്മോട് തിരിച്ചൊന്നും ചോദിക്കുന്നില്ല. ഷാപ്പുടമ കാശ് വാങ്ങുന്നുണ്ട്. പക്ഷേ, മദ്യം അതില്‍ നിരപരാധിയാണ്. മദ്യം സ്‌നേഹമാണ്." (കവി എ.അയ്യപ്പൻ)

 #HappyNewYear #HappyNewYear2018 #Welcome2018 #MelbourneNewYear