സുന്ദരമാണ് ഈ നഗരം....
സായിപ്പും ദേശിയും അറബിയും ആഫ്രിക്കനും മംഗോളിയനുമെല്ലാം സന്തോഷിക്കുന്നത് നമുക്ക് ഒറ്റ ഫ്രെയിമിൽ തന്നെ കാണാൻ പറ്റും...
മൂടിപ്പൊതിഞ്ഞവർക്കും അൽപ്പ വസ്ത്രമുള്ളവർക്കും ഇവിടെ ഒരേ ഇടമുണ്ട്...
ആംഗ്ലിക്കൻ പള്ളിക്കുമുന്നിൽ പ്രാര്ഥിച്ചുനിൽക്കുന്നവനെ കാണുന്ന കൂടെത്തന്നെ യോങ് ആൻഡ് ജാക്‌സ് ഇൽ മദ്യപിക്കുന്നവരെയും അവർക്കിടയിൽ ആടിയും പാടിയും ചെണ്ടകൊട്ടിയും കെട്ടിപ്പിടിച്ചും ചുംബിച്ചും ആനന്ദിക്കുന്ന പതിനായിരങ്ങളെയും കാണാം...
ഗേ യും ലസ്ബിയനും ട്രാന്സ്ജെന്ഡറും അവരുടെ സ്വത്വം വിളിച്ചുപറഞ്ഞു തന്നെ ആഘോഷിക്കുന്നു, കൊമ്പു പിടിപ്പിച്ചവനും കവിൾ തുളച്ചവനും പച്ചമുടിയുള്ളവനും ദേഹം മുഴുവൻ ടാറ്റു കൊണ്ട് മൂടിയവനും വിചിത്ര വേഷം ധരിച്ചവരും എല്ലാം ഒരു തുറിച്ചു നോട്ടവും ഏൽക്കാതെ സന്തോഷിക്കുന്നു...
മെൽബൺ സുന്ദരമാണ്... തിക്കില്ല തിരക്കില്ല ബഹളങ്ങളില്ല...
2018 ന്റെ പൂർണചന്ദ്രനെ ഒത്തിരി ഒത്തിരി സന്തോഷത്തോടെയാണ് എല്ലാവരും വരവേറ്റത്...
കവി അയ്യപ്പന്റെ രണ്ടു വരികൾ ഇട്ടുകൊണ്ട് എല്ലാവർക്കും ഒരിക്കൽകൂടി പുതുവത്സരാശംസകൾ.....
"കുടിക്കാതെ നല്ല മനുഷ്യനാവണമെന്ന് എനിക്കു വലിയ നിര്‍ബന്ധമൊന്നുമില്ല. കുടിച്ചുകുടിച്ചുതന്നെ നല്ല മനുഷ്യനാവണമെന്നുതന്നെയാ എന്റെ ആഗ്രഹം. കാരണം ഈ ലഹരി തരുന്നതുപോലെ പകരം തരാന്‍ മറ്റൊരു സ്‌നേഹമില്ല. കുടിച്ചുകുടിച്ചു മരിക്കാനല്ല ഞാന്‍ ജീവിക്കുന്നത്. ഞാന്‍ കൂടുതല്‍ കാലം ജീവിക്കണമെങ്കില്‍ കൂടുതല്‍ നേരം കുടിക്കണം. മദ്യം നമ്മോട് തിരിച്ചൊന്നും ചോദിക്കുന്നില്ല. ഷാപ്പുടമ കാശ് വാങ്ങുന്നുണ്ട്. പക്ഷേ, മദ്യം അതില്‍ നിരപരാധിയാണ്. മദ്യം സ്‌നേഹമാണ്." (കവി എ.അയ്യപ്പൻ)
#HappyNewYear #HappyNewYear2018 #Welcome2018 #MelbourneNewYear

No comments:
Post a Comment