സംഗീതം സുന്ദരമാണ്, അതുകൊണ്ടായിരിക്കാം പല സംഗീതജ്ഞരും അങ്ങനെ തന്നെ ആവുന്നത് ! വാക്കിലും സംസാരത്തിലും എല്ലാം ഒരു നിഷ്കളങ്കതയും നന്മയുമൊക്കെ നമുക്ക് ഫീൽ ചെയ്യും... കഴിഞ്ഞ ദിവസം സുനിൽ കോശിയുടെ കൂടെ ചിലവിട്ട നിമിഷങ്ങൾ അതിനെ കൂടുതൽ ഉറപ്പിച്ചു... ബാംഗ്ളൂർ മലയാളിയായ അദ്ദേഹവുമായുള്ള സംസാരവും പ്രചോദനപരമായിരുന്നു, അതുകൊണ്ടായിരിക്കാം ഒരു മൂളിപ്പാട്ട് പോലും പാടാത്ത ഞാനും എന്റെ ഭാര്യയും പോലുള്ള ആൾക്കാർക്ക് വരേ അദ്ദേഹവുമായി മണിക്കൂറുകളോളം സംസാരിച്ചിരിക്കാൻ പറ്റിയത്...
From Mug To Mike (ഫ്രം മഗ് ടു മൈക്ക്) എന്ന അദ്ദേഹത്തിൻറെ സംരംഭം അതി സുന്ദരമാണ്, 'ഒരു മൂളിപ്പാട്ടോ കുളിമുറിപ്പാട്ടോ എങ്കിലും നിങ്ങൾ പാടുന്നുണ്ട് എങ്കിൽ നിങ്ങളിൽ ഒരു നല്ല സംഗീതജ്‌ഞൻ ഉറങ്ങിക്കിടപ്പുണ്ട് അതുകൊണ്ടുതന്നെ നിങ്ങൾക്ക് നന്നായി പാടാൻ പറ്റും!' എന്ന ഉറപ്പും ആത്മവിശ്വാസവും കൊടുത്ത് കുളിമുറിപ്പാട്ടുകാരെ സ്റ്റുഡിയോയിലേക്ക് എത്തിക്കുന്ന മനോഹരമായ സംരംഭമാണ് ഇത്. തനിക്ക് പറ്റില്ല, നഷ്ടപ്പെട്ടു, സമയം കഴിഞ്ഞു, എന്നൊക്കെ കരുതിയിരുന്ന നൂറുകണക്കിന് സാധാരണക്കാർക്ക് സന്തോഷം പകരുന്ന സംരംഭമാണിത്...
മനസ്സിൽ തട്ടിയ ചില സന്തോഷങ്ങളെപ്പറ്റിയും കോശി പറഞ്ഞു...
"ചെറുപ്പത്തിൽ എന്നോട് അച്ഛൻ പഠിക്കാൻ പറഞ്ഞു, അപ്പോൾ ഞാൻ സംഗീതം മാറ്റിവച്ചു... പിന്നെ കുടുംബം പുലർത്താൻ ജോലിക്ക് പോയി അപ്പോഴും സംഗീതം മാറ്റിവച്ചു... പിന്നെ വിവാഹം, കുട്ടികൾ, കാറ്, വീട് ജീവിത പ്രാരാബ്ദങ്ങൾ അപ്പോഴും സംഗീതം മാറ്റിവച്ചു... ഇപ്പോൾ റിട്ടയർ ആയി, കുട്ടികളും അവരുടെ കുട്ടികളുമായി, ജീവിതത്തിരക്കുകൾ ഒഴിഞ്ഞു... ഇനിയെങ്കിലും എനിക്ക് ഇഷ്ടമുള്ളത് ചെയ്യണം, എനിക്ക് പാടണം, അതുകൊണ്ട് ഞാൻ ഇവിടെ വന്നു !" സ്വന്തം സംഗീതം സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്തു കേട്ട് കണ്ണുനിറഞ്ഞ ആ വൃദ്ധന്റെ സന്തോഷം പോലെ നൂറു നൂറു സന്തോഷങ്ങളും ആഗ്രഹ പൂർത്തീകരണങ്ങളുമാണ് ഫ്രം മഗ് ടു മൈക്ക്...
ഇന്റലിലെ ജോലി രാജിവച്ചു ഇത്തരം ഒരു സംരംഭത്തിലേക്ക് എടുത്തു ചാടാൻ ധൈര്യം കാണിച്ച ആ പഴയ ടെക്കി ദമ്പതികൾക്ക് ആശംസകൾ!
ചില ആഗ്രഹങ്ങൾക്കും ആശയങ്ങൾക്കും വേണ്ടി അര്പ്പണമനോഭാവത്തോടെ കഠിനപരിശ്രെമം ചെയ്യുന്ന ആ ദമ്പതികളുമായി പങ്കുവെയ്ക്കാൻ ഒത്തിരി പൊതുവായ അനുഭവങ്ങളും പ്രചോദനങ്ങളും ആശയങ്ങളും ഉണ്ടാരുന്നു ഞങ്ങൾക്കും, അതുകൊണ്ടായിരിക്കണം ഇത്തരം കൂടിക്കാഴ്ച്ചകൾ ഔപചാരികതയിൽ നിന്നും സൗഹൃദത്തിലേക്കും ആത്മബന്ധത്തിലേക്കും വളരുന്നത്, പരസ്പരം പ്രചോദിപ്പിക്കാനും ഉണർവുനൽകുന്നതുമായ നിലയിലേക്ക് വളരുന്നത്.... From Mug To Mike ഒത്തിരി വളരട്ടെ... എല്ലാവർക്കും ആഗ്രഹ പൂർത്തീകരണം ഉണ്ടാവട്ടെ... എല്ലാവരും സന്തോഷിക്കട്ടെ... 😍❤️💙💚💛🧡💜🖤
SBS Malayalam അദ്ദേഹവുമായി നടത്തിയ അഭിമുഖം:
#FromMugToMike

No comments:
Post a Comment