Tuesday, July 5, 2011

തിരുവതാംകൂറും ലക്ഷം കോടികളും !!??


വിലമതിക്കാനാവാത്ത പൈതൃകമൂല്യമുള്ള,ലോകത്തെതന്നെ ഏറ്റവും വലിയ നിധിശേഖരം ആണ് ശ്രീ പത്മനാഭസ്വാമി ക്ഷേത്ര നിലവറകള്‍ക്ക് ഉള്ളില്‍ നിന്നും കണ്ടെടുത്തു കൊണ്ടിരിക്കുന്നത്. ശ്രീ പത്മനാഭസ്വാമികള്‍ക്ക് കാണിക്കയായി ലഭിച്ചതും തിരുവിതാംകൂര്‍ മഹാരാജ്യത്തിന്റെ സമ്പാദ്യവും എല്ലാം ആണ് ഇപ്പോള്‍ കണ്ടു കിട്ടിയിരിക്കുന്നത്.

നിധിയുടെ വലുപ്പം കൂടുന്നതിന് അനുസരിച്ച് അത് എന്ത്ടുക്കണം, ആര് കൈകാര്യം ചെയ്യണം തുടങ്ങിയ അഭിപ്രായങ്ങളും കൂടികൊണ്ട് ഇരിക്കുന്നു. ദിനം പ്രതി വരുന്ന പ്രതികരണങ്ങളില്‍ കൂടുതലും അപക്വവും അപ്രായോഗികവുമാണ് എന്നതാണ് വിരോധാഭാസം. മറ്റു ചിലരാവട്ടെ ഒരു കാലത്ത് തിരുവിതാംകൂറില്‍ നില നിന്നിരുന്ന അനാചാരങ്ങളുടെയും പല കുപ്രെസിദ്ധ നികുതികളുടേയും പേര്പറഞ്ഞു രാജകുടുംബത്തെ അധിക്ഷേപിക്കാനാണ് ഈ സമയം വിനിയോഗിക്കുനത്. ഇതെല്ലാം കണ്ടപ്പോള്‍ ഈ മധ്യതിരുവതാംകൂറുകാരനും രാജ വംശത്തേപ്പറ്റിയും നിധിയുടേ ഉപയോഗത്തേപ്പറ്റിയും എന്ത് എങ്കിലും പറയണം എന്ന് തോന്നി, അത് ഇങ്ങനേ ഒക്കേ ആണ്.


ആര്‍ക്കും ഒരു ഗുണവും പ്രധാനം ചെയ്യുന്നില്ല എങ്കിലും ആ സ്വത്തു ക്ഷേത്രത്തില്‍ത്തന്നെ സൂക്ഷിക്കണം എന്ന് പറയുന്നവര്‍ ഒരു കാലത്ത് തിരുവിതാംകൂറിലും ശക്തവും സമ്പന്നവുമായിരുന്ന പല ഇന്ത്യന്‍ രാജ്യങ്ങളുടെയും സമ്പത്താണ്‌ ബ്രിട്ടിഷുകാര്‍ അപഹരിച്ചത് എന്ന സത്യം മറക്കരുത്. ബ്രിട്ടിഷ് വ്യവസായ വത്കരണത്തിന്റെ മൂലധനം പോലും ഇങ്ങനെ അപഹരിച്ച പണമായിരുന്നു. അങ്ങനെ നൂറ്റാണ്ടുകള്‍ കൊണ്ട് നമ്മുക്ക് നഷ്ടപെട്ട പണത്തിന്റെ ഒരു ചെറിയ അംശം പോലുമില്ല ഈ നിധി ശേഖരം.

കോളോണിയല്‍ കാലത്തെ ബ്രിട്ടനില്‍,കോളനികളില്‍ നിന്നുമപഹരിച്ചിരുന്ന പണം എണ്ണിതിട്ടപെടുത്തി ഇംഗ്ലണ്ടിലേക്ക് അയയ്ക്കാന്‍ ഒരു
ഡിപ്പാര്‍ട്ട്മേന്ട് പോലുമുണ്ടാരുന്നു.

ബ്രിട്ടിഷ് അധിനിവേശത്തിനുമുന്‍പ് ലോക GDP യില്‍ ഇന്ത്യയുടെ വിഹിതം 26% ആയിരുന്നപ്പോള്‍ മൊത്തം യൂറോപ്പിന്റെ വെറും 23% മാത്രം ആയിരുന്നു. സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ആകട്ടെ അത് വെറും 3% മായികുറഞ്ഞു. 50% അധികം ആളുകള്‍ ദാരിദ്രത്തിലും ആയിരുന്നു.

പൊന്നും പണവും കുമിഞ്ഞു കൂടിയിരുന്ന ഇന്ത്യയെ തിരക്കി ഒത്തിരിപേര്‍ വന്നതും വന്നവരെല്ലാം കയ്യും കപ്പലും നിറച്ചു പോയതും നമ്മുക്ക് ചരിത്രത്തില്‍ കാണാം.

ലോകത്തിലെ വികിസിത രാജ്യങ്ങളിലൊന്നും, ഇന്ത്യയിലെ ഏറ്റവും മികച്ചതും നവീനവുമായിരുന്നു തിരുവിതാംകൂര്‍ മഹാരാജ്യം. അതിന്റെ നൂറ്റാണ്ടുകളായി സംരക്ഷിക്കപ്പെട്ടിരുന്ന നിധി നാളെ മറ്റാര്‍ക്ക് എങ്കിലും കൊള്ളയടിക്കാന്‍ പാകത്തിന് തുറന്നു വെക്കേണ്ടത് ഉണ്ടോ? കേരളത്തിലെ നൂറു കണക്കിന് ആരാധനാലയങ്ങളില്‍ നിന്നും മോഷ്ടിക്കപെട്ട ദിവ്യ സമ്പത്തുകളില്‍ എത്ര എണ്ണം നമ്മുക്ക് തിരികെ ലഭിച്ചിട്ട് ഉണ്ട്?

ഒരു വന്‍കൊള്ള സംഘത്തിന്റെ വരവും പ്രതീക്ഷിച്ചു ആ പണം എന്നും ഒരു ശാപമായി ആര്‍ക്കും ഉപകാരപെടാതെ ക്ഷേത്രത്തില്‍ തന്നെ വെക്കുന്നതിനു പകരം അതിനെ ക്ഷേത്രങ്ങള്‍ക്കും വിശ്വാസികള്‍ക്കും പൊതുസമൂഹത്തിനും ഉപകാരപെടുന്ന വിധം ഉപയോഗിച്ച് കൂടെ?

മഹാരാജവിന്റെ അനുവാദത്തോടും അനുഗ്രഹത്തോടും കൂടി അദേഹത്തിന്റെ തന്നെ മേല്‍നോട്ടത്തില്‍ ഈ പണത്തിന്റെ യദാവിധിയുള്ള ഉപയോഗത്തിന് ഒരു സംവിധാനം ഉണ്ടാക്കികൂടെ?




കാലഘട്ടത്തിനു അനുസരിച്ചുള്ള മാറ്റങ്ങളെ എന്നും ഉള്‍കൊണ്ടിട്ടുയുള്ളതും രാഷ്ട്ര വികസനത്തിനായി ഏറ്റവും നന്നായി പ്രേയത്നിച്ചിട്ടുള്ളതുമായ ചരിത്രവുമാണ് തിരുവിതാംകൂറിന്റേത്.

മറ്റു രാജാക്കന്‍മാരുടെത് പോലെ വന്‍ കൊട്ടാരങ്ങളോ, ആഘോഷങ്ങളോ ഇല്ലാതെ ലളിതമായി ജീവിച്ചവരാന് തിരുവിതാംകൂര്‍ രാജാക്കന്മാര്‍. ഒട്ടേറെ പരിഷ്കരണങ്ങള്‍ നടത്തിയ 19 - 20 ആം നൂറ്റാണ്ടുകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ ലോകത്തിനു തന്നെ മാതൃകയുമാണ്.

കുപ്രസിദ്ധ നികുതികള്‍ ഒഴിവാക്കിയതും, ദളിത്‌ അവകാശങ്ങളെ മാനിച്ചതും, ഇംഗ്ലീഷ് സ്കൂള്‍ ആരംഭിച്ചതും, പ്രജകള്‍ക്കായി ആസ്പത്രി തുടങ്ങിയതും,അഞ്ചല്‍ (പോസ്റല്‍) സംവിധാനം ആരംഭിച്ചതും, പെണ്‍കുട്ടികള്‍ക്കായി പ്രത്യകം സ്കൂള്‍ സ്ഥാപിച്ചതും, പൊതു നിയമസംഹിത ഉണ്ടാക്കിയതും,കോളേജ് സ്ഥാപിച്ചതും, അമ്പലങ്ങളില്‍ ദേവദാസി സമ്പ്രദായം അവസാനിപ്പിച്ചതും, ക്ഷേത്രപ്രവേശന വിളംബരം നടത്തിയതും ഉള്‍പ്പെടെ ഉള്ള എണ്ണിയാലൊടുങ്ങാത്ത വികസന പരിഷ്കരണങ്ങള്‍ക്ക് രൂപം കൊടുത്ത രാജാക്കന്മാരുടെ ദീര്‍ഘവീക്ഷണമാണ് ഇന്നത്തെ കേരള വികസനത്തിന്റെ പോലും അടിത്തറ.

തിരുവിതാംകൂര്‍ സര്‍വകലാശാലയും, ബാങ്കും, ട്രാന്‍സ്പോര്‍ട്ട് സര്‍വീസ്ഉം ആണ് ഇന്ന് കാണുന്ന കേരള സര്‍വകലാശാലയും, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറും, KSRTC യും ഒക്കേ.

സ്ത്രീകള്‍ ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്ക്‌ വോട്ടവകാശം നല്‍കി രാജഭരണത്തില്‍ ജനാധിപത്യത്തിന്റെ വായു കടക്കാന്‍ അവസരം കൊടുത്തതും തിരുവിതാംകൂര്‍ ആണ്.

ദേവസ്വങ്ങളിലേ പരിഷ്കരണത്തിനും പണ മേല്നോട്ടതിനുമുള്ള നടപടിക്രമം ചിട്ടപ്പെടുതുന്നതിനും ആയി വെള്ളകാരനും ആഹിന്തുവും ആയ മണ്രോ സായിപ്പിനെ (Colonel John Munro)ചുമതലപെടുത്തിയതും, കുളച്ചല്‍ യുദ്ധത്തില്‍ തടവുകാരന്‍ ആയി പിടിച്ച ഡച്ച് ക്യാപ്ടന്‍ De Lennoy യെ സൈനിക മേധാവി ആക്കി അദ്ധേഹത്തിന്റെ നേതൃത്വത്തില്‍ സൈനത്തെ ആധുനീകവത്കരിച്ച ത് ഉള്‍പ്പെടെ കൌതുകപരവും ബുദ്ധിപരവും ആയ ഒട്ടേറെ നടപടികള്‍ കൈകൊണ്ട രാജവശം ആണിത്.

ആ മഹത്തായ പാരമ്പര്യത്തിന്റെ പിന്തുടര്ച്ചകാരനും അവകാശിയും ആയ മഹാരാജാവ് തന്നെയല്ലേ ഏറ്റവും സുരക്ഷിതമായും ആത്മാര്‍ഥമായും ആ നിധി കൈകാര്യം ചെയ്യാന്‍ യോഗ്യന്‍?

അദേഹത്തിന്റെ നേതൃത്വത്തില്‍ അര്‍ഹതപെട്ടവരുടെ ഒരു കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ അത് കൈകാര്യം ചെയ്യപ്പെടട്ടെ.

പ്രസ്തുത നിധി ശേഖരത്തിന്റെ വീഡിയോകളും ചിത്രങ്ങളും എടുത്തു പ്രദര്‍ശിപ്പിക്കുകയും അവയുടെ ചെറിയ ഒരു ശതമാനം മ്യുസിയത്തില്‍ സൂക്ഷിക്കുകയും ചെയ്തശേഷം ബാക്കിയുള്ളവ പുരാവസ്തുമൂല്യത്തില്‍ ലേലം ചെയ്തു പരമാവധി പണം സ്വരൂപിച്ചു കൂടെ?

നിലവറകള്‍ കോണ്‍ക്രീറ്റ് ഇട്ടു ബലപെടുത്തനം തുടങ്ങിയ ദീര്‍ഘവീക്ഷണം ഇല്ലാത്ത ആവിശ്യങ്ങളും നടപടികളും അമൂല്യമായ ആ നിര്‍മിതികളെയും, ചരിത്രത്തെയും കുഴിച്ചു മൂടുന്നതിനു തുല്യമാണ്.

കേരളത്തിലെ വിശിഷ്യ മുന്‍ തിരുവിതാംകൂറിലെ നശിച്ചു കിടക്കുന്നതും ജീര്‍ണിച്ചു നിലം പൊത്താറായതുമായ അനേകം ക്ഷേത്രങ്ങളുടെയും കാവുകളുടെയും പുനരുധാരണത്തിന് ഈ പണം ഉപയോഗിക്കപെടട്ടെ.രാജാക്കന്മാരുടെ പരദേവതയും പരശുരാമന്‍ പ്രതിഷ്ഠ നടത്തി എന്ന് വിസ്വസിക്കുന്നതുമായ തിരുവട്ടാര്‍ ആദികേശവ ക്ഷേത്രം പോലും ഇന്ന് ജീര്‍ണവസ്ഥയിലാണ്. നിരവധി മോക്ഷണങ്ങള്‍ക്ക് വിധേയമായ ഈ ക്ഷേത്രത്തിനു, 1994 ലെ കവര്ച്ചയോടു കൂടി പ്രസിദ്ധമായ അള്ളതൊപ്പിയും തട്ടവും നഷ്ടപെട്ടു (താന്‍ നടത്തിയ കവര്ച്ചക്ക് പ്രയ്ചിതമായി ആര്കാട് നവാബ് നടക്കു വെച്ചതരുന്നു ഇവ). ഇതോടു കൂടി അള്ളാപൂജയെന്ന മഹനീയ ആചാരം മുടങ്ങി. പലത്തവണ ഉത്സവം മുടങ്ങുകയും ചെയ്തു. ഇതിലും ദയനീയമാണ് മറ്റു പല ക്ഷേത്രങ്ങളുടെയും അവസ്ഥ.

ഇത്തരം ക്ഷേത്രങ്ങളുടെയും, നശിച്ചുകൊണ്ടിരിക്കുന്ന കൊട്ടരങ്ങുളുടെയും പുനരുദ്ധാരണത്തിനായി ഈ പണം ഉപയോഗിക്കപെടട്ടെ. ക്ഷേത്രങ്ങളും നടപ്പാതകളും സ്വര്‍ണത്തില്‍ പൊതിയുന്നത് പോലെയുള്ള പണം ചിലവഴിക്കാന്‍ വേണ്ടി മാത്രമുള്ള വികസന പ്രേഹസനങ്ങള്‍ക്ക് പകരം അതിന്റെ രൂപവും ചരിത്രവും പാരമ്പര്യവും നഷ്ടപെടാതെ സൂക്ഷികുകയും അവിടെക്കുള്ള ഗതാഗത സ്വകര്യങ്ങളും പൊതുജനങ്ങള്‍ക്കു ആവിശ്യമായ മറ്റു വികസന പ്രവര്‍ത്തനങ്ങളും നടത്തി, വികസനത്തെ ജനകീയവും പരിപൂര്‍ണവും ആക്കി അനുകരണീയമായ മാതൃക സൃഷ്ട്ടിക്കപെടട്ടെ. ലോക മാധ്യമങ്ങളുടയും നേതാകന്മാരുടെയും മുന്‍പില്‍ തലയുയര്‍ത്തിപ്പിടിക്കുവാന്‍ സാധിക്കുന്ന ഒരു മാതൃക കൂടി സൃഷ്ടിക്കുവാന്‍ തിരിവിതംകൂറിനു സാധിക്കട്ടെ...



കേട്ടതില്‍ വച്ച് പ്രായോഗികവും പ്രസക്തവും എന്ന് തോന്നിയ അഭിപ്രായങ്ങള്‍ താഴേ കൊടുക്കുന്നു.

ശ്രീ.ശശി തരൂര്‍ ഇന്റേ അഭിപ്രായം.


ശ്രീ. രാഹുല്‍ ഈശ്വര്‍ ഇന്റേ അഭിപ്രായം.


മാധ്യമലോകത്തില്‍ വന്ന ഡോ.എം.എസ്‌.ജയപ്രകാശിന്റേ ലേഖനം താഴേ കൊടുക്കുന്നു,

1) പത്മനാഭസ്വാമി ക്ഷേത്രം: നേരും നുണയും (തിരുവിതാംകൂര്‍ ചരിത്രം; വേറിട്ടൊരു കാഴ്‌ചപ്പാട്‌)

2) പത്മനാഭസ്വാമി ക്ഷേത്രം: നേരും നുണയും, ഒമ്പതാം നൂറ്റാണ്ടുവരെയുള്ള തിരുവിതാംകൂര്‍.



2 comments:

Sinai Voice said...

valare nall athamaasha-rajakkanmar keralam mudikkukayanu cheythathu athum english kare koottu pidichu,pallikoodangal thudangiyathum,ashupathri thudangiyathu rajakkanmaralla,englushkaranu-devadasi sambradayam undakki janathe muthaleduthathu rajakkanmarayirunnu-englishukar ethu thettennu paranju vimarshichappol nivarthiyillathe athu rajavu nadappilakki enneyulloo-keralatthinte shapam ennum rajakkanmarayirunnune ennu charithram padikkunnavarkku manassilaakkam-rahul eshwar shabarimalayepatti paranjathu mandatharamanennu arkkanu ariyathathu kashttam thanne rajakkanmare sapport cheyyunnathu

ശ്രീഹരി said...

Valaree nannaayittundu