Saturday, February 19, 2011

കൊച്ചി ഐ.പി.എല്‍ !? INDI (Gujarati) COMMANDOS

പാലം കടക്കുവോളം മലയാളി! പാലം കടന്നപ്പോഴോ ഗുജറാത്തി! എന്ന് പറഞ്ഞപോലായി കേരളത്തിന്റേ IPL മോഹങ്ങള്‍ എന്നാണ് കാര്യങ്ങളുടേ കിടപ്പു വശവും ഇരിപ്പുവശവും ഒക്കേ കാണുബോള്‍ തോന്നുന്നത്.


പാലം കിടക്കുവോളം എങ്കിലും 'മലയാളി' എന്ന് പറഞ്ഞല്ലോ എന്നോര്‍ത്തോ, സാങ്കേതികം ആയി IPL Kochi Team എന്നത് കേരളത്തിന്റേ സ്വന്തം ടീം ആണല്ലോ എന്നോര്‍ത്തോ ഒക്കേ നമുക്ക് സമാധാനിക്കണ്ട വരുമോ എന്നാണ് ഇപ്പോള്‍ സംശയം!

കൊച്ചി, കേരളം, മലയാളി, മാങ്ങാത്തൊലി എന്നൊക്കേ പറഞ്ഞോണ്ടിരുന്നിട്ടിപ്പോ ടീമിന്റേ ഹോം ഗ്രൌണ്ട് അഹമ്മദാബാദ് ആക്കാന്‍ തീരുമാനിച്ചു പോലും !!

മലപ്പുറം കത്തി, മഷീന്‍ ഗണ്‍, വടിവാള്‍, ബോമ്പ് എന്നൊക്കേപ്പറഞ്ഞു വെറുതേ ഇരുന്ന നമ്മള്‍ കൊറേ പാവങ്ങളേ കൊതിപ്പിച്ചിട്ടിപ്പോ 'പവനായി ശവമായി' എന്നാ മോതലാളിമാര്‍ പറയുന്നത്.

ഇനി 'ഹോം ഗ്രൗണ്ടില്‍' നമ്മുടേ ടീം ആഥിത്യം അരുളുന്ന കളികള്‍ നടക്കുബോള്‍ വെളിയിലും അകത്തുമായി വച്ചിരിക്കുന്ന വലിയ സ്ക്രീനുകളില്‍ മട്ടാഞ്ചേരി, ഫോര്‍ട്ട്‌ കൊച്ചി, ചീനവല, ജൂത തെരുവ്, തുടങ്ങിയവയുടേ ദൃശ്യങ്ങള്‍ മാറി മാറിക്കാണിക്കുക,

'നിങ്ങള്‍ കാണുന്ന പരുപാടി സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് കേരളത്തിന്റേ സ്വന്തം കൊച്ചി ടീം, ഹാ ഹാ...... ദൈവത്തിന്റേ സ്വന്തം നാട് ഹോ ഹോ....' എന്ന് ഇടക്കൊക്കേ വിളിച്ചു പറയുക,

'നമ്മള്‍' ആധിധേയം വഹിക്കുന്ന കളി കാണാന്‍ കേരളത്തില്‍ നിന്നും കാശുമുടക്കി ഗുജറാത്തില്‍ പോകുന്ന ആരാധകരേ ആദരിക്കുകയും ഫോട്ടോ പത്രത്തില്‍ കൊടുക്കുകയും ചെയ്യുകയും ചെയ്യുക,

മുതലാളിമാരും കളിക്കാരും ഒക്കേ ഇടക്കിടക്ക് 'എന്റേ കൊച്ചി! കേരളത്തിന്റേ അഭിമാനം! മലയാളികളുടേ സ്നേഹം!' എന്നൊക്കേ പറഞ്ഞോണ്ടിരിക്കുക,

തുടങ്ങിയവയില്‍ കൂടേ കേരളത്തിന്റേ സ്വന്തര്യം ലോകത്തിനു മുന്‍പില്‍ കാണിക്കാനും, സാമ്പത്തിക, കായിക, വ്യസായിക രംഗത്ത് നേട്ടങ്ങള്‍ ഉണ്ടാക്കാനും പറ്റും!!! എന്നായിരിക്കും മുതലാളിമാര്‍ പറയുന്നത് !



IPL മുന്‍ തലവന്‍ ലളിത് മോഡിയുടേ എതിര്‍പ്പിനയും തടസ്സവാദങ്ങളയും മറികടന്നു ടീമിനായി കേരളത്തോടു മത്സരിച്ച ഗുജറാത്തിനയും മലര്‍ത്തിയടിച്ചു നമ്മള്‍ തന്നേ ഐ.പി.എല്‍. ടീം നേ ടിയപ്പോള്‍ സത്യായിട്ടും ഇത്തിരി അഹങ്കരിച്ചാരുന്നു കേട്ടോ.......

വികസന കാര്യത്തില്‍ നിങ്ങള്‍ ജയിച്ചാലും ഞങ്ങടേ തരൂര്‍ജിയുടേ മിടുക്കിനു മുന്‍പില്‍ നിങ്ങള്‍ തോറ്റല്ലോ ഗുജറാത്തേ, എന്ന് തരൂര്‍ വിരോധികള്‍ പോലും പറഞ്ഞോണ്ടിരുന്നപ്പോള്‍ ആ കൊച്ചി ടീം മുതലാളിമാര്‍ ഈ കടും കൈ ചെയ്യ്തത്.

ഐ.പി.എല്‍ കളിക്കാന്‍ പോയി കേന്ദ്ര മന്ത്രിസഭയിലേ ഒരു കേരളാ പ്രാതിനിധ്യം പോയത് മിച്ചം.


പേരിടീല്‍ ചടങ്ങില്‍ പോലും കേരളത്തേ എടുത്തു ദൂരേക്കളഞ്ഞ് ഉത്തര ഇന്ത്യന്‍ 'മിടുക്കന്‍'മാര്‍ക്ക് ഒരു തരത്തിലുള്ള നീരസവും ഉണ്ടാവാതിരിക്കാന്‍ ലവന്മാര്‍ കാര്യമായി ശ്രദ്ധിച്ചിട്ടുണ്ട്,
പിന്നേ ലോഗോയേപ്പറ്റി വര്‍ണിക്കാന്‍ ആണ് എങ്കില്‍ 'ഇച്ചീച്ചി ഏ' എന്ന് മാത്രം മതി.



ഇനിയിപ്പോ നാം നമുക്ക് പറ്റുന്ന രീതിയിലൊക്കേ ഇതിനെതിരേ പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുക എന്നാ ഒറ്റ വഴി മാത്രമേ അവശേഷിക്കുന്നുള്ളൂ.

അതിന് ആദ്യമായി എല്ലാവരും ഒറ്റക്കെട്ടായി കൊച്ചി ഐ.പി.എല്‍ ടീമിന്റേ അവ്ധോഗ്യക ഫേസ്ബുക്ക്‌ പേജ്ല്‍ ( The Official Kochi IPL Team ) കയറി നല്ല നാല് വര്‍ത്തമാനം പറഞ്ഞിട്ട് പുറത്തുവരിക, അങ്ങനേ അതിലേ ഫാന്‍സ്‌നേ (ഇപ്പോള്‍ അംഗങ്ങള്‍ 5923) പരമാവധി കുറയ്ക്കുക. (ഗുജറാത്തില്‍ നിന്നും ആളേ ഇറക്കിയാല്‍ പണി പാളും കേട്ടോ!)

പുതിയ നടപടികളില്‍ പ്രതിഷേധിക്കുന്ന എല്ലാ ഫാന്‍ പേജിലും ഫാന്‍ ആവുക.
1) Boycott Indi Commandos Kerala (ഇപ്പോള്‍ അംഗങ്ങള്‍ 900) 2) Save Kochi
IPL Team
(ഇപ്പോള്‍ അംഗങ്ങള്‍ 211) 3) Kochi IPL Team (ഇപ്പോള്‍ അംഗങ്ങള്‍ 6103) etc.

ഈ പോക്രിത്തരത്തിന് എതിരേ പ്രതിഷേധിക്കുന്ന സകല വാര്‍ത്തകളും, ബ്ലോഗ്ഗുകളും ഷെയര്‍ ചെയ്യുക ( ഈ ബ്ലോഗ്ഗിനേ മറക്കല്ലേ. [1] [2] )

തുടങ്ങിയ പ്രവര്‍ത്തികള്‍ എങ്കിലും മലയാളിയുടേ 'മറ്റേ സ്വഭാവം' (കാലുവാരല്‍,വേല വെപ്പ്) കാണിക്കാതാതേ നമുക്കൊരുമിച്ചു ചെയ്യാം.

ഇതു പോലും ചെയ്യാന്‍ പറ്റിയില്ല എങ്കില്‍ നമ്മള്‍ തനി 'കോഞ്ഞാണ്ടന്‍മാര്‍' ആണ് എന്ന് അവന്മാര്‍ മനസ്സിലാക്കില്ലേ.....!?

ഈ ഫോട്ടോ ഒരു ഫാന്‍ പേജില്‍ നിന്നും കിട്ടിയതാ




News Update:
ആരാധകരുടേ ശക്തമായ എതിര്‍പ്പിനേയും എതിര്‍ പ്രചാരണങ്ങളയും തുടര്‍ന്നു ടീം മാനേജ്‌മന്റ്‌ കൊച്ചി തന്നേ ഹോം ഗ്രൌണ്ട് ആയി നിശ്ചയിക്കുകയും ഓണ്‍ലൈന്‍ വോട്ടിങ്ങില്‍ കൂടുതല്‍ ആരാധകര്‍ തെരഞ്ഞെടുത്ത 'കൊച്ചി ടസ്കേഴ്സ് കേരള' (Kochi Tuskers Kerala) എന്നതു ടീം നാമം ആക്കുകയും ചെയ്യ്തു.

പുതിയ ടീം ലോഗോ

ടീം തീം ഗാനം

1 comment:

Turky Al Sami said...

ലവന്മാര്‍ കൊണ്ടുപോകുമെന്നുള്ളത് ഉറപ്പാണ് .....ഇനി ഒരു കാര്യം ചെയ്‌താല്‍ മതി ..'കൊച്ചി' എന്ന പേരുമാറ്റി 'കച്ച്' എന്നാക്കിയാല്‍ ശുഭം !