ആഖില ലോക ഭാരതിയരൈ മൊത്തത്തില്‍ വച്ച് നോക്കുമ്പോള്‍ ഭാരത്തതിന്റൈ തെക്ക് പടിഞ്ഞാറുള്ള മിത ശീതോഷ്ണ മേഘലയില്‍ ധാരാളമായി കാണുന്ന മലയാളി എന്ന ജീവികള്‍ക്ക് ഭയങ്കര വിവരം ആ കേട്ടോ!!!! ശരിക്കും ഒരു ഒന്ന് ഒന്നര വിവരം!!!
"തിണ്ണ മിടുക്ക് കാണിക്കുക, ആരയും അങ്ഗീകരിക്കാതിരിക്കുക ഇനി അങ്ഗീകരിച്ചാല്‍ തന്നേ മരിച്ചതിനു ശഷം മാത്രം എന്ന് നിര്‍ബന്ധം പിടിക്കുക,
ആരാണ് Dr. ജോര്‍ജ് സുദര്‍ശന്‍ എന്ന മലയാളി? ആരാണ് യു.ന്‍. ഇല്‍ തുടര്‍ച്ച യായ് എട്ടു മണിക്കൂര്‍ പ്രസംഗിച്ചു, കാശ്മീര്‍ ഭാരതത്തിന്റേതു ആണ് എന്ന് സ്ഥാപിച്ച മലയാളി? കാസര്‍ഗോഡ് ഉള്ള മാലിക് ദിനാര്‍ മോസ്ക് ഇന്റേ പ്രാധാന്യം എന്ത്? ഏഴര പള്ളികളുടേ ചരിത്രം എന്ത്? തുടങ്ങി മലയാളിയുടേ അഭിമാനം ആയ എന്ത് ചോദിച്ചാലും വാ പൊളിച്ചു നില്‍ക്കുകയും.
എന്നാല്‍ ബൊളിവിയ, സോവിയറ്റ് യൂണിയന്‍, ക്യുബ, വിയറ്റ്നാം തുടങ്ങിയ സ്ഥലങ്ങളിലേ പ്രത്തെകതരം ചുവന്ന നിറത്തോട് കുടിയ സുക്ഷ്മ ജീവികളേ പറ്റി വരേ വളരേ കൃത്യമായ് പറയാന്‍ പറ്റുകയും ചെയ്യുക"
തുടങ്ങിയ ചില പ്രശ്നങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ നമ്മുടേ അത്ര നല്ലവരും മിടുക്കരും വിവരം ഒള്ലാവരും ആയ ജീവികള്‍ ഭാരതത്തില്‍ അപൂര്‍വമാണ്.
പശ്ചിമ ബംഗാളില്‍ ഇത്തരം തന്നേ ജീവികളുടേ സാന്നിധ്യം ശക്താമായി ഒണ്ടായിരുന്നു എന്ന് നമുക്ക് ചരിത്രത്തില്‍ നിന്നും മനസിലാക്കാം,
ഞാന്‍ പറഞ്ഞത് കേട്ട് കമ്മ്യൂണിസം ഒള്ളിടത്ത് വിവരം ഒണ്ട് എന്ന് തെറ്റി ധരിക്കരുത്? വിവരം ഒള്ള ഒരു ജനത ഉടേ ഇടയില്‍ കമ്മ്യൂണിസം വേരോടി എന്നേ ഒള്ളു, അത് അന്നിന്റൈ ആവശ്യം ആയിരുന്നതിനാല്‍ മാത്രം, ഇന്ന് ആവട്ടേ അതിന്റേ ആവശ്യം ഇല്ലായ്മ കുടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
അതുകൊണ്ടായിരിക്കാം പോളിറ്റ് ബ്വൂറോ കണക്കു പ്രകാരം അത്തരം വിവരമുള്ള ജീവികള്‍ നശിച്ചു കൊണ്ടിരിക്കുന്നതും!
ഹൈക്കമാണ്ട് കണക്കു പ്രകാരം നശിച്ചു എന്ന് കരുതിയ അത്തരം വിവരമുള്ള ജീവികള്‍ വീണ്ടും ഒണ്ടായി കൊണ്ടിരിക്കുന്നതും!
ഏതന്ഗിലും ഒന്ന് ഒറപ്പിച്ചു പറയണം എങ്കില്‍ അടുത്ത നിയമ സഭാ ഇലക്ഷന്‍ കഴിയണം എന്നാണ് രണ്ടു കുട്ടരും പറയുന്നത്.
പണ്ടൊരിക്കല്‍ കോട്ടയത്ത് ഡിഗ്രിക്ക് പഠിക്കുന്ന കാലം എന്റേ സഹപഠിയന്‍ എന്നോട് ചോദിച്ചു "എടാ ഈ ABVP കോണ്‍ഗ്രസ് ഇന്റേ ആണോ?" ഞെട്ടി നിന്ന എന്നോട് അടുത്ത സംശയം "ഈ വജ്പോയ് ഏതാ കോണ്‍ഗ്രസ് ആണോ?" അന്ന് നാട് ഭരിചോണ്ടിരുന്ന വജ്പോയ് യേ പറ്റിഉള്ള സംശയം കൂടി കേട്ടപ്പോള്‍ ഞാന്‍ ഞെട്ടി, ശരിക്കും പൊട്ടിത്തകര്‍ന്നു തഴേ വീണു !!!
പെട്ടന്ന് ഞെട്ടല്‍ മാറ്റി നല്ല നാല് വര്‍ത്തമാനം പറഞ്ഞപ്പോള്‍ സഹപഠിയന്‍ എന്നോട് പറഞ്ഞു "നീ കമ്പ്യൂട്ടര്‍ നേപ്പറ്റി എന്നോട് എന്ത് വേണം എങ്കിലും ചോദിച്ചോ ഞാന്‍ പറയാം!"
ആ നിഷ്കളംഗവും സത്യസന്ധവും ആയ മറുപടിയില്‍ ഞാന്‍ സന്തോഷിച്ചു. ഇനി ഇത്തരം സാധനം കൈയില്‍ സ്റ്റോക്ക് ഉള്ളവര്‍ അധികം ഇല്ലല്ലോ എന്ന്ഓര്‍ത്തു സമാധാനിച്ചു.
കാലങള്‍ക്ക് ശേഷം എന്റേ വള്ളം ഓസ്ട്രേലിയയില്‍ അടുപ്പിച്ചപ്പോള്‍ ആണ് ഭരതതിന്റൈ വടക്കോട്ട് പോകുംതോറും നമ്മേ പോലേ പൊതു വിജ്ഞാനവും സാമാന്യ ബോധവും ഒള്ള ജീവികളുടേ എണ്ണം വളരേ കുറവാണ് എന്ന് മനസിലായത്.
മറ്റു സംസ്താനങളില്‍ ഒന്നും വള്ളം അടുപ്പിക്കാന്‍ അവസരം ലഭിക്കാതിരുന്ന എനിക്ക്, ഈ പുതിയ അറിവ് ഒരു ഞെട്ടല്‍ത്തന്നേ ആയിരുന്നു!!.
എന്റേ ഞെട്ടല്‍ തുടങ്ങുന്നത് ഒരു ഡല്‍ഹിക്കാരന്‍ എന്നോട് "കേരളമോ! അത് എവിടാ?" എന്ന് ചോദിക്കുന്നിടതാ...
ഈ അടുത്ത് ഒണ്ടായ ഒരു സംഭവം പറയാം, കഥാ നായികാ പുതുതായി എന്റേ കൂടേ ജോലിക്ക് ചേര്‍ന്ന പൂച്ച കണ്ണും ഒഴുക്കന്‍ മുടിയും വടിവൊത്ത ശരീരവും ഉള്ള ഹിമാചല്‍ പ്രദേശ് കാരി സുന്ദരി, ഉത്തരം അറിയില്ല എന്ന് അറിഞ്ഞുകൊണ്ട് തന്നേ ഞാന്‍ അവളുടേ നാടിന്‍റേ മുഘ്യമന്ത്രി ആരാണ് എന്ന് ചോദിച്ചു.കൊച്ചു കള്ളി അവള്‍ക്കു ഇതു എന്നല്ല ഒരു മുഘ്യമന്ത്രിയയും അറിയില്ലായിരുന്നു, പാവം.
പോട്ടേ സാരം ഇല്ല അല്ലംഗിലും നമ്മള്‍ പ്രാദേശിക വാദത്തിനു അടിമപെടരുതല്ലോ, എല്ലാ കാര്യത്തിനും ഒരു ദേശിയ കാഴ്ചപ്പാട് വേണ്ടേ എന്ന് കരുതിയ ഞാന്‍ നമ്മുടേ പ്രധാനമന്ത്രി യുടേ പേര് തന്നേ ചോദിച്ചു,
ഭാഗ്യം!! "അത് ഒരു സര്‍ദാര്‍ അല്ലേ?" എന്ന് അവള്‍ എന്നോട് തിരിച്ചു ചോദിച്ചു.
എന്റേ കണക്കുകുട്ടല്‍ ശരിയാണ് എങ്കില്‍, രാഷ്‌ട്രപതി എന്ന പ്രത്യകതരം ഉല്പന്നം ഇന്ത്യയ് ലും ഒണ്ട് എന്ന് പലര്‍ക്കും മനസിലായത് Dr. അബ്ദുല്‍ കലാം രാഷ്ട്രപതി ആയതിനു ശേഷം മാത്രം ആണ്.
ഗുജറാത്തില്‍ നിന്നുള്ള എന്റേ സഹ ജോലിക്കാരന്‍ സുഹൃത്തിനോട് ഞാന്‍ ഒരിക്കല്‍ അവന്റേ കൈവശം ഹിന്ദുസ്ഥാനി മ്യൂസിക് ഒണ്ടോ എന്ന് ചോദിച്ചു, സര്‍വകലാശാലാ റാങ്ക് ജേതാവായിരുന്ന ടി യാന്‍ അതുവരേ കരുതിയിരുന്നത് ഹിന്ദുസ്ഥാനി മ്യൂസിക് എന്നാല്‍ ദേശഭക്തി ഗാനവും, കര്‍ണാടിക് മ്യൂസിക് എന്നാല്‍ കന്നഡ മ്യൂസിക് ഉം ആണ് എന്നാ.
ഞാന്‍ മടുത്തു, ഒരു കാര്യം കൂടി പറഞ്ഞവസനിപ്പിക്കം..
സ്ഥലം, ഞാന്‍ മൂന്നു വര്‍ഷത്തോളം ജീവിച്ച ഗ്ലെന്‍ റോയ് എന്ന കൊച്ചു പട്ടണത്തിലേ റെയില്‍വേ സ്റ്റേഷന്‍ പടികള്‍, പടി ഇറങ്ങി വരുന്ന 'ജെങ്കി' എന്ന് തോന്നിക്കുന്ന ആളുടേ കൈയിലേ പട്ടിയേ കണ്ടിട്ടാവണം പടി കയറാന്‍ തുടങ്ങിയ കഥാ നായികാ പേടിച്ചു പുറകോട്ടു ചാടി, അത് കണ്ട ജങ്കി സായിപ്പിന്‍റേ വക, "ഫക്കിംഗ് ഇന്ത്യന്‍സ്,....@#$%@" എന്ന് തുടങ്ങി ഒരു കൊട്ട തെറി.
ഇതു കേട്ട നമ്മുടേ നായയിക സായിപ്പിനയും കണക്കിന് തെറിപറഞ്ഞു, ഏതായാലും തെറിയുട തുടക്കം മാത്രം ഞാന്‍ ഇവിടേ കുറിക്കാം,
"I am not from India, I am from Punjab" അതേ, അവള്‍ ഇന്ത്യയില്‍ നിന്നല്ലയിരുന്നു! പക്ഷേ അവള്‍ പഞ്ചാബ്‌ഇല്‍ നിന്നായിരുന്നു താനും!
ഇതു വെറും വിവരം ഇല്ലായ്മ ആണോ? അതോ ഉള്ളില്‍ കെടന്നു നുരയുന്ന ഖലിസ്ഥാന്‍ വികാരമോ?
ഉത്തരം എനിക്കറിയില്ല, പക്ഷേ ചോദ്യങള്‍ രണ്ടും അപ്രിയ സത്യംങള്‍ ആണ് എന്ന് വെക്തമായ് അറിയാം.
രക്ഷപെട്ടു! ആരും മോശക്കാരല്ല, ഇമ്മിണി വല്യ അമേരിക്കക്കാരേ ഒന്നു കണ്ടുനോക്ക് ! (6/10/2010)
26/12/2010
മനസ്സ് നിറഞ്ഞു......
ഇന്നലേ (Christmas 2010) ഹൈദ്രബാദ് കാരന്‍ സുഹൃത്ത് ഒരു സംശയം ചോദിച്ചു!!!
"അരുണ്‍ ക്രിസ്മസ് ജീസസ് ഇന്റേ ജന്മദിനം ആണോ അതോ മേരിയുടേ ആണോ?" !!!!
3 comments:
വളരെ സത്യം. ഇന്ന് വാര്‍ത്തയോട് താല്പര്യം ഉള്ള കുട്ടികളുടെ എണ്ണം വളരെ കുറവാണ്. ഏറ്റവും കൂടുതല്‍ മാര്‍ക്ക് സ്കോര്‍ ചെയ്യാനുള്ള നെട്ടോട്ടത്തില്‍ എന്ത് പൊതുവിജ്ഞാനം...പഠനം കഴിഞ്ഞാല്‍ സിനിമാ, സീരിയല്‍, ഗെയിംസ്...എന്തോന്ന് ന്യൂസ്
അപ്പൊ കര്‍ണാടിക് മ്യൂസിക് എന്നാല്‍ കന്നഡ മ്യൂസിക് അല്ലെ? ശോ.. കണ്‍ഫൂഷന്‍ ആയല്ലോ...
@Muneer
ഇന്ത്യന്‍ ശാസ്ത്രീയ സംഗീത രംഗത്തേ രണ്ടു വിഭാഗങ്ങള്‍ (ശൈലികള്‍) ആണ് ഹുന്ദുസ്ഥാനി സംഗീതവും കര്‍ണാടിക് സംഗീതവും.
ആന്ധ്ര, കര്‍ണാടക,തമിഴ് നാട്, കേരളം മുതലായ ഇടങ്ങളില്‍ ആണ് കര്‍ണാടിക് സംഗീതം ഏറ്റവും പ്രചാരം, ഭാഷ അല്ല ഇതിന്റേ അടിസ്ഥാനം 'ശ്രുതി, സ്വരം, താളം, ലയം' എന്നിവയാണ്.
ധാരാളം മലയാളം കര്‍ണാടിക് സംഗീതങ്ങള്‍ ഉണ്ട്!
18 - 20 നൂറ്റാണ്ടുകളില്‍ കര്‍ണാടിക് സംഗീത ശൈലി ഏറ്റവും കൂടുതല്‍ വളര്‍ത്തിയ നാട്ടുരാജ്യങ്ങള്‍ മൈസൂറും നമ്മുടേ സ്വന്തം 'തിരുവതാംകൂറും' ആയിരുന്നു.
Post a Comment