നിങ്ങൾ ഇങ്ങനെ പേടിക്കാതെ മിസ്റ്റർ മോഡി....
മിസ്റ്റർ മോഡി നിങ്ങൾക്ക് എന്തൊക്കെ കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിലും നിങ്ങൾ ഞങ്ങളുടെ പ്രധാനമന്ത്രിയാണ്! ജനങ്ങൾ വോട്ടുനൽകി തന്നെയാണ് നിങ്ങളെ തിരഞ്ഞെടുത്തത്തത്, അതുകൊണ്ടുതന്നെ നിങ്ങൾ ഇൻഡ്യാ ചരിത്രത്തിന്റെ ഭാഗം ആയിമാറിക്കഴിഞ്ഞ വ്യക്തിയാണ്... നിങ്ങളോടും നിങ്ങളുടെ രാഷ്ട്രീയത്തോടും അശേഷം താൽപ്പര്യമില്ലാത്തപ്പോൾ തന്നെ നിങ്ങളുടെ സ്ഥാനത്തെ നിങ്ങൾ ഇരിക്കുന്ന ഇരിപ്പിടത്തെ ഞങ്ങൾ കോൺഗ്രസ്സുകാർ വളരെയധികം ബഹുമാനിക്കുന്നു... നെഹ്‌റു ഇരുന്ന കസേരയാണത്, നെഹ്‌റു മുതൽ നിങ്ങൾ വരെയുള്ള പതിനാറുപേരിൽ പത്തിനഞ്ചുപേരും പ്രഗത്ഭർ തന്നെയായിരുന്നു, ആ കാലത്തൊന്നും 'ഒരു നിലവാരവുമില്ലാത്ത ഒരുത്തനും' ആ കസേരയിലേക്ക് ഒന്ന് എത്തിനോക്കാൻ പോലും മിനക്കെട്ടിട്ടില്ല... നിങ്ങൾ മാത്രമാണ് അതിന് ശ്രമിച്ചത്! നിങ്ങൾക്ക് നൂറു നൂറു ആശംസകൾ, നിങ്ങൾ മാറുന്ന ലോകത്തിന്റെ പ്രതിനിധിയാണ് അബ്രഹാം ലിങ്കൺ ഇരുന്ന കസേരയിൽ (അതേ പാർട്ടിയിൽ തന്നെ പെട്ട!) ഡൊണാൾഡ് ട്രംപ് ഇരിക്കുന്നുണ്ട് എങ്കിൽ നെഹ്‌റു ഇരുന്ന കസേരയിൽ നിങ്ങൾക്കും ഇരിക്കാം...! അത് അങ്ങനാണ്, പുതിയ ലോകം ഇത്തിരി വ്യത്യസ്തമാണ്... ഈ പുതിയ ലോകത്ത് വായ് കൊണ്ട് വിസർജിക്കുന്നവർക്കും ആസനം കൊണ്ട് ഭക്ഷിക്കുന്നവർക്കും വരെ സാധ്യതകൾ അനന്തമാണ്...
പറഞ്ഞുവന്നത് മറ്റൊന്നുമല്ല, നിങ്ങൾ എന്തിനാണ് രാഹുൽ ഗാന്ധിയെ ഇത്ര ഭയക്കുന്നത്!, എന്തിനാണ് നിങ്ങൾ ആ കുടുംബത്തെ പൂർവികരുടെ പേരുകൾ കേൾക്കുമ്പോൾ പോലും പേടിച്ചുവിറക്കുന്നത്!
പണ്ടു പണ്ട് ബ്രിട്ടിഷുകാർക്ക് ഇതേ ഭയമായിരുന്നു നെഹ്രുവിനോട് ആ ഭയമാണ് ആ മനുഷ്യനെ നിരന്തരം ജയിലിൽ അടക്കാൻ ബ്രിട്ടീഷുകാരെ പ്രേരിപ്പിച്ചത്, ദിവസങ്ങൾ മുതൽ വർഷങ്ങൾ വരെ നീണ്ട അത്തരം ഒൻപതു ജയിൽ വാസങ്ങളിൽ ഒരിക്കൽ പോലും ആ മനുഷ്യൻ തോറ്റു പിന്മാറിയില്ല, മാപ്പെഴുതിക്കൊടുത്തു മഹാനും ആയിട്ടില്ല... ഗമാൽ അബ്ദുന്നാസറിന്റെയും ഇന്ത്യയുടെ ജവഹർലാൽ നെഹ്‌റുവിന്റെയും ഫോട്ടോകൾ തൂങ്ങിക്കിടക്കുന്ന പഴയ ഈജിപ്ഷ്യൻ ഭാവനങ്ങളെപ്പറ്റി പണ്ടേതോ പ്രശസ്ത പത്രപ്രവർത്തകൻ എഴുതിയത് എവിടയോ വായിച്ചിട്ടുണ്ട്... പറഞ്ഞുവന്നത് മറ്റൊന്നുമല്ല അതായിരുന്നു നെഹ്‌റു! ലോകത്തിലെ അഞ്ചോ ആറോ അതിൽ കൂടുതലോ ശതമാനം രാജ്യങ്ങൾ തങ്ങളുടെ സ്റ്റാമ്പിൽ ഉൾപ്പെടുത്തി ആദരിച്ച നെഹ്‌റു! പതിനൊന്നു പ്രാവശ്യം സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് നോമിനേഷൻ ലഭിച്ച നെഹ്‌റു... ആ മരിച്ചു മണ്ണടിഞ്ഞിട്ടും ആ മനുഷ്യനോടു വരെ നിങ്ങൾക്ക് അടങ്ങാത്ത ഭയമാണ്, ആ ഭയം മൂലമാണ് നിങ്ങളും നിങ്ങളുടെ വിവരം കെട്ട കുട്ടിക്കുരങ്ങന്മാരും ആ മനുഷ്യനെ നിരന്തരം അപമാനിക്കുന്നത്.. അതുകൊണ്ടാണ് സാമാന്യ വിവരം ഉള്ളവർക്ക് അറപ്പു തോന്നുന്ന രീതിയിൽ നിങ്ങൾ ആ മനുഷ്യന്റെ ചരിത്രത്തെ വളച്ചൊടിക്കാൻ ശ്രമിക്കുന്നത്...
ഫിറോസ് ഗാന്ധിയേയും ഇന്ദിരാ പ്രിയദർശിനി നെഹ്‌റു ആയിരുന്ന അദ്ദേഹത്തിൻറെ ഭാര്യ ഇന്ദിരാ ഗാന്ധിയെയും നിങ്ങൾക്ക് ഭയമാണ്, കോൺഗ്രസ്സ് രാഷ്ട്രീയത്തിൽ ചോദ്യം ചെയ്യപ്പെടാൻ കഴിയുന്നതിനും ഉയരത്തിൽ ആയിരുന്ന നെഹ്‌റുവിനെ വരെ ചോദ്യം ചെയ്ത തന്റേടിയായിരുന്ന ആ യുവ കോൺഗ്രസ്സ് നേതാവിന്റെ പേര് വരെ നിങ്ങൾക്ക് ഭയമാണ്, സ്വാതന്ദ്ര്യ സമരത്തിലൂടെ വളർന്നുവന്ന ആ നേതാവിന്റെ പേരിനെപ്പോലും ഭയക്കുന്ന നീങ്ങളും ശിങ്കിടികളൂം കാലങ്ങളായി രതി മൂർച്ച യിൽ എത്തുന്നത് പോലും അയാളുടെ പരമ്പരയെ 'ഘണ്ടി' എന്ന് വിളിച്ചാശ്വസിച്ചാണ്.... ആ ഫിറോസിന്റെ ഭാര്യ ഇന്ദിരയോടുള്ള നിങ്ങളുടെ ഭയവും പ്രശസ്തമാണ് മിസ്റ്റർ മോഡി! അമൃത്സർ നഗരത്തിന്റെ മുഴുവൻ നിയന്ത്രണവും കൈയ്യാളിയിരുന്ന, ഒരു സംസ്ഥാനം മുഴുവൻ വേരുപടർത്തിയ തീവ്രവാദികളെ തകർക്കുക വഴി ഒരു സമുദായത്തിന്റെ മുഴുവൻ വൈരാഗ്യം സ്വന്തം തലയിൽ ഏറ്റുവാങ്ങിയ ഇന്ദിരയെയും നിങ്ങൾക്ക് ഭയമാണ്!, സ്വന്തം സുരക്ഷാ ചുമതലയിൽ നിന്നും സിഖുകാരെ ഒഴിവാക്കണം എന്ന ഇന്റലിജൻസ് റിപ്പോർട്ടിനോട് 'ഞാൻ അവരെ അവിശ്വസിച്ചാൽ അത് രാജ്യത്തിന് തെറ്റായ സന്ദേശം നൽകും' എന്ന് പറഞ്ഞ ആ ഇന്ദിരയുടെ ചിത്രത്തെ വരെ നിങ്ങൾക്ക് ഭയമാണ്.. ആ ഭയത്തിന്റെ ഒടുക്കമാണ് നിങ്ങൾ അവരുടെ പേരിലുള്ള സ്റ്റാമ്പുകൾ പിൻവലിച്ചു ശക്തി തെളിയിച്ചത്! ഹേ മനുഷ്യാ നിങ്ങൾ ഒരു അപാര സാധനം തന്നെയാണ്....
നിങ്ങള്ക്ക് രാജീവിനെയുംയും ഭയമാണ്, ആ മനുഷ്യൻ കൊണ്ടുവന്ന ടെക്‌നോളജി അതി വിദഗ്ധമായി ദുരുപയോഗം ചെയ്തത് മിടുക്കൻ ആയതല്ലാതെ തനിക്ക് മറ്റൊരു യോഗ്യതയും ഇല്ല എന്ന് നിങ്ങൾക്ക് നല്ല ബോധ്യമുണ്ട്, അതുതന്നെയായിരിക്കാം നിങ്ങൾക്ക് ആ മനുഷ്യനോടുള്ള ഭയത്തിന്റെ അടിസ്ഥാനവും... അതുകൊണ്ടുതന്നെയായിരിക്കാം നിങ്ങളുടെ ശിങ്കിടി ശിഷ്യൻ രവിശങ്കർ പ്രസാദ് എന്ന മന്ത്രി, രാജ്യത്തിനുവേണ്ടി രക്തസാക്ഷിയായ രാജീവ് ഗാന്ധിയുടെ ചിത്രമുൾക്കൊള്ളുന്ന സ്റ്റാമ്പും ഇന്ദിരാ സ്റ്റാമ്പ് പിൻവലിച്ചകൂടെത്തന്നെ പിൻവലിച്ചത്... നിങ്ങള്ക്ക് ആ മനുഷ്യന്റെ ഭാര്യയേയും ഭയമാണ് അതുകൊണ്ടാണ് നിങ്ങൾ ഇപ്പോഴും അവരെ മദാമ്മ വിളികൾക്കൊണ്ട് മൂടുന്നത്, മിസ്റ്റർ മോഡി നിങ്ങൾ ആദ്യമായി ജനപ്രതിനിധി ആവിന്നതിനും വർഷങ്ങൾക്ക് മുന്നേ ആ സ്ത്രീ ഇന്ത്യൻ പാർലമെന്റിന്റെ പടികൾ കയറിയിരുന്നു എന്നെങ്കിലും ഇടക്കൊക്കെ ഒന്ന് ഓർക്കണം...
രാഹുൽ ഗാന്ധിയെ നിങ്ങൾക്ക് ഭയമാണ്! മെഴുകു പ്രതിമ കണക്കാണ് നിങ്ങൾ ഇപ്പോൾ, എപ്പോൾ വേണമെങ്കിലും ഉരുകാവുന്ന മെഴുകുപ്രതിമ കണക്ക്, നിങ്ങൾക്ക് ഇപ്പോൾ ഭയംകൊണ്ട് ജ്വരം പിടിച്ച അവസ്ഥയാണ്... പാർലമെറ്റിനെ അഭിമുഖരിക്കാൻ ഭയപ്പെട്ട് വെളിറി പിടിച്ചു ഓടിനടക്കുന്ന നിങ്ങളുടെ അവസ്ഥക്ക് പ്രധാന കാരണവും ആ ഭയമാണ്... പാർലമെന്റിൽ കയറാതെ പേടിച്ചുനടക്കുന്ന നിങ്ങള്ക്ക് നിങ്ങളുടെ ആസനത്തിന്റെ കീഴിൽ ഇരിക്കുന്ന ചില സൊ കോൾഡ് പത്രപ്രവർത്തകരുടെ കൂട്ട് ചേർന്നുള്ള എക്സ്ക്ലുസിവ് അഭിമുഖ നാടകം അല്ലാതെ എന്തിനെങ്കിലും പ്രാപ്തിയുണ്ടോ...? ആ പ്രാപ്തിയില്ലായ്മകൊണ്ടുമാത്രമല്ലേ രാഹുൽ ഗാന്ധിയുടെ മുഖത്തുനോക്കി രാഷ്ട്രീയം പറയേണ്ടപ്പോൾ 'പപ്പുമോൻ' എന്ന് പറഞ്ഞു അളിഞ്ഞ ചിരിയും ചിരിച്ച് പുറകെ നടക്കുന്ന മണ്ടൻ കൂട്ടങ്ങളെ രസിപ്പിച്ചു രക്ഷപെടാൻ നിങ്ങൾ ശ്രമിക്കുന്നത്....?
ഇനി ഈ ചിത്രം.... ആറാം നിരയിൽ ഇരുന്നു സന്തോഷത്തോടെ റിപ്പബ്ലിക്ക് ദിന പരേഡ് കാണുന്ന രാഹുലിന്റെ ചിത്രം.... ആ സീരിയൽ നടിക്ക് പിന്നിലിരിക്കുന്ന ആരുടെയൊക്കയോ പിന്നിലിരിക്കുന്ന രാഹുലിന്റെ ചിത്രം... അത് ഞങ്ങൾ കോൺഗ്രസ്സുകാർ സന്തോഷത്തോടെ സൂക്ഷിച്ചോളാം... നിങ്ങൾ വിറക്കുന്നതിന്റെ അടയാളമാണ് ഈ ചിത്രം.... പഴയ ബ്രിട്ടീഷ് ശിങ്കിടികൾക്കും ചാരന്മാർക്കും മാപ്പെഴുത്തുകാർക്കുമൊന്നും ഇൻഡ്യാ മഹാരാജ്യം ഇനി ഒരിക്കൽക്കൂടി വഴങ്ങിക്കൊടുക്കില്ല എന്ന് അവർ സ്വയം തിരിച്ചറിഞ്ഞു എന്നതിന്റെ മുന്നോടിയാണ് ഈ ചിത്രം ഞങ്ങൾക്ക്... ഞങ്ങൾക്ക് ഇത് ശുഭ ലക്ഷണമാണ്... അതുകൊണ്ടു തന്നെ ഞങ്ങൾ കോൺഗ്രസ്സുകാർ ഈ ചിത്രം എക്കാലവും ഞങ്ങളുടെ മനസ്സിൽ സൂക്ഷിക്കും.... ഒരു വെളിപാടിന്റെ അടയാളം പോലെ....
അവസാനമായി ഒന്നുകൂടിപ്പറയുന്നു, നിങ്ങൾ ഇങ്ങനെ പേടിക്കാതെ മിസ്റ്റർ മോഡി..... ജനാധിപത്യം എന്നാൽ ഇങ്ങനെയാണ്...