സ്ട്രീറ്റ് ആർട്ട് - മെൽബൺ നഗരത്തിൽ പലയിടത്തായി പല കുടുസ്സു വഴികളിലും ഉണ്ട് കൊതിപ്പിക്കുന്ന മനോഹര ചിത്രങ്ങളുടെ കൂമ്പാരം, ഒരു പ്രത്യേക സൗന്ദര്യം ആണ് പലപ്പോഴും ഇത്തരം സ്ഥലങ്ങൾക്ക്!
പണ്ടെപ്പോഴോ ഒരിക്കൽ യാദ്രശ്ചികമായി അത്തരം ഒരു സ്ഥലം കണ്ടു, പിന്നെ എപ്പോൾ ആ പരിസരത്തു പോയാലും ആ കുടുസ്സുവഴിയിൽ കയറുന്നതും ഒരു ശീലമായി, എല്ലായിടത്തും കുത്തിവരച്ചു വച്ചിരിക്കുന്നു, പക്ഷേ എന്തോ ഒരു രസമാണ് അതുകാണാൻ!
ഓരോ ദിവസവും പുതിയ ചിത്രങ്ങൾ വന്നുകൊണ്ടിരിക്കും, വരച്ചതിന്റെ മുകളിൽ അടുത്ത ചിത്രം പിന്നെ അടുത്തത് അങ്ങനെ അങ്ങനെ നമ്മളെ ഒരിക്കലും ബോറടിപ്പിക്കാതെ ചിത്രങ്ങൾ മാറിക്കൊണ്ടിരിക്കും! കഴിഞ്ഞ ആഴ്ചയും അതിലെ കയറിയിറങ്ങി, എന്തോ പണിനടക്കുന്നതുകൊണ്ട് ഭിത്തികളിൽ നല്ലൊരുശതമാനവും കെട്ടിയടച്ചിരുന്നു, ചിത്രങ്ങളുടെ സൗന്ദര്യത്തിനും കുറവ് സംഭവിച്ചു! എങ്കിലും സാരമില്ല, കുറച്ചു ഫോട്ടോസ് എടുത്തു, അതും ഇൻസ്റ്റാഗ്രാമിൽ കിടന്ന പഴയ ഫോട്ടോകളും ഇവിടെ പോസ്റ്റുന്നു.
ഇതൊക്കെ ഇഷ്ടപ്പെടുന്ന ആരെങ്കിലുമുണ്ടെങ്കിൽ അടുത്ത തവണ ഫ്ലിൻഡേഴ് സ്ട്രീറ്റ് സ്റ്റേഷൻ പരിസരത്ത് വരുമ്പോ ചുമ്മാ ഒന്ന് കറങ്ങിനോക്ക്! ഇരുട്ടു വീണുതുടങ്ങുന്ന സമയത്തു ഈ സ്ഥലത്തിന് വേറൊരുതരം പേടിപ്പിക്കുന്ന സൗന്ദര്യമാണ്... ഹോളിവുഡ് സിനിമകളിലെ ചെറുകിട ഗുണ്ടകളും ഡ്രഗ് ഡീലേഴ്‌സും, ഹുക്കേഴ്സ്‌മൊക്കെ നടക്കുന്ന സ്ഥലം പോലൊരു ലുക്ക്...
(സ്ഥലം: സെന്റ് പോൾസ് കത്തീഡ്രലിന്റെ വശത്ത് ഫെഡറേഷൻ സ്‌ക്വയറിനു എതിർ വശത്തുള്ള Hosier Lane & Rutledge Ln) #HosierLane #RutledgeLn #StreetArt #Melbourne
No comments:
Post a Comment