എന്റെ നിധിപ്പെട്ടി - ശീലങ്ങൾ, ദുഃശീലങ്ങൾ, ഹോബി, വട്ട്, ഇഷ്ടങ്ങൾ തുടങ്ങി പലപേരിൽ അറിയപ്പെടുന്ന കിറുക്കുകൾ ഉണ്ടാവും എല്ലാവർക്കും. എനിക്കുമുണ്ടായിരുന്നു അത്തരം ചില ഇഷ്ടങ്ങൾ. ധാരാളം 'അടിച്ചമർത്തലുകളെ' അതിജീവിച്ച് അവ എല്ലാം ഇപ്പോഴും എന്റെ നിധിപ്പെട്ടിയിൽ ഭദ്രമായിരുപ്പുണ്ട്. വിമാനം പിടിച്ച് ഓസ്ട്രേലിയയിൽ എത്തിയ അതിലൊന്നിനെ ഇന്നലെ ഞാൻ തുറന്നു മുറിമുഴുവൻ നിരത്തിയിട്ടു സായൂജ്യമടഞ്ഞു...
കൃത്യം പറഞ്ഞാൽ ഒൻപതാം വയസ്സിൽ, മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മരണ വന്ന പത്രങ്ങൾ എല്ലാം എടുത്തുവച്ചു തുടങ്ങിയതാണ് ഈ ശീലം. പത്രക്കട്ടിങ്ങുൾ എടുത്തുവക്കുക എന്ന എന്റെ ഈ പ്രേത്യേക സ്വഭാവം അന്നു മുതൽ ഇപ്പോൾ വരെ ഏറിയോ കുറഞ്ഞോ നിലനിന്നും പോരുന്നു.
ആദ്യമൊക്കെ അതി സുരക്ഷിത മേഖലകളായ സെറ്റിയുടെ കുഷ്യനടിയിലും കട്ടിലിന്റെ ബെഡിനടിയിലുമായിരുന്നു ഇതൊക്കെ സൂക്ഷിച്ചു വച്ചിരുന്നത്, പിന്നെ എപ്പോഴോ അതിന് എല്ലാം ഒരു ഫയലിലേക്ക് സ്ഥാനക്കയറ്റം കൊടുത്തു.. ആ ഫയൽ ആണ് ഇന്നലെ കറങ്ങിത്തിരിഞ്ഞു എന്റെ കൈയിൽ തന്നെ തിരികെ എത്തിയത്. പ്രധാനപ്പെട്ടത് എന്ന് ഞാൻ കരുതിയിരുന്ന കുറേ പത്രക്കടലാസുകൾ എവിടോ നഷ്ടപ്പെട്ടു എന്നതൊഴിച്ചാൽ ബാക്കിയെല്ലാം ശുഭം...

No comments:
Post a Comment