Sunday, October 31, 2010

ഇന്ദിരാ സ്മരണക്കു മുന്‍പില്‍ പ്രണാമം......



Indira Priyadarshini Gandhi
( 19 November 1917 - 31 October 1984 )



ഇന്ന് ഒക്ടോബര്‍ 31 ഇന്ദിരാ രക്തസാക്ഷി ദിനം.

ഇന്ത്യയുടേ അഞ്ചാമത്തേ പ്രധാനമന്ത്രിയും ലോകം കണ്ടത്തില്‍ ഏറ്റവും മികച്ച വനിതാ നേതാക്കളില്‍ ഒരാളുമായിരുന്നു നമ്മുടേ ഉരുക്കു വനിത.

ഇന്ത്യയേ ആണവശക്തി ആക്കി മാറ്റിയതും കിഴക്കന്‍ പാകിസ്താനേ ഇല്ലാതാക്കി ബംഗ്ലാദേശ് എന്ന ഒരു പുതിയ രാഷ്ട്രം ശ്രഷ്ടിച്ചതും പഞ്ചാബ് മുഴുവന്‍ വേരുപടര്‍ത്തി നിന്നിരുന്ന ഖലിസ്താന്‍ തീവ്ര വാദത്തേ തുടച്ചു മാറ്റിയതുമുള്‍പ്പടയുള്ള ആനേകം നടപടികളിലൂടേ ഇന്ത്യയേ ഇന്ത്യ ആക്കി നിലനിര്‍ത്തിയ ഇന്ദിരാ, നിനക്ക് നന്ദി......

നീ ആയിരുന്നു ഇന്ത്യക്ക് എല്ലാം, നിന്നേ പോലുള്ള ഒരു നേതാവിനേ ആണ് ഞങ്ങള്‍ക്ക് ഇന്ന് ആവശ്യം......

ഇന്ദിരാ...... നിനക്ക് പ്രണാമം......


ലോകം കണ്ട ഏറ്റവും ശക്തയായ ഭരണാധികാരിയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ ബഷ്പാജ്ജലി അര്‍പ്പിക്കുന്നു......

Thursday, October 28, 2010

അരുന്ധതി റോയിയുടേ ഇന്ത്യാ വിരുദ്ധ വെളിപാടുകള്‍.

അരുന്ധതി റോയിയുടേ വിവാദ പ്രസ്താവനയും അത് കാണുമ്പോള്‍ ഇന്ത്യക്കാരന്‍ എന്ന നിലയില്‍ മനസ്സില്‍ തോന്നുന്ന സ്വാഭാവിക സംശയങ്ങളും, പ്രതികരണങ്ങളും മാത്രമാണ് തഴേ കൊടുക്കുന്നത്.


വരേ പോലേ എല്ലാം വിശാലം ആയി കാണാനുള്ള കഴിവില്ലാത്ത, ഇന്ത്യന്‍ താല്‍പര്യങ്ങള്‍ മാത്രം ചിന്തിക്കുന്ന ഒരിന്ത്യന്‍ പക്ഷപാതിയുടേ സംശയങ്ങള്‍ ആണ് അത് എങ്കിലും ആ സംശയങ്ങള്‍ എല്ലാം പ്രശസ്തവും ഉത്തരം ലഭിക്കാന്‍ അര്‍ഹത ഉള്ളതും ആണ് എന്ന് ഞാന്‍ കരുതുന്നു.

“ഇന്ത്യയില്‍ നിന്ന് സ്വാതന്ത്ര്യം വേണമെന്ന് പറയുന്നവരെയെല്ലാം വിഭജനവാദികളായി ചിത്രീകരിക്കുന്നത് ശരിയല്ല. ബ്രിട്ടീഷുകാര്‍ വിട്ടതോടെ ഇന്ത്യ അധികാരത്തെ കോളനിവത്കരിച്ചു. പൊലീസിലും അര്‍ധസൈനിക വിഭാഗങ്ങളിലും ചേരാതെ ഇന്ത്യാവിരുദ്ധ പ്രതിരോധത്തെ ഏകീകരിക്കാന്‍ കശ്മീര്‍ യുവത തയാറാകണം.കശ്മീര്‍ ഒരിക്കലും ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരുന്നില്ല. ചരിത്രപരമായ വസ്തുതയാണിത്.

‘കോളനി മനസ്സായിരുന്നു എന്നും ഇന്ത്യക്ക്. കശ്മീരില്‍ മാത്രമല്ല നാഗാലന്‍ഡ്, മണിപ്പൂര്‍, പഞ്ചാബ് എന്നിവിടങ്ങളിലും നാം ഇതു കണ്ടു. മധ്യ ഇന്ത്യയില്‍ ദരിദ്ര ജനങ്ങളെ കൊന്നൊടുക്കാനാണ് ഇന്ത്യന്‍ സൈന്യം ഇപ്പോള്‍ ശ്രമിക്കുന്നത്. സൈന്യത്തെ പുറന്തള്ളുകയും സായുധസേനക്കുള്ള പ്രത്യേകാധികാര നിയമം പിന്‍വലിക്കുകയും വേണമെന്ന ആവശ്യം ശക്തമായി മുന്നോട്ടു കൊണ്ടുപോകണം. ഇപ്പോഴത്തെ പ്രതിരോധത്തിന് വ്യക്തമായ ലക്ഷ്യനിര്‍ണയം നടത്താനും കശ്മീരികള്‍ തയാറാകണം.”

എന്ന അരുന്ധതിയുടേ പ്രസ്താവന കണ്ടപ്പോള്‍ ശരിക്കും ദു:ഖം തോന്നി.

പ്രിയ അരുന്ധതീ, എന്താണ് പറയുന്നത് എന്ന് മനസിലാക്കാന്‍ ഉള്ള വിവരം നിങ്ങള്‍ക്ക് ഇല്ലാത്തതാണോ, അതോ സ്വന്തം പ്രശസ്തിക്കു വേണ്ടി എന്തും പറയാന്‍ മാത്രം വൃത്തികെട്ട നിലയിലേക്കു നിങ്ങള്‍ അധപതിച്ചതാണോ?

കാശ്മീര്‍ ജനതയോട് ഇന്ത്യക്ക് എതിരേ പ്രവര്‍ത്തിക്കാന്‍ പരസ്യാഹ്വാനം നടത്തിയതിലൂടേ 'മുസ്ലിം ജനതയുടേ രാജ്യ സ്നേഹത്തേ സംശയത്തോടു കൂടി മാത്രമേ കാണാവൂ' എന്ന് ആഹ്വാനം ചെയ്തു നടക്കുന്ന ഹൈന്ദവ ഫാസിസ്റ്റ് സംഘടനകള്‍ക്ക് ജയ് വിളിക്കുകയല്ലേ നിങ്ങള്‍ ചെയ്തത്? ദേശാഭിമാനികള്‍ ആയ കോടിക്കണക്കിന് ഇന്ത്യന്‍ മുസ്ലിങ്ങളേ അല്ലേ പരോക്ഷമായി ആണങ്കില്‍ കൂടി നിങ്ങള്‍ ഇന്ത്യാ വിരുദ്ധര്‍ ആക്കിയത്?

കാശ്മീരിനേ സ്വര്‍ഗ്ഗരാജ്യം ആക്കാന്‍ ഇന്ത്യയില്‍ നിന്നും അടര്‍ത്തി മാറ്റണം എന്ന് ആഹ്വാനം ചെയുന്ന ഓരോ വ്യക്തിയും പാകിസ്താന്റേ കൈവശം ഉള്ള കാശ്മീരില്‍ (Pakistan Occupied Kashmir - POK) ഇപ്പോള്‍ എന്തു നടക്കുന്നു എന്ന് അറിയണം.

ജനങ്ങള്‍ തിരഞ്ഞ് എടുത്ത ഭരണകൂടം നമ്മുടേ കാശ്മീര്‍ ഭരിക്കുമ്പോള്‍ ഇസ്ലാമാബാദിന്റേ പാവ ഭരണം ആണ് ഇപ്പോഴും POK യില്‍ നടക്കുന്നത്.

കാശ്മീരിന്റേ സകല വരുമാനമാര്‍ഗവും തല്ലിതകര്‍ത്ത് ഒരു ജനതയേ മുഴുവന്‍ പട്ടിണിയിലേക്കു തളളിവിട്ടത് പാകിസ്ഥാന്‍ പിന്തുണ യോടുകൂടി പ്രവര്‍ത്തിക്കുന്ന തീവ്രവാദം മാത്രം ആണ്.

'കാശ്മീരില്‍ ആക്രമണം നടത്താന്‍ തീവ്രവാദികള്‍ക്ക് പാക്‌ സേന പരിശീലനം നല്‍കി' എന്നാ പ്രസ്താവന വന്നത് മുന്‍ പാക്‌ പ്രസിഡന്റ്റ് ആയ മുഷാറഫിന്റേ വായില്‍ നിന്നു തന്നേ ആണ്.

POK കാശ്മീരിയുടേത് അല്ലാതായി മാറുന്നത് ആര്‍ക്കും ചോദ്യം ചെയ്യണ്ടേ ?
പാകിസ്ഥാനില്‍ നിന്നും സംഘടിത കുടിയേറ്റം നടത്തി-നടത്തി നാള്‍ക്കുനാള്‍ കാശ്മീരിയേ സ്വന്തം മണ്ണില്‍ ന്യുനപക്ഷത്തില്‍ നിന്നും അതി ന്യുനപക്ഷം ആക്കി മാറ്റുന്നത് അവര്‍ക്ക് സ്വര്‍ഗ്ഗരാജ്യം പണിയാന്‍ ഉള്ള ശ്രമത്തിന്റേ ഭാഗം ആണ് എന്ന് കരുതാന്‍ മാത്രം മണ്ടന്‍മാരുണ്ടോ ഇന്ത്യയില്‍.

പാകിസ്ഥാനും ചൈനക്കും മാത്രം ലാഭം ഉള്ള കച്ചവടത്തിനുള്ള പ്രധാന അസംസ്കൃത വസ്തുവാണ് അവര്‍ക്ക് POK. ഇന്ത്യന്‍ കാശ്മീര്‍ ആവട്ടേ ഒരു നിധിവേട്ടക്ക് ഉള്ള ഉല്‍പന്നവും.

POK യിലേ ഖനികളും, സകല തന്ത്രപ്രധാനം ആയ മേഖലകളും, ചൈനയ്ക്കു തീറ് എഴുതി കൊടുക്കുന്ന പാകിസ്താന്‍ നടപടിക്കു എതിരേ പോരാടുന്ന അവിടുത്തേ പാവപ്പെട്ട കാശ്മീരി യുടേ സ്വരത്തിനും എന്തങ്കിലും വില കൊടുത്തു കൂടേ സാഹിത്യകാരീ!

കാശ്മീരിന്റേ ഭാഗം ആയ 'അക്സായ്‌ ചിന്‍' പൂര്‍ണം ആയും ചൈനയ്ക്കു സമ്മാനം ആയി നല്‍കിയ പാകിസ്താന്‍ നടപടി കാശ്മീരിനോടുള്ള അവരുടേ അഗാധ പ്രേമത്തിന്റേ തെളിവാണോ.....? 

കാശ്മീര്‍ മേഖല മൊത്തത്തില്‍ എടുത്താല്‍ അതിന്റേ 20 ശതമാനത്തോളം വരുന്ന 'അക്സായ്‌ ചിന്‍' ആണ് ഇന്ത്യയുടയോ പാകിസ്താന്‍ടയോ കാശ്മീരി യുടയോ അല്ലാതായി മാറിയത്.



തൊഴിലില്ലായ്മ കൊണ്ട് ആത്മഹത്യ ചെയ്യുന്നതും കൂലിവേലക്കായി പാക് നഗരങ്ങളിലേക്ക് കുടിയേറുന്നതും ആയ ഒരു സമൂഹം മാത്രം ആണ് ഇന്ന് POK യിലേ കാശ്മീരി.

തീവ്രവാദ ക്യാമ്പുകളുടേ എണ്ണത്തിലും വലുപ്പത്തിലും ഉള്ള വികസനം അല്ലാതേ കാഷ്മീരിക്ക് പാകിസ്താന്‍ എന്താണ് കൊടുത്തത് എന്ന്‌ സ്വതന്ത്ര കാശ്മീരിന് വേണ്ടി മുറവിളി കൂട്ടുന്നവര്‍ ഇടക്കൊക്കേ ഓര്‍ക്കുന്നത് നന്നായിരിക്കും.

പാകിസ്താനില്‍നിന്നും സ്വാതന്ദര്യം നേടാന്‍ പോരാടിക്കോണ്ടിരിക്കുന്ന ബലൂച്ചിസ്ഥാന്റേ ശബ്ദം പുറത്തു കേള്‍ക്കാതിരിക്കാനും ചൈനയുടേ സമ്മാനങ്ങള്‍ക്ക് പകരം കൊടുക്കാനും ഉള്ള ഒരു ഉല്പന്നം മാത്രം ആണവര്‍ക്ക് കാശ്മീര്‍.

നാഗാലന്‍ഡ്, മണിപ്പൂര്‍ എന്നിവിടങ്ങള്‍ ഒക്കേ നിങ്ങള്‍ കണ്ടപ്പോള്‍, അവര്‍ ഉപയോഗിക്കുന്ന അത്യാധുനിക ആയുധങ്ങള്‍ ത് രാജ്യത്ത്നിന്നും വന്നതാണ് എന്നും അവര്‍ക്ക് ത് രാജ്യമാണ് ആയുധ പരിശീലനം നല്‍കുന്നത് എന്നും കാണാന്‍ വിട്ടു പോയത് എന്തേ?

പഞാബില്‍ തീവ്രവാദത്തിന്റേ ഇരകള്‍ ആയി 'ജീവിക്കുന്ന രക്തസാക്ഷികള്‍' എന്ന പേര് ലഭിച്ചവരുടയും തീവ്രവാദികള്‍ കൊന്ന നൂറു കണക്കിന് പാവപെട്ടവരുടേ കുടുമ്പത്തിന്റേയും കണീര്‍ കൂടി നിങ്ങള്‍ കാണണം.

സുവര്‍ണ ക്ഷേത്രത്തേ ആയുധപ്പുര ആക്കി മാറ്റിയ, ക്ഷേത്രത്തിനുള്ളില്‍ ഗ്രനേഡ് നിര്‍മാണത്തിനുള്ള യന്ത്രങള്‍ വരേ സ്ഥാപിച്ചിരുന്ന, അമൃത്സര്‍ നഗരം അടക്കിഭരിച്ചു തുടങ്ങിയ ആ തീവ്രവാദികളേ ഇന്ത്യ എന്ന രാജ്യം എന്ത് ചെയ്യണം ആയിരുന്നു എന്നാണ് 'വിശ്വ' സാഹിത്യകാരി പറയുന്നത്.....?

'മധ്യ ഇന്ത്യയില്‍ ദരിദ്ര ജനങ്ങളെ കൊന്നൊടുക്കാനാണ് ഇന്ത്യന്‍ സൈന്യം ഇപ്പോള്‍ ശ്രമിക്കുന്നത്' എന്ന്‌ നിങ്ങള്‍ പറഞ്ഞല്ലോ നിങ്ങളുടേ ആ വാക്കുകളില്‍ തന്നേയുണ്ട് മാവോയിസ്റ്റ് തീവ്രവാദികളോടുള്ള നിങ്ങളുടേ പിന്തുണ.

ദരിദ്ര ജനങ്ങളുടേ പേര് പറഞ്ഞു മാവോവാദികളേ നിസ്സാരവല്‍ക്കരിക്കരുത് അരുന്ധതീ. ഇന്ത്യയിലേ 120 ജില്ലകള്‍ നിയന്ത്രിക്കുന്നത് നിങ്ങള്‍ വെള്ള പൂശിയ മാവോയിസ്റ്റുകള്‍ ആണ്. അവിടൊന്നും നിയമവാഴ്ച  ഇല്ല എന്നതും മറക്കരുത്. മൊത്തം ജില്ല കളുടേ എണ്ണം 625 എന്ന കണക്കുകൂടി നോക്കുമ്പോള്‍ അറിയാം കാര്യം എത്ര ഭീകരം ആണ് എന്ന്‌.

ചൈനീസ്‌ പരിശീലനം ലഭിച്ച, ചൈനീസ് ആയുധങ്ങള്‍ ഉപയോഗിക്കുന്ന മാവോയിസ്റ്റുകള്‍ ആണ് ഇന്ത്യയുടേ അഞ്ചില്‍ ഒന്ന് ജില്ലകളും നിയന്ത്രിക്കുന്നത്. അതിനേ തിരിച്ചു പിടിക്കാന്‍ ഉള്ള പോരാട്ടത്തില്‍ ഏര്‍പെട്ട സൈനികരേ ആണ് നിങ്ങള്‍ അതിക്രമണം കാണിക്കുന്നവര്‍ ആക്കിയത്.

ബുദ്ധി ജീവി വേഷത്തില്‍ വിദേശ വേദികളില്‍ ഇന്ത്യയില്‍ ജനാദിപത്യം ഇല്ല എന്ന് വിളിച്ചു പറഞ്ഞപ്പോഴും ഇന്ത്യന്‍ ഭരണകൂടത്തിനേതിരേ ശബ്ദം ഉയര്‍ത്തിയപ്പോഴും ദാ മുകളില്‍ കൊടുത്ത പ്രസ്താവനയില്‍ പോലും കാണാന്‍ സാദിക്കുന്നത്, 'ഇന്ത്യയേ പലതായി വെട്ടി മുറിച്ചു മേഖലയില്‍ സ്വന്തം ആധിപത്യം സ്ഥാപിക്കണം' എന്ന് പറഞ്ഞു കൊണ്ടിരിക്കുന്ന ചൈനീസ്‌ മുഖം ആണ്, വായില്‍ നിന്ന് വരുന്നതോ അതേ ചൈനീസ്‌ ആശയങ്ങളും.

There was this article by China International Institute for Strategic Studies which said that India can easily be broken into 20-30 small pieces.
(Check out this report on rediff.com here).

ടിബറ്റ്‌ പോരാട്ടത്തേ ചൈനയ്ക്ക് എതിരേ ഉള്ള വിഘടന വാദം എന്ന് പറയുകയും, ടിയാന്‍മെന്‍ സ്ക്ക്വയര്‍ കൂട്ടക്കൊല അറിഞ്ഞില്ല എന്ന് നടിക്കുകയും, ചൈനീസ് മനുഷ്യാവകാശ ലംഘനങ്ങളേ മാത്രം കാണാതിരിക്കുകയും ചെയ്യുന്ന കപട ഇടതു പക്ഷക്കാരുടേ പക്ഷത്താണ് നിങ്ങളും.

മാവോയിസ്റ്റുകള്‍ പല സൈനികരേയും കൊന്നത് അംഗഭംഗം വരുത്തി മൃഗീയം ആയാണ്, അതി ദാരുണം ആയി അവര്‍ മരിച്ചതു എനിക്കും നിങ്ങള്‍ക്കും കൂടിയാണ് എന്ന് ഇടക്കൊക്കേ ഓര്‍ക്കുന്നത് നന്ന്.

ഇന്ത്യന്‍ ജനാദിപത്യത്തേ ചീത്ത പറഞ്ഞ നിങ്ങള്‍ക്ക് ആ ജനാദിപത്യത്തിന്റേ മഹത്വം ഒന്നുകൊണ്ടു മാത്രം ആണ് ലിയു സിയാവോബോ  (Liu Xiabo) യുടേ ഗതി വരാത്തത് എന്ന് മറക്കരുത്.

കാശ്മീരിന്റേ വികസനവും സംരക്ഷണവും ഉറപ്പുവരുത്തേണ്ടത് തൊരു ഇന്ത്യക്കാരന്റയും ചുമതലയാണ്. അതിനു വേണ്ടി ശബ്ദിക്കുന്നതിനു പകരം നിങ്ങള്‍ ഒരിക്കലും കാശ്മീര്‍വച്ച് മുതലെടുപ്പ് നടത്തുന്ന രാജ്യങ്ങളുടേ പ്രധിനിധി ആയി സംസാരിക്കരുതായിരുന്നു അരുന്ധതീ.

പ്രശ്ന പരിഹാരത്തിനു ശ്രമിക്കുന്നതിനു പകരം എരിതീയില്‍ എണ്ണ ഒഴിച്ച് സ്വയം പ്രശസ്ത ആകാന്‍ ശ്രമിക്കുമ്പോള്‍ അത് ഒരു രാജ്യത്തിന് മൊത്തം ഉണ്ടാക്കുന്ന വേദന ഏത്രമാത്രം ആണ് എന്ന് മനസിലാക്കാന്‍ ഉള്ള സാമാന്യ വിവരം എങ്കിലും 'ബുദ്ധി ജീവിയും, സാമൂഹ്യ പ്രവര്‍ത്തകയും, പരിസ്ഥിതി സ്നേഹിയും' ഒക്കേ ആയി അറിയപ്പെടാന്‍ വെമ്പല്‍ കൊള്ളുന്ന നിങ്ങള്‍ക്ക് ഉണ്ടാവേണ്ടിയിരുന്നു.

ഒറ്റക്കണ്ണിലൂടേ മാത്രം ലോകത്തേ കാണുകയും, ആ കണ്ണാവട്ടേ ഇടത്തേക്കണ്ണ് ആവുകയും ചെയ്താല്‍ ഉള്ള കുഴപ്പം ആണ് 'വിശ്വ'സാഹിത്യകാരി ആയി സ്വയം ചമയുന്ന നിങ്ങള്‍ക്ക് സംഭവിച്ചു കൊണ്ടേയിരിക്കുന്നത്.

പാക്‌ അധിനിവേശ കാശ്മീരില്‍ നിന്നുള്ള വീഡിയോ  






Tuesday, October 19, 2010

'ചിലി' ദുരന്തം കേരളത്തിലായിരുന്നുവെങ്കില്‍ !

*ചിലി ദുരന്തം കേരളത്തിലായിരുന്നുവെങ്കില്‍ ?*
എന്ന പേരില്‍ ഇന്നു ലഭിച്ച ഫോര്‍വേഡഡ് ഇ-മെയില്‍ താഴേ കൊടുക്കുന്നു, കഷ്ടപ്പെട്ട് ഇത് എഴുതി ഉണ്ടാക്കിയത് ആരാന്ന് അറിയില്ല, ആരാണ് എങ്കിലും ഒരു ആയിരം അഭിനന്തനങ്ങള്‍, ആള് മിടു മിടുക്കന്‍ ആ കേട്ടോ!!


*ചില പത്രവാര്‍ത്തകളിലുടെ *

- ദുരന്തത്തിനു ഉത്തരവാദിയായ മുഖ്യമന്ത്രി രാജി വെക്കുക: ഉമ്മന്‍ചാണ്ടി.

- രക്ഷാപ്രവര്‍ത്തനതിനു തടസ്സം കേന്ദ്ര നിലപാട്: മുഖ്യമന്ത്രി.

- ദുരന്തത്തില്‍ പോലീസ് അനാസ്ഥ: കോടിയേരി രാജി വെക്കണം: ചെന്നിത്തല.

- ദുരന്തം വിഎസിനെതിരെ ആയുധമാക്കാന്‍ പിണറായി പക്ഷം.

- ദുരന്തത്തിനു ഉത്തരവാദി സിപിയെമ്മും കൊണ്ഗ്രസ്സും : ബിജെപി.

- ദുരന്തം: നാളെ കേരളത്തില്‍ ഹര്‍ത്താല്‍.

- ദുരന്തത്തില്‍ പ്രതിഷേധിച്ചു യു ഡി എഫ് നിയമസഭ ബഹിഷ്കരിച്ചു.

- ദുരന്തം: സിപി ഐ പ്രസ്താവന മുന്നണി മര്യാദക്ക് വിരുദ്ധം.

- ദുരിത്വശാസം: തീവ്രവാദ സംഘടനകളുടെ സഹായം സ്വീകരിക്കില്ല: ആര്യാടന്‍.

- ദുരന്തം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ആയുധമാക്കാന്‍ പ്രതിപക്ഷം.

- ദുരിതാശ്വാസ പ്രവര്‍ത്തനത്തിലെ അഴിമതി അന്വേഷിക്കണം: ഉമ്മന്ചാണ്ടി.

- അഴിമതി ആരോപണം രാഷ്ട്രീയപ്രേരിതം: വൈക്കം വിശ്വന്‍.

- ദുരന്തത്തിന് പിന്നില്‍ അല്‍ഖാഇദ: ആര്‍.എസ്.എസ്‌.

- ദുരന്തത്തിനു കാരണം മലയാളികളുടെ പ്രബുദ്ധത ഇല്ലായ്മ: അഴീക്കോട്.

- ദുരന്തത്തിന് പോപുലര്‍ ഫ്രണ്ട് ബന്ധം: ഇന്ത്യാ വിഷന്‍.

ഇതിനിടെ,
ഖനിക്കുള്ളില്‍ കുടുങ്ങിയവര്‍ 100 ആം ദിവസം സ്വയം തുരന്ന് പുറത്തെത്തി.

ചിലി ദുരന്തം

Tuesday, October 12, 2010

അയ്യോ പോകരുതേ.........

യ്യോ പോകരുതേ......... എന്നേ ഇട്ടേച്ചു പോകരുതേ...........!!

ഏഴുത്തുപുരയിലേ എന്റേ അസാന്നിധ്യം കണ്ട് നിങ്ങളാരും ഞാന്‍ പണി നിര്‍ത്തി സ്ഥലം കാലിയാക്കി എന്നു കരുതരുതേ......... ഞാന്‍ അങ്ങനൊന്നും നിങ്ങളേ വെറുതേ വിടാന്‍ ഉദ്ധേശിച്ചിട്ടില്ല........ കൊണ്ടേ പോകൂ.......!

ഇപ്പോള്‍ എഴുതാനുള്ള മാനസികാവസ്ഥയില്‍ അല്ലാത്തതിനാല്‍ തല്‍ക്കാലത്തേക്ക് ഒന്നു മാറിനില്‍ക്കുന്നു എന്നേ ഉള്ളു.......




ശുക്രന്‍, കേതു, ശനി തുടങ്ങിയ സകല ഗ്രഹങ്ങളുടയും ഇരിപ്പു വശവും കെടപ്പു വശവും പരിശോദിച്ചതില്‍ നിന്നും ഈ മാസം അവസാന ത്തോടുകൂടി മാനസിക നില ശരിയാവുകയും, നവംബര്‍ മുതല്‍ അങ്ങോട്ട് ശക്തവും, വ്യക്തവുമായ ലേഖനങ്ങളുടേ ഒരു ഒഴുക്ക് ഉണ്ടാവുകയും ചെയ്യും എന്നാണ് കാണാന്‍ സാദിക്കുന്നത്...........

അപ്പോള്‍, അന്നേരം കാണാം എന്ന് സ്നേഹത്തോടേ അറിയിക്കുന്നതോടൊപ്പം എന്റേ തല തണുക്കുന്നതിന് നിങ്ങളുടേ ഏവരുടയും പ്രാര്‍ത്ഥനകളും പ്രതീക്ഷിച്ചുകൊണ്ട്............

നിങ്ങളുടേ സ്വന്തം,
                                      ഞാന്‍...........