Saturday, September 25, 2010

ചില കോമണ്‍വെല്‍ത്ത് കളികള്‍ !

നിഷ്പക്ഷം ആയി, ഇന്‍ന്ത്യയേ സ്നേഹിക്കുന്ന ഒരു ഇന്ത്യക്കാരന്‍ മാത്രംആയി ചുറ്റും ഒന്ന് നോക്കിക്കേ എന്തങ്കിലും കണ്ടോ? ഇല്ല എങ്കില്‍ ഒന്ന്കൂടി സൂക്ഷിച്ചു നോക്കിയാ മതി, ചിരിച്ചിരിക്കുന്ന കുറേ വിചിത്ര ജീവികളേ കാണാന്‍ പറ്റും, കല്‍മാഡിയേ കണ്ടില്ലേ അതുപോലേ.

എത്ര തിന്നാലും കൊതിതീരില്ല, തിന്നു തിന്നു വയറു പൊട്ടാറായാലും നിര്‍ത്തില്ല, ഇനി വയറുപൊട്ടും എന്നേങാനും തോന്നിയാല്‍ അപ്പൊത്തന്നേ ഏതങ്കിലും വിദേശബാങ്കില്‍ പോയി എനിമ വച്ചിട്ട് വരും എന്നിട്ട് പഴയതിലും ആര്‍ത്തിയില്‍ തീറ്റ തുടങ്ങും

ഈ തീറ്റ ഞാനും നിങ്ങളും ജനിച്ചപ്പം മുതല്‍ കാണുന്നു. കാലങ്ങളും വ്യക്തികളും പ്രസ്ഥാനങ്ങളും മാറിയാലും പ്രസ്തുത പ്രവര്‍ത്തിക്കു മാത്രം മാറ്റം ഒന്നും ഇല്ല, ആര്‍ക്കും അഴിമതി ഒട്ടു നിയന്ദ്രിക്കുകയും വേണ്ട, അത് പടര്‍ന്നു പന്തലിച്ച് ഇപ്പോ രാജ്യത്തിന് മൊത്തം നാണക്കേടായി മാറിയ കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയില്‍ എത്തിനില്‍ക്കുന്നു.

നമ്മുടേ നേതാക്കന്മാര്‍ എത്ര പ്രതിഭാശാലികള്‍ ആണ് എന്ന് ലോകത്തേ മുഴുവന്‍ കാണിക്കാന്‍ ഏതായാലും ഈ ഗെയിംസ് അഴിമതി കൊണ്ട് നടന്നു. 'വികസന പദ്ധതികളില്‍ നിന്നും അഴിമതി' നടത്തുന്ന സകല കള്ളന്‍മാര്‍ക്കും ഇതൊരു പുതിയ പാഠം ആണ്, 'അഴിമതി പദ്ധതികളില്‍ നിന്നും വികസനം' നടത്തുന്ന പുതിയ ഇന്ത്യന്‍ പാഠം! 100-ഇല്‍ നിന്നും 10-അടിച്ചു മാറ്റിയിരുന്നവര്‍ക്ക് ഇനി മുതല്‍ ദൈര്യംആയി 10-ഇല്‍ നിന്നും 100-അടിച്ചു മാറ്റാം.

അത് എങ്ങനേ വിധഗ്ദ്ധം ആയി ചെയ്യണം എന്ന് കല്‍മാഡി പഠിപ്പിച്ചുതരും ദാ ഇതു പോലേ,

2-ലക്ഷത്തിന്‍ടേ ട്രെഡ്മില്ലിന് വില 9-ലക്ഷം
40-രൂപയുടേ ടിഷു പേപ്പറിനു വില 4000-രൂപ
15,000-ത്തിന്‍ടേ റെഫ്രിജറേറ്ററിന് വാടക 42,000-രൂപ തുടങ്ങി അങ്ങനങ്ങ് പോകും.!

പുറമേ കാണുന്ന കാര്യങ്ങള്‍ ഇങ്ങനേ ഒക്കേ ആണ് എങ്കില്‍ ഗെയിംസ് വില്ലജ് നിര്‍മാണ നിലവാരം ഊഹിക്കാല്ലോ.

ഏതായാലും കണക്കോക്കേ വളരേ കൃത്യം ആ  2-ലക്ഷത്തിന്‍ടേ ട്രെഡ്മില്ലിന് 9-ലക്ഷം വില വന്നത് അതിന്റേ 2-മാസത്തേ വാറണ്ടിയും 2-മാസത്തേ ടെക്നീഷ്യന്റേ ചെലവും എല്ലാം കൂട്ടിയാന്നാ കല്‍മാഡി പറഞ്ഞത്!

കഥയില്‍ ചോദ്യം ഇല്ലാന്നാ വെപ്പ് അതുകൊണ്ട് ഓരോ ട്രെഡ്മില്ലിനും ഓരോ ടെക്നീഷ്യനാണോന്ന് ഒന്നും ചോദിക്കരുത്!

കോമണ്‍വെല്‍ത്ത് ഗെയിംസ് ചരിത്രത്തിലേ ഏറ്റവും വലിയ ബജറ്റ് ആണ് ഡല്‍ഹിയിലേത്, മുപ്പതിനായിരം കോടിക്ക് മുകളില്‍ ആണ് ആശാന്‍മാര്‍ പൊടിച്ചത്, അതില്‍ വെറും ഒരു 380-കോടി ഇങ്ങു തന്നിരുന്നു എങ്കില്‍ നമുക്ക് ആ മുല്ലപെരിയാര്‍ ഡാം പൊളിച്ചുപണിയാരുന്നു.

എങ്ങനേ തരാനാ, അത് വെറും 380-കോടിയുടേ എടപാടല്ലേ ഒള്ളു! ഇപ്പോ അതങ്ങാനും തന്നാല്‍ മുല്ലപെരിയാര്‍ തകര്‍ന്നു, കേരളവും നശിച്ചു, 40-ലക്ഷം ആളും ചത്തു കഴിയുമ്പോള്‍ നടക്കുന്ന ഒരു നാലോ നാല്‍പ്പതോ ലക്ഷം കോടിയുടേ ഇടപാട് മുടങ്ങില്ലേ...

ആ പോട്ടേ, അല്ലേലും ചത്ത പശുവിന്റേ ജാതകം നോക്കിയിട്ട് കാര്യം ഇല്ലല്ലോ, എങ്ങനേ ഭാവിയില്‍ കൂടുതല്‍ പശുക്കള്‍ ചാകാതിരിക്കും എന്ന് നോക്കിയാല്‍ പോരേ?

ഈ കോമണ്‍വെല്‍ത്തും ബഹളവും എല്ലാം കൂടിയാല്‍ അടുത്ത ഇലക്ഷന്‍ വരയേ കാണു, അതു കഴിഞ്ഞാല്‍ കല്‍മാഡി വീണ്ടും കളത്തില്‍ ഇറങ്ങി ജനസേവനം തുടങ്ങും.

അതു കൊണ്ട്തന്നേ ഭാവിയില്‍ ഇത്തരം പ്രശ്നംങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നാം നോക്കണം.

നിരന്ദര ഗവേഷണങ്ങളിലൂടേയും, പരീക്ഷണ നിരീക്ഷണങ്ങളിലൂടയും ഇന്ത്യയിലേ അഴിമതിയുടേ വ്യാപ്തി കുറക്കാന്‍ ഞാന്‍ സ്വന്തം ആയി വികസിപ്പിച്ച് എടുത്ത പദ്ധതികള്‍ തഴേ കൊടുക്കുന്നു,

(എന്നോട് യോജി ക്കുന്നവര്‍ ഈ സൈറ്റ് ഫോളോ ചെയ്തും, ഫേസ് ബുക്ക്‌ പേജ് ഷെയര്‍ ചെയ്തും ഒക്കേ സ്നേഹം പ്രകടിപ്പിക്കും എന്ന് അറിയാം, കൊച്ചു ഗള്ളന്‍മാര്‍)

1.   ചക്കരകുടത്തില്‍ കേടക്കുമ്പോ ഒന്ന് തൊട്ടു നക്കിയാല്‍ അതു കുറ്റം അല്ല എന്ന് പൊതുജനം അംഗീകരിക്കുക.
(കുടത്തോടേ ആരും കൊണ്ടു പോകാതിരുന്നാള്‍ പോരേ?)

2.   മുന്നൂരുകോടി വരേ ഉള്ള മോഷണം ഒരു അവകാശം ആയി അംഗീകരിക്കുക.

3.   എല്ലാ നേതാക്കന്‍മാര്‍ക്കും ജീവിത ചെലവിനു വര്‍ഷം 50-ലക്ഷം എന്ന കണക്കിന് 75-വര്‍ഷത്തേക്ക് ഒരു 40-കോടി അനുവദിക്കുക.
(ദുഷ്ടനേ പന പോലേ വളര്‍ത്തും എന്നാ, അപ്പൊ ഇതൊക്കേ 100നു മുകളില്‍ പോകും, തുക റൌണ്ട് ചെയ്തു ഒരു മൂന്നാല് കോടി കുടുതല്‍ ഇട്ടിട്ടുണ്ട്)

4.   വിവിധ നഗരങ്ങളിലേ ബംഗ്ലാവുകള്‍ക്ക് വേണ്ടി ഒരു 50-കോടി.

5.   വിനോദ യാത്രകള്‍ക്കും മറ്റു 'രഹസ്യ വിനോദ'ങ്ങള്‍ക്കും വേണ്ടി ഒരു 10-കോടി.

6.   കുട്ടികളുടേ സുരക്ഷിതമായ ഭാവിക്കു വേണ്ടി 50-കോടി എന്നകണക്കില്‍ പരമാവധി 150-കോടി.
(മൂന്നു കുട്ടികളില്‍ കുടുതല്‍ ഒള്ള വരുടേ കാര്യം കാബിനറ്റ്‌ തീരുമാനിക്കും)

7.   മറ്റു അല്ലറ ചില്ലറ ചെലവുകള്‍ക്ക് വേണ്ടി ഒരു 50-കോടി.

ഇത്രയും കൊടുത്താല്‍ എല്ലാ പ്രശ്നവും തീരും. 300-കോടിയില്‍ എല്ലാം ഒതുങ്ങിയില്ലേ!

(ആയിരവും പതിനായിരവും കോടി കട്ട് വല്ല വിദേശത്തും കൊണ്ടിട്ടാല്‍ നാടിനും ഗുണമില്ല, കട്ടവന് ഒട്ടു മനസമാധാനത്തോടേ അനുഭവിക്കാനും പറ്റില്ല, ചെലപ്പോ ബിനാമി പറ്റിക്കാനും സാധ്യത ഉണ്ട്)

ഈ പണം ഇന്ത്യന്‍ ബാങ്കുകളില്‍ മാത്രം നിക്ഷേ പിക്കുക,
ഇതില്‍ കുടുതല്‍ മോഷ്ടിക്കുന്നവരേ തൂക്കികൊല്ലുക (ചുമ്മാ പേടിപ്പിക്കാനാ) തുടങ്ങിയവ കൂടി ഏര്‍പെടുത്തിയാല്‍ 10-കൊല്ലം കൊണ്ടു നമുക്ക് ഒരു സമത്വ, സുന്ദര, വികസിത, ഭാരതം കെട്ടി പെടുക്കാന്‍ സാദിക്കും എന്നാ എന്റേ ഒരു പ്രതീക്ഷ, എന്താ ശരിയല്ലേ ?

NB: ഞാന്‍ ഈ പറഞ്ഞ കാര്യങ്ങള്‍ ഒക്കേ 'പണം ഉണ്ടാക്കാനുള്ള മാധ്യമം മാത്രം ആയി രാഷ്ട്രിയത്തേ കാണുന്ന, മഹത്തായ രാഷ്ട്രീയപ്രവര്‍ത്തനത്തിന്‍ടേ സകല മാന്യതയും കളഞ്ഞു കുളിക്കുന്ന, മൂന്നാംകിട നേതാക്കന്‍മാര്‍ക്ക് മാത്രം ബാധകം ആയ കാര്യങ്ങള്‍ ആണ്'.

Saturday, September 11, 2010

സെപ്റ്റംബര്‍ 11 - ചില ഇന്ത്യന്‍ ആകുലതകള്‍.


ഇന്ന് സെപ്റ്റംബര്‍ 11,
മനുഷത്വം അവശേഷിച്ചിട്ടുള്ള ലോകത്തേ കോടികണക്കിന് ജനങ്ങളും, പ്രത്യേകിച്ച്‌ അമേരിക്കക്കാരും ദു:ഖത്തോടേ മാത്രം ഓര്‍ക്കുന്ന ദിനം.

അതിലുപരി ഒരു സാമുദായത്തേ ഒന്നടങ്കം സംശയത്തോടുകൂടി മാത്രം വീക്ഷിക്കുന്ന ഒരു സമൂഹം ജന്മം കൊണ്ട ദിനം.

കറുത്തവന്ടയും തവിട്ടുനിറക്കാരന്റയും രക്തത്തിനു വിലയുണ്ടാവണം എങ്കില്‍ അതിനു പുറമേ വെളുത്ത തൊലിക്കാരന്റയും രക്തംവീഴണം എന്ന് എന്നേപോലുള്ള സാധാരണക്കാരേ കൊണ്ട് ചിന്തിപ്പിച്ച ഒരു ദുരന്തം കൂടിയാണ് സെപ്റ്റംബര്‍ 11.

നിഷ്പക്ഷം ആയി ചിന്തിച്ചാല്‍ ആ ദിനം ഒരു അനിവാര്യത ആയിരുന്നു, കുറഞ്ഞ പക്ഷം നമുക്ക് എങ്കിലും.

ഇന്ത്യയില്‍ നടന്ന നൂറുകണക്കിന് ബോംബു സ്ഫോടനങ്ങളേ ലോകം തീവ്രവാദം ആണ് എന്ന് അംഗീകരിച്ചതും,
ഇന്ത്യ, പാക്കിസ്ഥാന്‍, അഫ്ഘാനിസ്ഥാന്‍, മുതലായ രാജ്യങ്ങളില്‍ തീവ്രവാദ ആക്രമണത്താല്‍ കൊല്ലപ്പെടുന്ന നിരപരാധികള്‍ ആയ പതിനായിരങ്ങളുടേ രക്തത്തിന് ഇത്തിരി എങ്കിലും വിലകിട്ടിയതും,
എന്തിനേറേപ്പറയുന്നു ഇന്ത്യയേ നടുക്കിയ 1993-ലേ ബോംബെ സ്ഫോടന പരമ്പരകളുടേ സുത്രധാരനായിരുന്ന ദാവൂദ് ഇബ്രാഹിമിനേ പ്പോലും അന്തര്‍ ദേശീയ കുറ്റവാളി എന്ന നിലയില്‍ അംഗീകരിക്കാനും (2003-ല്‍) അമേരിക്കക്ക് 2001 സെപ്റ്റംബര്‍ 11 -റേ പാഠം വേണ്ടി വന്നു.

2001 സെപ്റ്റംബര്‍ 11 മുതല്‍ ഉള്ള ഓരോ ദിവസവും മറ്റൊരു ദുരന്തം ഉണ്ടാകാതിരിക്കാന്‍ അമേരിക്കന്‍ ഭരണകൂടം ആവുന്നതെല്ലാം ചെയ്യുന്നു, സ്വന്തം പൌരന്‍മാരേ സംരക്ഷിക്കാന്‍ പരമാവധി ശ്രമിച്ചുകൊണ്ടേ ഇരിക്കുന്നു, അതില്‍ അവര്‍ 100 ശതമാനം വിജയിച്ചിരിക്കുന്നു, പക്ഷേ നമ്മളോ?

ഓരോ പ്രവശ്യവും ആരേ എങ്കിലും കുറ്റംപറഞ്ഞു രക്ഷപെടുന്നു, സ്ഫോടനം എന്നത് ഒരു സാധാരണ വാര്‍ത്ത മാത്രം ആയി മാറിക്കൊണ്ടിരിക്കുന്നു.


വര്‍ഗീയ പ്രാദേശിക വാദത്തിന്‍ടേ പേരില്‍ വിഷം ചീറ്റുന്നവരും, തീവ്രവാദത്തിന് ഒത്താശ ചെയ്യുന്നവരും അടിച്ചമര്‍ത്തപ്പെടണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു.

ഷണ്ടത്വം ബാധിച്ച രാഷ്ട്രീയക്കാര്‍ക്ക് പകരം ഇന്ദിരാ ഗാന്ധിയേ പ്പോലുള്ള നേതാക്കന്‍മാരേ ആണ് നമുക്ക് ഇന്ന് ആവശ്യം.
അല്ലാതേ മസ്ജിദ് പൊളിച്ചു കലാപം ഉണ്ടാക്കിയും, വര്‍ഗീയത വളര്‍ത്തിയും രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന, 'ഭിന്നിപ്പിച്ചു ഭരിക്കല്‍' വിജയകരം ആയി നടപ്പില്‍വരുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന കാളകൂടങ്ങളേ അല്ല.

ഇന്ദിര ഇല്ലായിരുന്നു എങ്കില്‍ ഇന്ത്യ വിഭജിച്ചു മറ്റൊരു രാജ്യം ഉണ്ടാകുമായിരുന്നു എന്ന സത്യത്തേ കടുത്ത ഇന്ദിരാവിരോധികള്‍ പോലും അംഗീകരിക്കുന്നു.

പക്ഷേ ഇന്ദിര തല്ലിക്കെടുത്തിയ ആ 'തീ' വീണ്ടും കത്തിത്തുടങ്ങി എന്ന വാര്‍ത്തകള്‍ വരുമ്പോള്‍ ആര് ആരേ കുറ്റം പറയും!? സ്വന്തം ആയി കറന്‍സിയും, പാസ്പോര്‍ട്ടും, പതാകയും രൂപംകൊടുത്ത, പഞ്ചാബ്‌ മുഴുവന്‍ വേരുപടര്‍ത്തി നിന്നിരുന്ന അതേ ഖലിസ്ഥാന്‍ ഇന്ന് തിരിച്ചു വരവിന്റേ പാതയില്‍ ആണ്.

ഖലിസ്ഥാന്‍ എന്ന്‌ എഴുതിയ കാറുകളും ഭിന്ദ്രന്‍വാലെ (Jarnail Singh Bhindranwale) തോക്കും ആയി നില്‍ക്കുന്ന പടം ഒട്ടിച്ച വാനും ഒക്കേ ഈ മെല്‍ബണ്‍ നഗരത്തില്‍ കാണണ്ടിവന്നത് ദു:ഖകരംആയ ഒരു അവസ്ഥ ആയിരുന്നു.

അതിലും ദു:ഖകരവും നാണംകെട്ടതും ആയ അവസ്ഥ ആണ് ഖലിസ്ഥാന്‍ അനുകുല (ഇന്ത്യാവിരുദ്ധ) വെബ്‌ സൈറ്റുകള്‍ എല്ലാം തന്നേ ഇന്ത്യാ മഹാരാജ്യത്ത് സുലഭംആയി ലഭിച്ചു കൊണ്ടേ ഇരിക്കുന്നത്.!
അത്തരം സൈറ്റുകള്‍ ഇന്ത്യയില്‍ ബ്ലോക്ക്‌ ചെയ്യാനുള്ള ശ്രദ്ധയോ, കഴിവോ, ആര്‍ജവമോ പോലും കാണിക്കുന്നില്ല എങ്കില്‍ നമുക്ക് എന്തിനാണ് ഈ നേതാക്കന്മാര്‍?

യു ട്യൂബില്‍  ഖലിസ്ഥാന്‍ (Khalistan) എന്ന്‌ എഴുതിയാല്‍ വരുന്ന നൂറു കണക്കിന് വീഡിയോകളുടേ സ്വഭാവവും അതിനൊക്കേ വന്നിരിക്കുന്ന കമന്റുകളും വായിച്ചാല്‍ അറിയാം പുതു തലമുറയുടേ മനസ്സില്‍ ഖലിസ്ഥാന്‍ എത്രമാത്രം ആഴത്തില്‍ ആണ് വേരോടിയിരിക്കുന്നത് എന്ന്‌.

ഒന്ന് മാത്രം എല്ലാവരും മനസ്സില്‍ വക്കുക,
ഇന്ദിരാ വധത്തിനുശേഷം ഖലിസ്ഥാന്‍ ഉയര്‍ത്ത് ഏഴുന്നേല്‍ക്കാന്‍ താമസിച്ചിട്ടുണ്ട് എങ്കില്‍ അത് നമ്മുടേ രാഷ്ട്രീയക്കാരുടേ മിടുക്ക് കൊണ്ടല്ല, അവര്‍ തകര്‍ത്ത 'എയര്‍ ഇന്ത്യ 182' (Emperor Kanishka) ലേ 329-യാത്രക്കാരില്‍ 280-ഉം കനേഡിയന്‍ പൌരന്‍മാര്‍ ആയതു കൊണ്ട് മാത്രം ആണ്, അതുകൊണ്ട് മാത്രം ആണ് ലോകം അവരേ തീവ്രവാദികള്‍ ആയി അംഗീകരിച്ചത്.



ഇന്ത്യന്‍ ഭരണകൂടത്തോട്,
'ഇനിയകിലും സ്വന്തം പൌരന്‍മാരുടേ ജീവന് എന്തങ്കിലും വില നല്‍കണമേ' എന്ന്‌ അപേക്ഷിക്കുന്നതോടൊപ്പം,

2001 സെപ്റ്റംബര്‍ 11 മുതല്‍ ഉള്ള കാലങ്ങളില്‍ സ്വന്തം ജനങ്ങളുടേ ജീവനും സുരക്ഷയും കാത്തു സൂക്ഷിച്ച അമേരിക്കാന്‍ ഭരണകൂടതിന് എല്ലാവിധ ആശംസകളും നേരുകയും ചെയ്യുന്നു.......



        



ജയ് ഹിന്ദ്‌

Saturday, September 4, 2010

ചില കത്തോലിക്കാ സംശയങ്ങള്‍........

കര്‍ത്താവേ... എന്‍റേ ബ്ലോഗ്‌ വത്തിക്കാനില്‍ നിന്നും ആരോ വായിച്ചു!

ഇനി അതു ഞങ്ങടേ പോപ്പ് എങ്ങാനും ആണോ!? ഞാന്‍ The Lost Supper നേപ്പറ്റി എഴുതിയത് വല്ല ദുഷ്ടന്‍മാരും അവിടയങ്ങാനും പോയി പറഞ്ഞോ? പ്രശ്നം ആകുമോ???

ഹേ ഇല്ല..... നിസാരകര്യം അല്ലേ അത്! ഞാന്‍ പറഞ്ഞത് സത്യവും... ഇനി എങ്ങാനും പ്രശ്നം ആയാല്‍ എന്റേ മറ്റേ ബ്ലോഗ്‌ കാണിച്ചേക്കാം അതില്‍ ആണ് എങ്കില്‍ ഒറ്റ ദിവസം തന്നേ സഭയേപ്പറ്റി പത്തു പതിനഞ്ചു പോസ്റിങ്ങ്സ് ആ ഇട്ടേക്കുന്നത്. അത് എങ്ങാനും വായിച്ചു ഇഷ്ടപ്പെട്ടു വല്ല ഷെവലിയര്‍ പദവിയും തന്നാലോ!?

ഷെവലിയാര്‍ ആകുന്ന കാര്യം ഓര്‍ക്കുമ്പം തന്നേ രോമാന്ജം വരുന്നു,

ആ പദവി കുറവിലങ്ങാട്ട് കൊണ്ട്ത്തരുമോ!? അതോ ഞാന്‍ റോം ഇല്‍ പോയി വാങ്ങണ്ട വരുമോ!?

റോം ഇല്‍ പോയേക്കാം, പോപ്പിനേ കണ്ടിട്ട് വേണം കേരളത്തിലേ ഒരു അച്ചന്‍റേ കാര്യം പറഞ്ഞുകൊടുക്കാന്‍. അല്ല, ഒരു സംശയം ചോദിക്കാന്‍.

പ്രീ മാര്യേജ് കോഴ്സ് കഴിഞ്ഞപ്പോ മുതല്‍ മനസ്സില്‍ കൊണ്ടുനടന്ന കാര്യമാ, പക്ഷേ നടന്നില്ല, നമ്മള്‍ ഈ പാവങ്ങള്‍ അതോക്കേ ചോദ്യംചെയ്യുന്നത് ശരി ആണോന്നു ഒരു സംശയം ആരുന്നു, ഇനി ചോദിക്കാം ഒരു ഷെവലിയാര്‍ ഒക്കേ ആകാന്‍ പോകുവല്ലേ...

അച്ചന്‍ പറയുന്ന കേട്ടപ്പോ എനിക്ക് തോന്നിയ സംശയങള്‍ ഇതൊക്കയാ,

ഒരാള്‍ ചോറുണ്ണുമ്പോള്‍ കറികൂട്ടി ആസ്വദിച്ച് ഉണ്ണണോ? അതോ കറികൂട്ടാതേ ചോറു മാത്രം പെറുക്കിത്തിന്നണോ?
സ്വന്തം പാത്രത്തില്‍ എനിക്ക് മാത്രം വെളമ്പിവെച്ചേക്കുന്ന സദ്യ അല്ലേ ഞാന്‍ ഉണ്ണുന്നത്! അല്ലാതേ മറ്റാരുടയും കട്ടുതിന്നാന്‍ പോണില്ലല്ലോ....! അപ്പോള്‍പ്പിന്നേ കറികൂട്ടി ചോറുണ്ണുന്നത് പാപം ആണോ?

അച്ചന്‍ പറഞ്ഞത് ജീവന്‍ നിലനിര്‍ത്താന്‍ ഒള്ള ചോറുണ്ടാല്‍ മതി എന്നാ! അതും സദ്യ പാത്രത്തില്‍ നിന്നും ചോറു മാത്രം പെറുക്കിതിന്നണം, അല്ലാത്തത് എല്ലാം പാപം ആണുപോലും!

അല്ല... കറി കൂട്ടാന്‍ ഇഷ്ടംഇല്ലാത്തവര്‍ കൂട്ടാതിരുന്നാല്‍ പോരേ, വല്ലോരും കൂട്ടണ്ട എന്ന് വാശിപിടിക്കുന്നത് എന്തിനാ...?

ഇനി സഭയുടേ പേരില്‍ ആര് എന്തോക്കേ പറഞ്ഞാലും വിശക്കുമ്പോ ഞാന്‍ ചോറുണ്ണും, എല്ലാ കറിയും കൂട്ടി വിശാലം ആയി തന്നേ ഉണ്ടന്നിരിക്കും, അത് കണ്ടവര്‍ അറിയണ്ട കാര്യം അല്ല, ഒരു മതമോ സമുദായമോ നിയന്ദ്‌റിക്കണ്ട കാര്യവും അല്ല. വെളമ്പുന്ന ആളുടയും കഴിക്കുന്ന ആളുടയും ഇഷ്ടം മാത്രം മതി അവിടേ....

ഇനി ഇത്തരം മണ്ടന്‍ ക്ലാസുകള്‍ തലക്കകത്ത് അടിച്ചു കേറ്റി ലൈംഗികത എന്നത് സന്താനോല്‍പ്പാദനത്തിന് മാത്രമുള്ള പരിശുദ്ധവും, പവിത്രവും ആയ കര്‍മവും, അത് ആസ്വാധ്യകരം ആക്കാന്‍ ഒള്ള കറികള്‍ കൂട്ടുന്നത്‌ മഹാപാപവും ആണന്നും കരുതിയിരിക്കുന്നവരോട് ഒരുകാര്യം ഓര്‍പ്പിക്കട്ടേ,

ഇപ്പോ നമ്മുടേ നാട്ടില്‍ പട്ടിണി കേടക്കണ്ട സാഹചര്യം ഒന്നും ഇല്ല! വിശക്കുന്നവര്‍ക്ക് മുന്‍പില്‍ ഹോട്ട ലുകളും, തട്ടുകടകളും, തുടങ്ങി ഒത്തിരി സംവിധാനങ്ങള്‍ തുറന്നു കെടപ്പുണ്ട് എന്നത് മറക്കരുത്...!
അല്ലംഗ്കില്‍ നിങ്ങളുടേ പങ്കാളിയും സ്വന്തം വ്യക്തിത്വം മറ്റൊരാളുടേ വാക്കുകള്‍ക്കുമുന്നില്‍ അടിയറ വയ്ക്കുന്ന ആളാണ് എന്ന് ഉറപ്പുവരുത്തണം.

കുറഞ്ഞപക്ഷം ഇക്കാര്യത്തില്‍ എങ്കിലും നമ്മള്‍ സ്വന്തം വ്യക്തിത്വം കാത്തുസുക്ഷിക്കണ്ടേ മാഷന്‍മാരേ...???